32.9 C
Irinjālakuda
Monday, January 13, 2025
Home Blog Page 627

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ‘മിന്നാമിനുങ്ങ്’ പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന മലയാള സിനിമ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 09 (വെള്ളിയാഴ്ച്ച) വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ‘ഓര്‍മ്മ ഹാളി’ല്‍ സ്‌ക്രീന്‍ ചെയ്യുന്നു.മനോജ് തോമസ് സംവിധാനം ചെയ്ത 130 മിനിറ്റുള്ള ചിത്രത്തില്‍, ഒറ്റയ്ക്ക് കുടുംബം നോക്കേണ്ടി വരുന്ന വീട്ടമ്മയെയാണ് സുരഭി ലക്ഷ്മി അവതരിപ്പിക്കുന്നത്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു..(പ്രവേശനം സൗജന്യം)

Advertisement

പട്ടി കടിച്ച മരപട്ടിയ്ക്ക് ചികിത്സ

ഇരിങ്ങാലക്കുട : കാട്ടൂര്‍ പാടത്ത് പട്ടികളുടെ കടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയ മരപട്ടിയ്ക്ക് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ ചികിത്സ നല്‍കി.പാടത്ത് അവശനിലയില്‍ കണ്ട മരപട്ടിയെ കാട്ടൂര്‍ സ്വദേശി സെബി ജോസഫാണ് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ എത്തിച്ചത്.ഡോ.ബാബുരാജിന്റെയും ഡോ.ജോണ്‍ കണ്ടംകുളത്തിയുടെയും നേതൃത്വത്തില്‍ മരപട്ടിയ്ക്ക് ചികിത്സ നല്‍കി.പരിസ്ഥിതി പ്രവര്‍ത്തകനായ മാപ്രാണം ഷെബിറിന് കൈമാറി.മരപട്ടി സുഖംപ്രാപിക്കുന്നതനുസരിച്ച് ഇദേഹം മരപട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വനത്തില്‍ ഉപേക്ഷിയ്ക്കും.

Advertisement

കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ പ്രശസ്ത വ്യവസായിയായ അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്‍ ജനിച്ചുവളര്‍ന്ന സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ പറമ്പാണ് ഇന്ന് ദേവസ്വം തിരിഞ്ഞ നോക്കാത്ത അവസ്ഥയിലുള്ളത്.പറമ്പ് കാടുകൊണ്ട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. പറമ്പിലുള്ള കെട്ടിടം തകര്‍ന്ന് വീണുകഴിഞ്ഞു. അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്റെ അച്ഛന്‍ കമലാകരമേനോന്‍, ജ്യേഷ്ഠന്‍ കരുണാകരമേനോന്‍, ഇവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം പണ്ഡിറ്റായിരുന്ന വടക്കേക്കര ജാനകിയമ്മ, അവരുടെ മകള്‍ തൃശ്ശൂര്‍ ഡി.ഇ.ഒ ആയിരുന്ന വടക്കേക്കര രുഗ്മിണിയമ്മ, ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വനിത കൗണ്‍സിലറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ബിഎ,ബിഎല്‍ പാസായി വനിതാ വക്കീലുമായ വടക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവരെല്ലാം ഈ തറവാട്ടുമണ്ണില്‍ ലയിച്ചുപോയിട്ടുള്ളവരാണ്. അവസാനകാലത്ത് വടക്കേക്കര ജാനകിയമ്മ 60 സെന്റ് ഭൂമി ശ്രീകൂടല്‍മാണിക്യസ്വാമിക്ക് ആധാരം എഴുതി തൃപ്പടിദാനം ചെയ്ത ഭൂമിയാണ് ഇന്ന് ദേവസ്വത്തിന്റെ കൈവശമുള്ളത്.അന്ന് നല്‍കിയ കരാര്‍ പ്രകാരം തൃപ്പടിദാനത്തിന്റെ വാര്‍ഷിക ദിവസം ക്ഷേത്രത്തില്‍ എത്തുന്ന കുടുംബാംഗത്തിന് നേദിച്ച പായസം നല്‍കണമെന്നായിരുന്നു.പീന്നീട് തലമുറകള്‍ മാറിയപ്പോള്‍ കുടുംബക്കാര്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് താമസം മാറുകയും ഇത്തരം രീതികള്‍ ഇല്ലാതാവുകയുമായിരുന്നു.അറുപത് കോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണിത്. ശ്രീ തച്ചുടകൈമളിന്റെ ഭരണസമയത്ത് ദേവസ്വത്തിന്റെ എല്ലാവിധ സഹായത്തേടുകൂടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ടി അന്നത്തെ ടൗണ്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്ന വടക്കേക്കര ചന്ദ്രശേഖരമേനോന്റെ നേതൃത്വത്തില്‍ ഇന്നു കാണുന്ന കെട്ടിടം പണിയുകയും സ്‌കൂള്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അഡ്മിനിസ്ട്രേറ്ററായിരുന്ന ഇ.എ.കൃഷ്ണന്റെ കാലത്ത് സ്‌കൂള്‍ ഒഴിഞ്ഞ് പോയപ്പോള്‍ ഈ കെട്ടിടം കല്ല്യാണമണ്ഠപമാക്കുകയും നല്ല വരുമാനം ദേവസ്വത്തിനു നേടി തന്നിരുന്നതുമാണ്. എന്നാല്‍ മാറി വന്ന കൂടല്‍മാണിക്യം ദേവസ്വം രാഷ്ട്രീയ ഭരണസമിതികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം ദേവസ്വത്തിന്റെ മറ്റു സ്വത്തുക്കള്‍ പോലെ ഇതും ഇന്നു കാണുന്നരീതിയില്‍ നാശോന്മുഖമായി.ഇപ്പോള്‍ തിരുവുത്സവ സമയത്ത് ആനകളെ തളയ്ക്കുന്നതിനായി ഈ സ്ഥലം ഉപയോഗിക്കുന്നു എന്ന് മാത്രം. ഈ ഭൂമിയിലെ ആദായം പോലും എടുക്കുവാനുള്ള സന്മനസ്സ് ദേവസ്വം കാണിക്കാറില്ല. പ്രശസ്തരായ മഹാത്മക്കള്‍ പിറവിയെടുത്ത വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യസ്വാമിക്ക് തൃപ്പടിദാനമായി നല്‍കിയ ഈ ഭൂമിയുടെയും കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥയിലും സംഗമേശ്വര ഭക്തര്‍ക്കുള്ള പ്രതിഷേധങ്ങള്‍ ഒന്നും തന്നേ അധികൃതര്‍ ഇതിവരേ ചെവികൊണ്ടിട്ടില്ല.

 

Advertisement

തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പരാതി

പടിയൂര്‍: ഒളിവില്‍ കഴിയുന്ന തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാരും പരാതി നല്‍കി. തത്ത്വമസി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ എടതിരിഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് ഒളിവിലുള്ള ഉടമയേയും ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫീല്‍ഡ് ജീവനക്കാരടക്കം 19 ജീവനക്കാര്‍ ഒപ്പിട്ട പരാതിയാണ് സ്ഥലം സി.ഐ., ഡി.വൈ.എസ്.പി., എസ്.പി., ജില്ലാ കളക്ടര്‍, mla, മുഖ്യമന്ത്രി എന്നിവര്‍ക്ക് നല്‍കിയിരിക്കുന്നത്. എടതിരിഞ്ഞി ബ്രാഞ്ചിലെ പല ചിട്ടികളും കാലാവധി കഴിഞ്ഞിരിക്കുകയാണ്. പണം ആവശ്യപ്പെട്ടവരോടെല്ലാം ചിട്ടി ഉടമകള്‍ പല അവധികളാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് പത്തിന് പണം നല്‍കാമെന്ന് പറഞ്ഞീട്ടും കഴിയാതെ വന്ന കമ്പനി ഉടമകള്‍ 21ന് പണം നല്‍കുമെന്നായിരുന്നു ജോലിക്കാരോടും ചിട്ടി ചേര്‍ന്നവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പണം തരാതെ ചിട്ടി ചേര്‍ന്നവരോടൊപ്പം തങ്ങളേയും വെട്ടിലാക്കി പറഞ്ഞ ദിവസത്തിന് മുമ്പെ അവര്‍ ഒളിവില്‍ പോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫീല്‍ഡ് ജീവനക്കാരടക്കമുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചിട്ടി പണം തിരികെ കൊടുക്കാത്തതിനാല്‍ ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തതായും അവര്‍ പരാതിയില്‍ പറയുന്നു. ആയതിനാല്‍ ചിട്ടി ഉടമകളെ കണ്ടെത്തി ജനങ്ങളുടെ പണം തിരിച്ചുനല്‍കാന്‍ നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement

ടൗണ്‍ അമ്പ് പ്രദക്ഷണം ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദനഹാ തിരുന്നാളിനോട് അനുബദ്ധിച്ച് നടത്തുന്ന ടൗണ്‍ അമ്പിന്റെ ഭാഗമായി ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു.സമ്മേളനം ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു ഉദ്ഘാടനം ചെയ്തു.കത്തിഡ്രല്‍ വികാരി ഫാ.ആന്റേു ആലപ്പാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു.ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബിര്‍ മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍,കണ്‍വീനര്‍മാരായ അഡ്വ. ഹോബി ജോളി,ടെല്‍സണ്‍ കോട്ടോളി,വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍,സെക്രട്ടറി അജോ ജോണ്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജെ സി ഐ ചാര്‍ട്ടഡ് പ്രസിഡന്റ് അഡ്വ.ജോണ്‍ നിധിന്‍ തോമസ് സ്വഗതവും കണ്‍വീനര്‍ ഡയസ് ജോസഫ് നന്ദിയും പറഞ്ഞു.ടൗണ്‍ അമ്പ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് ആയിരുന്ന പോള്‍സണ്‍ കൂനന്റെ നിര്യാണത്തില്‍ സമ്മേളനം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് വോയ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഗാനമേളയും ഉണ്ടായിരുന്നു.

Advertisement

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക കൊടുക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് 10 മണിക്ക് 12-ാം വാര്‍ഡ് കൗണ്‍സിലര്‍ ബേബി  ജോസ് കാട്ട്‌ള  നിര്‍വഹിക്കുകയുണ്ടായി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സണ്ണി പുന്നോലിപ്പറമ്പില്‍ സി എം ഐ സ്വാഗതം ആശംസിക്കുകയും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ മിനി മോള്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.ജനറല്‍ ആശുപത്രി പി പി യൂണിറ്റിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരും പങ്കെടുത്തു.പി പി യൂണിറ്റിലെ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്‍.സി മണി നന്ദി രേഖപ്പെടുത്തി

Advertisement

കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

AIYF കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ സംഘപാരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. CPI ജില്ലാ കമ്മിറ്റിയംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. CPI മണ്ഡലം അസി.സെക്രട്ടറി എന്‍ കെ ഉദയപ്രകാശ് അഭിവാദ്യം ചെയ്തു. AIYF പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രസൂന്‍ കെഎസ് സ്വാഗതവും പ്രസിഡന്റ് സിദ്ധി ദേവദാസ് അധ്യക്ഷതയും ശ്യാംകുമാര്‍ പിഎസ് നന്ദിയും പറഞ്ഞു. ഷാഹുല്‍ ഹമീദ്,ഗിരീഷ്,അനീഷ് ശശീധരന്‍,അമല്‍ പ്രദീപ്,അമല്‍,ശരത്ത് ടി എസ് എന്നിവര്‍ നേതൃത്വവും നല്‍കി.

Advertisement

നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം

ഇരിങ്ങാലക്കുട: വ്യാഴാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയര്‍ന്നത്.പ്രതിപക്ഷ കൗണ്‍സിലര്‍ സി.സി ഷിബിനാണ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ പോലും നിര്‍മ്മിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പോക്ക് വരവ് നടത്തുന്നതിന് വരെ കൈക്കൂലി വാങ്ങാറുണ്ടെന്നും ഇക്കാര്യം കൗണ്‍സിലര്‍മാരെ അറിയിച്ചതിനെ തുടര്‍ന്ന് വാങ്ങിയ പണം വീട്ടിലെത്തി തിരിച്ച് നല്‍കിയതായും ആരോപണം ഉയര്‍ന്നു.എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ ജോലി സമയത്ത് കൗണ്‍സില്‍ ഹാളിലിരുന്ന് പ്രൈവറ്റായി പ്ലാനുകള്‍ വരച്ച് നല്‍കുന്നുവെന്നും പുറത്ത് വരച്ച് കൊണ്ട് വരുന്ന പ്ലാനുകള്‍ക്ക് അപ്രൂവ് നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. ഒരോ വിഭാഗം ഉദ്യോഗസ്ഥരെയും പ്രേത്യേകം യോഗം വിളിച്ച് വിശദീകരണം ചോദിക്കാമെന്നും ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലിനെ അറിയിച്ചു.

Advertisement

പൊറത്തിശ്ശേരി മഹാത്മാ എല്‍.പി.& യു.പി സ്‌കൂളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നു.

പൊറത്തിശ്ശേരി : മഹാത്മാ എല്‍.പി.& യു.പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എ.യുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സജ്ജമാക്കിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ക്ലാസ് മുറികളിലെ സ്പീക്കര്‍ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും 58- ാം വാര്‍ഷികം, അധ്യാപക രക്ഷാകര്‍തൃ മാതൃദിനം എന്നിവയും ഫെബ്രുവരി 9 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങില്‍ ഹൈടെക് പ്രോജെക്ടിലേക്ക് കമ്പ്യൂട്ടര്‍ സംഭാവന നല്‍കിയ വ്യക്തികളെ ആദരിക്കുകയും എല്‍.എസ്.എസ്. പരീക്ഷയില്‍ വിജയികളായ അക്ഷയ് കൃഷ്ണ എം.വി, അഞ്ജന.എം.പി , യു.എസ്.എസ് പരീക്ഷയില്‍ വിജയികളായ ഗോപിക ടി.എസ്, ശ്രീലക്ഷ്മി കെ.ജി എന്നിവരെ അനുമോദിക്കുകയും ചെയ്യും. പത്രസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജി. ഇ.ബി, പി.ടി.എ പ്രസിഡന്റ് സുരേഷ്. എം.എസ്, ഫസ്റ്റ് അസിസ്റ്റന്റ് ലിനി എം. ബി, മാനേജ്മെന്റ് പ്രധിനിധി ഐ.എസ് ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു.

Advertisement

എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ യോഗപ്രദര്‍ശനവും നൃത്ത ശില്പവും അരങ്ങേറുന്നു.

ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി അടിസ്ഥാനമാക്കി നൃത്ത ശില്പവും ഫെബ്രുവരി 10ന് ഉച്ചത്തിരിഞ്ഞ് 3:30ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടക്കുന്നു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ.പ്രസന്നന്‍, യോഗ കോര്‍ഡിനേറ്റര്‍ സുലഭ മനോജ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന യോഗത്തില്‍ യൂണിയന്റെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍, ജനപ്രധിനിധികള്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

Advertisement

കരുവന്നൂരില്‍ നാല് വെള്ളിമൂങ്ങകളെ പിടികൂടി

കരുവന്നൂര്‍ : ബംഗ്ലാവ് ഇലട്രിക്‌സിറ്റി ഓഫിസിന് സമീപത്തേ ജാസ്മിന്‍ ടെക്സ്റ്റല്‍സ് എന്ന സ്ഥാപനത്തിന്റെ മുകള്‍ ഭാഗത്തേ സീലിംങ്ങിനകത്ത് നിന്നാണ് നാല് വെള്ളിമൂങ്ങകളെ പിടികൂടിയത്.രണ്ട് മാസത്തോളം പ്രായമുണ്ട് പിടികൂടിയ വെള്ളിമൂങ്ങകള്‍ക്ക്.അസഹനീയമായ മണവും ശബ്ദവും കേട്ട് തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമ സീലിംങ്ങ് പൊളിച്ച് നീക്കിയപ്പോഴാണ് വെള്ളിമുങ്ങകളെ കണ്ടെത്തിയത്.തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ മാപ്രാണം ഷെബിറിനേ വിളിച്ച് വരുത്തി വെള്ളിമൂങ്ങകളെ പിടികൂടുകയായിരുന്നു.പറന്ന് ശീലിച്ചിട്ടില്ലാത്ത വെള്ളിമൂങ്ങകള്‍ അനുസരണയോടെ നിരന്ന് നില്‍ക്കുന്നത് കാണാന്‍ നിരവധി പേരാണ് ബംഗ്ലാവ് പരിസരത്ത് തടിച്ച് കൂടിയത്.വെള്ളിമൂങ്ങകളുടെ അമ്മ പരിസരത്ത് പ്രദേശത്ത് തന്നേയുള്ളതിനാല്‍ ഇവയുടെ ആവാസ വ്യവസ്ഥയ്ക്കനുസൃതമായി രാത്രികാലത്ത് സുരക്ഷിതമായി ഇവയെ ഉപേക്ഷിച്ചു.

Advertisement

നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നര വര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതിയില്ലാതെ പുല്ലുരിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം.

പുല്ലൂര്‍ ;പുല്ലുരിലെ ഊരകത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നര വര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതി ലഭിക്കാതത്തതില്‍ പ്രതിഷേധം ഉയരുന്നു .2014 ല്‍ മുന്‍ എം പി പി സി ചാക്കോയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച 20 ലക്ഷം രൂപ ചിലവഴിച്ചാണ് മുരിയാട് പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സിന്തറ്റിക് കോര്‍ട്ടടക്കമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചത്.മൂന്ന് ഘട്ടങ്ങളിലായി 2015 ലാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.വൈദ്യൂതി കണക്ഷന്‍ ലഭിക്കുന്നതിനായി വയറിംങ്ങ് അടക്കമുള്ള സജീകരണങ്ങള്‍ പൂര്‍ത്തികരിച്ച് മൂന്നരവര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതി ലഭിക്കാത്തതില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.വൈദ്യൂതിയില്ലാത്തതിനാല്‍ പ്രദേശത്തേ യുവാക്കള്‍ക്ക് കായിക പരിശിലനം നടത്തുന്നതിന് കഴിയാത്ത അവസ്ഥയാണുള്ളത്.സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തികരിച്ചപ്പോള്‍ കളിസ്ഥലം കൂടാതെ പ്രദേശവാസികള്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തുന്നതിനും സൗകര്യം ഏര്‍പെടാത്താം എന്ന നിബദ്ധനയിലാണ് നിര്‍മ്മാണം നടത്തിയത്.എന്നാല്‍ വൈദ്യൂതി ഇല്ലാത്തതിനാല്‍ വലിയ തുകയ്ക്ക് ജനറേറ്ററുകള്‍ വാടകക്കെടുത്തും മറ്റുമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്.പഞ്ചായത്തിലെ ഏക സിന്തറ്റിക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉണ്ടായിട്ടും കേരളോത്സവം അടക്കമുള്ള മത്സരങ്ങള്‍ക്ക് പഞ്ചായത്തിന് പുറത്ത് സ്റ്റേഡിയങ്ങള്‍ വാടകക്കെടുത്ത് മത്സരങ്ങള്‍ നടത്തേണ്ട അവസ്ഥയാണുള്ളത്.പ്രദേശവാസികള്‍ നിരവധി തവണ അധികൃതരുടെ സമീപം പരാതിയുമായി എത്തിയെങ്കില്ലും നടപടികളെന്നുമായിട്ടില്ല.

Advertisement

സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനം

ആളൂര്‍:ആളൂര്‍  ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ഹോസ്പിറ്റല്‍ മുഖേന മൃഗസംരക്ഷണ വകുപ്പിന്റെ സ്‌കൂള്‍ പൗള്‍ട്രീ ക്ലബ് ആളൂര്‍ ആര്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നൈസന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് രതി സുരേഷ് പ്രസ്തുത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .ആളൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ .സി ഐ ജോസ് പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി .തെരഞ്ഞടുക്കപ്പെട്ട 54 കുട്ടികള്‍ക്ക് അഞ്ച് കോഴികുഞ്ഞുങ്ങളെയും കോഴി തീറ്റയും ,മരുന്നും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.ഹെഡ്മിസ്ട്രസ്സ് ജൂലിന്‍ ജോസഫ് സ്വാഗതം പറഞ്ഞു.പ്രിന്‍സ്പ്പാള്‍ ലെയ്‌സണ്‍ ടി ജെ ആശംസകളര്‍പ്പിച്ചു.സ്‌കൂള്‍ പൗള്‍ട്രി ക്ലബ് കണ്‍വീനര്‍ റോസ് മേരി ജോര്‍ജ്ജ് എഫ് നന്ദി പരയുകയും ചെയ്തു

Advertisement

മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന്റെ പുതിയ മന്ദിരോദ്ഘാടനം ഫെബ്രുവരി 9ന്

പാറേക്കാട്ടുക്കര : മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9- ാം തീയ്യതി വെള്ളിയാഴ്ച്ച സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. കേരളാഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും ഖാദി പ്രസ്ഥാനത്തിന്റെയും മുന്നണി പ്രവര്‍ത്തകനായിരുന്ന അമ്മുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ 74 വര്‍ഷണള്‍ക്കു മുമ്പ് 1943ല്‍ ആരംഭിച്ച് ഇപ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡായ ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിനു പുറമെ ആനന്ദപുരം, പാറേക്കാട്ടുക്കര, എന്നി രണ്ട് ബ്രാഞ്ചുകളില്‍ രണ്ടാമത്തേത് 2013 ല്‍ ആരംഭിച്ചു. 12000 സ്‌ക്വായര്‍ ഫീറ്റില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ നാലു നിലകളിലായി പണി പൂര്‍ത്തിയായ പുതിയ ബ്രാഞ്ചു മന്ദിരത്തില്‍ വേണ്ടത്ര പാര്‍ക്കിംഗ്, ലിഫ്റ്റ്, അഗ്നിശമന സംവിധാനം, മഴ വെള്ള സംഭരണി എന്നിവയെല്ലാമുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രാഥമിക സഹകരണ ബാങ്കുകളില്‍ എ.ടി.എം സ്ഥാപിച്ച ഈ സ്ഥാപനത്തിന്ന് രണ്ടാമത്തെ എ.ടി.എം പാറേക്കാട്ടുകരയില്‍ ഉദ്ഘാടനം ചെയുന്നു. ബാങ്കിന് പുറമെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും കുറഞ്ഞ വാടകക്ക് ലഭ്യമാകുന്ന രണ്ട് ഹാളുകളും ഈ മന്ദിരത്തില്‍ ഉണ്ട്. മൂന്ന് കോടിയില്‍ പരം രൂപക്കാണ് മന്ദിരം പണി പൂര്‍ത്തിയാക്കിയത്.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ഇടപാടുകാരാക്കുകയും അംഗങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ്, പശു കൃഷിക്ക് പലിശ രഹിത വായ്പ, വിദ്യാര്‍ത്ഥികള്‍ക്ക് ‘സുവിദ്യ’ സമ്പാദ്യ പദ്ധതി, വീട്ടമ്മമാര്‍ക്ക് ‘ഗൃഹലക്ഷ്മി’ എന്നി നൂതന സമ്പാദ്യ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബാങ്കില്‍ അംഗങ്ങളായ അടിയന്തിര ചീകിത്സ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് ‘ചീകിത്സാസഹായനിധി’ എന്ന പദ്ധതി ഈ യോഗത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മുരിയാട് സര്‍വ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം ബാലചന്ദ്രന്‍,ബാങ്ക് ഭരണസമിതി അംഗങ്ങളായഎം.കെ ഉണ്ണികൃഷ്ണന്‍ എന്‍.എസ് ജനാര്‍ദ്ദനന്‍, സുരേഷ് മുത്താര്‍, ബാങ്ക് സെക്രട്ടറി എം.ആര്‍ അനിയന്‍, എന്നിവര്‍ പങ്കെടുത്തു.

Advertisement

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ വിവാദ പ്രണയവിരുദ്ധ പോസ്റ്റര്‍ വലിച്ച് കീറി.

ഇരിങ്ങാലക്കുട : കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണയ നിരോധിത മേഖല എന്ന് എഴുതിയ പോസ്റ്റര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ഉയര്‍ന്നത്.മുന്‍പ് ബസ് സ്റ്റാന്റില്‍ കമിതാക്കളുടെ അതിര് വിട്ട പ്രണയചേഷ്ഠകള്‍ മൂലം പോലീസ് ഫോണ്‍നമ്പര്‍ സഹിതം ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ സ്ഥാപിച്ചിരുന്നെങ്കില്ലും പിന്നീട് നശിപ്പിക്കപെടുകയായിരുന്നു.സ്റ്റാന്‍ില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ച് തുടങ്ങിയതിനാലാകാം വീണ്ടും ഇത്തരം പോസ്റ്ററുകള്‍ ഉയര്‍ന്നത്.സംഭവം www.irinjalakuda.com വാര്‍ത്ത നല്‍കിയതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത്.പരിശുദ്ധ പ്രണയത്തിന് പോലും കളങ്കം സൃഷ്ടിക്കുന്നതാണ് ഇത്തരം പോസ്റ്ററുകള്‍ എന്നും ജനാധിപത്യ വിരുദ്ധമായ ഇത്തരം പ്രവണതകള്‍ ഇരിങ്ങാലക്കുടയില്‍ അനുവദിക്കുകയില്ലെന്നുമുള്ള ആഹ്വാനവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി പോസ്റ്റര്‍ വലിച്ച് കീറി നശിപ്പിച്ചു.ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മായ മഹേഷ്,വീനീഷാ എന്നിവരാണ് പോസ്റ്റര്‍ വലിച്ച് കീറിയത്.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ എല്‍ ശ്രീലാല്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ലാല്‍,ബ്ലോക്ക് സെക്രട്ടറി സി ഡി സിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related News പൂവലന്‍മാരുടെ സല്ലാപത്തിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ മുന്നറിയിപേകി ബോര്‍ഡുകള്‍.

Advertisement

നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് അപകടം

ഇരിങ്ങാലക്കുട : ചേലൂരില്‍ ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാറ് വന്നിടിച്ചത്.മൂന്ന്പീടിക ഭാഗത്ത് നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ചെറിയാന്റെ കാറാണ് ലോറിയ്ക്ക് സൈഡ് നല്‍കുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തേ കാനയുടെ മുകളിലൂടെ കയറി തെട്ടടുത്ത വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ വന്നിടിച്ചത്.ഇടിയില്‍ നിര്‍ത്തിയിട്ടിരുന്ന പാറേക്കാട്ടില്‍ മോഹനന്റെ കാറ് നിശേഷം തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.തെട്ടടുത്തുള്ള സോള്‍വെന്റ് കമ്പനിയിലേയ്ക്ക് നിരന്തരം ലോറികള്‍കള്‍ വരുന്ന പ്രദേശത്ത് റോഡിന് വീതിയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുക്കാര്‍ പറഞ്ഞു.

Advertisement

ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ

ഇരിങ്ങാലക്കുട: ഒരു മരണം നോക്കി നിന്ന സമൂഹമനസാക്ഷിയെ എങ്ങനെ വിലയിരുത്തണം എന്ന ചോദ്യത്തില്‍ ഉടക്കി നില്‍ക്കുകയാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ 28-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 6 മണിയോടടുത്ത്‌ സുജിത്ത്(26) എന്ന യുവാവ് ആക്രമിക്കപ്പെടുമ്പോള്‍ ഒരു നഗരം മുഴുവന്‍ മൂകസാക്ഷിയായിരുന്നു. അവരെ മൂകരാക്കിയത് ആക്രമണം നേരിട്ട് കണ്ടതിന്റെ മരവിപ്പാണോ? അതോ സ്വന്തം ജീവനെയും ജീവിതത്തെയും ഓര്‍ത്തുള്ള ഭയമായിരുന്നോ? ഇരുവശങ്ങളിലും നിന്ന് തങ്ങളുടെ മറുപടി പറഞ്ഞ് ഒരു നഗരമാകെ വഴിമാറിയപ്പോള്‍ വഴിയില്‍ അനാഥമായിപ്പോയത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളായിരുന്നു. എപ്പോഴും പോലീസ് ഡ്യൂട്ടിയിലുണ്ടാകുന്ന ഇരിങ്ങാലക്കുട ബസ്സ്‌സ്റ്റാന്റിനു തൊട്ടു മുന്‍ വശത്താണ് ഇങ്ങനെയൊരാക്രമണം നടത്തി പ്രതി രക്ഷപ്പെട്ടത്. സാക്ഷി പറയാന്‍ ആരും തയ്യാറാകാതിരുന്നപ്പോഴും സാക്ഷിയായിരുന്ന സമീപ സ്ഥാപനങ്ങളിലെ ക്യാമറയും കണ്ണടച്ചു എന്നു വിശ്വസിക്കേണ്ടി വരുന്നത് നീതിയുക്തമാണോ? ഇന്ന് നിശബ്ദരായവരേ….. നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങളും മകളുമൊക്കെ?? അവര്‍ക്കു വേണ്ടി നിങ്ങളായിരുന്നു സുജിത്തിന്റെ സ്ഥാനത്തെങ്കില്‍…….. ഇന്ന് നിങ്ങളുടെ വീട്ടുകാരുടെ കണ്ണുകളിലേക്കൊന്നു നോക്കി നോക്കൂ…. ഉത്തരങ്ങളും ന്യായങ്ങളും എളുപ്പമല്ല എന്ന ബോധ്യമുണ്ട്. എങ്കിലും ഈ പാത നല്ലതല്ല. അന്ന് വായടച്ച, കണ്ണടച്ച കാഴ്ചയുടെ ഇന്നത്തെ പ്രതിഷേധവുമായി നിരത്ത് നിറയ്ക്കുമ്പോള്‍ തിരിച്ചു കിട്ടാത്ത ഒരു ജീവന്‍ പ്രതീക്ഷകളെറിഞ്ഞുടഞ്ഞ ഒരു കുടുംബത്തിന്റെ നഷ്ടം തന്നെയായി നിലനില്‍ക്കുകയാണ് എന്നത് വിസ്മരിക്കാനാവില്ല. ഇതൊക്കെ മാത്രമോ??? വര്‍ദ്ധിച്ചു വരുന്ന കഞ്ചാവു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇരിങ്ങാലക്കുടയുടെ സ്വന്തം യുവതലമുറയുടെ നേര്‍ക്കാഴ്ചയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ ഭാവി എങ്ങോട്ടാണ്? ഉത്സവപ്പറമ്പില്‍നിന്നും കണ്ടെടുത്ത ബോംബും മാരകായുധങ്ങളും സ്വന്തം നാട്ടുകാര്‍ക്ക് നേരെ നീട്ടിയ യുവതയുടെ സമ്മാനമായി മാറുമ്പോള്‍ നാം അടിവേരിളക്കിയുള്ള വികസനം എവിടെ നിന്നു തുടങ്ങണം? കുട്ടികള്‍ക്കു നേരെയുള്ള ഭീഷണികള്‍, സ്ത്രീകള്‍ക്കു നേരെയുള്ള പ്രശ്‌നങ്ങള്‍, വീടു കയറിയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ പരമ്പരകള്‍ പ്രത്യക്ഷമായും പരോക്ഷമായും കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും കണ്ണടയ്ക്കുന്നത് ബുദ്ധിയാണോ? ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ നിയമത്തിന്റെയും മാനവ വികസനത്തിന്റെയും പുതുമാതൃക തുറക്കേണ്ടിയിരിക്കുന്നു. ഈ യാത്ര നല്ലതിലേക്കല്ല….. ഇവിടെ നിന്ന് നമ്മുടെ നാടിനെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ അധികാര നേതൃത്വം ഏറ്റെടുക്കണം. അനുദിനം പലയിടങ്ങളിലായി പൊട്ടി പാഴായിപ്പോകുന്ന പൈപ്പിലെ കുടിവെള്ളം പോലെ പാഴായിപ്പോകേണ്ടതല്ല ഇരിങ്ങാലക്കുടയുടെ ഭാവിയും വരദാനങ്ങളുടെ സമ്പത്തും. അതിലേക്കായൊരു മുന്നേറ്റച്ചുവട് ഇവിടെ, ഇന്ന്, ഇപ്പോള്‍ത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

 

Advertisement

അനാമോര്‍ഫിക് ആര്‍ട്ടിലെ വ്യത്യസ്തമായ മൂന്ന് ശാഖകളില്‍ പെയിന്റിങ് നിര്‍വ്വഹിച്ച ഒരേയൊരു ഏഷ്യക്കാരനായ വിന്‍സന്റ് പല്ലിശ്ശേരിക്ക് യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോര്‍ഡ്.

ഇരിങ്ങാലക്കുട: അനാമോര്‍ഫിക് ആര്‍ട്ടിലെ വ്യത്യസ്തമായ കോണിക്കല്‍ മിറര്‍ ആര്‍ട്ട്, റിഫ്ളക്ഷന്‍ ഇന്‍ സ്റ്റീല്‍ ബോള്‍, സിലിണ്ടര്‍ ആര്‍ട്ട് എന്നീ മൂന്ന് ശാഖകളിലും പെയിന്റിങ് നിര്‍വ്വഹിച്ച ഒരേയൊരു ഏഷ്യക്കാരനായ വിന്‍സന്റ് പല്ലിശ്ശേരിക്ക് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോര്‍ഡ്. യു.ആര്‍.എഫ്. ഒഫീഷ്യല്‍ ജൂറി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഗിന്നസ് സത്താര്‍ ആദൂര്‍ ആണ് ഫലപ്രഖ്യാപനം നടത്തിയത്. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിന്‍സന്റിന് സമ്മാനിച്ചു.
കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ ആര്‍.സി.സി.ഓഡിറ്റോറിയത്തില്‍ റെക്കോര്‍ഡ് അറ്റംപ്റ്റിന്റെ ഭാഗമായൊരുക്കിയ ചിത്ര പ്രദര്‍ശനത്തില്‍ കോണിക്കല്‍ മിറര്‍ ആര്‍ട്ടില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചാവറ അച്ചനും, സിലിണ്ടര്‍ ആര്‍ട്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഹാത്മ ഗാന്ധിയും, സ്റ്റീല്‍ ബോളില്‍ ലോകത്തെ പ്രതിനിധീകരിച്ച് ലയണല്‍ മെസിയും പ്രതിബിംബ പ്രതലത്തില്‍ തെളിയുന്ന രീതിയിലുള്ള ചിത്രങ്ങളാണ് വിന്‍സന്റ് പല്ലിശ്ശേരി ഒരുക്കിയിരുന്നത്. ചടങ്ങില്‍ രാജഗിരി പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ വര്‍ഗീസ് കാച്ചപ്പിള്ളി സി.എം.ഐ., പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാദര്‍ ജോണ്‍ കവലക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. രാജഗിരി പബ്ലിക് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വിന്‍സന്റ് പല്ലിശ്ശേരി തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നെടുമ്പാള്‍ സ്വദേശിയാണ്.

 

Advertisement

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തി

കയ്പമംഗലം : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ കയ്പമംഗലം കടപ്പുറം പള്ളിയില്‍ വച്ച് നടത്തി. രൂപത ഡയറക്ടര്‍ ഫാ. ബെഞ്ചമിന്‍ ചിറയത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടവക വികാരി ഫാ. സോജോ കണ്ണമ്പുഴ, കെ.സി.വൈ.എം. അസി. ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ആനമേറ്റര്‍ സിസ്റ്റര്‍ മരിയ സി.എച്ച്.എഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. രൂപത ചെയര്‍മാന്‍ എഡ്‌വിന്‍ ജോഷിയുടെ നേതൃത്വത്തില്‍ 40 രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. തുടര്‍ന്നുള്ള പൊതുയോഗത്തില്‍ കെ.സി.വൈ.എം. ചെയര്‍മാന്‍ എഡ്‌വിന്‍ ജോഷി അദ്ധ്യക്ഷത വഹിച്ചു. ഫാ. ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിസ്റ്റര്‍ മരിയ സി.എച്ച്.എഫ്, കെ.സി.വൈ.എം. ജനറല്‍ സെക്രട്ടറി ബിജോയ് ഫ്രാന്‍സീസ്, ലേ – ആനിമേറ്റര്‍ ലാജോ ഓസ്റ്റിന്‍, വൈസ് ചെയര്‍പേഴ്‌സന്‍ നിഖിത വിന്നി, ട്രഷറര്‍ ജെറാള്‍ഡ് ജെയ്ക്കബ്, കടപ്പുറം ഇടവക കെ.സി.വൈ.എം. യൂണിറ്റ്  പ്രസിഡന്റ് നിധിന്‍ ജോണ്‍സന്‍, ട്രസ്റ്റി കെ.വി. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെയ്‌സന്‍ ചക്കേടത്ത്, ഡെനി ഡേവീസ്, സെനറ്റ് അംഗങ്ങളായ നൈജോ ആന്റോ, ടിറ്റോ തോമസ്,റെജി ജോർജ് , നീതു ജോയ്, ഇരിങ്ങാലക്കുട, മാള, ചാലക്കുടി മേഖല ഭാരവാഹികള്‍, വിവിധ ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

കവിക്കെതിരായ ആക്രമണം പ്രതിഷേധം പടരുന്നു.

ഇരിങ്ങാലക്കുട ; കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിന് വാഹനത്തില്‍ കയറുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ ഇരിങ്ങാലക്കുടയിലും വ്യാപക പ്രതിഷേധം. രാജ്യത്താകെ നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ ഭാഗമായാണ് ആക്രമണമെന്നും. തങ്ങള്‍ക്കെതിരായ എല്ലാ അഭിപ്രായങ്ങളുടേയും മുനയൊടിക്കാന്‍ ആര്‍.എസ്.എസ് എല്ലാ കാലത്തും ശ്രമം നടത്തിയിട്ടുണ്ടെന്നും കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണം പൊതു സമൂഹത്തിന്റെ പ്രതികരണ ശേഷിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ച് പ്രകടനം നടത്തി. ഇ.എം.എസ് മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡണ്ട് ആര്‍.എല്‍ ശ്രീലാല്‍, വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, ഐ.വി. സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.പുരോഗമനകലാസഹിത്യസംഘവും പ്രതിഷേധവുമായി രംഗത്തെത്തി.ഡോ.കെ പി ജോര്‍ജ്ജ്,കെ രാജേന്ദ്രന്‍,പി കെ ഭരതന്‍,ഖാദര്‍ പട്ടേപ്പാടം,എ എന്‍ രമണന്‍,പി ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe