കവിക്കെതിരായ ആക്രമണം പ്രതിഷേധം പടരുന്നു.

1010

ഇരിങ്ങാലക്കുട ; കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിന് വാഹനത്തില്‍ കയറുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ ഇരിങ്ങാലക്കുടയിലും വ്യാപക പ്രതിഷേധം. രാജ്യത്താകെ നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ ഭാഗമായാണ് ആക്രമണമെന്നും. തങ്ങള്‍ക്കെതിരായ എല്ലാ അഭിപ്രായങ്ങളുടേയും മുനയൊടിക്കാന്‍ ആര്‍.എസ്.എസ് എല്ലാ കാലത്തും ശ്രമം നടത്തിയിട്ടുണ്ടെന്നും കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണം പൊതു സമൂഹത്തിന്റെ പ്രതികരണ ശേഷിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ച് പ്രകടനം നടത്തി. ഇ.എം.എസ് മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡണ്ട് ആര്‍.എല്‍ ശ്രീലാല്‍, വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, ഐ.വി. സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.പുരോഗമനകലാസഹിത്യസംഘവും പ്രതിഷേധവുമായി രംഗത്തെത്തി.ഡോ.കെ പി ജോര്‍ജ്ജ്,കെ രാജേന്ദ്രന്‍,പി കെ ഭരതന്‍,ഖാദര്‍ പട്ടേപ്പാടം,എ എന്‍ രമണന്‍,പി ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement