32.9 C
Irinjālakuda
Thursday, January 16, 2025
Home Blog Page 614

പുല്ലൂര്‍ ഊരകത്ത് തെരുവ്‌നായ ശല്യം രൂക്ഷമാകുന്നു.

പുല്ലൂര്‍: ഊരകം സ്വദേശി പൊഴോലിപറമ്പില്‍ ജോണ്‍സന്റെ വീട്ടിലെ 17 ഓളം കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .കൂട് തകര്‍ത്താണ് നായ്ക്കള്‍ കോഴികളെ പിടികൂടിയത് .രാവിലെ കോഴിക്ക് തീറ്റ നല്‍കാന്‍ എത്തിയപ്പോഴാണ് കൂട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടത് തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പറമ്പില്‍ പലയിടങ്ങളിലായി കോഴികളെ കൊന്നിട്ടിരിക്കുന്നത് കണ്ടത് .

 

Advertisement

ത്രിപുരയില്‍ ഇടത്പക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം : ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ത്രിപുരയില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ  ഇടത്പക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രതിമകള്‍ക്ക് നേരെയും ബി ജെ പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടെന്ന് ആരോപിച്ച് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.ഠാണവ് ബി എസ് എന്‍ എല്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ സമാപിച്ചു.ജില്ലാകമ്മിറ്റിഅംഗം ഉല്ലാസ് കളക്കാട്ട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ജില്ലാകമ്മിറ്റി അംഗം കെ ആര്‍ വിജയ,വി എ മനോജ് കുമാര്‍,കെ പി ദിവാകരന്‍ മാസ്റ്റര്‍,ടി എസ് സജിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

പീസ് സ്‌കൂള്‍ ഡയറക്ടറായ എം എം അക്ബറിനെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട : മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എം ഡി എം.എം. അക്ബറിനെ ഇരിങ്ങാലക്കുട ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.പടിയൂര്‍ പീസ് സ്‌കൂളിനെതിരെയും രക്ഷിതാക്കള്‍ കാട്ടൂര്‍ പോലിസില്‍ നല്‍കിയ പരാതിയിലെ 6-ാം പ്രതിയാണ് അക്ബര്‍.ഈ കേസിലാണ് ഇയാളെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയത്.വന്‍ പോലിസ് സന്നാഹത്തിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.പടിയൂരിലെ പീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളില്‍ നിന്നും ദേശിയഗാനം അടങ്ങിയ പേജ് കീറികളഞ്ഞതായും പരാതിയുണ്ട്.പോലിസ് കസ്റ്റഡിയില്‍ തന്നേ കഴിയുന്ന ഇയാളെ മാര്‍ച്ച് 20 വരെ കോടതി വീണ്ടും റിമാന്റ് ചെയ്തു.ഹൈദരാബാദില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇയാള്‍ പിടിയിലാകുന്നത്.നേരത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

Advertisement

വെങ്കൊളംചിറ നിറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാര്‍ സമരത്തിലേക്ക്

കടുപ്പശ്ശേരി: ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും അത് നല്‍കേണ്ടത് ഭരണ കര്‍ത്താക്കളുടെ കടമയുമാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പേര്‍ക്ക് ശുദ്ധജലം ലഭിക്കാനുതകുന്ന വെങ്കൊളംചിറ നിറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 വരെ മുടക്കം കൂടാതെ നിറയ്ക്കാറുള്ള ഈ ചിറ കഴിഞ്ഞ വര്‍ഷം മുതല്‍ നിറച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ചിറകളെല്ലാം ആഴ്ച്ചകള്‍ക്ക് മുമ്പേ നിറച്ച് കഴിഞ്ഞിട്ടും വേളൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ചിറ നിറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രണ്ട് കോളനികളുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് ഇതോടെ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. ഇനിയും ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ കൂടതല്‍ സമരങ്ങള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പി. എല്‍.ജോര്‍ജ് പട്ടത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു സിജോയ് തോമസ്, പോള്‍സണ്‍ പറപ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന്റെ പവലിയന്‍ തുറന്ന് നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് പവലിയനും ശൗചാലയവും വേണമെന്ന ദീര്‍ഘകാല സ്വപ്നം പൂവണിഞ്ഞു.16 ലക്ഷം രൂപ ചിലവില്‍ കെ എസ് ഇ ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്ന പവലിയന്‍ തൃശ്ശൂര്‍ ദേവമാത സി എം ഐ സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ആശിര്‍വാദിക്കുകയും കെ എസ് ഇ ലിമിറ്റഡ് മനേജിംങ്ങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.1974 ല്‍ പത്മഭൂഷണ്‍ ഫാ.ഗ്രബിയോലിന്റെയും വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ഡിസ്മാസിന്റെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഫീല്‍ഡ്മാര്‍ഷല്‍ സാം മാനെക്ഷയാണ് ഉദ്ഘാടനം ചെയ്തത്.ഒളിംപ്യന്‍ പി ടി ഉഷ,പി യു ചിത്ര അടക്കം നിരവധി കായിക പ്രതിഭകള്‍ ഈ ഗ്രണ്ടില്‍ കായികപരിശിലനം നടത്തിയവരാണ്.ഇരിങ്ങാലക്കുടയില്‍ ഗിന്നസ് റെക്കേഡ് നേടിതന്ന തിരുവാതിര അരങ്ങേറിയത് ഈ ഗ്രണ്ടിലാണ്.കെ എസ് ഇ ഡയറക്ടര്‍ എം പി ജാക്‌സണ്‍,കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പാള്‍ ജോയ് പീണിക്കപറമ്പില്‍,മാനേജര്‍ ജോളി ആന്‍ഡ്രൂസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement

യു ഡി എഫ് രാപകല്‍ സമരം സമാപിച്ചു

ഇരിങ്ങാലക്കുട : യു ഡി ഐഫ് രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറിയും യു ഡി ഐഫ് നിയോജക മണ്ഡലം കണ്‍വീനറുമായ എം പി ജാക്‌സണ്‍ ന്റെ അധ്യക്ഷതയില്‍ മുന്‍ എംഎല്‍ഐ എം കെ പോള്‍സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡി സി സി സെക്രട്ടറിമാരായ അഡ്വ. എം എസ് അനില്‍കുമാര്‍ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ കെ ശോഭനന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ ടി വി ചാര്‍ളി , വര്‍ഗ്ഗീസ്‌ജോ പുത്തനങ്ങാടി മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, െൈബെജു കുറ്റിറിക്കാട്ട്, ഐ ആര്‍ ജെയിംസ്, സോമന്‍ ചിറ്റയത്ത്, ഷാറ്റോ കുുരിയന്‍, തിലകന്‍ പൊയ്യാറ, എ ഹൈദ്രോസ്, ഘടകകക്ഷി നേതാക്കളായ കെ എ റിയാസുധിന്‍ (മുസ്ലിം ലീഗ് ) ഡോ മാര്‍ട്ടിന്‍ പോള്‍(ഫോര്‍വേഡ് ബ്ലോക്ക് ) , മനോജ് (സി എം പി ) തുടങ്ങിയവര്‍ പങ്കെടുത്തു

 

Advertisement

സമഗ്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍ : പടിയൂര്‍ നിവാസികള്‍ക്ക് ഈ വേനലിലും കുടിവെള്ളമില്ല.

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍.നബാര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹായത്തോടെ 40 കോടിയിലേറെ മുടക്കി നടപ്പാക്കുന്ന പദ്ധതിയാണ് അവസാനഘട്ടത്തില്‍ രണ്ട് വിഭാഗം അതോററ്റികള്‍ തമ്മിലുള്ള തര്‍ക്കം മൂലം അവതാളത്തിലായിരിക്കുന്നത്.99 ശതമാനം പെപ്പിടല്‍ പൂര്‍ത്തിയായ പദ്ധതിയില്‍ അവശേഷിക്കുന്നത് താണിശ്ശേരി ഭാഗത്ത് 482 മീറ്റര്‍ പെപ്പിടല്‍ മാത്രമാണ്.എന്നാല്‍ കീഴുത്താണി-കാട്ടൂര്‍ റോഡ് മെക്കാഡം ടാറിംങ്ങ് നടത്തിയതിനാല്‍ റോഡ് പൊളിച്ച് പെപ്പിടുന്നതിന് മന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം സ്‌പെഷ്യല്‍ പെര്‍മിഷന്‍ ഉണ്ടായാലേ സാധിക്കു എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.വാട്ടര്‍ അതോററ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഈ തര്‍ക്കം മൂലം പടിയൂരിലെ അടക്കം 6000 ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാകനിയായി ഇന്നും തുടരുന്നു.രൂക്ഷമായ കുടി വെള്ളക്ഷാമം അനുഭവപ്പെടുന്ന പടിയൂര്‍ പഞ്ചായത്തില്‍ അപേക്ഷകര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍ ലഭ്യമായിട്ട് 11 വര്‍ഷമാകുന്നു.2012 ആഗസ്റ്റ് മാസത്തിലാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തത്.2014 മാര്‍ച്ചില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് ഉദ്യേശിച്ചിരുന്നത്. എന്നാല്‍ പദ്ധതിയുടെ ഭാഗമായി കാറളത്ത് സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണശാലയുടെയും കാട്ടൂര്‍ പഞ്ചായത്തിലെ വിതരണശൃംഖലയും മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയതായി പറയപ്പെടുന്നത്. കാട്ടൂരിലെ ടാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ലെന്ന് പരാതികളുണ്ട്.ഈ പദ്ധതി വഴി കരുവന്നൂര്‍ പുഴയില്‍ നിന്നും ദിനംപ്രതി 7.86 മില്യന്‍ ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 167 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.5.7 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കാണ് കാട്ടൂരില്‍ പദ്ധതിക്കായി പണി തീര്‍ത്തിട്ടുള്ളത്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായ പടിയൂര്‍ പഞ്ചായത്തിലെ കല്ലന്തറയില്‍ 3.1 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് പുതുതായി സ്ഥാപിക്കുമെന്നായിരുന്നു തുടക്കത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നതെങ്കിലും പിന്നീടത് നടപ്പിലാക്കിയപ്പോള്‍ 1.71 ലക്ഷമായി ചുരുക്കുകയായിരുന്നു.എട്ടുവര്‍ഷം മുന്‍പ് പടിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മാരാംകുളത്തിന് സമീപം ജില്ലാ പഞ്ചായത്തില്‍നിന്നുള്ള 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും, എടതിരിഞ്ഞി സെന്ററിലുള്ള 3.7 സംഭരണശേഷിയുള്ള പഴയ ടാങ്കും പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നതിനാല്‍ മറ്റു പഞ്ചായത്തുകളിലേതിന് സമാനമായ കുടിവെള്ളം പടിയൂരിനും ലഭിക്കുമെന്നായിരുന്നു വിശദീകരണം.പദ്ധതി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്നും, കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്ത് പടിയൂര്‍ നിവാസികള്‍ക്ക് കുടിവെള്ളം കിട്ടുമെന്ന പ്രതിക്ഷയില്‍ ജനങ്ങള്‍ കാലങ്ങളായി കഴിയുന്നു.

Advertisement

പി. ശ്രീധരന്‍ അനുസ്മരണം മാര്‍ച്ച് 11ന് കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍

ഇരിങ്ങാലക്കുട : എക്‌സ്പ്രസ് പത്രാധിപനും കാട്ടൂര്‍ നിവാസിയുമായ പി. ശ്രീധരന്റെ അനുസ്മരണം മാര്‍ച്ച് 11 ഞായറാഴ്ച 3 മണിക്ക് കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ നടത്തുന്നു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ മുഖ്യാതിഥിയായിരിക്കും.കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളും, കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രന്‍ ”കേരളത്തിന്റെ ജനാധിപത്യ വല്‍ക്കരണത്തില്‍ മാധ്യമങ്ങളുടെ പങ്ക്” എന്ന വിഷയത്തെകുറിച്ച് സംസാരിക്കും. കാട്ടൂര്‍ കലസദനം പ്രസിഡണ്ട് കെ ബി തിലകന്‍, സെക്രട്ടറി വി രാമചന്ദ്രന്‍, രക്ഷാധികാരി അശോകന്‍ ചരുവില്‍, ട്രഷറര്‍ കെ.വി ഉണ്ണികൃഷ്ണന്‍, വനിതാ കാലസദനം പ്രസിഡണ്ട് ഷീജ പവിത്രന്‍, ടി ജി ഗോവിന്ദന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

പൊറത്തിശ്ശേരിയില്‍ പോളരോഗം : കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് കൃഷിഭവന്‍

പൊറത്തിശ്ശേരി : പൊറുത്തിശ്ശേരി കൃഷിഭവന്‍ പരിധിയിലെ വിവിധ പാടശേഖരങ്ങളില്‍ മൂഞ്ഞ,പോളരോഗം എന്നിവ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ആയതിനാല്‍ കര്‍ഷകര്‍ കൃഷിഭവനുമായി ബദ്ധപെട്ട് ആവശ്യമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും .മുന്‍വര്‍ഷങ്ങളില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ക്ക് പൊറത്തിശ്ശേരി കൃഷിഭവന്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നു. രജിസ്ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, ഭൂനികുതി രശീതി, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൃഷി ഭവനില്‍ അപേക്ഷ നല്കണമെന്ന് അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.

 

Advertisement

നാഷണല്‍ എല്‍ പി സ്‌കൂളില്‍ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട: നാഷണല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി പി ആര്‍ മേനോന്‍ അധ്യക്ഷത വഹിച്ചു . ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം ബി ആര്‍ സി യിലെ ബി പി ഒ എന്‍. എസ് സുരേഷ് ബാബു നിര്‍വഹിച്ചു. മാനേജര്‍ രുഗ്മണി രാമ ചന്ദ്രന്‍ സമ്മാന ദാനം നടത്തി.എം മോഹന്‍ദാസ് ,അയ്യപ്പന്‍ പണിക്ക വീട്ടില്‍ ,ഗ്രീഷ്മ രാജേഷ് ,ഹെഡ്മിസ്ട്രസ് പി.ഒ ആനി ,സപ്‌ന ഡേവീസ് ,സുബിത എം ,അര്‍ജുനന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു

Advertisement

ആളൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെതിരെ ബിജെപി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

ആളൂര്‍ : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം സൃഷ്ടിക്കുകയും ബിജെപി പഞ്ചായത്ത് കാര്യാലയം തകര്‍ക്കുകയും ചെയ്തതിനെതിരെ ആളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് സുബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ആമുഖ പ്രസംഗം നടത്തി. മേഖലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ജില്ലാ ഉപാധ്യക്ഷന്‍ മുരളീധരന്‍, മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍. പാര്‍ട്ടി നേതാക്കളായ സന്തോഷ് ചെറാക്കുളം, കൃപേഷ് ചെമണ്ട,സുരേഷ് പാട്ടത്തില്‍, സുനില്‍ പീണിക്കല്‍, അഖിലാഷ് വിശ്വനാഥന്‍, ബിജു വര്‍ഗ്ഗീസ്,ഉണ്ണികൃഷ്ണന്‍ , കെ പി വിഷ്ണു,അജീഷ് ,സുധ, അനു സജീവ്. എന്നിവര്‍ സംസാരിച്ചു.

Advertisement

യുക്തിവാദി മൂക്കന്‍ഞ്ചേരി എം.ജെ ചെറിയാന്‍ നിര്യാതനായി.

ഇരിങ്ങാലക്കുട : പരേതനായ യുക്തിവാദി മൂക്കന്‍ഞ്ചേരി വീട്ടില്‍ എം സി ജോസഫിന്റെ മകന്‍ എം.ജെ ചെറിയാന്‍ (101) നിര്യാതനായി.കേരള ഗവ: ജേ: ഡയറക്ടര്‍ ഓഫ് ഇന്റസ്ട്രിസിലായിരുന്നു ജോലി. മക്കള്‍ :ചേച്ചീനി, അഡ്വ.എംസന്‍, ലുലു ,ബിന്ദു .മരുമക്കള്‍ വി.എം ജേക്കബ് ,ബീന ,ഡോ.തോമസ് ,മത്തായി .മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കി.

 

Advertisement

കൂടല്‍മാണിക്യം ദേവസ്വവുമായി സ്വകാര്യവ്യക്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലേയ്ക്ക് പുതുതായി നിര്‍മ്മിച്ച വഴിയെ ചൊല്ലി ദേവസ്വവും സ്വകാര്യ വ്യക്തിയും തമ്മില്‍ തര്‍ക്കം.ഉത്സവത്തിന് മുമ്പായി കൊട്ടിലായ്ക്കല്‍ പറമ്പിലേക്ക് പാര്‍ക്കിംഗ് സൗകര്യത്തിനായി പുതിയ വഴി ഉണ്ടാക്കിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തര്‍ക്കം.ഇതുമായി സംബ്ദ്ധിച്ച് കോടതി നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പിനായി തിങ്കളാഴ്ച്ച ഉച്ചക്ക് സ്ഥലം സന്ദര്‍ശിച്ചു.ദേവസ്വം കെട്ടിടത്തിന്റെ പുറകുവശത്ത് സ്ഥിതി ചെയുന്ന സ്ഥലമാണ് തര്‍ക്കസ്ഥലം.ഇതിനിടെ തിങ്കളാഴ്ച്ച രാവിലെ സമിപത്തേ വീട്ടിലേയ്ക്ക് കൊണ്ട് വന്ന നിര്‍മ്മാണ സാമഗ്രികള്‍ തര്‍ക്ക ഭൂമിയില്‍ ഇറക്കിവെച്ചത് ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്ത ദേവസ്വം അഡ്മിനിസ്‌ട്രേറ്ററും ചെയര്‍മാനുമായി ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.ഒടുവില്‍ പോലിസ് എത്തി നിര്‍മ്മാണ സാമഗ്രികള്‍ മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു.കൊട്ടിലായ്ക്കല്‍ പറമ്പില്‍ കൂടല്‍മാണിക്യം ദേവസ്വം ആദ്യ കാലത്ത് ഭരിച്ചിരുന്ന തച്ചുടയ കൈമളിന്റെ വീട് നിന്നിരുന്നതിന്റെ വടക്ക് വശത്തുള്ള ഭൂമിയെ കുറിച്ചാണ് ഇപ്പോള്‍ അനന്തരഅവകാശി ഉടമസ്ഥാവകാശവുമായി തര്‍ക്കം നടക്കുന്നത്.ഇപ്പോള്‍ ഉണ്ടാക്കിയ വഴി കുളം നികത്തിയതാണെന്നും ഇവിടെ കുളപ്പുര വരെ ഉണ്ടായിരുന്നത് പൊളിച്ച് മാറ്റിയെന്നും ഇദേഹം ആരോപിക്കുന്നു.

Advertisement

ശശിയ്ക്കും ദീപയ്ക്കും ഇനി ധൈര്യത്തോടെ അന്തിയുറങ്ങാം.

കരുവന്നൂര്‍: കാറ്റിനെയും മഴയെയും ഭയക്കാതെ ശശിയ്ക്കും ദീപയ്ക്കും അവരുടെ നാല് പെണ്‍മക്കള്‍ക്കും ഇനി ധൈര്യമായി അന്തിയുറങ്ങാം.തിരുവുള്ളകാവ് ക്ഷേത്രത്തിന് സമീപം വീടില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന ശശിയുടെ കുടുംബത്തിന് സ്വന്തനമാവുകയാണ് പനംങ്കുളം DMLPS സ്‌കൂളിലെ ‘വിഷസ്’ പദ്ധതി.മാധ്യമങ്ങളിലൂടെ ഇവരുടെ വാര്‍ത്തയറിഞ്ഞ് ഭവനപദ്ധതി പ്രഖ്യാപിച്ച ഉടനെ DMLP സ്‌കൂള്‍ സഹായ വാഗ്ദാനങ്ങളുമായി മുന്‍പോട്ട് വരികയായിരുന്നു. കേവലം 89 ദിവസങ്ങള്‍ക്കൊണ്ടാണ് ഇവര്‍ക്ക് വീടൊരുക്കിയത്. 6 ലക്ഷം രൂപ ചിലവില്‍ 600 സ്‌ക്വര്‍ഫീറ്റിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.വീടിന് തറക്കല്ലിട്ട തൃശൂര്‍ എസ്.പി.യതീഷ് ചന്ദ്ര ഐ പി എസ് നിര്‍മ്മാണം പൂര്‍ത്തികരിച്ച വീട് സന്ദര്‍ശിക്കുന്നതിനായി 09.03.2018 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അനൗപചാരികമായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.11-ാം തിയ്യതി സ്‌കൂളില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ വിദ്യഭ്യാസ മന്ത്രി രവിന്ദ്രനാഥ് വീടിന്റെ തക്കോല്‍ദാനം നിര്‍വഹിയ്ക്കും.

Advertisement

വായന മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുന്നു: ബാലചന്ദ്രന്‍ വടക്കേടത്ത്.

കരൂപ്പടന്ന: വായന മനുഷ്യനെ സംസ്‌ക്കാര സമ്പന്നനാക്കുന്നുവെന്ന് പ്രശസ്ത നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1991 എസ്.എസ്.എല്‍.സി.ബാച്ച് കൂട്ടായ്മ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് വേണ്ടി ഒരുക്കിയ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗ്ഗീയത ഇല്ലാതാക്കാനും സമാധാനം നിലനിര്‍ത്താനും ജനാധിപത്യ – മതേതര കാഴ്ചപ്പാട് ഉണ്ടാക്കാനും വായന മുഖ്യ പങ്ക് വഹിക്കുമെന്നും പുതുതലമുറയെ വായിപ്പിച്ചു വളര്‍ത്തണമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.
കൂട്ടായ്മ പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ബക്കര്‍ മേത്തല മുഖ്യ പ്രഭാഷണം നടത്തി.കവയിത്രിയും അധ്യാപികയുമായ മഞ്ജുള കവിതാലാപനം നടത്തി.ഡോ. ഷംല ഷെഫീക്ക്, പ്രിന്‍സിപ്പാള്‍ ടി.കെ.ജമീല, ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി, പി.ടി.എ.പ്രസിഡണ്ട് ഷൈല സഹീര്‍, പി.കെ.എം.അഷറഫ്, ഇ.കെ.അബൂബക്കര്‍, നിത മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
ഒരേ സമയം നൂറ് കുട്ടികള്‍ക്ക് ഇരുന്ന് പുസ്തകങ്ങള്‍ വായിക്കാനും റഫറന്‍സ് ചെയ്യാനും ഉള്ള വിപുലമായ സൗകര്യം രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ച് ഒരുക്കിയ ലൈബ്രറിയിലുണ്ട്.ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
1991 എസ്.എസ്.എല്‍.സി.ബാച്ച് കൂട്ടായ്മ ഒരുക്കിയ ഈ സംരംഭം മാതൃകാപരമാണ്.

Advertisement

വാര്‍ത്ത ഫലം കണ്ടു : ബോയ്‌സ് സ്‌കൂള്‍ കിണര്‍ വൃത്തിയാക്കി

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഗവ. മോഡല്‍ ബോയ്സ് സ്‌കൂളിലെ കാടുകയറിയ കിണറിനെ കുറിച്ച് www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കിണര്‍ വൃത്തിയാക്കി വിണ്ടെടുത്തു. നിലയില്‍.ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഏക കുടിവെള്ള സ്രോതസാണിത് ഈ കിണര്‍. ഹൈസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറിയിലെ 450 ഓളം വിദ്യാര്‍ഥികള്‍ക്കും നൂറോളം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള കുടിവെള്ളം ഈ കിണറ്റില്‍ നിന്നാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലാബുകല്‍ലേക്കുമുള്ള വെള്ളവും ഈ കിണറ്റില്‍നിന്നു തന്നെ. മാസങ്ങളോളമായി ഈ കിണറിനുള്ളില്‍ പാഴ്മരങ്ങള്‍ വളര്‍ന്നും കിണറിനു മുകളില്‍ വള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതും.പാഴ്ചെടികള്‍ ചീഞ്ഞ് കിണറ്റിലെ വെള്ളം മലിനമായി തുടങ്ങിയിട്ടും സ്‌കൂള്‍ അധികൃതര്‍ക്കേ സ്‌കൂള്‍ ഉടമസ്ഥരായ നഗരസഭയ്‌ക്കോ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടായിരുന്നില്ല. സ്‌കൂളിനോടൊപ്പം പഴക്കമുള്ള ഈ കിണറിനു സമീപത്തുതന്നെയാണ് ജല സംഭരണിയും സ്ഥാപിച്ചിരിക്കുന്നത്. ഈ സംഭരണിയും വൃത്തിഹീനമായി കിടക്കുകയായിരുന്നു.

Advertisement

നഗരസഭ അടച്ചൂപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണം; താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട: നഗരസഭ അടച്ചുപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നഗരസഭയോട് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന പക്ഷം ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അറിയിച്ചു. കുടിവെള്ളപ്രശ്നം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ശേഷിക്കുന്ന പൈപ്പ് ലൈന്‍ ഉടന്‍ സ്ഥാപിച്ച് മേഖലയിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളുടെ ഭാഗത്തേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയില്‍ 482 മീറ്റര്‍ റോഡ് വെട്ടിപൊളിക്കണം. ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രശ്നപരിഹാരം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കണം, ചെറിയ തുകയ്ക്കുള്ള കോര്‍ട്ട് ഫീ സ്റ്റാമ്പ്, മുദ്രപത്രങ്ങല്‍ എന്നിവയുടേയും റവന്യൂ സ്റ്റാമ്പിന്റേയും ക്ഷാമം പരിഹരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, മന്ത്രി പ്രൊഫ. സീ. രവീന്ദ്രനാഥിന്റെ പ്രതിനിധി തങ്കം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു.

 

Advertisement

ഗ്രീന്‍ പുല്ലൂര്‍ ജൈവ കാര്‍ഷികഗ്രാമം പദ്ധതിക്ക് തുടക്കമായി 

ഗ്രീന്‍ പുല്ലൂര്‍ ജൈവ കാര്‍ഷികഗ്രാമം പദ്ധതിക്ക് തുടക്കമായി
ഗ്രീന്‍ പുല്ലൂരിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ജൈവ കാര്‍ഷിക ഗ്രാമം  പദ്ധതിക്ക്  മുരിയാട് പഞ്ചായത്ത് 8-ാം വാര്‍ഡിലെ ഗ്രീന്‍ ലാന്‍ഡില്‍ തുടക്കമായി.പ്രൊഫ.കെ യു  അരുണന്‍ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷ ആയിരുന്നു. പുല്ലൂര്‍ സര്‍വ്വീസ്  സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ മുഖ്യാതിഥി ആയിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നളിനി ബാലകൃഷ്ണന്‍ ,മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  കെ പി പ്രശാന്ത് ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ ചന്ദ്രന്‍ കിഴക്കെ വളപ്പില്‍ ,കെ യു സജന്‍ ,ജാന്‍സി ജോസ് ,ഷിനോജ് എ വി,രാജേഷ് പി വി ,കോര്‍ഡിനേറ്റര്‍ എം വി ഗിരീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് എന്‍ കെ കൃഷ്ണന്‍ സ്വാഗതവും ,രജിനി ഗിരിജന്‍ നന്ദിയും പറഞ്ഞു.പത്ത് സ്‌ക്വാഡുകളിലായി നാനൂറില്‍പ്പരം വീടുകളില്‍ വിത്തുകളും ,വളങ്ങളും ,ലഘു ലേഖകളും വിതരണം ചെയ്തു
Advertisement

മെഗാ രക്ത രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സും അശ്വനി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി മെഗാ രക്ത രോഗ പരിശോധന ക്യാമ്പിന്റെ രണ്ടാംഘട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ വെച്ച് കത്തോലിക്ക കോണ്‍ഗ്രസ്സ് രൂപത പ്രസിഡന്റ് റിന്‍സന്‍ മണവാളന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷം വഹിച്ച മെഗാ ക്യാമ്പില്‍ കണ്‍വീനര്‍ ഡേവിസ് ചക്കാലക്കല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്ത്, ഡോ. ജോണ്‍ ഡാനിയല്‍, പി.ആര്‍.ഒ. പ്രജീഷ് എന്നിവര്‍ ആശംസകളും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണി മുഖ്യപ്രഭാഷണവും യൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ നന്ദിയും പറഞ്ഞു. രണ്ടാംഘട്ടം സൗജന്യ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് ശാന്തി സദനം, ദൈവപരിപാലനഭവനിലെ അന്തേവാസികള്‍ക്ക് സൗജന്യമെഡിക്കല്‍ ചെക്കപ്പും രക്തപരിശോധനയും മരുന്നുവിതരണവും നടത്തി. അറന്നൂറോളം വ്യക്തികള്‍ പങ്കെടുക്കുകയും ജോണ്‍സന്‍ കോലങ്കണ്ണിക്ക് കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് രൂപത പ്രസിഡന്റ് റിന്‍സന്‍ മണവാളന്‍ നല്‍കി. ജനറല്‍ സെക്രട്ടറി ഷേര്‍ളി ജാക്‌സണ്‍ ബേബി ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement

നഴ്‌സുമാരുടെ സമരം ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആസുപത്രിയെ ബാധിക്കില്ല

ഇരിങ്ങാലക്കുട : മാര്‍ച്ച് 6-ാം തിയ്യതി മുതല്‍ വേതന വര്‍ദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നഴ്‌സ്മാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ നിന്നും ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ വീട്ടുനില്‍ക്കുന്നതായി അറിയിച്ചു.ആയതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയില്‍ നടക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe