ഇന്ത്യന്‍ ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വo വെറും വാക്കുകളല്ല, രാജ്യത്തിന്റ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതാണ് -മന്ത്രി വി. എസ്. സുനില്‍കുമാര്‍

225
Advertisement

ഇരിങ്ങാലക്കുട:രാജ്യത്തിന്റ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന മതേതരത്വത്തെയും ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവത്തെയും പ്രധാനമന്ത്രി തന്നെ വെല്ലുവിളിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഇരിങ്ങാലക്കുട സാംസ്‌ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമവും സാംസ്‌ക്കാരിക സായാഹ്നവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക സംവിധാനത്തെ മോദിയുടെ സൈന്യം എന്ന നിലയില്‍ പരിമിതപ്പെടുത്താനും സൈനികരുടെ ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരുവ് ഉണ്ടാക്കാനുള്ള ശ്രമവുമാണ് ഇപ്പോള്‍ നടക്കുന്നത്. പാക്കിസ്ഥാനില്‍നിന്നും ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നതിനേക്കാള്‍ അപകടകരമാണിത്. ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ ബോധത്തെ തല്ലിക്കെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ഭരണാധികാരികള്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്നതാണ് നാം മനസിലാക്കേണ്ട വസ്തുതയെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ജാതിമത വിശ്വാസങ്ങളേയും ശബരിമല വിഷയത്തേയും ഉപയോഗിക്കരുതെന്ന ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിനെ സ്ഥാനാര്‍ഥി തന്നെ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ജനാധിപത്യമെന്ന് ഇക്കൂട്ടര്‍ ധരിച്ചുവെച്ചിരിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന സമ്മേളനത്തില്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. അശോകന്‍ ചരുവില്‍,രേണുരാമനാഥ്,പി.കെ. ഭരതന്‍ മാസ്റ്റര്‍,
ഉല്ലാസ് കളക്കാട്ട്,ടി.കെ. സുധീഷ്,കെ.ആര്‍. വിജയ, എന്‍.കെ. ഉദയപ്രകാശ്,വി.എസ്. വസന്തന്‍ ,ഖാദര്‍ പട്ടേപ്പാടം, ,റഷീദ് കാറളം,ടി.ഗോപിനാഥന്‍,സി.ഡി. സുജിത്ത്,രാജേഷ്തെക്കിനിയേടത്ത് രാധാകൃഷ്ണന്‍ വെട്ടത്ത്, ഉണ്ണികൃഷ്ണന്‍ കിഴുത്താണി തുടങ്ങിയവര്‍ പങ്കെടുത്തു.സമ്മേളനത്തിന് മുന്‍പ് കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച വര്‍ണ്ണ ശബളമായ വിഷു ഘോഷയാത്രക്ക് ഇടതുപക്ഷ മുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട് , ടി. കെ.സുധീ, കെ. സി. പ്രേമരാജന്‍,
പി. മണി, എന്‍. കെ. ഉദയപ്രകാശ്, കെ. ആര്‍. വിജയ, വി. എ. മനോജ്കുമാര്‍, കെ. എസ്. പ്രസാദ്,സജീവന്‍ മാസ്റ്റര്‍,വത്സല ശശി, പത്മിനി സുധീഷ്, ഹുസൈന്‍ ഖാന്‍, നീരജ്‌നളിനന്‍ ,രാജേഷ് തമ്പാന്‍, വര്‍ദ്ധനന്‍ പുളിക്കല്‍, പി. കെ. സദാനന്ദന്‍, വി. രാമചന്ദ്രന്‍, എം. കെ. സേതു മാധവന്‍, കെ. കെ. ബാബു, ടി. വി.ലീല, ശോഭന മനോജ്, എന്നിവര്‍ നേതൃത്വം നല്‍കിസമ്മേളനത്തിന് ശേഷം ആനന്ദപുരം ഉദിമാന്റെ നേതൃത്വത്തില്‍ നാടന്‍ കലാപ്രകടനങ്ങളും അരങ്ങേറി.

 

Advertisement