മെഗാ രക്ത രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

415
Advertisement

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സും അശ്വനി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി മെഗാ രക്ത രോഗ പരിശോധന ക്യാമ്പിന്റെ രണ്ടാംഘട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ വെച്ച് കത്തോലിക്ക കോണ്‍ഗ്രസ്സ് രൂപത പ്രസിഡന്റ് റിന്‍സന്‍ മണവാളന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷം വഹിച്ച മെഗാ ക്യാമ്പില്‍ കണ്‍വീനര്‍ ഡേവിസ് ചക്കാലക്കല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്ത്, ഡോ. ജോണ്‍ ഡാനിയല്‍, പി.ആര്‍.ഒ. പ്രജീഷ് എന്നിവര്‍ ആശംസകളും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണി മുഖ്യപ്രഭാഷണവും യൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ നന്ദിയും പറഞ്ഞു. രണ്ടാംഘട്ടം സൗജന്യ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് ശാന്തി സദനം, ദൈവപരിപാലനഭവനിലെ അന്തേവാസികള്‍ക്ക് സൗജന്യമെഡിക്കല്‍ ചെക്കപ്പും രക്തപരിശോധനയും മരുന്നുവിതരണവും നടത്തി. അറന്നൂറോളം വ്യക്തികള്‍ പങ്കെടുക്കുകയും ജോണ്‍സന്‍ കോലങ്കണ്ണിക്ക് കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് രൂപത പ്രസിഡന്റ് റിന്‍സന്‍ മണവാളന്‍ നല്‍കി. ജനറല്‍ സെക്രട്ടറി ഷേര്‍ളി ജാക്‌സണ്‍ ബേബി ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement