ശശിയ്ക്കും ദീപയ്ക്കും ഇനി ധൈര്യത്തോടെ അന്തിയുറങ്ങാം.

915
Advertisement

കരുവന്നൂര്‍: കാറ്റിനെയും മഴയെയും ഭയക്കാതെ ശശിയ്ക്കും ദീപയ്ക്കും അവരുടെ നാല് പെണ്‍മക്കള്‍ക്കും ഇനി ധൈര്യമായി അന്തിയുറങ്ങാം.തിരുവുള്ളകാവ് ക്ഷേത്രത്തിന് സമീപം വീടില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന ശശിയുടെ കുടുംബത്തിന് സ്വന്തനമാവുകയാണ് പനംങ്കുളം DMLPS സ്‌കൂളിലെ ‘വിഷസ്’ പദ്ധതി.മാധ്യമങ്ങളിലൂടെ ഇവരുടെ വാര്‍ത്തയറിഞ്ഞ് ഭവനപദ്ധതി പ്രഖ്യാപിച്ച ഉടനെ DMLP സ്‌കൂള്‍ സഹായ വാഗ്ദാനങ്ങളുമായി മുന്‍പോട്ട് വരികയായിരുന്നു. കേവലം 89 ദിവസങ്ങള്‍ക്കൊണ്ടാണ് ഇവര്‍ക്ക് വീടൊരുക്കിയത്. 6 ലക്ഷം രൂപ ചിലവില്‍ 600 സ്‌ക്വര്‍ഫീറ്റിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.വീടിന് തറക്കല്ലിട്ട തൃശൂര്‍ എസ്.പി.യതീഷ് ചന്ദ്ര ഐ പി എസ് നിര്‍മ്മാണം പൂര്‍ത്തികരിച്ച വീട് സന്ദര്‍ശിക്കുന്നതിനായി 09.03.2018 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അനൗപചാരികമായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.11-ാം തിയ്യതി സ്‌കൂളില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ വിദ്യഭ്യാസ മന്ത്രി രവിന്ദ്രനാഥ് വീടിന്റെ തക്കോല്‍ദാനം നിര്‍വഹിയ്ക്കും.

Advertisement