കൂടല്‍മാണിക്യം ദേവസ്വവുമായി സ്വകാര്യവ്യക്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കം

1206
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലേയ്ക്ക് പുതുതായി നിര്‍മ്മിച്ച വഴിയെ ചൊല്ലി ദേവസ്വവും സ്വകാര്യ വ്യക്തിയും തമ്മില്‍ തര്‍ക്കം.ഉത്സവത്തിന് മുമ്പായി കൊട്ടിലായ്ക്കല്‍ പറമ്പിലേക്ക് പാര്‍ക്കിംഗ് സൗകര്യത്തിനായി പുതിയ വഴി ഉണ്ടാക്കിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തര്‍ക്കം.ഇതുമായി സംബ്ദ്ധിച്ച് കോടതി നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പിനായി തിങ്കളാഴ്ച്ച ഉച്ചക്ക് സ്ഥലം സന്ദര്‍ശിച്ചു.ദേവസ്വം കെട്ടിടത്തിന്റെ പുറകുവശത്ത് സ്ഥിതി ചെയുന്ന സ്ഥലമാണ് തര്‍ക്കസ്ഥലം.ഇതിനിടെ തിങ്കളാഴ്ച്ച രാവിലെ സമിപത്തേ വീട്ടിലേയ്ക്ക് കൊണ്ട് വന്ന നിര്‍മ്മാണ സാമഗ്രികള്‍ തര്‍ക്ക ഭൂമിയില്‍ ഇറക്കിവെച്ചത് ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്ത ദേവസ്വം അഡ്മിനിസ്‌ട്രേറ്ററും ചെയര്‍മാനുമായി ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.ഒടുവില്‍ പോലിസ് എത്തി നിര്‍മ്മാണ സാമഗ്രികള്‍ മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു.കൊട്ടിലായ്ക്കല്‍ പറമ്പില്‍ കൂടല്‍മാണിക്യം ദേവസ്വം ആദ്യ കാലത്ത് ഭരിച്ചിരുന്ന തച്ചുടയ കൈമളിന്റെ വീട് നിന്നിരുന്നതിന്റെ വടക്ക് വശത്തുള്ള ഭൂമിയെ കുറിച്ചാണ് ഇപ്പോള്‍ അനന്തരഅവകാശി ഉടമസ്ഥാവകാശവുമായി തര്‍ക്കം നടക്കുന്നത്.ഇപ്പോള്‍ ഉണ്ടാക്കിയ വഴി കുളം നികത്തിയതാണെന്നും ഇവിടെ കുളപ്പുര വരെ ഉണ്ടായിരുന്നത് പൊളിച്ച് മാറ്റിയെന്നും ഇദേഹം ആരോപിക്കുന്നു.

Advertisement