മണ്‍ചിരാതില്‍ ദീപം തെളിയിച്ച് ചന്ദ്രയാന്‍ -2 വിന് മംഗളമേകി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

196

ഇരിങ്ങാലക്കുട: ബഹിരാകാശരംഗത്ത് ഭാരതത്തിന്റെ സ്ഥാനം ലോകത്തിന്റെ നിറുകില്‍ എത്താന്‍ സഹായിക്കുന്ന ചന്ദ്രയാന്‍ -2 ന് യാത്രാമംഗളമേകി വിജയാശംസകളുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ചഎസ്എസ് ലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് ദീപപ്രഭയില്‍ യാത്രാമംഗളമേകിയത്.വരുന്ന തിങ്കളാഴ്ച ചന്ദ്രയാന്‍ -2 വിജയപദത്തിലെത്തിയാല്‍ ഇന്ത്യക്ക് ഏറ്റവും ഉയര്‍ന്ന സ്ഥാനം ലഭിക്കും. ചന്ദ്രഭൂപ്രകൃതി ,ധാതുശാസ്ത്രം, മൂലകസമൃദ്ധി, വാട്ടര്‍ഐസ് എന്നിവ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ -2 വിക്ഷേപിക്കുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഷീജ .വി. പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സീനിയര്‍ അദ്ധ്യാപിക ജയലക്ഷ്മി.കെ., എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത് വിദ്യാര്‍ത്ഥികളായ ലക്ഷ്മി.പി.രാജ്, നേഹ.കെ.വി, സ്‌നേഹ.പി.ഡി., നിഖില്‍.പി.ജിനന്‍, ശ്രേയസ്സ്, ഗോകുല്‍ തേജസ്സ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement