29.9 C
Irinjālakuda
Saturday, January 18, 2025
Home Blog Page 606

വാര്‍ത്ത ഫലം കണ്ടു അപകട ഭീഷണിയായ പടിയൂര്‍ നിലംപതിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നു.

പടിയൂര്‍ ;ഏതാണ്ട് 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പണിയാരംഭിച്ച എടതിരിഞ്ഞി – വളവനങ്ങാടി റോഡിലെ നിലംപതി സെന്ററില്‍ നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്ക് അപകടഭീഷിണിയാവുകയാണെന്ന് കണ്ട് പ്രദേശത്ത് പൗരസമിതി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങുകയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കെ എസ് ഇ ബി ആരംഭിച്ചു.വിഷയത്തിന്റെ പ്രധാന്യം വാര്‍ത്തകളിലൂടെ മനസിലാക്കി എം എല്‍ എ അടക്കം ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയില്‍ ആരംഭിച്ചത്.80402 രൂപ ഇതിനായി എം എല്‍ എ യുടെ പ്രദേശിക വികസനഫണ്ടില്‍ നിന്നും വകയിരുത്തിയതായി അദേഹം അറിയിച്ചു. ആദ്യ കാലങ്ങളില്‍ 3 മീറ്ററോളം മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് വീതികൂട്ടി ബിഎംബസി ടാറിങ് പൂര്‍ത്തീകരിക്കുമ്പോള്‍ വരുന്ന വീതി 5. 5 മീറ്ററോളമാണ്. ബൈക്ക് യാത്രികനായ വെള്ളാങ്കല്ലൂര്‍ സ്വദേശി യുവാവിന്റെ ജീവന്‍ കവര്‍ന്നതടക്കം ഒട്ടനവധി അപകട പാരമ്പരകള്‍ക്ക് ഈ കാലത്തിനിടക്ക് ഈ ട്രാന്‍സ്ഫോര്‍മര്‍ കാരണമായിതീര്‍ന്നു കഴിഞ്ഞിരുന്നു. റോഡ് വീതി കൂട്ടുന്നതിനായി 27ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ബസ്റ്റോപ്പുകള്‍ പൊളിച്ചു നീക്കുകയും ചെയ്തപ്പോഴും ഈ ട്രാന്‍സ്‌ഫോര്‍മറിനോട് മുഖം തിരിക്കുന്ന സമീപനമാണ് kseb യും pwd യും സ്വീകരിച്ചിരുന്നത്. പോട്ട – മൂന്നുപീടിക സംസ്ഥാന പാതയിലേക്ക് മതിലകം ഭാഗത്തു നിന്നും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രധാന റോഡുകൂടിയാണിത്.

Advertisement

മഹിളാകോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട : മഹിളാകോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബേബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലംപ്രസിഡന്റ് ബെന്‍സി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി.കാര്‍ഷികമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മിനി ജോസിന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മൃ ഷിജു സ്‌നേഹോപഹാരം നല്‍കി.മഹിളാകോണ്‍ഗ്രസ് ലീഡര്‍മാരായ അമ്മുക്കുട്ടി,കാളിക്കുട്ടി എന്നിവരെ ഡിസിസി ജനറല്‍സെക്രട്ടറി സോണിയ ഗിരി ആദരിച്ചു.സരസ്വതി ദിവാകരന്‍,ആനി തോമസ് എന്നിവര്‍ ആശംസകള്‍പറഞ്ഞു.

Advertisement

ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ പണി പാതിവഴിയില്‍

ഇരിങ്ങാലക്കുട: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ ഉപയോഗശൂന്യം. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലാണു ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറികളിലിരുന്നു പഠിക്കാന്‍ സാധിക്കാത്തവരും സ്‌കൂള്‍ പഠനം നടത്താന്‍ സാധിക്കാത്ത പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയുമാണ് ഇവിടെ പരിശീലിപ്പിച്ചിരുന്നത്. ഇത്തരക്കാര്‍ക്കുള്ള വിദ്യാഭ്യാസ ജില്ലയിലെ ഏക സ്ഥാപനമാണിത്. വിദ്യാര്‍ഥികളെ പഠനാഭിരുചി വളര്‍ത്തിയെടുക്കുന്നതിനായി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുവാനാണു ഉദ്ദേശ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ജില്ലാ വിദ്യഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 48 ലക്ഷം രൂപ ചിലവു വരുന്ന പദ്ധതിയാണിത്. 2012 ല്‍ 12 ലക്ഷം രൂപ നല്‍കി ആരംഭിച്ച കെട്ടിടത്തിന്റെ പണി ആറു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനായിട്ടില്ല. നല്‍കിയ തുകയുസരിച്ചുള്ള പണികളെല്ലാം പൂര്‍ത്തിയായതായി കാണിച്ച് 2016 ല്‍ ജില്ലാ വിദ്യഭ്യാസ വകുപ്പധികൃതര്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കത്ത് നല്‍കിയിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മാണം, വയറിംഗ്, പ്ലബിംഗ്, ടെല്‍സ് വിരിക്കല്‍ തുടങ്ങിയ പണികളാണ് പൂര്‍ത്തികരിക്കുവാനുള്ളത്. അനുവദിച്ച തുക കഴിഞ്ഞുവെന്നതിനാല്‍ ഇനി ആറു ലക്ഷം രൂപ ലഭിച്ചാല്‍ മാത്രമെ കെട്ടിടത്തിന്റെ പണി മുഴുവനായും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഏറെ ആശാസ്ത്രീയമായ രീതിയിലാണു ഈ കെട്ടിടത്തിന്റെ നിര്‍മാണം നടന്നത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഈ കെട്ടിടം നിര്‍മിച്ചതാകട്ടെ സ്‌കൂള്‍ കോമ്പൗണ്ടിന്റെ ഏറ്റവും പുറകില്‍. ഇവിടത്തേക്ക് വൈകല്യമുള്ള കൂട്ടികള്‍ എങ്ങനെ എത്തിചേരും എന്നുള്ളതിനെ കുറിച്ചും വ്യക്തതയില്ല. കോമ്പൗണ്ടിന്റെ മുന്‍ഭാഗത്ത് സ്ഥലമുണ്ടായിരുന്നിട്ടും ഈ കെട്ടിടം ഇവിടെ നിര്‍മിച്ചത് ഇത്തരം കുട്ടികളോടുള്ള അവഗണയാണു വ്യക്തമാക്കുന്നത്. 15 കുട്ടികളെ ഒരെ സമയം പഠിപ്പിക്കാനുള്ള സംവിധാനമാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. ആറു ലക്ഷം രൂപ കൂടി അനുവദിച്ചാല്‍ മാത്രമേ കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിക്കാനാകൂ. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളലുകളും ചിതലും വന്നു തുടങ്ങിയിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഏറെ ഉപരകാരപ്രദമാകേണ്ട ഈ പദ്ധതിയാണ് അധികൃതരുടെ ഉദാസീനതമൂലം നിലച്ച നിലയിലായത്.

Advertisement

സൂര്യകാന്തി പ്രഭയില്‍ നടവരമ്പ്

നടവരമ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള കൃഷി വകുപ്പിന്റെ സ്റ്റേറ്റ് സീഡ് ഫാം വില്‍പ്പന കേന്ദ്രത്തില്‍ സൂര്യകാന്തികള്‍ വളര്‍ത്തിയെടുത്തു.വളരെയധികം ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തിയെടുത്തതാണ് സൂര്യകാന്തികള്‍.നൂറില്‍പ്പരം സൂര്യകാന്തികളാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്‌.ദിവസം തോറും നിരവധി പേരാണ് സൂര്യകാന്തിയെ കാണാന്‍ എത്തുന്നത്‌

Advertisement

ആറാട്ടുപുഴ ശാസ്താവിനെ നിറപറയോടെ വണങ്ങി മേള പ്രമാണിമാര്‍

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാര്‍ നിറപറയും നെയ്യും സമര്‍പ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടപ്പുരയില്‍ വെച്ചായിരുന്നു സമര്‍പ്പണം. പെരുവനം കുട്ടന്‍ മാരാര്‍, കീഴൂട്ട് നന്ദനന്‍ , മണിയാംപറമ്പില്‍ മണി നായര്‍, കുമ്മത്ത് രാമന്‍ കുട്ടി നായര്‍ എന്നിവരാണ് ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ പ്രമാണിമാരെ സ്വീകരിച്ചു.തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളില്‍ പഞ്ചാരി മേളവും , പെരുവനം പൂരം തറക്കല്‍ പൂരം എന്നീ ദിവസങ്ങളില്‍ പാണ്ടി മേളവും ആണ് അരങ്ങേറുന്നത്.കുറുങ്കുഴലില്‍ കീഴൂട്ട് നന്ദനന്‍ പ്രമാണിയാകും.ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി, പഞ്ചാരി മേളങ്ങളില്‍ കുറുങ്കുഴല്‍ വിദ്വാന്‍ കീഴൂട്ട് നന്ദനന്‍ പ്രമാണിയാകും. കഴിഞ്ഞ വര്‍ഷം വരെ പ്രമാണിയായിരുന്ന കൊടകര ശിവരാമന്‍ നായരുടെ ദേഹവിയോഗത്തെ തുടര്‍ന്നാണ് കീഴൂട്ട് നന്ദനന്‍ പ്രമാണിയാകുന്നത്. കുറുങ്കുഴല്‍ കുലപതിയായിരുന്ന കൊമ്പത്ത് കുട്ടന്‍ പണിക്കരുടെ പ്രഥമ ശിഷ്യനാണ് നന്ദനന്‍.ഉരുട്ടു ചെണ്ടയില്‍ പെരുവനം കുട്ടന്‍മാരാരും വീക്കം ചെണ്ടയില്‍ തലോര്‍ പീതാംബരന്‍ മാരാരും കൊമ്പില്‍ കുമ്മത്ത് രാമന്‍ കുട്ടി നായരും ഇലത്താളത്തില്‍ മണിയാംപറമ്പില്‍ മണി നായരും ശാസ്താവിന്റെ മേളങ്ങളില്‍ പ്രമാണിമാരാകും.

Advertisement

ടി.ആര്‍. ചന്ദ്രദത്തിനു ഇരിങ്ങാലക്കുടയുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട:അന്തരിച്ച പ്രമുഖ സമൂഹ്യ പ്രവര്‍ത്തകനും കോസ്റ്റ് ഫോര്‍ഡിന്റെ ഡയറക്റ്ററുമായിരുന്ന ടി.ആര്‍. ചന്ദ്രദത്തിന് ഇരിങ്ങാലക്കുടയിലെ വിവിധ സാംസ്‌കാരിക – സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ കൂടിയ യോഗത്തില്‍ ലൈബ്രറി കൌണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം വി.എന്‍.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ;സി.ജെ.ശിവശങ്കരന്‍,ഖാദര്‍ പട്ടേപ്പാടം,പി.തങ്കപ്പന്‍ മാസ്റ്റര്‍, പി.കെ.ഭരതന്‍, പി.സിന്ധു, കെ.കെ.സുനില്‍ കുമാര്‍, ബാലകൃഷ്ണന്‍ അഞ്ചത്ത്, എ.എന്‍ രാജന്‍,എം.ബി.ഹുസൈന്‍ ഖാന്‍,സുരേഷ് ബാബു, രാജേഷ് തെക്കിനേടത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement

ആറാട്ടുപുഴ ക്ഷേത്രത്തില്‍ നെയ് സമര്‍പ്പണം തുടങ്ങി

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമര്‍പ്പണം തുടങ്ങി. സമ്പൂര്‍ണ്ണ നെയ് വിളക്കില്‍ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമര്‍പ്പണത്തില്‍ ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.ക്ഷേത്രനടപ്പുരയില്‍ ഒരുക്കി വെച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തര്‍ നെയ്യ് സമര്‍പ്പിച്ചത്. സമ്പൂര്‍ണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലും ഉള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു ഇത്.പൂരം വരെയുള്ള ദിവസങ്ങളില്‍ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയില്‍ ഭക്തജനങ്ങള്‍ക്ക് നെയ്യ് സമര്‍പ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമബലി വരെയുള്ള പത്തു ദിവസങ്ങളില്‍ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക.ശാസ്താവിന് നിവേദിച്ച കടും മധുര നെയ്പ്പായസം ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.

Advertisement

നൂറ് മേനി വിളവുമായി കാട്ടൂര്‍ തെക്കുപാടം കൊയ്ത്തുത്സവം

കാട്ടൂര്‍ : സമ്പൂര്‍ണ്ണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ തെക്കുംപാടം 200 ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി വിളവെടുത്തു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ തെക്കുംപാടം പാടശേഖരസമിതി പ്രസിഡന്റ് എം കെ കണ്ണന്‍,സെക്രട്ടറി കെ എസ് ശങ്കരന്‍,വൈസ് പ്രസിഡന്റ് ബീന രഘു,വിസകന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ലത,മെമ്പര്‍മാരായ ടി കെ രമേഷ്,എം ജെ റാഫി,എ എസ് ഹൈദ്രോസ്,സ്വപ്‌ന നജീന്‍,കൃഷി ഓഫിസര്‍ ഭാനു ശാലിനി എന്നിവര്‍ സംസാരിച്ചു.

Advertisement

കലാസൃഷ്ടികളെല്ലാം സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ നിയമങ്ങളെ പരിഹസിച്ച് എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍.

ഇരിങ്ങാലക്കുട : ഇത് ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചും എല്ലാ കലാസൃഷ്ടികളും സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ പുതിയ നിയമങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും അന്തര്‍ദ്ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്രമായ എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍. സര്‍ക്കാറുകളുടെ എതിര്‍പ്പുകളെ അവഗണിച്ച് മാര്‍ച്ച് 23ന് കേരളത്തിലെ തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ ന്യൂതന പ്രചരണശൈലിയാണ് സമകാലിന ഇന്ത്യയുടേയും ഇടതുപക്ഷ സര്‍ക്കാറിന്റെ ഇടതുപക്ഷ സ്വഭാവത്തേയും ചോദ്യം ചെയ്യുന്ന വേദിയായി മാറിയത്. സൗദി പോലുള്ള രാജ്യം പോലും സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങള്‍ തേടുമ്പോള്‍ സ്വതന്ത്ര കലാസൃഷ്ടികളെ ശ്വാസംമുട്ടിക്കുന്ന നിബന്ധനകളാണ് രാജ്യം ഭരിക്കുന്നവര്‍ പറയുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സിനിമയ്ക്ക് നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ കേരളത്തിലെ കലാകാരന്‍മാരും ബുദ്ധിജീവികളും കാര്യമായി പ്രതികരിച്ചില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ ഉന്മാദിയുടെ മരണത്തിലെ ഉന്മാദിയെ കേന്ദ്രീകരിച്ചുകൊണ്ട് അവതരിപ്പിച്ച നാടകവും ചുറ്റും തങ്ങികൂടിയ കാണികള്‍ക്ക് പുതിയ അനുഭവമായി. സ്വപ്നം കാണാനുള്ള അവകാശങ്ങള്‍ക്കായി പോരാടുന്ന ഉന്മാദിയെ മര്‍ദ്ദിച്ചും കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ഉദ്യോഗസ്ഥനും നാടകത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. ഉന്മാദിയായി സുനില്‍ ആര്‍.എസ്സും സെന്‍സര്‍ ഉദ്യോഗസ്ഥനായി അരുണ്‍ സോളും വേഷമിട്ടു. നടന്‍ വേദ്, അരുണ്‍ ദേവ്, സനോജ്, സഞ്ജൂസ് എന്നിവരും സംവിധായകനൊപ്പമുണ്ടായിരുന്നു. ഇരിങ്ങാലക്കുട ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് സൊസൈറ്റി പ്രവര്‍ത്തകരായ നവീന്‍ ഭഗീരഥന്‍, മനീഷ് അരീക്കാട്ട്, ജോസ് മാമ്പിള്ളി, ബിനു ശാരംഗദരന്‍, സിബിന്‍ ടി.ജി. രാഹുല്‍ അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 23,24 തീയതികളില്‍ ചെമ്പകശ്ശേരി സിനിമാസില്‍ രാവിലെ പത്തിനാണ് എസ്. ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നത്.

Advertisement

പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം

ഊരകം : പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം നടന്നു. പെരുവനം-ആറാട്ടുപുഴ പൂരത്തിന് ഊരകത്തു മാത്രമാണ് തത്ത്വകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നത് .പൂരത്തിന് മുന്നോടിയായിട്ടാണ് ശുദ്ധികലശം കഴിഞ്ഞ് പിറ്റേ ദിവസം തത്ത്വകലശാഭിഷേകവും അടുത്ത ദിവസം ബ്രഹ്മകലശാഭിഷേകവും നടക്കുന്നു. സ്വര്‍ണ്ണ കുടത്തില്‍ ആണ് കലശം നിറച്ചു അഭിഷേകം. കേരളത്തില്‍ ഊരകത്തും തൃപ്പൂണിത്തുറയിലും ഗുരുവായൂരും പദ്മനാഭസ്വാമിക്ഷേത്രത്തിലും മാത്രമാണ് സ്വര്‍ണകുടം കലശത്തിനു ഉപയോഗിക്കുന്നത്. രണ്ടിനും വലിയ പാണി നിര്‍ബന്ധമാണ്. ബ്രഹ്മകലശാഭിഷേകം നടക്കുന്ന നാളെ (മാര്‍ച്ച് 22 രാവിലെ 9 :30 നു) ദര്‍ശനത്തിനു വളരെ പ്രാധാന്യമുണ്ട്. നാളെ വൈകുന്നേരം ശ്രീഭൂതബലിയുമുണ്ട്. ഊരകത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ശ്രീഭൂതബലിയുള്ളൂ.

Advertisement

ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി സമര്‍പ്പണം 22 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ തയ്യാറായി കഴിഞ്ഞു.പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയില്‍ മാര്‍ച്ച് 22 ന് വൈകീട്ട് 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണം പൂര്‍ത്തിയായി. ഈ വര്‍ഷം പുതിയതായി ഒരുക്കുന്ന എല്ലാ ചമയങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനും ചെമ്പ് നാഗങ്ങള്‍ വളര്‍ക്കാവ് ബിനോയിയും ആണ് നിര്‍മ്മിച്ചത് . സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നല്‍ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും, മണിക്കൂട്ടം, കുടയുടെ മകുടങ്ങള്‍ എന്നിവ മിനുക്കിയതില്‍ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും വിവിധ തരം വിളക്കുകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍ എന്നിവ പോളിഷിങ്ങില്‍ ഇരിങ്ങലക്കൂുട ബെല്‍വിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്.തിരു ഉടയാട, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിക്കും.

 

Advertisement

വനമിത്ര പുരസ്‌കാരം പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു.

ഇരിങ്ങാലക്കുട: വനം വന്യജീവി വകുപ്പ് നല്‍കുന്ന 2017 ലെ വനമിത്ര പുരസ്‌കാരം ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് റിട്ട.അദ്ധ്യാപകനുമായ പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു അവാര്‍ഡ്. ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ചതിനാണു പുരസ്‌കാരം. ലോക വനദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. കീര്‍ത്തി പുരസ്‌കാരം നല്‍കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജിന്റെ സഹകരണത്തോടെ തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തി. പറവൂര്‍ താലൂക്കില്‍ വള്ളുവള്ളി മേനോച്ചേരി കുടുംബാംഗമാണ് പ്രഫ. എം.എ. ജോണ്‍. 1978 ല്‍ ക്രൈസ്റ്റ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 2008ല്‍ ഇക്കണോമിക്‌സ് വിഭാഗം വകുപ്പ് മേധാവിയായാണു വിരമിച്ചത്.

Advertisement

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘എസ് ദുര്‍ഗ ‘ തീയേറ്ററില്‍ എത്തിക്കുന്നു

ഇരിങ്ങാലക്കുട : അമ്പതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 12 ഓളം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മലയാള ചലച്ചിത്രമായ ‘എസ് ദുര്‍ഗ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തീയേറ്ററില്‍ എത്തിക്കുന്നു. ‘ഒരാള്‍ പ്പൊക്കം’ ,’ ഒഴിവു ദിവസത്തെ കളി ‘ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം എറെ വിവാദങ്ങള്‍ക്ക് ശേഷമാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബദ്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റിയാണ് എസ് ദുര്‍ഗ എന്നാക്കിയത്.മറ്റ് സിനിമ റീലിസുകളില്‍ നിന്നും വ്യത്യസ്തമായി ഫീലിം സൊസൈറ്റികള്‍,കോളേജ് ഫിലിം ക്ലബുകള്‍,കലാസാംസ്‌ക്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് എസ് ദുര്‍ഗ തീയ്യേറ്ററുകളില്‍ എത്തുന്നത്.വലിയ താരങ്ങളില്ലാത്ത സിനിമകള്‍ ഇറക്കുമ്പോള്‍ പലപ്പോഴും തിയേറ്റര്‍ ഗ്രൂപ്പുകള്‍ക്ക് ചിത്രം സ്വീകരിക്കുമോ എന്ന സംശയമാണ് അതിനാല്‍ തന്നേ അത്തരം ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ കിട്ടാനും പ്രയാസമാണ്.എന്നാല്‍ എസ് ദുര്‍ഗ ഈ കാര്യത്തിലും വ്യതസ്ത പുലര്‍ത്തുകയാണ് .ഓരോ നാട്ടിലുള്ള സിനിമാ പ്രേമികളുടെ സംഘടനകള്‍ തിയേറ്ററുകളില്‍ പോയി സംസാരിച്ച് ഞങ്ങള്‍ക്ക് ഈ സിനിമ കാണണം എന്ന് ആവശ്യപെട്ടാണ് തിയേറ്ററുകള്‍ ഏറ്റെടുക്കുന്നത്.ഒരു രാത്രി യാത്രയില്‍ ഒരു യുവതിയ്ക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപത്രമായി എത്തുന്നത്.പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.പ്രതാപ് ജോസഫാണ് ക്യാമറ.ഇരിങ്ങാലക്കുട ചെമ്പകശ്ശേരി സിനിമാസില്‍ മാര്‍ച്ച് 24, 25 [ ശനി, ഞായര്‍ ] ദിവസങ്ങളില്‍ രാവിലെ 10 മണിക്കാണ് എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് 118 രൂപ.താല്‍പര്യമുള്ളവര്‍ ടിക്കറ്റുകള്‍ക്കായി 944 78 14 777 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

Advertisement

പതിവ് തെറ്റാതെ ഓശാനത്തിരുനാളിന് ഡല്‍ഹിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും കുരുത്തോല.

ഇരിങ്ങാലക്കുട: ഓശാനത്തിരുനാളിന് രാജ്യതലസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കയ്യിലേന്താനുള്ള കുരുത്തോല ഇരിങ്ങാലക്കുടയില്‍നിന്ന്. ഡല്‍ഹിയിലെ 13 പള്ളികളിലേക്കുള്ള പതിനാലായിരം കുരുത്തോലച്ചീന്തുമായി ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചെതലന്‍ വീട്ടില്‍ റോയി തീവണ്ടികയറി. ഡല്‍ഹിയില്‍ കുടുംബമായി താമസിക്കുന്ന റോയിയാണ് വര്‍ഷങ്ങളായി നാട്ടില്‍നിന്ന് ഡല്‍ഹിയിലെ പള്ളികളിലേക്ക് കുരുത്തോല എത്തിക്കുന്നത്. മൂന്ന് സീറോ മലബാര്‍ പള്ളികളിലേക്കും പത്തു ലത്തീന്‍ പള്ളികളിലേക്കുമാണ് കുരുത്തോലകള്‍ കൊണ്ടുപോകുന്നത്. ഡല്‍ഹിയിലെ 27 രഘുവീര്‍ നഗറില്‍ ദക്ഷിണേന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനശാല നടത്തുകയാണ് റോയി. ആദ്യകാലത്ത് പുറത്തുനിന്ന് ആവശ്യമായ കുരുത്തോല വാങ്ങി പള്ളികള്‍ക്ക് നല്‍കുകയാണ് റോയി ചെയ്തത്. അത് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടില്‍നിന്ന് കുരുത്തോല ശേഖരിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ മൂക്കണാംപറമ്പില്‍ ഷാജി, തൊമ്മാന പിന്റോ, കൊക്കാലി ഫ്രാന്‍സീസ് എന്നിവരുടെ പറമ്പുകളിലെ തെങ്ങുകളില്‍ നിന്നാണ് ഭൂരിഭാഗം കുരുത്തോലകളും ശേഖരിച്ചത്. എല്ലാം സൗജന്യമായി തന്നെ. കഴിഞ്ഞ വര്‍ഷം 17000 കുരുത്തോലകളാണ് കൊണ്ടു പോയത്. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍, കാക്കത്തുരുത്തി പ്രദേശങ്ങളില്‍നിന്നാണ് കൂടുതലായും കുരുത്തോല ശേഖരിച്ചത്. ഈ വര്‍ഷം കനത്ത ചൂടുകാരണം തെങ്ങുകളില്‍നിന്നും ഓല കാര്യമായി ലഭിച്ചിരുന്നില്ല. തെങ്ങുകൃഷി കുറഞ്ഞതും രോഗബാധമൂലവും കുരുത്തോലക്ഷാമം നേരിട്ടത് കൂടുതല്‍ ദുഷ്‌കരമാക്കി. 250 എണ്ണം വീതമുള്ള കെട്ടുകളാക്കി കുരുത്തോല ചാക്കില്‍ പൊതിയും. ചൂടേല്‍ക്കാതിരിക്കാന്‍ വാഴയില ഇട്ട് പൊതിയും. റോയിയുടെ സഹോദരി ജാന്‍സി, സഹോദരി പുത്രി സ്വീറ്റി, സുഹൃത്തുക്കളായ ജോഷി, ജോണി എന്നിവരാണ് കുരുത്തോല വെട്ടിയെടുത്ത് എണ്ണി കെട്ടുകളാക്കാന്‍ സഹായിക്കുന്നത്. തുടര്‍ച്ചയായി 12-ാം തവണയാണ് റോയി ഇരിങ്ങാലക്കുടയില്‍നിന്നും ഡല്‍ഹിയിലേക്ക് കുരുത്തോല ശേഖരിക്കുന്നത്. ഓശാന തിരുനാളിന് ഓരാഴ്ച മുമ്പ് നാട്ടില്‍ വന്ന് തെങ്ങുകള്‍ അധികമുള്ള പറമ്പിന്റെ ഉടമസ്ഥരെ നേരില്‍കണ്ട് കുരുത്തോല ആവശ്യപ്പെടുകയാണ് പതിവ്. ഇന്ന് രാവിലെ തിരുവനന്തപുരം നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ റോയി ഡല്‍ഹിക്ക് കുരുത്തോലകളുമായി പുറപ്പെട്ടു. തീവണ്ടിയിലെ ലഗേജുകളില്‍ കയറ്റികൊണ്ടുപോകുന്ന കുരുത്തോല മൂന്ന് ദിവസം കഴിഞ്ഞാലും യാതൊരു വാട്ടവുമില്ലാതെ ഇരിക്കുമെന്ന് റോയി പറയുന്നു. ഭാര്യ ലിസി ഡല്‍ഹി ദ്വാരകയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂള്‍ അധ്യാപികയാണ്. വിദ്യാര്‍ഥികളായ റിയ റോയി, ലിയാ റോയി എന്നിവര്‍ ഹോളി ചൈല്‍ഡ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളും.

Advertisement

മുരിയാട് കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി

ഇരിങ്ങാലക്കുട : കോള്‍ നിലങ്ങളുടെ വികസനം ലക്ഷ്യമാക്കി മുരിയാട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി. ജില്ലയിലെ അഞ്ച് കോള്‍ നിലങ്ങളുടെ വികസനത്തിനായിട്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന നിലയിലാണ് മുരിയാട് കൃഷിഭവന്‍ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. കോള്‍ നിലങ്ങളിലെ കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശമടക്കമുള്ളവ ലഭിക്കുമെന്നാണ് ഉദ്ഘാടനസമയത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. കാര്‍ഷിക സര്‍വകലാശലായുടെ സഹകരണത്തോടെ ആരംഭിച്ച ഗവേഷണ കേന്ദ്രം ഇതുവരെ തുടങ്ങിയടത്ത് നിന്ന് ഒരടി മുന്നോട്ട് പോയിട്ടില്ല. ഉദ്ഘാടനസമയത്ത് അനുവദിച്ച് അഞ്ച് ലക്ഷം രൂപയൊഴിച്ച് ഒരു രൂപ പോലും ഇതുവരെ കേന്ദ്രത്തിനായി അനുവദിച്ചിട്ടില്ല. ലഭിച്ച അഞ്ച് ലക്ഷം ഓഫിസിന്റെ അറ്റക്കുറ്റപ്പണികള്‍ക്കും ഫര്‍ണീച്ചറുകള്‍ക്കുമായിട്ടാണ് ഉപയോഗിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദേങ്ങളോ പ്രവര്‍ത്തനസംവിധാനങ്ങളോ തയാറാക്കാതെ പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്താണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്
തൊട്ട് മുന്‍പ് ഗവേണകേന്ദ്രം ആരംഭിച്ചത്. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ലക്ഷ്യബോധമില്ലാതെ നടത്തിയ നാടകമായിരുന്നു ഗവേഷണ കേന്ദ്രം.
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ പോലും നിശ്ചയമില്ല. കേന്ദ്രത്തില്‍ ശുചിമുറി നിര്‍മിക്കുകയോ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ല. ബ്ലോക്കിന് കീഴിലുള്ള കോള്‍ നിലകളില്‍ ഫീല്‍ഡ് വര്‍കിന് പോകുന്ന രണ്ട് വനിതാ ജീവനക്കാരും കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഇടയ്ക്ക് ഇവിടെയെത്തുന്നുണ്ടെന്നല്ലാതെ ഒരുവിധപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഫണ്ട് ലഭ്യമാക്കി കൃത്യമായി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിയമിച്ചാല്‍ മാത്രമേ ഗവേഷണ കേന്ദ്രം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.

Advertisement

ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

ഇരിങ്ങാലക്കുട : ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചാലക്കുടി നഗസഭയുടെ അറവുശാലയില്‍ നിന്നും കൊച്ചി കോര്‍പ്പറേഷന്റെ കലൂരിലുള്ള അറവുശാലയില്‍ നിന്നും അറവു ചെയ്തു കൊണ്ടു വരുന്ന മാംസം വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന മാംസ വ്യാപാരികളുടെ അപേക്ഷയിലാണ് തീരുമാനം. മാനുഷിക പരിഗണന പോലും നല്‍കാതെയാണ് നഗരസഭ മാംസ് വില്‍പ്പനശാലകള്‍ അടച്ചു പൂട്ടിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇത്രയും പാരമ്പര്യമുള്ള നഗരസഭയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായത് ലജജാകരമാണന്നും അറവുശാല തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്‍. ഡി. എഫ്. അംഗം എം. സി. രമണന്‍ ആവശ്യപ്പെട്ടു. അറവുശാല അടച്ചിട്ടതു മൂലം ഗ്രാമ പ്രദേശത്തുള്ളവര്‍ അനതിക്യത അറവുമൂലം ദുരിതമനുഭവിക്കുകയാണന്ന് ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ ചൂണ്ടിക്കാട്ടി. 2012 മുതല്‍ അറവുശാല അടച്ചിട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നഗസഭ ഭരണ നേത്യത്വത്തിലിരുന്ന യു. ഡി. എഫിനാണന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ചാലക്കുടി നഗരസഭയിലെ അറവുശാലയില്‍ നിന്നും രണ്ട് മ്യഗങ്ങളെ മാത്രം ലഭിച്ചതു കൊണ്ട്് മാംസ വ്യാപാരം പുനരാരംഭിക്കാനാകില്ലെന്നും ഇത് അനതിക്യത അറവു നടത്തുന്നതിന് ഇടയാക്കുമെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. മാംസ വില്‍പ്പന ശാലകള്‍ നിയമാനുസ്യതമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ചാലക്കുടി നഗരസഭ അറവുശാലയില്‍ രണ്ട് മ്യഗങ്ങളെ അറവ് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതായി സെക്രട്ടറി നേരിട്ട്് അറിയിച്ചതാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയതെന്ന് നഗരസഭ സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ചാലക്കുടി നഗരസഭയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും അറവുശാലകളില്‍ നിന്നുമമുള്ള അംഗീക്യത വ്യാപാരികളില്‍ നിന്നും നിയമാനുസ്യതം കൊണ്ടു വരുന്ന മാംസങ്ങള്‍ വില്‍ക്കുന്നതിനും അനുമതി നല്‍കാവുന്നതാണന്നും സെക്രട്ടറി വിശദീകരിച്ചു. നിയമാനുസ്യതമായി മാംസം കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന് വികസകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. ചാലക്കുടി അറവുശാലയില്‍ വെറ്റിനറി ഡോക്ടര്‍ പരിശോധന നടത്തുന്നതിനാല്‍ വീണ്ടും ഇരിങ്ങാലക്കുടയില്‍ വെറ്റിനറി ഡോക്ടറുടെ പരിശോധന ആവശ്യമില്ല. നിയമാനുസ്യതം അറവ് നടത്തി സീല്‍ ചെയ്ത മാംസമാണ് വില്‍പ്പന നടത്തുന്നതെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. അറവുശാലയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും, ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എടുത്തു വരികായണന്നും, ഇതു സംബന്ധിച്ച് ഡീറ്റയില്‍ഡ് പ്രോജക്ട് ശുചിത്വ മിഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു.

Advertisement

വനമിത്ര പുരസ്‌ക്കാരത്തിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് പ്രൊഫ. എം എ ജോണിനെ തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തോടൊപ്പം 2004ല്‍ പ്രൊഫ.എം.എ ജോണിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട ആരംഭിച്ച അര്‍ബൊറേറ്റം ഇന്ന് 525 വ്യത്യസ്ത മരങ്ങളായി വളര്‍ന്നു നില്കുന്നു. അതില്‍ 330 ജൈവ ജാതികളും ഒട്ടു മിക്കവയും അന്യം നിന്ന് പോകുന്ന മരങ്ങളുമാണ്. ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വച്ചതിന് കേരളം വനം വന്യജീവി വകുപ്പ് നല്‍കുന്ന 2017 ലെ വനമിത്ര പുരസ്‌ക്കാരത്തിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് എക്കണോമിക്‌സ് വിഭാഗം തലവനുമായിരുന്ന പ്രൊഫ. എം എ ജോണിനെ തിരഞ്ഞെടുത്തു.മാര്‍ച്ച് 21 ലോക വന ദിനാചരണത്തോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കീര്‍ത്തി കഎട, വനമിത്ര അവാര്‍ഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം പ്രൊഫ.എം.എ ജോണിന് നല്‍കുന്നതാണ്. ദിനാചരണത്തോട് അനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടെ തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തുന്നു. വൈകീട്ട് 5:30 ന് റോട്ടറി അര്‍ബൊറേറ്റത്തില്‍ വൃക്ഷ തൈകള്‍ നടുകയും ലേബലിംഗ് നടത്തുകയും തുടര്‍ന്ന് 7:30 ന് റോട്ടറി ഹാളില്‍ അനുമോദന യോഗവും സംഘടിപ്പിച്ചിരിക്കുന്നു.പത്രസമ്മേളനത്തില്‍, ഗവര്‍ണേഴ്സ് ഗ്രൂപ്പ് റെപ്രെസെന്റേറ്റീവ് ടി.ജി സച്ചിത്ത്, ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സെക്രട്ടറി പോള്‍സണ്‍ മൈക്കിള്‍, പ്രസിഡന്റ് ജോയ് മുണ്ടാടന്‍, എം എ ജോര്‍ജ്ജ്, രഞ്ജി ജോണ്‍, അഡ്വ. തോമസ് പി.ജെ എന്നിവര്‍ പങ്കെടുത്തു.

Advertisement

ഉപഭോക്താവിന് ഇരുട്ടടി നല്‍കി വാട്ടര്‍ അതോററ്റിയുടെ കേടായ മീറ്ററിന് ബില്‍ 55000 രൂപ

ഇരിങ്ങാലക്കുട : ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന എ കെ പി ശക്തിനഗറില്‍ കൃഷ്ണവിലാസം വീട്ടില്‍ രാജിവിനാണ് വാട്ടര്‍ അതോററ്റിയുടെ 55000 രൂപയുടെ ബില്‍ കിട്ടിയത്.മുന്‍ വീട്ടുടമയുടെ പേരിലാണ് വാട്ടര്‍ കണക്ഷനില്‍ സാധരണ മാസങ്ങളില്‍ 175 രൂപയോളം ബില്‍ വന്നിരുന്ന രാജീവിന് കഴിഞ്ഞ ആഗസ്റ്റില്‍ എടുത്ത റിഡിംങ്ങിലാണ് 46000 രൂപയുടെ ബില്‍ വന്നത് . രണ്ടു മാസത്തെ ബില്ല് തുക 186 രൂപ എന്നും അതില്‍ 45813 രൂപ അഡിഷണല്‍ തുക എന്ന് കാണിച്ചുമാണ് ബില്ല്. അതിനുശേഷം കിട്ടിയ ബില്ലില്‍ വാട്ടര്‍ ചാര്‍ജ് 3280 രൂപയും അഡിഷണല്‍ 48813 തുകയും ആകെ അടക്കേണ്ട തുക 49093 എന്നുമാണ് കാണിച്ചിട്ടുള്ളത്.തുടര്‍ന്ന് വാട്ടര്‍ അതോററ്റിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാജീവിന്റെ മീറ്റര്‍ തകരാറിലാണെന്നും ബില്‍ തുക അടച്ചാല്‍ മാത്രമേ മീറ്റര്‍ മാറ്റി വെയ്ക്കുവാന്‍ സാധിക്കുകയുള്ളു എന്നുമാണ് മറുപടി ലഭിച്ചത്.കുടിവെള്ളത്തിന് വേറെ വഴിയില്ലാത്ത പ്രദേശത്ത് ഭീമമായ തുക അടയ്ക്കാന്‍ സാധിക്കാത്ത രാജീവിന്റെ കുടുംബത്തിന്റെ വാട്ടര്‍ കണക്ഷന്‍ മാര്‍ച്ച് 8ന് അതോററ്റി കട്ട് ചെയ്യുകയും ചെയ്തു.തുടര്‍ന്ന് കോടതിയില്‍ പരാതി നല്‍കുകയും 1000 രൂപയോളം അടച്ച് കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.മാര്‍ച്ച് 20 ന് വാട്ടര്‍ അതോറിറ്റിയില്‍ ചേര്‍ന്ന അദാലത്തില്‍ പരാതിയുമായി ചെന്നപ്പോഴാണ് ബില്‍ തുക പിന്നെയും വര്‍ദ്ധിച്ച് 55000 എത്തിയ വിവരം രാജിവറിയുന്നത്.500 സ്‌ക്വര്‍ഫീറ്റ് വീട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കഴിയുന്ന രാജീവിന് ഈ തുക വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.അദാലത്തില്‍ തുകയില്‍ ചെറിയ കുറവ് വരുത്തി തരാമെന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

 

Advertisement

ഗ്രാമ്യ ഹോട്ടലില്‍ നിന്നും മനുഷ്യവിസര്‍ജ്ജം കാനയിലേയ്ക്ക് ഒഴുക്കിയ സംഭവത്തില്‍ നടപടി

ഇരിങ്ങാലക്കുട : നഗര മദ്ധ്യത്തിലെ പ്രമുഖ ഹോട്ടലായ ഗ്രാമ്യ ഹോട്ടലില്‍ നിന്നും പൊതു കാനയിലേയ്ക്ക് മനുഷ്യവിസര്‍ജ്ജം ഒഴുക്കിയ സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ തീരുമാനം.ബസ് സ്റ്റാന്റിന് സമീപത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി സമീപത്തേ പൊതു കാന പെളിച്ചപ്പോഴാണ് ഹോട്ടലില്‍ നിന്നും കാനയിലേയ്ക്ക് പെപ്പിട്ട് മനുഷ്യവിസര്‍ജ്ജം വ്യാപകമായി ഒഴുകുന്നത് ശ്രദ്ധയില്‍പെട്ടത്.ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ ഇൗകാര്യം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യത്തിന്റെ ഉറവിടം ഗ്ര്യാമ ഹോട്ടല്‍ ആണെന്ന് കണ്ടെത്തിയത്.ചെവ്വാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ സി സി ഷിബിനാണ് ഈകാര്യം കൗണ്‍സിലില്‍ അവതരിപ്പിച്ചത്.പൊതുകാനയിലേയ്ക്ക് മനുഷ്യവിസര്‍ജ്ജം തള്ളുന്ന ഹോട്ടല്‍ അടച്ച് പൂട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ഭരണകക്ഷി അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ച ബഹളത്തിന് വഴിവെച്ചു.തുടര്‍ന്ന് സെക്രട്ടറി അടിയന്തരിമായി ഹോട്ടലിന് വീശദീകരണം ചോദീച്ച് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാം എന്നും അതിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാം എന്നും ഉറപ്പ് നല്‍കി.

Advertisement

പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ക്രൈസ്റ്റിനു കിരീടം

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ എന്‍ എസ് എസ് വളണ്ടീഴ്‌സിനായി സംഘടിപ്പിക്കപ്പെട്ട പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് കിരീടം. തൃശൂര്‍ സെന്റ് തോമസ് , സെന്റ് മേരീസ് കോളേജുകളിലായി വിവിധ വേദികളില്‍ 12 മത്സര ഇനങ്ങളാണ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നത്. ഏകദേശം നാനൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച ഫെസ്റ്റിവെലില്‍ 50 പോയിന്റുകള്‍ കരസ്ഥമാക്കിക്കൊണ്ടാണ് ക്രൈസ്റ്റ് വിജയിച്ചത്. മത്സരത്തിന്റെ സമ്മാന വിതരണം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. സി. എല്‍ ജോഷി നിര്‍വഹിച്ചു.എന്‍ എസ് എസ് തൃശൂര്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രമേഷ് കെ. എന്‍ സമാപന പരിപാടികളില്‍ സന്നിഹിതനായിരുന്നു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe