ഒന്നാന്തരം നാലാം ക്ലാസ് പദ്ധതി വേളൂക്കര എ എല്‍ പി എസ് സ്‌കൂളിലും

119

വെള്ളാങ്കല്ലൂര്‍ :വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എ എല്‍ പി എസ് വേളൂക്കര സ്‌കൂളില്‍ നാലാം ക്ലാസ് ഹൈടെക് ക്ലാസ്‌റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൈടെക് ക്ലാസ് റൂമിലെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പ്രൊജക്ടര്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് ആധുനികമായി പഠിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് വിദ്യാലയത്തിലെ നാലാം ക്ലാസ് ഒന്നാന്തരം ആക്കിയത്.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സലാ ബാബു മുഖ്യാതിഥിയായിരുന്നു ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ബ്ലോക്ക് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ വാര്‍ഡ് മെമ്പര്‍ വി എച്ച് വിജീഷ് എടി ശശി, വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിമാനേജര്‍ ശ്യാംസുന്ദര്‍ സ്വാഗതവും സ്മിത ടീച്ചര്‍ നന്ദിയും പറഞ്ഞു

 

Advertisement