പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ക്രൈസ്റ്റിനു കിരീടം

460
Advertisement

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ എന്‍ എസ് എസ് വളണ്ടീഴ്‌സിനായി സംഘടിപ്പിക്കപ്പെട്ട പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് കിരീടം. തൃശൂര്‍ സെന്റ് തോമസ് , സെന്റ് മേരീസ് കോളേജുകളിലായി വിവിധ വേദികളില്‍ 12 മത്സര ഇനങ്ങളാണ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നത്. ഏകദേശം നാനൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച ഫെസ്റ്റിവെലില്‍ 50 പോയിന്റുകള്‍ കരസ്ഥമാക്കിക്കൊണ്ടാണ് ക്രൈസ്റ്റ് വിജയിച്ചത്. മത്സരത്തിന്റെ സമ്മാന വിതരണം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. സി. എല്‍ ജോഷി നിര്‍വഹിച്ചു.എന്‍ എസ് എസ് തൃശൂര്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രമേഷ് കെ. എന്‍ സമാപന പരിപാടികളില്‍ സന്നിഹിതനായിരുന്നു.

Advertisement