26.9 C
Irinjālakuda
Sunday, January 19, 2025
Home Blog Page 603

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന കുതിപ്പിനൊരുങ്ങുന്നു.

ഇരിഞ്ഞാലക്കുട : ഒട്ടേറെ പദ്ധതികളുമായി ജനറല്‍ ആശുപത്രി വികസന കുതിപ്പിനൊരുങ്ങുന്നു.ദിനംപ്രതി നൂറുകണക്കിനു നിര്‍ധന രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ചെലവഴിക്കുന്നതിനോടൊപ്പം സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായങ്ങളും ആശുപത്രിയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.ഒപി ബ്ലോക്ക് ആധൂനിക രീതിയിലുള്ള ഒപി ബ്ലോക്കിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.നിലവില്‍ സ്ഥലപരിമിതി മൂലം നട്ടം തിരിയുന്ന ഒപി ബ്ലോക്കിലെത്തുന്ന രോഗികള്‍ക്കു പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വലിയ ആശ്വാസമാകും എട്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മ്മിക്കുന്നത്.രണ്ടാം ഘട്ടത്തില്‍ 11 കോടി രൂപയാണ് ചെലവഴിക്കുക.ഒപി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലേക്ക് തൃശ്ശൂര്‍ റോഡില്‍ നിന്ന് പുതിയ പ്രവേശനകവാടം വരും.അടിയന്തിര ചികിത്സക്കായി എത്തിക്കുന്ന രോഗികള്‍ക്കു പെട്ടെന്നു ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് .പുതിയ കെട്ടിടത്തില്‍ ഫാര്‍മസി,എക്സ്റേ,ലാബ് തുടങ്ങിയവും പ്രവര്‍ത്തിക്കും.ഓഗസ്റ്റില്‍ കെട്ടിടവും പ്രവര്‍ത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷ വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്കു ചികിത്സയും നിയമസഹായവും ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്റര്‍ ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.പുതിയായ മാത്യ-ശിശു ബ്ലോക്കിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് സംവിധാനം ഒരുക്കുന്നതിനായി കെ യു അരുണന്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്ന് 16 ലക്ഷവും പുതിയ ജനറേറ്ററിനായി സി എന്‍ ജയദേവന്‍ എംപി 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്.അടിയന്തിര ആവശ്യങ്ങള്‍ ഡയാലിസിസ് യൂണിറ്റാണ് ജനറല്‍ ആശുപത്രിയില്‍ അടിയന്തിരമായി ആരംഭിക്കേണ്ടത് .മറ്റു താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചെങ്കിലും ഇവിടെ ഇത് വരെ നടപടിയായിട്ടില്ല.പുതിയ യൂണിറ്റ് ആരംഭിക്കാന്‍ കെട്ടിടവും ഉപകരണങ്ങളുമടക്കം മൂന്നു കോടി രൂപയോളം ചെലവ് വരും .കാന്‍സര്‍ യൂണിറ്റ് കാന്‍സര്‍ യൂണിറ്റ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിലവിലുള്ള റേഡിയോ തെറപ്പിസ്റ്റിന്റെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ല .ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്്.മരുന്നുകള്‍ സൂക്ഷിക്കാനുള്ള ബയോ സേഫ്റ്റി കാബിനറ്റ് ,വാര്‍ഡ് എന്നിവയടക്കം കാന്‍സര്‍ യൂണിറ്റിനായി അറുപത് ലക്ഷത്തോളം രൂപ ചെലവുണ്ട്.യൂണിറ്റ് ആരംഭിച്ചാല്‍ കീമോ തെറപ്പി ചെയ്യാന്‍ രോഗികള്‍ക്ക് മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.കാന്‍സര്‍ യൂണിറ്റിനായി നഗരസഭയുടെ പൂതിയ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട് മോര്‍ച്ചറി നവീകരണം ,സെന്റര്‍ സ്റ്ററിലൈസ് യൂണിറ്റ് ,ആശുപത്രിക്കുള്ളിലെ റോഡ് നവീകരണം ,മികച്ച കാന്റീന്‍ ,മാലിന്യ ജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയും ആവശ്യങ്ങളാണ്

Advertisement

മോഷണ കേസ് പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : ഐക്കരകുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും ജനലും വാതിലും പൊളിച്ച് ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.തിരുന്നല്‍വേലി സ്വദേശി കാളിമുത്തു (കാളപ്പന്‍) എന്നയാളെയാണ് ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടിയത്.പെരുമ്പാവൂരില്‍ ഒളിച്ചു താമസിച്ച് വരുകയായിരുന്നു പിടിയിലായ പ്രതി.സി പി ഓ അനൂപ് ലാലന്‍,സുനില്‍കുമാര്‍ ടി എസ്,സുനീഷ് കെ എസ്,പ്രസീത കെ പി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

 

Advertisement

കച്ചേരിപ്പറമ്പില്‍ തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടിയ ഭൂമിയായ മെയിന്‍ റോഡിലെ ആല്‍ത്തറക്ക് സമീപത്തെ കച്ചേരിപ്പറമ്പില്‍ തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ജി. ഉണ്ണിക്കൃഷ്ണന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.കാട് കയറി കിടക്കുന്നപരിസരം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കലും ആരംഭിച്ചു. കച്ചേരി വളപ്പിലെ കിഴക്കേയറ്റത്തെ മുറിയാണ് ഉത്സവാഘോഷ കമ്മിറ്റി ഓഫീസായി ഉപയോഗിക്കുന്നത്.വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കച്ചേരിപ്പറമ്പ് കൂടല്‍മാണിക്യം ദേവസ്വത്തിനെ തിരികെ ലഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് ദേവസ്വത്തിന്റെ ഒരു ഔദോഗിക പരിപാടിക്കായി ഈ സ്ഥലം ഉപയോഗിക്കുന്നത്.പഴക്കം മൂലം നാശോന്മുഖമായ കെട്ടിടാവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്നും നീക്കി പരിസരം വൃത്തിയാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നു ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. കച്ചേരിവളപ്പിലെ കിണര്‍ ശുചീകരിച്ച് വൃത്തിയാക്കും.ഉത്സവനാളുകളില്‍ കോടതിസമയം കഴിഞ്ഞുള്ള സമയങ്ങളിലും രാത്രിയിലും ഇവിടെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി രാജീവ്, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ എ മനോഹരന്‍, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാന്‍, ഭരതന്‍ കണ്ടെങ്കാട്ടില്‍, കെ.ജി സുരേഷ്, അഡ്മിനിസ്ട്രസ്റ്റര്‍ എ.എം സുമ , എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisement

മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുങ്ങിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.

ഇരിങ്ങാലക്കുട : സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.പൊറത്തുശ്ശേരി പല്ലന്‍ വീട്ടില്‍ ബെന്നി (49) ഇയാളുടെ കാമുകി തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടു വീട്ടില്‍ വിനീത (45) എന്നിവരാണ് പോലിസ് പിടിയിലായത്.2014 ലാണ് കേസിനാസ്പദ്മായ സംഭവം നടക്കുന്നത്.ഭാര്യയുമായി കുടുംബപ്രശ്‌നത്തിന്റെ പേരില്‍ അകന്ന് ജീവിക്കുന്ന ബെന്നി കാമുകിയുമായി ജീവിക്കുന്നതിന് മകള്‍ തടസ്സമായി തോന്നിയപ്പോഴാണ് ഇരുവരും ചേര്‍ന്ന് 15 വയസിക്കാരി ഫെമിയെ കഴുത്ത് ഞെരിച്ച് കൊന്നത്.കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹം കോഴിക്കോട്ട് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ട് ആത്മഹത്യ ആക്കാന്‍ ശ്രമം നടത്തിയിരുന്നു.മകളെ കാണാതായതിനേ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്ത് ഇരിങ്ങാലക്കുട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പ്രതികളെ പോലിസ് പിടിച്ചെങ്കില്ലും ഇരുവരും ജാമ്യം ലഭിച്ചതിന് ശേഷം കേസില്‍ കോടതിയില്‍ ഹാജരാകാതെ എറണാകുളത്ത് ഒളിവില്‍ താമസിച്ച് വരുകയായിരുന്നു.പെയിന്റംങ്ങ് ജോലി ചെയ്ത് ജീവിച്ചിരുന്ന ഇവരെ വിദഗ്ദമായാണ് ഇരിങ്ങാലക്കുട പോലിസ് പിടിച്ചത്.അന്വേഷണ സംഘത്തില്‍എസ് ഐ കെ എസ് സുശാന്ത്, പോലീസുകാരയ അനൂപ് ലാലന്‍, സുനീഷ്. കെ എസ് , സുനില്‍ കുമാര്‍ ടി എസ് ,പ്രകാശന്‍ , മനോജ് എ കെ, ജോഷി ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Advertisement

കൂടല്‍മാണിക്യം ഉത്സവകഥകളിക്ക് ഇക്കുറി കലാനിലയമില്ല :ദേവസ്വം നേരിട്ട് കഥകളി ഏല്‍പ്പിച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി നടത്താന്‍ ഇക്കുറി ഉണ്ണായിവാരിയര്‍ കലാനിലയം ഇല്ല. ഉത്സവ ദിവസങ്ങളിലെ കഥകളിയുമായി ബന്ധപ്പെട്ട് കലാനിലയവും ദേവസ്വവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കലാനിലയം ഒഴിവായത്. 65 വര്‍ഷത്തോളം തുടര്‍ച്ചയായി കൂടല്‍മാണിക്യം ഉത്സവത്തിന് കഥകളി നടത്തിയ പേര്‍ കലാനിലയത്തിന് ഇതോടെ നഷ്ടമായി. എന്നാല്‍ കലാനിലയത്തിലെ കലാകാരന്‍മാര്‍ ഉത്സവ കഥകളികളില്‍ പങ്കെടുക്കുന്നുണ്ട്. കഥകളി നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിറ്റിയും ഉണ്ണായിവാരിയര്‍ കലാനിലയവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കഥകളിക്ക് നിലവാരം കുറവായിരുന്നെന്നും അതിനാല്‍ മികച്ച കലാകാരന്മാരെ ഉള്‍പ്പെടുത്തി വേണം ഇക്കുറി കഥകളി നടത്തണമെന്ന നിലപാടിലായിരുന്നു ദേവസ്വം. ഇതിനായി 150 ഓളം കലാകാരന്മാരുടെ ലീസ്റ്റും ഉത്സവത്തിന് കളിക്കേണ്ട കളികളുടെ ലീസ്റ്റും കലാനിലയത്തിന് നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ലെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ പറഞ്ഞു. ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് കേരളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച കലാകാരന്മാരുടെ ലീസ്റ്റാണ് ആശാന്മാര്‍ തയ്യാറാക്കി നല്‍കിയതെന്ന് സതീഷ് വിമലന്‍ പറഞ്ഞു. ദേവസ്വം നിര്‍ദ്ദേശിച്ച കളികള്‍ക്ക് പുറമെ സംഗമേശ മഹാത്മ്യവും കിരാതം കളിയുമാണ് കലാനിലയം കൂടുതലായി ചേര്‍ത്തിരുന്നത്. എന്നാല്‍ ഓരോ കളിക്കും ആരൊക്കെ കളിക്കണം, ആരൊക്കെ ഏതൊക്കെ വേഷം ചെയ്യണം, എന്തൊക്കെ ചെയ്യണമെന്ന ദേവസ്വം ലീസ്റ്റ് അംഗീകരിക്കാനാകില്ലായിരുന്നു. കലാനിലയത്തിലെ അധ്യാപകര്‍ക്കും വിരമിച്ച ആശാന്മാര്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുക എന്നതാണ് തങ്ങളുടെ മാനദണ്ഡം. കലാനിലയത്തിനെ ഒഴിവാക്കാന്‍ ട്രൂപ്പിന് നിലവാരത്തകര്‍ച്ച ഉണ്ടെന്ന് ദേവസ്വം പറയുന്നത് കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമെന്ന് സതീഷ് വിമലന്‍ പറഞ്ഞു. കലാനിലയം ട്രൂപ്പിലുള്ളവര്‍ മികച്ച കലാകാരന്മാരാണ്. ഉത്സവം കഥകളിയില്‍ നിന്നും കലാനിലയത്തിന്റെ പേര് മനഃപൂര്‍വം ഒഴിവാക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സേവ് കലാനിലയവുമായി രംഗത്തിറങ്ങിയവര്‍ പ്രോഗ്രാം കമ്മിറ്റിയുടെ അമരത്തെത്തിയപ്പോഴാണ് കലാനിലയം ഒഴിവാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മദ്ധ്യകേരളത്തിലെ പ്രഗത്ഭരായ കഥകളി കലാകാരന്മാരെ കഥകളികളില്‍ പങ്കെടുപ്പിക്കണമെന്നാണ് തങ്ങളാവശ്യപ്പെട്ടതെന്ന് ദേവസ്വം വ്യക്തമാക്കി. സാമ്പത്തികം ഒരു വിഷയമായിരുന്നില്ല. കലാനിലയത്തെ ഒഴിവാക്കാനും താല്‍പര്യമില്ല. എന്നാല്‍ തങ്ങളാവശ്യപ്പെടുന്ന കഥകള്‍ അരങ്ങിലെത്തിക്കണമെന്നുമുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ കലാനിലയം തയ്യാറായിരുന്നില്ല. ദേവസ്വം തയ്യാറാക്കി നല്‍കിയിരുന്ന കലാകാന്മാരുടെ ലീസ്റ്റിലെ പകുതിയിലേറെ കലാകാരന്മാര്‍ അവരുടെ ലിസ്റ്റില്‍ ഇല്ലായിരുന്നു. മാത്രമല്ല, അത് തീരെ ശുഷ്‌കമായിരുന്നു. മാത്രമല്ല, ലിസ്റ്റിലെ കലാകാരന്മാര്‍ ഏതൊക്കെ കളികളില്‍ ഏതൊക്കെ വേഷങ്ങളാണ് ചെയ്യുകയെന്നൊന്നും അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഉത്സവത്തില്‍ അരങ്ങേറുന്ന കഥകളികളില്‍ കലാനിലയത്തിലെ സ്റ്റാഫംഗങ്ങള്‍ക്കെല്ലാം പട്ടാഭിഷേകം അടക്കം മൂന്ന് കളികള്‍ നല്‍കിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കൂടല്‍മാണിക്യം ഉത്സവകഥകളികള്‍ക്കുണ്ടായിരുന്ന ജനസമിതി വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വ്യക്തമാക്കി. കഥകളി വരെ സ്പോണ്‍സര്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറായിരിക്കുന്നത് അതിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു.

Advertisement

മോഷ്ടിച്ച വാഹനങ്ങള്‍ വില്‍പ്പന; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

ഇരിങ്ങാലക്കുട: അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളുടെ എഞ്ചിന്‍ നമ്പറും ചേസസ് നമ്പറും ഉപയോഗിച്ച് മോഷ്ടിച്ച വാഹനങ്ങളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. കേസില്‍ രണ്ടാം പ്രതിയായ പോട്ട സ്വദേശി ചൂനാട്ടുശ്ശേരിയില്‍ വീട്ടില്‍ ഷിബു ഡേവീസ് (43)നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മോഷണവസ്തു ഒളിപ്പിച്ച കുറ്റത്തിന് രണ്ട് വര്‍ഷം തടവിനും 10,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. വിവിധ അപകടങ്ങളില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങള്‍ വിലക്ക് വാങ്ങി അത്തരം വാഹനങ്ങളുടെ എഞ്ചിന്‍ നമ്പറും ചേസസ് നമ്പറും ഉപയോഗിച്ച് മോഷ്ടിച്ചുകൊണ്ടുവരുന്ന വാഹനങ്ങളില്‍ കൃത്രിമമായി ഘടിപ്പിച്ചായിരുന്നു വില്‍പ്പന. കേസിലെ പ്രധാനപ്രതികളായ വാഹനമോഷണ സംഘത്തിന് നേതൃത്വം നല്‍കിയ വരന്തരപ്പിള്ളി സ്വദേശി ഷിബി, മലപ്പുറം സ്വദേശി മിഥുന്‍ എന്നിവര്‍ പൂനെയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. അപ്രകാരം മോഷ്ടിച്ചുകൊണ്ടുവന്ന വാഹനങ്ങള്‍ കൃത്രിമം ചെയ്ത് വില്‍പ്പന നടത്തിയെന്നാണ് രണ്ടാം പ്രതിയായ ഷിബു ഡേവീസിനെതിരെയുള്ള ആരോപണം. പുതുക്കാട് പോലിസ് എസ്.ഐ.മാരായിരുന്ന എസ്. ഷംസുദ്ദിന്‍, എം. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

 

Advertisement

ആറാട്ടുപുഴ തറയ്ക്കല്‍ പൂരം മാര്‍ച്ച് 28ന്

ആറാട്ടുപുഴ: ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ തറക്കല്‍പ്പൂരം 28നാണ്. ആറാട്ടുപുഴ ശാസ്താവ് തറയ്ക്കല്‍പ്പൂരത്തിന്‍ നാള്‍ രാവിലെ എട്ടുമണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നള്ളിച്ചെന്നാല്‍ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നില്‍ക്കുന്നു. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാട് നില്‍ക്കുന്നുണ്ടായിരിക്കും . ആനയോട്ടത്തിന് ശേഷം
കൊമ്പുപറ്റ് ,കുഴല്‍പ്പറ്റ് എന്നിവയ്ക്ക് ശേഷം ത്രിപടയോടുകൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലംവെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു .
ആറാട്ടുപുഴയ്ക്ക് തിരിച്ചെഴുന്നള്ളി പുഴയ്ക്കക്കരെ കടന്ന് കിഴക്കേ മഠം, വടക്കേ മഠം,തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകള്‍ സ്വീകരിക്കുന്നു. ഇവിടങ്ങളില്ലെല്ലാം ചാലുകീറല്‍, (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും.ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെഴുന്നള്ളിയാല്‍ താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കുകയായി. വൈകീട്ട് നാലുമണിക്ക്‌ചോരഞ്ചേടത്ത് മന, കരോളില്‍ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകള്‍ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടുന്നു.തിരിച്ച് ക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞാല്‍ ശംഖുവിളി, കേളി, സസ്യവേല, അത്താഴപൂജ, എന്നിവക്കു ശേഷം തറയ്ക്കല്‍ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നള്ളുകയായി . ക്ഷേത്രമതില്‍ക്കകത്ത് ഏകതാളം. വൈകീട്ട് 6.30ന് പുറത്തേയ്‌ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരന്‍മാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു. കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയില്‍ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പും കോലവും വര്‍ണ്ണപ്രഭചൊരിയുന്ന കാഴ്ച കണ്‍കുളിര്‍ക്കെ കണ്ട് കൈകൂപ്പാന്‍ ഭക്തജനസഹ്രസങ്ങള്‍ ക്ഷേത്രങ്കണത്തില്‍ തിങ്ങി നിറയുന്നു . 150 ല്‍പ്പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം മാസ്മരികതയില്‍ ആസ്വദകവൃന്ദം അലയടിക്കും.തറയ്ക്കല്‍പ്പൂരത്തിനു മിഴിവേകി പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളുകയായി .ഊരകത്തമ്മത്തിരുവടിക്ക് മേളവും തൊട്ടിപ്പാള്‍ ഭഗവതിക്ക് പഞ്ചവാദ്യവുമാണ് അകമ്പടിയായിട്ടുണ്ടാവുക . പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്നു പ്രയോഗം . തുടര്‍ന്നു മൂന്നു ദേവീദേവന്മാരും സംഗമിക്കും. എഴുന്നള്ളിപ്പുകള്‍ക്കു മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങിലവെച്ചത്തിശേഷം അരി നിറയ്ക്കും. തിരുമേനിമാര്‍ വട്ടമിട്ടിരിക്കും. 3 ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാര്‍ 9 തവണ ശംഖ് വിളിച്ച് വലന്തലയില്‍ മേളം കൊട്ടിവെയ്ക്കുന്ന ചടങ്ങാണ് പിന്നീട്. തൊട്ടിപ്പാള്‍ ഭഗവതി ശാസ്താവിനും , ഊരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംക്കടവിലേയ്ക്ക് ആറാട്ടിനും
ഊരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകുന്നു.
പറയെടുപ്പിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ശാസ്താവ് 12 മണിക്ക് പിഷാരിക്കല്‍ കീഴോട്ടുകര മനയ്ക്കല്‍
ഇറക്കിപൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തില്‍ പോയി ഇറക്കി എഴുന്നള്ളിക്കുന്നു. അവിടെ വെച്ച് ശാസ്താവിന് ഉപചാരം.

ഭക്തിനിര്‍ഭരമായ കൂട്ട പറനിറയ്ക്കല്‍ മാര്‍ച്ച് 28ന്

സര്‍വ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നല്‍കി പ്രസാദിച്ചനുഗ്രഹിക്കുന്ന ആറാട്ടുപുഴ ശാസ്താവിന്റെ കൃപാകടാക്ഷത്തിനായി ആയിരങ്ങള്‍ ശാസ്താവിന്റെ തിരുമുമ്പില്‍ മാര്‍ച്ച് 28ന് കൂട്ട പറനിറയ്ക്കുന്നു. വൈകീട്ട് 6.30ന് തറയ്ക്കല്‍ പൂരത്തിന് എഴുന്നള്ളുന്ന ശാസ്താവ് 9 ഗജവീരന്‍മാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോള്‍ കൂട്ടപറനിറയ്ക്കല്‍ ആരംഭിക്കുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശന്‍ പറനിറച്ചു കൊണ്ട് തുടക്കം കുറിക്കും. ബോര്‍ഡ് മെമ്പര്‍മാര്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍, അഡ്വ.ടി.എന്‍.അരുണ്‍കുമാര്‍, ദേവസ്വം കമ്മീഷണര്‍ ആര്‍. ഹരി, ദേവസ്വം അധികാരികളും മറ്റു പ്രമുഖ വ്യക്തികളും ഭക്തജനങ്ങളോടൊപ്പം പറനിറയ്ക്കും.
നെല്ല് അരി, മലര്‍, ശര്‍ക്കര, പഞ്ചസാര, എള്ള്, പൂവ്, നാണയം എന്നിവ സാധനങ്ങളായോ വിലത്തരമായോ നിറയ്ക്കുന്നതിന് വേണ്ടതായ സൗകര്യങ്ങള്‍ ക്ഷേത്രനടയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .പറനിറയ്ക്കുന്നതിന് വേണ്ട രശീതികള്‍ ആറാട്ടുപുഴ ദേവസ്വം ഓഫീസില്‍ നിന്നും മുന്‍കുട്ടി ലഭിക്കുന്നതാണ്.

Advertisement

തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെ നവരസ സാധന പ്രഭാഷണത്തിന് അഭിനന്ദനം.

ഇരിങ്ങാലക്കുട : ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയൊട്ടുക്ക് സംഘടിപ്പിച്ചു വരുന്ന തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ കൂടിയാട്ടം ആചാര്യന്‍ വേണുജി നവരസ സാധനയെ കുറിച്ച് നടത്തിയ സോദാഹരണ പ്രഭാഷണത്തിന് നാടക പണ്ഡിത സദസ്സിന്റെ അഭിനന്ദനം. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ കമലേഷ് ദത്ത ത്രിപാഡി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രശസ്ത നാട്യനിരൂപകന്‍ സുനില്‍ കോത്താരി അദ്ധ്യക്ഷത വഹിച്ച സെമിനാറിലാണ് വേണുജി അഭിനയത്തോടുകൂടിയ പ്രഭാഷണം നിര്‍വ്വഹിച്ചത്. നവരസങ്ങളും പഞ്ചേന്ദ്രിയങ്ങളുമായിട്ടുള്ള ബന്ധവും സ്ഥായീഭാവങ്ങളുടെ ലോകധര്‍മ്മിയായിട്ടുള്ള വ്യഭിചാരീഭാവങ്ങളുമാണ് വേണുജി വിശദീകരിച്ചത്. മാര്‍ച്ച് 23 ന് ഭോപ്പാലിലെ ഭാരത് ഭവനില്‍ ആയിരുന്നു ഈ സമ്മേളനം. പ്രശസ്ത നാട്യാചാര്യര്‍ റീത്ത ഗാംഗുലി, അലോക് ചാറ്റര്‍ജി എിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisement

കളിക്കളത്തിലും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്

എഞ്ചിനീയറിംഗ് കോളേജുകള്‍ക്കുവേണ്ടി നടത്തിയ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം ഒന്നാം സ്ഥാനം നേടി.വിദ്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ വെച്ചു സംഘടിപ്പിച്ച മത്സരം ‘പെക്‌സാഗയില്‍’ പത്ത് ടീമുകള്‍ പങ്കെടുത്തു.ഫൈനല്‍ മത്സരത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും തേജസ് എഞ്ചിനീയറിംഗ് കോളേജും തമ്മില്‍ ഏറ്റുമുട്ടി.23-22 ന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിജയിച്ചു

Advertisement

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായുള്ള ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് 2 ആം വാര്‍ഡില്‍ ആനന്ദപുരം പാലക്കുഴി പ്രദേശത്ത് പുതിയതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മണിയന്‍കുന്ന് കുടിവെള്ള പദ്ധതി, പറപ്പൂക്കര കുടിവെള്ള പദ്ധതി, പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, പറപ്പൂക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതും ഇത് സഹായകരമാകും.ഇരിങ്ങാലക്കുട മണ്ഡലം എം.എല്‍.എ മുഖേന അനുവദിക്കുന്ന പ്രത്യേക വികസന ഫണ്ടില്‍ നിന്നും 8,50,000 രൂപ ചിലവഴിച്ചാണ് പുതിയ 11 കെ.വി ലൈന്‍ വലിച്ച് പുതിയ ട്രാന്‍സ്‌ഫോര്‍ മര്‍സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.കെ.എ. മനോഹരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എ.എം.ജോണ്‍സണ്‍, മോളി ജേക്കബ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ടി.വി.വത്സന്‍ സ്വാഗതവും, ടി.എ.ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

Advertisement

ബിൻ ജോസിന് ജന്മദിനത്തിന്റെ മംഗളാശംസകൾ

ജ്യോതിസ് കോളേജ് ഡയറക്ടർ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ ഭാര്യ ബിൻ ജോസിന് ജന്മദിനത്തിന്റെ മംഗളാശംസകൾ

Advertisement

അയ്യങ്കാവ് മൈതാനം വീണ്ടും മാലിന്യ പുരയാക്കുന്നു

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് മുന്‍വശത്തേ അയ്യങ്കാവ് മൈതാനത്ത് വീണ്ടും മാലിന്യം കുന്ന് കൂട്ടുന്നു. താലൂക്ക് ആശുപത്രിയിലെ വൈദ്യുത ലൈനുകള്‍ക്ക് തടസമായി നിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചത് ,ബസ് സ്റ്റാന്റിന് കീഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇട്ടതിന്റെ അവശിഷ്ടങ്ങള്‍ ,ഉപയോഗ്യശൂന്യമായ ടാര്‍ വീപ്പകള്‍ എന്നീവയെല്ലാം മൈതാനത്തീന്റെ ഒരു വശം പൂര്‍ണ്ണമായും കൈയ്യേറിയിരിക്കുകയാണ് .നഗരസഭയിലെ ഇടത് പക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാറിന്റെ നേതൃത്യത്തീല്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി .വിഷയം സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാലങ്ങളായി ഉപയോഗ്യശൂന്യമായ ടാര്‍ മൈതാനത്ത് കൊണ്ടിട്ടീട്ട്. ഇവയില്‍ പലതും ചൂടത്ത് വീപ്പകള്‍ പൊട്ടി ടാര്‍ മൈതാനത്തേയ്ക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ് .

 

Advertisement

ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്സ് ഉത്ഘാടനം.

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്‌- പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. ഇന്ന് രാവിലെ (27.3.2018) 10 മണിയ്ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ്ദാസ്‌ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ആര്‍ട്സ് & സയന്‍സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്സ് നിര്‍മ്മിക്കപ്പെടുന്നത്. സെന്‍ട്രലൈസ്ഡായ ലബോറട്ടറി സംവിധാനങ്ങളുള്ള ഈ സെന്‍റര്‍ കേരളത്തില്‍ ഗവേഷണരംഗത്തു വന്‍കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സി. ക്രിസ്റ്റി പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ്, മാനേജര്‍ ഡോ. സി. രഞ്ജന, കോഴിക്കോട് സര്‍വ്വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. നാസര്‍, ഡോ. എസ്. ശ്രീകുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീമതി നിമ്യ ഷിജു, കൌണ്‍സിലര്‍ ശ്രീ റോക്കി ആളൂക്കാരന്‍, ഡോ. ആശ തോമസ്‌, സൊ. എന്‍. ആര്‍. മംഗളാംബാള്‍ തുടങ്ങിയവര്‍ സംസാരിക്കും.

Advertisement

പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട:പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സ: സി അച്ച്യുതമേനോന്‍ ഹാളില്‍ നടന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ നിയമവും , മോട്ടോര്‍ പരിഷ്‌ക്കാര നിയമങ്ങളും നടപ്പിലാക്കുന്നതുമൂലം മോട്ടോര്‍ മേഖലയില്‍ പണിയെടുത്ത് ഉപജീവന മാര്‍ഗ്ഗം തേടുന്ന ലക്ഷകണക്കിന് തൊഴിലാളികളേയും കുടുംബത്തേയും കാര്യമായി ബാധിക്കുന്നു. മാത്രമല്ല രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി കൂടി വരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയാക്കാന്‍ പ്രചരണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ തൊഴിലാളികള്‍ ഒന്നിക്കേണ്ടതുണ്ട്.മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി.കെ.സുധീഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
റഷീദ്കാറളം അദ്ധ്യക്ഷത വഹിച്ചു.കെ.വി.രാമകൃഷ്ണന്‍കെ.നന്ദനന്‍
കെ.എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് :റഷീദ് കാറളം
സെക്രട്ടറി :ബിനോയ് വി.ട്ടി.
പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ടി.കെ സുരേഷ് സ്വാഗതവും ബിനോയ് ‘വി.ട്ടി നന്ദിയും പറഞ്ഞു.

 

 

Advertisement

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 ബജറ്റ് അവതരിപ്പിച്ചു

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള 9.56 കോടി വരുന്ന ബജറ്റ് അംഗീകരിച്ചു.70 ലക്ഷം രൂപ തനതുവരുമാനവും 5.92 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകളും ഉള്‍പ്പടെയാണ് പഞ്ചായത്തിന്റെ വരവുകള്‍ പ്രതീക്ഷിക്കുന്നത്.നിയോജക മണ്ഡല ആസ്തികവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.9.44 കോടി രൂപ ചെലവും 11.3 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബീന രഘു അവതരിപ്പിച്ചു.ബജറ്റില്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കും ഹരിതകേരളത്തിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.ലൈഫ് -ഭവന പദ്ധതികള്‍ക്കുവേണ്ടി 46.73 ലക്ഷം രൂപയും ഹരിത കേരളം പദ്ധതിയില്‍ ജലസംരക്ഷണത്തിനും കൃഷി വികസനത്തിനുമായി 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ നിലവിലുള്ള പൊതുശ്മശാനം ആധൂനികവത്കരിച്ച് ഗ്യാസ്‌ക്രിമിറ്റോറിയമാക്കി മാറ്റുന്നതിന് 38 ലക്ഷം രൂപയും വകവരുത്തിയിട്ടുണ്ട് .റോഡ് പുനരുദ്ധാരണ പദ്ധതികള്‍ക്ക് എം എല്‍ എ ,എംപി ഫണ്ടുകള്‍ ഉള്‍പ്പടെ 65.24 ലക്ഷം രൂപയും വകവരുത്തിയിട്ടുണ്ട്.അംഗന്‍വാടികളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 23.58 ലക്ഷം രൂപയും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി 16.15 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി 19.64 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.ബജറ്റ് ചര്‍ച്ചയില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ് ,ക്ഷേമകാര്യസ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ടിവി ലത ,ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ്,ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ സുബ്രമണ്യന്‍ ,പഞ്ചായത്ത് അംഗങ്ങളായ എംജെ റാഫി,ഷീജ പവിത്രന്‍ ,സുമ ശേഖരന്‍ ,ബെറ്റി ജോസ് ,ധീരജ് തേറാട്ടില്‍ ,രാജലക്ഷ്മി കുറുമാത്ത്,എ എസ് ഹൈദ്രോസ് ,സ്വപ്‌ന നജിന്‍ ,അമീര്‍ തൊപ്പിയില്‍ ,സെക്രട്ടറി ഷാജിക്ക് എം എച്ച് എന്നിവര്‍ പങ്കെടുത്തു

Advertisement

ടൈൽസ് ഇട്ട റോഡിലെ പൊടിശല്യം രൂക്ഷം

ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന റോഡായ ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് 18 ലക്ഷം രൂപ ചിലവിൽ ടൈൽസ് വിരിച്ച് തുറന്ന് നൽകിയെങ്കില്ലും നയമില്ലാത്ത നിർമ്മാണം റോഡിലൂടെയുള്ള ആദ്യ യാത്ര തന്നേ ദുസഹമാക്കി. ഉദ്ഘാടനതലേന്ന് റോഡിൽ വിരിച്ച എം സാന്റ് പൊടിയാണ് വില്ലനായത്. ഉദ്ഘാടനത്തിനെത്തിയവർ തന്നേ റോഡിൽ നിന്ന് ഉയർന്ന പൊടിയടിച്ച് മുഖം മറച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.എം സാന്റ് നനച്ചീടാത്തതാണ് രൂക്ഷമായ പൊടി ഉയരാൻ കാരണമായത് .പൊടിശല്യം കാരണം സമീപത്തേ കടകൾ പലതും കച്ചവടം അവസാനിപ്പിച്ച് പൂട്ടേണ്ട അവസ്ഥ വരെയായി. ഓട്ടോ റിക്ഷ തൊഴിലാളികളും യാത്രക്കാരും മുഖം മറച്ചാണ് ഇത് വഴി കടന്ന് പോകുന്നത് .ബസുകൾ കടന്ന് പോകുമ്പോൾ ഉയരുന്ന വ്യാപകമായ പൊടി ബസ് സ്റ്റാന്റിനകത്തേയ്ക്കും കടക്കുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. വലിയ വാഹനങ്ങൾക്ക് പിറകിലായി വരുന്ന ഇരുചക്രവാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന വിധത്തിലാണ് പൊടി ഉയരുന്നത്.

Advertisement

ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിച്ച് ഗതാഗതത്തിനായി തുറന്ന് നല്‍കി..

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി..ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിച്ചിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്ന് കുഴിയാകുന്നത് ഒഴിവാക്കാനായിട്ടാണ് നഗരസഭ ടൈല്‍സ് വിരിച്ചത്.2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് ജോലികള്‍ ആരംഭിച്ചത് . ടൈല്‍സ് വിരിയ്ക്കല്‍ ജോലികള്‍ ഏകദേശം പൂര്‍ത്തികരിച്ച റോഡ് ഉയര്‍ന്നതോട് കൂടി കിഴക്ക് വശത്തേ ഫുട്ട്പാത്ത് റോഡിനേക്കാളും താഴ്ന്ന് പോവുകയായിരുന്നു.ഇത് ഭാവിയില്‍ വെള്ളകെട്ടിന് സാദ്ധ്യതയുള്ളതിനാലും ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പേട്ടയ്ക്കും തടസമാവുകയും ചെയ്യുമെന്നതിനാല്‍ ഫുട്പാത്ത് റോഡിനൊപ്പം ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തിക്കായി 5 ലക്ഷം രൂപയുടെ നോണ്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചപ്പോള്‍ സമീപത്തേ കടകള്‍ കയ്യേറിയ സ്ഥലം തിരിച്ച് പിടിക്കുന്നതിന് നഗരസഭ തയ്യാറാകാത്തത് കടുത്ത പ്രതീഷേധത്തിനിടയാക്കുന്നുണ്ട്. ഓട്ടോ പേട്ടയ്ക്ക് സ്ഥലം അനുവദിക്കാന്‍ കഴിയില്ല എന്ന കൗണ്‍സില്‍ തീരുമാനവും ഓട്ടോ ക്കാരുടെ പ്രതിഷേധത്തീനിടയാക്കി. തീങ്കളാഴ്ച്ച രാവിലെ ചെയര്‍പേഴ്‌സണ്‍ നീമ്യാ ഷിജു റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരീ ശിവരാമന്‍ , സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ വി സി വര്‍ഗ്ഗീസ് ,വത്സല ശശി ,അബ്ദുള്‍ ബഷീര്‍, എം ആര്‍ ഷാജു ,സെക്രട്ടറി എ എന്‍ അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Advertisement

ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ :പരീക്ഷണശാലകളില് കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തമെന്നും മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു’ എന്ന സന്ദേശവുമായി ബഹ്റൈനിലെ ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ (ഇരിങ്ങാലക്കുട രൂപത) നേതൃത്വത്തില്‍ ബഹ്റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വച്ച് സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്

. .അംഗങ്ങളുള്‍പ്പെടെ അമ്പതിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു. കൂട്ടായ്മയുടെ രക്ഷാധികാരി ശ്രീ .ഡേവിഡ് ടി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്റോ തെറ്റയില്‍ അധ്യക്ഷനായിരുന്നു. സാമൂഹിക പ്രവര്‍ത്തകനും,
‘തണല്‍’ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ ശ്രീ യു കെ ബാലന്‍ രക്തദാനത്തിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് വിശദികരിച്ചു. സെക്രട്ടറി റോയ് കൂള, ട്രഷറര്‍ ജോണ്‍ തൊമ്മാന, പോള്‍ ടി എ, അഗ്‌നല്‍ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി .

Advertisement

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

Advertisement

സമ്മിശ്ര കൃഷി പ്രോത്സാഹന പരിപാടി ഉദ്ഘാടനം ചെയ്തു 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe