ഊരകത്ത് ആദരണീയം നടത്തി

295
Advertisement

പുല്ലൂര്‍: ഊരകം സ്റ്റാര്‍ ക്ലബ് ആദരണീയം നടത്തി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനര്‍ഹനായ പി.എ.ജോസഫ്, മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ജെറി തോമന്‍ എന്നിവരെ ആദരിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടോജോ തൊമ്മാന അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.
പി.ജി.റപ്പായി, കെ.എ.തോമസ്, വിന്‍സന്റ് ടി.മാത്യു, ജോര്‍ജ് ടി.മാത്യു,, ജെയിംസ് പോള്‍, ടി.സി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.