ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായുള്ള ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനമാരംഭിച്ചു.

405
Advertisement

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് 2 ആം വാര്‍ഡില്‍ ആനന്ദപുരം പാലക്കുഴി പ്രദേശത്ത് പുതിയതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മണിയന്‍കുന്ന് കുടിവെള്ള പദ്ധതി, പറപ്പൂക്കര കുടിവെള്ള പദ്ധതി, പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, പറപ്പൂക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതും ഇത് സഹായകരമാകും.ഇരിങ്ങാലക്കുട മണ്ഡലം എം.എല്‍.എ മുഖേന അനുവദിക്കുന്ന പ്രത്യേക വികസന ഫണ്ടില്‍ നിന്നും 8,50,000 രൂപ ചിലവഴിച്ചാണ് പുതിയ 11 കെ.വി ലൈന്‍ വലിച്ച് പുതിയ ട്രാന്‍സ്‌ഫോര്‍ മര്‍സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.കെ.എ. മനോഹരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എ.എം.ജോണ്‍സണ്‍, മോളി ജേക്കബ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ടി.വി.വത്സന്‍ സ്വാഗതവും, ടി.എ.ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

Advertisement