ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന കുതിപ്പിനൊരുങ്ങുന്നു.

907

ഇരിഞ്ഞാലക്കുട : ഒട്ടേറെ പദ്ധതികളുമായി ജനറല്‍ ആശുപത്രി വികസന കുതിപ്പിനൊരുങ്ങുന്നു.ദിനംപ്രതി നൂറുകണക്കിനു നിര്‍ധന രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ചെലവഴിക്കുന്നതിനോടൊപ്പം സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായങ്ങളും ആശുപത്രിയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.ഒപി ബ്ലോക്ക് ആധൂനിക രീതിയിലുള്ള ഒപി ബ്ലോക്കിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.നിലവില്‍ സ്ഥലപരിമിതി മൂലം നട്ടം തിരിയുന്ന ഒപി ബ്ലോക്കിലെത്തുന്ന രോഗികള്‍ക്കു പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വലിയ ആശ്വാസമാകും എട്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മ്മിക്കുന്നത്.രണ്ടാം ഘട്ടത്തില്‍ 11 കോടി രൂപയാണ് ചെലവഴിക്കുക.ഒപി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലേക്ക് തൃശ്ശൂര്‍ റോഡില്‍ നിന്ന് പുതിയ പ്രവേശനകവാടം വരും.അടിയന്തിര ചികിത്സക്കായി എത്തിക്കുന്ന രോഗികള്‍ക്കു പെട്ടെന്നു ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് .പുതിയ കെട്ടിടത്തില്‍ ഫാര്‍മസി,എക്സ്റേ,ലാബ് തുടങ്ങിയവും പ്രവര്‍ത്തിക്കും.ഓഗസ്റ്റില്‍ കെട്ടിടവും പ്രവര്‍ത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷ വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്കു ചികിത്സയും നിയമസഹായവും ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്റര്‍ ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.പുതിയായ മാത്യ-ശിശു ബ്ലോക്കിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് സംവിധാനം ഒരുക്കുന്നതിനായി കെ യു അരുണന്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്ന് 16 ലക്ഷവും പുതിയ ജനറേറ്ററിനായി സി എന്‍ ജയദേവന്‍ എംപി 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്.അടിയന്തിര ആവശ്യങ്ങള്‍ ഡയാലിസിസ് യൂണിറ്റാണ് ജനറല്‍ ആശുപത്രിയില്‍ അടിയന്തിരമായി ആരംഭിക്കേണ്ടത് .മറ്റു താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചെങ്കിലും ഇവിടെ ഇത് വരെ നടപടിയായിട്ടില്ല.പുതിയ യൂണിറ്റ് ആരംഭിക്കാന്‍ കെട്ടിടവും ഉപകരണങ്ങളുമടക്കം മൂന്നു കോടി രൂപയോളം ചെലവ് വരും .കാന്‍സര്‍ യൂണിറ്റ് കാന്‍സര്‍ യൂണിറ്റ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിലവിലുള്ള റേഡിയോ തെറപ്പിസ്റ്റിന്റെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ല .ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്്.മരുന്നുകള്‍ സൂക്ഷിക്കാനുള്ള ബയോ സേഫ്റ്റി കാബിനറ്റ് ,വാര്‍ഡ് എന്നിവയടക്കം കാന്‍സര്‍ യൂണിറ്റിനായി അറുപത് ലക്ഷത്തോളം രൂപ ചെലവുണ്ട്.യൂണിറ്റ് ആരംഭിച്ചാല്‍ കീമോ തെറപ്പി ചെയ്യാന്‍ രോഗികള്‍ക്ക് മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.കാന്‍സര്‍ യൂണിറ്റിനായി നഗരസഭയുടെ പൂതിയ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട് മോര്‍ച്ചറി നവീകരണം ,സെന്റര്‍ സ്റ്ററിലൈസ് യൂണിറ്റ് ,ആശുപത്രിക്കുള്ളിലെ റോഡ് നവീകരണം ,മികച്ച കാന്റീന്‍ ,മാലിന്യ ജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയും ആവശ്യങ്ങളാണ്

Advertisement