32.9 C
Irinjālakuda
Monday, January 20, 2025
Home Blog Page 594

വിഷു തലേ ദിവസം പടിയൂരിൽ ബിജെപി എൽ ഡി എഫ് സംഘർഷം

പടിയൂർ: നിരന്തര രാഷ്ട്രീയ സംഘർഷ ബാധിത പ്രദേശമായ പടിയൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപം വിഷു തലേ ദിവസം ബി ജെ പി ,എൽ ഡീ എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഗുരുതരമായി പരിക്കേറ്റ അണ്ടികോട് പ്രശോഭ്, പൊള്ളാഞ്ചേരി മധു എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഇവരെ കൂടാതെ വീജിത്ത് ,പി പി വിഷ്ണു എന്നിവർക്കും പരിക്കേറ്റിട്ടുണ്ട് .പ്രവർത്തകർക്കിടയിൽ പടക്കം പൊട്ടിച്ച് ഇട്ടതും ആയി ബദ്ധപ്പെട്ടാണ് സംഘർഷം ആരംഭിക്കുന്നത്.20 ഓളം വരുന്ന ബി ജെ പി പ്രവർത്തകർ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ എൽ ഡി എഫ് പ്രവർത്തകർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ വന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജുവിന്റെ ബൈക്കിന്റെ താക്കോൽ ബി ജെ പി പ്രവർത്തകർ ഊരുകയും ഭീഷണിപെടുത്തിയതായും പറയുന്നു.പോലീസ് എത്തിയാണ് പ്രദേശത്ത് സംഘർഷത്തിന് അയവ് വരുത്തിയത് .കഴിഞ്ഞ വൈക്കം ക്ഷേത്ര ഉത്സവത്തിനും പ്രദേശത്ത് സമാന രീതിയിൽ സംഘർഷം നടന്നിരുന്നു.

Advertisement

വിഷു ദിനത്തിൽ ഇരിങ്ങാലക്കുട മാസ് മൂവീസ് പ്രദർശനം ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടക്ക് വിഷു കാഴ്ച്ചയായി മാസ് മൂവീസ് രണ്ട് തിയ്യേറ്ററുകളായി വിഷുദിനത്തിൽ പ്രദർശനം ആരംഭിക്കുന്നു. ജയറാം നായകനായ പഞ്ചവർണ്ണ തത്തയാണ് ഉദ്ഘാടന ചിത്രം.www.masmovieclub.com എന്ന വൈബ് സൈറ്റിൽ ഓണലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ദൃശ്യാനുഭവത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക് സമ്മാനിക്കാന്‍ 34,000 ലുമെന്‍സ് ഔട്ട്പുട്ട് ഉള്ള ‘ക്രിസ്റ്റീ 4230’ എന്ന 4K പ്രൊജക്ടര്‍ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ തിയറ്ററായാണ് മാസ് എത്തുന്നത്.സൂപ്പര്‍താരങ്ങളുടെ പഞ്ച് ഡയലോഗുകള്‍ രോമഞ്ചത്തോടെ കേട്ടിരിക്കാന്‍ ‘ഇമ്മേഴ്‌സിവ് ഓഡിയോ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവും ‘ക്ലിപ്ഷ് ഓഡിയോ’ എന്ന അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡുമാണ് മാസില്‍ ഒരുക്കിയിട്ടുള്ളത്. 3D ചിത്രങ്ങള്‍ക്ക് ലോകോത്തര നിലവാരത്തില്‍ കാണുന്നതിനായി സില്‍വര്‍ സ്‌ക്രീന്‍ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജിയായ ‘2.7 ഗൈന്‍ മിറാജ് സില്‍വര്‍ സ്‌ക്രീന്‍ ആണ് മാസില്‍ സ്ഥാപിച്ചിരിക്കുന്നത്.വിശാലമായ കാര്‍ പാര്‍ക്കിംങ്ങ് സൗകര്യവും അടക്കം വിഷു ചിത്രങ്ങളുംമായി മാസ് മൂവിസ് നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ് .

ഇരിങ്ങാലക്കുട മാസ് മൂവീസിൽ വിഷു ദിനത്തിൽ ആദ്യ ചിത്രം പ്രദർശിപ്പിക്കും. ‘പഞ്ചവർണ്ണ തത്ത’ , ‘സ്വാതന്ത്രം അർദ്ധരാത്രിയിൽ’ എന്നിവയാണ് ചിത്രങ്ങൾ. റോയൽ ക്ലാസ് 200 രൂപ, ഗോൾഡ് ക്ലാസ് 118 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. റോയൽ ക്ലാസ് സ്‌ക്രീൻ ഒന്നിൽ മാത്രമേ ലഭ്യമുള്ളൂ. ഓൺലൈൻ ബുക്കിങ്ങിന് 20 രൂപയും, 3D കണ്ണടകൾക്ക് 30 രൂപയും അധിക ചാർജ് നൽകണം. പ്രദർശനത്തിനുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്കിങ് ആരംഭിച്ചു.

Screen 1 [Dolby 4K Atmos] : പഞ്ചവർണ്ണ തത്ത, Show Time: 11:30 am, 03:00 pm, 06:15 pm, 09:30 pm.

Screen 2 [2K Dolby 7.1] : സ്വാതന്ത്രം അർദ്ധരാത്രിയിൽ, Show Time: 12:00 pm, 03:15 pm, 06:30 pm, 09:45 pm.

For online bookings : www.masmovieclub.com

Advertisement

വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം : ഏവര്‍ക്കും irinjalalakuda.com ടീംമിന്റെ വിഷു ആശംസകള്‍

ഇരിങ്ങാലക്കുട : വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിനു തുലാവിഷുവും ഉണ്ട്. മേടം ഒന്ന് ശനിയാഴ്ച്ചയാണ് എന്നാല്‍ വിഷു ഞായറാഴ്ച്ചയും എന്ത് കൊണ്ടാണ് ഇങ്ങിനെ വന്നത്? ശരിയാണ് മേടം ഒന്നിന് തന്നെയാണ് വിഷു ആഘോഷിക്കേണ്ടത് എന്നാല്‍ ഇത്തവണ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ സഞ്ചാരം ആരംഭിക്കുന്നത് ശനിയാഴ്ച്ച രാവിലെ 8 മണി 13 മിനിറ്റ് മുതലാണ്. വിഷു ചടങ്ങുകളും ആഘോഷങ്ങളും ആരംഭിക്കേണ്ടത് പുലര്‍ച്ചെ കണി കണ്ടുകൊണ്ടാണ് അങ്ങിനെ വരുമ്പോള്‍ ശനിയാഴ്ച്ച പുലര്‍ച്ചെ സൂര്യന്‍ മീനം രാശിയില്‍ തന്നെയാകയാല്‍ കണി കാണാന്‍ കഴിയില്ല ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കണി കാണേണ്ടത് അത് കൊണ്ട് തന്നെ വിഷു ആഘോഷിക്കേണ്ടതും ഞായറാഴ്ച്ച തന്നെയാണ്. വിഷുവിന്റെ പുണ്യം നമ്മിലേക്ക് ആവാഹിക്കുന്നതിന്റെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങ് കണികാണല്‍ തന്നെയാണ് വിഷുദിനത്തില്‍ പുലര്‍ച്ചെയുള്ള ആദ്യ കാഴ്ചയെയാണ് നാം കണികാണല്‍ എന്ന് വിശേഷിപ്പിക്കുന്നത്, ഈ കാഴ്ച തന്നെയാണ് ആ വര്‍ഷത്തെ മുഴുവന്‍ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്ന വിശ്വാസം മലയാളിയുടെ മനസ്സില്‍ രൂഢമൂലമായിട്ട് നൂറ്റാണ്ടുകള്‍ ഏറെയായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും മനോഹരവും സുന്ദരവുമായ ഒരു കണി ഒരുക്കി വെച്ച് മേടപ്പുലരിയായ ഞായറാഴ്ച്ച കണികാണുക. പുതിയതോ കഴുകി തേച്ച് മിനുക്കിയതോ ആയ ഓട്ടുരുളിയില്‍ കണി വെക്കുന്നതാണ് ആചാരപരമായി ശരിയായ രീതി, ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നാണ് സങ്കല്‍പ്പം അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നും പറയപ്പെടുന്നു. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമായും. കണിവെള്ളരി മുഖമായും, നിലവിളക്കിലെ തിരികളെ ജ്വലിക്കുന്നകണ്ണുകളായും സങ്കല്‍പ്പിക്കുന്നു, വാല്‍ക്കണ്ണാടിയെ മനസ്സായും, കണിയില്‍ വെക്കുന്ന ഗ്രന്ഥത്തെ വാക് ദേവിയുടെ വാക്കുകളായും സങ്കല്‍പ്പിക്കണം എന്നും പറയപ്പെടുന്നു, ഇതോടൊപ്പം ചക്ക,കുലമാങ്ങ,നാളികേരം,അരി,പഞ്ച ധാന്യങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിളകളും കൊന്നപ്പൂവ്, സ്വര്‍ണ്ണം ,നാണയം, വെള്ളമുണ്ട്,തുടങ്ങിയവയും, അഞ്ച് തിരിയിട്ട നിലവിളക്കും ശ്രീകൃഷ്ണ വിഗ്രഹവും വിഷുക്കണിയില്‍ ഉള്‍പ്പെടുന്നു. ഓരോ ഗൃഹത്തിലേയും മുതിര്‍ന്നവരാണ് തലേദിവസം രാത്രി തന്നെ കണിഒരുക്കി വെക്കുന്നത്, കണികാണേണ്ട സമയമാകുമ്പോള്‍ വീട്ടിലെ അമ്മമാരാണ് എല്ലാവരേയും കണികാണാന്‍ വിളിച്ചുണര്‍ത്തേണ്ടത് കണ്ണുപൂട്ടി ചെന്ന് കണ്ണ് തുറക്കുമ്പോള്‍ കാണുന്നത് കാര്‍മുകില്‍ വര്‍ണ്ണനേയും കാര്‍ഷിക സമൃദ്ധിയുടെ സുന്ദരമായ കാഴ്ചകളേയുമാണ്. അതിന് ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് താഴെയുള്ളവരെ ആശിര്‍വദിച്ച് വിഷുകൈനീട്ടം നല്‍കും. മഹാലക്ഷ്മിയുടെ വരദാനമായാണ് കൈ നീട്ടത്തെ കണക്കാക്കുന്നത്, കണികണ്ടുകഴിഞ്ഞാല്‍ കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച്‌സൂര്യനെ അരിയെറിഞ്ഞ് വന്ദിക്കുന്ന ചടങ്ങും ചിലയിടങ്ങളില്‍ ആചരിച്ചു വരുന്നു.കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.

Advertisement

ഭാരതീയ ജനതാ പട്ടികജാതി, പട്ടികവര്‍ഗ്ഗമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡോ.അംബേദ്കര്‍ ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഭാരതീയ ജനതാ പട്ടികജാതി, പട്ടികവര്‍ഗ്ഗമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന ശില്പി ഡോ.അംബേദ്കറുടെ 127-ാം ജന്‍മദിന ജയന്തി ആഘോഷിച്ചു. പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് വി എസ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി മദ്ധ്യമേഖല സെക്രട്ടറി എ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസാദ് കുറുപ്പത്തു കാട്ടില്‍ സ്വാഗതവും എന്‍ എ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ബി ജെ പി നേതാക്കളായ ഈ മുരളീധരന്‍ ,ടി എസ് സുനില്‍ കുമാര്‍ , വേണു മാസ്റ്റര്‍ ,സുനില്‍ പീനിക്കല്‍ , എസ് സി മോര്‍ച്ച ജില്ല സെക്രട്ടറി അനുസജീവ് , യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി .അംബേദ്കര്‍ ജയന്തിദിനത്തോട് അനുബദ്ധിച്ച് മുകുന്ദപുരം ജനസേവാസംഘം നടവരമ്പ് അംബേദ്കര്‍ കോളനിയിലും പരിസരങ്ങിലും ഉളള അര്‍ഹരായ കര്‍ഷക തൊഴിലാളികളെ ആദരിക്കുകയും അവര്‍ക്ക് വിഷുകൈനീട്ടം നല്‍കുകയും ചെയ്തു.ഹിന്ദു ഐക്യേവേദി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് അര്‍ജുനന്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ അമ്പിളി പ്രജില്‍ മുഖ്യാഥിതി ആയിരുന്നു .നല്ലൂര് അയ്യപ്പന്‍,തെറാട്ടില്‍ അമ്മിണി തുടങ്ങി 30 തില്‍ പരം കര്‍ഷകതൊഴിലാളികളെയാണ് ആദരിച്ചത്. ശ്രീകുമാര്‍ ചാത്തമ്പിളളി സ്വാഗതവും അജയന്‍ നന്ദിയുംരേഖപ്പെടുത്തി. ചടങ്ങില്‍ നാടന്‍പാട്ടുകളും അവതരിപ്പിച്ചു

Advertisement

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരം കഞ്ചാവ് കച്ചവടക്കാരുടെ പ്രധാനഇടമായി മാറുന്നു.ഇടുക്കി നെടുങ്ങണ്ടം സ്വദേശിയായ ചൂരകാട്ട് വീട്ടില്‍ മനുവിനെയാണ് (24) ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പിടികൂടിയത്.അവിട്ടത്തൂര്‍ വെല്‍ഡിംങ്ങ് ജോലിക്കായാണ് ഇയാള്‍ ഇരിങ്ങാലക്കുടയില്‍ എത്തിയത്.20 ഗ്രാം കഞ്ചാവും വലിക്കുന്നതിന് ഉപയോഗിക്കുന്ന ഓ സി ബി പേപ്പറുകളും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട.എക്‌സെസ് ഉദ്യോഗസ്ഥന്‍മാരായ പി ആര്‍ അനുകുമാര്‍,സിംബിന്‍ കെ എ,കെ എ അനീഷ്,കെ കെ വിജയന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്‌

Advertisement

കാട്ടുങ്ങച്ചിറ ബൈക്കപകടം ചേലൂര്‍ സ്വദേശി യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷന് സമീപം ശനിയാഴ്ച്ച ഉച്ചയോടെ നടന്ന ബൈക്കപകടത്തില്‍ ചേലൂര്‍ സ്വദേശി കാട്ടികുളത്തിന് സമീപമുള്ള മാരാത്ത് വീട്ടില്‍ പ്രസാദ് (36) മരണപ്പെട്ടു.ചന്തകുന്നിലെ സിസിടിവി ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്ന യുവാവ് ജോലി ആവശ്യത്തിനായി നന്ദിക്കരയിലേയ്ക്ക് പോകുന്നതിനിടെ അമിത വേഗത്തില്‍ മറ്റൊരു വാഹനത്തേ മറികടക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന മിനിവാനില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറയുന്നു.ഹെല്‍മെറ്റ് ധരിക്കാതിരുന്ന പ്രസാദ് തലക്കേറ്റ പരിക്കില്‍ സംഭവസ്ഥലത്ത് തന്നേ മരണപെടുകയായിരുന്നു.മൃതദേഹം മാപ്രാണം ലാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഭക്തരുടെ വയറും മനസ്സും നിറഞ്ഞ് താമരകഞ്ഞി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരകഞ്ഞി കഴിച്ച് വയറും മനസ്സും നിറഞ്ഞ് ഭക്തജനങ്ങള്‍. പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്കു പുറമേ ചെത്ത് മാങ്ങാ കറി, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാന് നിവേദിച്ച നാളികേരപൂള്, പഴം എന്നിവയും താമര കഞ്ഞിയുടെ ഭാഗമായി ഉണ്ടായിരുന്നു. പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന താമര കഞ്ഞി ആഘോഷത്തില്‍ ആയിരത്തിലധികം ഭക്തജനങ്ങളാണ് പങ്കെടുത്തത്.കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനുമപ്പുറം എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നുവന്നിരുന്നു.ക്ഷേത്രത്തിലെ പ്രധാന മാലകഴകക്കാരായ തെക്കേവാര്യത്തുകാരുടെ പൂര്‍വ്വികരില്‍ നിന്നാണ് താമരക്കഞ്ഞിയുടെ ഉത്ഭവം . താമരമാല കെട്ടുന്നവര്‍ക്കുളള കഞ്ഞി എന്ന നിലയിലാണ് താമരക്കഞ്ഞി പ്രസിദ്ധമായത് .ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ വിരളമാണ് . ഏത് പ്രവര്‍ത്തിയുടെയും വിജയത്തിനും മംഗളപ്രാപ്തിക്കും ഭഗവാന് പ്രിയപ്പെട്ട താമരമാല ചാര്‍ത്തിക്കുകഎന്നത് പണ്ടേപ്രസിദ്ധമായി അറിയപ്പെട്ടിരുന്നു. താമര സമൃദ്ധിയായി വളര്‍ത്തുന്നതിനും ക്ഷേത്രത്തില്‍ ഉപയോഗക്കുന്നതിനുമായി ചെമ്മണ്ട എന്നസ്ഥലത്ത് ദേവസ്വത്തിന്റെ അധീനതയിലുള്ള താമരച്ചാല്‍ പ്രദേശം ക്ഷേത്രകഴകക്കാരായ തെക്കേവാര്യത്തേക്ക് അവകാശം കൊടുക്കുകയും ചെയ്തിരുന്നു. തെക്കേവാര്യത്തെ ജ്യോതിഷി ഈശ്വര വാര്യര്‍ , ശങ്കരന്‍ കുട്ടി വാര്യര്‍ എന്നിവര്‍ കുറെ അമ്പലവാസികളെയും കൂട്ടി ചെന്ന് വഞ്ചിയില്‍ സഞ്ചരിച്ച് പൂക്കള്‍ പറിച്ച് തലച്ചുമടായും സൈക്കിളിലുമാണ് ക്ഷേത്രത്തില്‍ എത്തിച്ചിരുന്നത് . ദേവപ്രീതിക്കായി അമ്പലവാസികള്‍ പ്രതിഫലേച്ഛ കൂടാതെയായിരുന്നു. ഇതൊക്കെ ചെയ്തിരുന്നത് . അതിന്റെ സ്മരണക്കായി അമ്പലവാസികള്‍ എല്ലാം ഒത്തുചേരുകയും എല്ലാവരേയും സന്തോഷവന്‍മാരും സംതൃപ്തരുമാക്കി താമരക്കഞ്ഞിയും മറ്റ് വിഭവങ്ങളും ഒരുക്കി തെക്കേഊട്ടുപുരയുല്‍ എല്ലാ വര്‍ഷവും വിഷുതലേന്ന് വിതരണംചെയ്യുകയും പതിവായിരുന്നു.

 

Advertisement

ആസിഫയുടെ അരുംകൊലയില്‍ എസ് എസ് എഫ് പ്രതിഷേധം

ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ ഇരിങ്ങാലക്കുട സെക്ടറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ഠാണവ് ജുമാമസ്ജിദ് വരെയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.എസ് എസ് എസ് ഇരിങ്ങാലക്കുട ഡിവിഷന്‍ സെക്രട്ടറി നൗഫല്‍,ജോ.സെക്രട്ടറി ഷാരൂക്ക്,സെക്ടര്‍ സെക്രട്ടറി ഷാക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ആസിഫയുടെ അരുംകൊലയില്‍ ഡി വൈ എഫ് ഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളിലും വിവിധ യൂണിറ്റ് പ്രദേശങ്ങളിലും സംഘപരിവാര്‍ ക്രൂരതക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ ജ്വാല തെളിയിക്കലും വായ്മൂടി കെട്ടിയ പ്രകടനവും യുവജന ശൃംഖലയും തുടങ്ങി വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കാമവെറി പൂണ്ട സംഘപരിവാര്‍ ഭ്രാന്തര്‍ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്താന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണെന്നും ഇന്ത്യ വര്‍ഗ്ഗീയവാദികളുടേതല്ലെന്ന് നമുക്ക് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ പ്രബുദ്ധയുവത്വം തയ്യാറാവണമെന്ന് ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടികളിലൂടെ ആവശ്യപ്പട്ടു. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ആസിഫമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്നും കുഞ്ഞനുജത്തിമാരുടെ ജീവനും അഭിമാനത്തിനും നമുക്ക് കാവലിരിക്കാമെന്ന പ്രതിജ്ഞയെടുത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത്, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, അതീഷ് ഗോകുല്‍, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, മായ മഹേഷ്, എം.വി.ശില്‍വി എന്നിവര്‍ നേതൃത്വം നല്‍കി

Advertisement

ആസിഫയുടെ അരുംകൊലയില്‍ എ ഐ എസ് എഫ് പ്രതിഷേധം.

ഇരിങ്ങാലക്കുട : ആസിഫ എന്ന ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയതില്‍ പ്രതിഷേധിച്ച് AISF – AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.AIYF സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. AIYF ജില്ലാ കമ്മിറ്റിയംഗം സുധീര്‍ദാസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ AIYF മണ്ഡലം സെക്രട്ടറി വി.ആര്‍ രമേഷ് അദ്ധ്യക്ഷനായി. CPI ഇരിങ്ങാലക്കുട മണ്ഡലം അസി.സെക്രട്ടറി ഉദയപ്രകാശ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. AISF ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ശ്യാംകുമാര്‍ നന്ദി പറഞ്ഞു.രാജ്യത്തെ നടുക്കിയ ക്രൂരമായ ഈ കൊലപാതകത്തിലും സംഘപരിവാര്‍ ഫേസ്ബുക്കിലൂടെ നടത്തുന്ന ഹീനമായ പ്രതികരണങ്ങള്‍ക്കുള്ള നാടിന്റെ മറുപടിയാണ് മഹീന്ദ്ര കൊട്ടക് തൊഴിലാളിയെ പുറത്താക്കിയ സംഭവമെന്നും യോഗം അഭിപ്രായപെട്ടു.

Advertisement

വിഷുവിന് ഠമാര്‍ പടാര്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് തന്നെ

ഇരിങ്ങാലക്കുട : എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് മുടങ്ങാതെ എത്തിയിരുന്ന വിഷു ഇത്തവണ ഒരുദിവസത്തേയ്ക്ക് നീങ്ങി ഏപ്രില്‍ 15നായി.വിദ്യാര്‍ത്ഥികൂട്ടത്തിന്റെ അവധികാലത്തിന്റെ പ്രധാന ആഘോഷമാണ് വിഷു.വിഷുവിന് കൈനീട്ടമായി ലഭിച്ച പണം മുഴുവന്‍ പടക്കം വാങ്ങി പൊട്ടച്ചിരുന്ന കാലം ഏവര്‍ക്കും ഒരു മധുരസ്മൃതിയാണ്.വിഷുവിന്റെ വരവറിയിച്ച് ഇരിങ്ങാലക്കുടയിലെ പടക്കവിപണിയും ഉണര്‍ന്ന് കഴിഞ്ഞു.തൃശൂര്‍ ജില്ലയിലെ പടക്ക മൊത്തവിതരണത്തിന്റെ കേന്ദ്രമായ ഇരിങ്ങാലക്കുട ചെമ്പന്റെ (ചാമ്പ്യന്‍സ്) പടക്കകടയില്‍ വിഷുവിന് പൂരത്തിന്റെ തിരക്കാണ്.വിലകുറവിന്റെയും വൈവിധ്യത്തിന്റെ മേളമായതിനാലാകാം ഇവിടെ ഇത്രയും തിരക്ക് അനുഭവപെടുന്നത്.കനത്ത ചൂടില്‍ റോഡിലും പടക്കം വാങ്ങുന്നതിനായി നീണ്ട ക്യൂവാണ് ചെമ്പന്റെ കടയ്ക്ക് മുന്നില്‍ അനുഭവപെടുന്നത്.ടോപ്പ് കോഡ് ,മൈപോട്ട്,ഗണ്‍ മെട്രിക്‌സ്,ലക്കി സ്പ്രിംങ്ങ്,സില്‍വര്‍ സ്പ്രിംങ്ങ് തുടങ്ങിയവയാണ് ഇത്തവണത്തേ പടക്കവിപണിയിലെ പുതിയ താരങ്ങള്‍.ഓലപടക്കത്തിനുള്ള നിരോധനം പടക്ക ആരാധകരെ നിരാശരാക്കുന്നുണ്ടെങ്കില്ലും ചൈനീസ് പടക്കങ്ങള്‍ ഓലപടക്കത്തിന്റെ വിടവ് നികത്തുന്നുണ്ട്.ജില്ലയിലെ പലമേഖലയില്‍ നിന്നാണ് ജനങ്ങള്‍ പടക്കം വാങ്ങുവാന്‍ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തുന്നത്.

Advertisement

ഡ്യൂക്ക് മാലമോഷണം നടത്തിയതിയിരുന്നത് : കാമുകിമാരൊത്ത് അടിച്ച് പൊളിയ്ക്കാന്‍

ഇരിങ്ങാലക്കുട : ‘ബ്രോ പടിഞ്ഞാറ് നമ്മുക്ക് വെളുപ്പിക്കണം ‘കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസ്സില്‍ അറസ്റ്റിലായ ചെറുപ്പക്കാര്‍ പരസ്പരം അയച്ച മെസ്സാജാണ് ഇത്.ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയന്ന് ഡി.വൈ.എസ് പി.ഫേമസ് വര്‍ഗ്ഗീസും ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറും, എസ്.ഐ.കെ.എസ്.സുശാന്തും പറയുന്നു. ആറ് മാസത്തോമായി ജില്ലയിലെ കിഴക്ക് ഭാഗത്ത് മാല പൊട്ടിക്കല്‍ പരമ്പര നടത്തിയിരുന്ന ഇവര്‍ തീരദേശ മേഖലയിലേക്ക് തങ്ങളുടെ ആക്രമണ പരിധി മാറ്റിയതിന്റെ സൂചനയായാണ് പോലീസ് ഇതിനെ കാണുന്നത്. ഈ സന്ദേശത്തിന്റെ അടുത്ത ദിവസം തന്നെയാണ് വാടാനപ്പിള്ളിയില്‍ ഒരു സ്ത്രീയുടെ എട്ടര പവന്‍ മാല ഇവര്‍ പൊട്ടിച്ചെടുത്തത്. പോലീസിന്റെ വാഹന പരിശോധനക്കെതിരേ ലൈക്കുകളും കൗമാരക്കാരായ കാമുകിമാരോടൊത്ത് പല സ്ഥലങ്ങളില്‍ കറങ്ങിയതിന്റെയും മുന്തിയ ഹോട്ടലുകളില്‍ കയറി ധൂര്‍ത്തടിച്ചതിന്റെയും ചിത്രങ്ങളാണ് ഇവരുടെ മൊബൈല്‍ നിറയെ.ഈ പെണ്‍കുട്ടികളല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമാണ്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ഇവരുടെ ബൈക്കിന്റെ പുറകിലും കാറുകളിലും കറങ്ങി നടക്കുകയാണ് ഇവരുടെ പതിവത്രേ.മേഷണമുതലുകള്‍ പണമാക്കിയാല്‍ പിറ്റേന്ന് കാമുകിമരോടൊപ്പം കറങ്ങി ആഡംബര ഹോട്ടലുകളില്‍ കയറി പണമെല്ലാം ആഘോഷിച്ചു തീര്‍ക്കും. ഇവരുടെ ആദ്യത്തെ ഓപ്പറേഷനില്‍ നിന്നു ലഭിച്ച പണമുപയോഗിച്ച് സുജില്‍ R1-5 ബൈക്ക് വാങ്ങി, വീട്ടിലെ കുറച്ചു കടങ്ങള്‍ വിട്ടി. എന്നാല്‍ കാര്‍ത്തികേയനും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയും കിട്ടിയ കാശെല്ലാം ധൂര്‍ത്തടിച്ച് കളയുകയാണ് പതിവ്.ഒരു മോഷണം നടത്തി കിട്ടുന്ന പണമെല്ലാം അടിച്ചു പൊളിച്ച് കഴിഞ്ഞാല്‍ അടുത്തതിന് ഇറങ്ങുകയായി. എത്ര അടിപൊളി കാറില്‍ വന്നാല്‍ പോലും തന്നെ പിടിക്കാന്‍ പറ്റില്ലെന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി പോലിസിനോട് പറഞ്ഞതായാണ് അറിവ്. മൂന്നു പേരില്‍ ഏറ്റവും വേഗത്തില്‍ ബൈക്കോടിക്കുന്നതും ഇയാളാണ്. വാടകയ്ക്ക് എടുക്കുന്ന ബൈക്കുകള്‍ കൗമാരക്കാരന്‍ തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുവന്ന് ‘പുറകിലെ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റിയും മുന്നിലെ നമ്പര്‍ പ്ലേറ്റില്‍ ച്യൂയിംഗം ഒട്ടിച്ചുമാണ് ഓപ്പറേഷന് ഇറങ്ങുന്നത്.ഈ പറമ്പ് ഇവരുടെ മദ്യപാന സ്ഥലവുമാണ്.ഇവരില്‍ ‘മിന്നല്‍ കാര്‍ത്തി ‘മാല പൊട്ടിക്കാന്‍ വിദഗ്ദനാണ്. ഒരു ഇരയെ കണ്ടെത്തിയാല്‍ അവസരത്തിനായി കിലോമീറ്ററുകളോളം ക്ഷമയോടെ പിന്‍തുടരുന്നതാണ് ഇവരുടെ രീതി. ചിലയിടങ്ങളില്‍ ഏറെ സമയം ഇവര്‍ പിന്‍തുടരുന്നത് ശ്രദ്ധിച്ച സ്ത്രീകള്‍ കടകളിലും ജംഗ്ഷനുകളിലും ഇറങ്ങി നിന്നതിനാലും, പോലിസ് വാഹനങ്ങള്‍ കണ്ടും ഒഴിവാക്കി പോയ സംഭവങ്ങളുമുണ്ട്. പോലീസ് കൈകാണിച്ചാല്‍ നിറുത്താറില്ലെന്നും, വേഗത്തില്‍ പോകുന്ന തങ്ങളെ പോലിസിന് പിന്‍തുടര്‍ന്ന് പിടിക്കാന്‍ ഭയമാണെന്നും ഇവര്‍ പോലീസിനോട് തന്നെ വെളിപ്പെടുത്തിയെത്രേ. എന്തായാലും ഇവരെ പിടികൂടാന്‍ സാധിച്ചതിലെ ആശ്വാസത്തിലാണ് ജില്ലയിലെ ഓഫീസര്‍മാര്‍ ….

reated news ഡ്യൂക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Advertisement

ഡ്യൂക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് വടക്കുംഞ്ചേരി പെരുങ്കുന്നം സ്വദേശി പുന്നക്കോട് രാജാമണി മകള്‍ രഞ്ജിത്തിനെ (30 വയസ്സ്) യാണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.തൃശൂരില്‍ സ്വര്‍ണ്ണപ്പണിക്കാരനാണ് ഇയാള്‍. ഇടയ്ക്ക് കാറ്ററിംഗ് കേന്ദ്രങ്ങളില്‍ ജോലിക്കു പോയിരുന്നപ്പോള്‍ പ്രതികളിലൊരാളായ സുജില്‍ അവിടെ ജോലിക്കു വന്നിരുന്നു. അങ്ങിനെയാണ് ഇവര്‍ സുഹൃത്തുക്കളാകുന്നത്. പൊട്ടിച്ചെടുത്ത മാലകള്‍ സുചില്‍ ഇയാള്‍ക്കാണ് വിറ്റിരുന്നത്.കേസിലെ എല്ലാ പ്രതികളേയും മോഷണ മുതലുകളും ഇതിന് ഉപയോഗിച്ച ആഡംബര ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.മുന്‍പ് ഇത്തരം കേസുകളില്‍പ്പെടാത്തവരും ,പോലീസിന്റെ ലിസ്റ്റില്‍ ഇല്ലാത്തവരായ പ്രതികളെ പെട്ടന്നു പിടികൂടിയ അന്വോഷണ ഉദ്യോഗസ്ഥരുടെ മികവിനെ റൂറല്‍ എസ്.പി. യതീഷ് ചന്ദ്ര അഭിനന്ദിച്ചു.ശൂന്യതയില്‍ നിന്നു തുടങ്ങിയ അന്വേഷണം ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം കണ്ടു.മാല പൊട്ടിക്കല്‍ സംഘങ്ങള്‍ പിടിക്കപ്പെടുന്നത് സാധാരണ അപൂര്‍വ്വ സംഭവങ്ങളാണ്.പോലീസ് കൈകാണിച്ചാല്‍ നിറുത്താത്ത ഇവര്‍ പോലീസ് പിന്‍തുടര്‍ന്നാല്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞു പോകും ഇതിനിടയില്‍ അപകടത്തില്‍പെട്ടാല്‍ പഴി കേള്‍ക്കേണ്ടി വരുന്നത് പോലീസ് സേനയുമാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ് പി. ഫേസമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വോഷണ സംഘത്തില്‍ എസ്.ഐ.കെ.എസ്.സുശാന്ത്, എ.എസ്.ഐമാരായ പി.കെ.ബാബു,അനീഷ്‌കുമാര്‍ സി.കെ.സുരേഷ് കുമാര്‍, സീനിയര്‍ സി.പി.ഒ. ഡെന്നീസ്, സി.പി.ഒ.മുരളി, അരുണ്‍ സൈമണ്‍, സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, സി.പി.ഒ. ഇ എസ്. ജീവന്‍ എന്നിവരുമുണ്ടായിരുന്നു.

Related news ഡ്യൂക്ക് ബൈക്കില്‍ മാലമോഷണം നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസ് വലയില്‍

Advertisement

മൂര്‍ക്കനാട് സനാതന ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ വിഷുഗ്രാമോത്സവം നടത്തുന്നു.

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സനാതന ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ മൂര്‍ക്കനാട് ശ്രീ വട്ടേക്കാട്ട് മഹാദേവ ക്ഷേത്ര പരിസരത്ത് ഏപ്രില്‍ 14 മുതല്‍ 22 വരെ വിഷുഗ്രാമോത്സവം നടത്തുന്നു. 14-ാം തിയ്യതി വിഷു ഗ്രാമോത്സവ സമ്മേളനം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് ബാലവിഭാഗം മത്സരങ്ങളായ ഒട്ടിയോട്ടം, ഞൊണ്ടിതൊടല്‍, അപ്പംകടി, ചാക്കോട്ടം, സൈക്കിള്‍ സ്ലോ റെയ്സ്, തവളച്ചാട്ടം എന്നിവ നടത്തുന്നു. 15-ാം തിയ്യതി രാവിലെ 9 മണിക്ക് പുരുഷവിഭാഗം മത്സരങ്ങളായ കവുങ്ങിന്‍ കയറ്റം, പാദസ്പര്‍ശം, വടം വലി, പകിടകളി.16-ാം തിയ്യതി ബാലവിഭാഗം മത്സരങ്ങളായ കണ്ണ്‌ക്കെട്ട് കളി, ത്രോ ടു ബാസ്‌ക്കറ്റ്, സ്പൂണ്‍ റെയ്സ്, കസേര കളി, 18-ാം തിയ്യതി 2 മണിമുതല്‍ മഹിളാ വിഭാഗം മത്സരങ്ങളായ അരി ചേറല്‍, ഓല മെടച്ചില്‍ സ്പൂണ്‍ റെയ്സ്, കസേരകളി, പായസപാചകമത്സരം. 19-ാം തിയ്യതി രാവിലെ 9 മണിക്ക് ബാലവിഭാഗം മത്സരങ്ങളായ കഥാരചന, ചിത്രരചന, കയ്യെഴുത്ത് മത്സരം, കവിതാരചന, മലയാളം വായനാമത്സരം.20-ാം തിയ്യതി ബാലവിഭാഗം മത്സരങ്ങളായ കഥാകഥനം, നിമിഷ പ്രസംഗം, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി, കവിത പാരായണം.21-ാം തിയ്യതി വൈകീട്ട് 5 മണിക്ക് ബാലവിഭാഗം മത്സരങ്ങളായ ലളിതഗാനം, സിംഗിള്‍ ഡാന്‍സ്, മിമിക്രി, മോണോ ആക്ട്, നാടന്‍ പാട്ട്, സംഘ ഗാനം, സംഘ നൃത്തം എന്നിവയും നടത്തുന്നു.. 22-ാം തിയ്യതി വിഷു ഗ്രാമോത്സവം സമാപന സമ്മേളനം പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. മേജര്‍ ജനറല്‍ വിവേകാനന്ദന്‍ വിമുക്തഭടന്മാരെ ആദരിക്കുന്നു. പത്രസമ്മേളനത്തില്‍ വിഷുഗ്രാമോത്സവം ചെയര്‍മാന്‍ ഹരിസുതന്‍, അഡ്വ. രമേശ് കൂട്ടാല എന്നിവര്‍ പങ്കെടുത്തു.

Advertisement

മുരിയാട് കൃഷി വിളവെടുപ്പ് മഹോത്സവം

മുരിയാട്: ഹരിതഗീതം സ്വയം സഹായത്തിന്റെ നേതൃത്വത്തില്‍ മുരിയാട് ചിറയ്ക്കല്‍ പാടം കൂട്ടുകൃഷി സംഘവും ചേര്‍ന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം എസ്.എന്‍.ഡി.പി. യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പരമേശ്വരന്‍ അമ്പാടത്ത് അധ്യക്ഷനായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. പി.പി. ആന്റണി, പഞ്ചായത്തംഗം സരിത സുരേഷ്, ജെസ്റ്റിന്‍ ജോര്‍ജ്ജ്, ജലജ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുരിയാട് പഞ്ചായത്ത് കൃഷി ഓഫീസര്‍ രാധിക കെ.യു. ക്ലാസെടുത്തു. അമ്പതേക്കര്‍ സ്ഥലത്തായി നെല്ല്, വാഴ, കൊള്ളി, പയര്‍, പടവലം, പാവലം, കുമ്പളം, വെള്ളരി, തക്കാളി, തണ്ണിമത്തന്‍, വെണ്ട, ചേമ്പ്, മുളക് എന്നിവയാണ് ജൈവരീതിയില്‍ കൃഷി ചെയ്തിരിക്കുന്നത്.

Advertisement

അപൂര്‍വ്വ രോഗത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട ഗായകന്‍ കൂടിയായ പെയിന്റിംഗ് തൊഴിലാളിയുടെ നിര്‍ധന കുടുംബം ചികില്‍സാ സഹായം തേടുന്നു.

വെള്ളാങ്ങല്ലൂര്‍ : ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് ( 44) ന്റെ കുടുംബമാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ടു വരുന്ന തലച്ചോറ് ചുരുങ്ങി വരുന്ന രോഗമാണ് പ്രസാദിന്. ഭാര്യയും 5 വയസുള്ള ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്രസാദായിരുന്നു. നാല് സെന്റ് സ്ഥലത്ത് പണി പൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് താമസം.പ്രസാദിന്റെ ഒരു മാസത്തെ മരുന്നിന് മാത്രം പതിനായിരം രൂപയോളം ചിലവ് വരുന്നു. വീടുപണിയ്ക്കും ചികിത്സക്കുമായി കടം വാങ്ങിയ പണം ബാധ്യതയായി നില്‍ക്കുകയും ചെയ്യുന്നു.ഭാര്യ രജിലയ്ക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഭര്‍ത്താവിനെ കൊച്ചു കുട്ടിയെ പോലെ പരിചരിക്കേണ്ടി വരുന്നു. ഇതിനാല്‍ എന്തെങ്കിലും ജോലിക്ക് പോകാനോ മകള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാനോ സാധിക്കുന്നില്ല. മികച്ച പാട്ടുകാരനായ പ്രസാദിന് സംഗീത ലോകത്തെ കുറിച്ചു മാത്രമാണ് കുറച്ചു ഓര്‍മ്മയുള്ളത്. സംഗീതത്തിലൂടെ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മ തിരിച്ചു കൊണ്ടു വരാനാകുമെന്ന വിദഗ്ദ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നേരിയ ഒരു പ്രതീക്ഷയാണ് രജിലയ്ക്ക് ഉള്ളത്. ഇതിന് വലിയ സാമ്പത്തികം ആവശ്യമാണ്. ഇതിനായി പ്രസാദ് ചികിത്സാ സഹായ നിധി എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ച്ച്.അബ്ദുല്‍ നാസര്‍ ചെയര്‍മാനും ടി.ആര്‍.സുരേഷ് കണ്‍വീനറും അബ്ദുല്‍ ലത്തീഫ് കാട്ടകത്ത് ട്രഷററുമായി സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.വള്ളിവട്ടം സര്‍വ്വീസ് സഹകരണ ബാങ്കിലും ( A/C N.o. 6812), SBI വള്ളിവട്ടം ശാഖയിലും ( A/C No. 37627973453, IFSC code SBIN0071254) എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 9495247417 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Advertisement

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ രോഗികള്‍ വലഞ്ഞു.

ഇരിങ്ങാലക്കുട : ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലും ഡോക്ടര്‍മാരുടെ സമരം രോഗികളെ സാരമായി ബാധിച്ചു.ആശുപത്രിയിലെ രണ്ട് ഓപികളും അടച്ചിട്ടതിനാല്‍ രാവിലെ മുതല്‍ അത്യാഹിത വിഭാഗത്തിലാണ് ഡോക്ടര്‍മാര്‍ ഓപി രോഗികളെ ചികിത്സിച്ചിരുന്നത്.അത്യാഹിത വിഭാഗത്തിന് മുന്നില്‍ നീണ്ട നിരയാണ് രോഗികളുടെ ഉണ്ടായിരുന്നത്.എന്നാല്‍ നേരത്തേ തിയ്യതി തീരുമാനിച്ചിരുന്ന ഓപ്പറേഷനുകള്‍ നടന്നിരുന്നതായും അഡ്മിറ്റ് ചെയ്ത രോഗികളെ ഡോക്ടര്‍മാര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും താലൂക്കാശുപത്രി സുപ്രണ്ട് മിനിമോള്‍ അറിയിച്ചു.മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെയാണു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്കു കടന്നത്. രാവിലെ ഒന്‍പതുമുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് ഒപികള്‍ പ്രവര്‍ത്തിക്കുന്നത്. ഒപി സമയം വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

Advertisement

കാട്ടൂരില്‍ ഗവണ്‍മെന്റ് ഓഫീസുകളെ ഒരുമിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന്‍ വരുന്നു

ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗവണ്‍മെന്റ് ഓഫീസുകളെ ഒരുമിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നു. ആലോചനാ യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.യുടെ അധ്യക്ഷനായിരുന്നു. കാട്ടൂര്‍ പഞ്ചായത്താഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, റജിസ്ട്രാര്‍ ഓഫീസ്, കൃഷി ഓഫീസ് എന്നിവയാണ് ഈ വിധത്തില്‍ ഒരുമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ മുപ്പത്തിയെട്ടര സെന്റ് പുറമ്പോക്ക് സ്ഥലത്താണ് പണി തീര്‍ക്കാന്‍ ആലോചിക്കുന്നത്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി പകരം സ്ഥലം കണ്ടെത്തുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, പഞ്ചായത്ത് അസി. സെക്രട്ടരി ഷാജി, കാട്ടൂര്‍ വില്ലേജ് ഓഫീസര്‍ രേഖ, വെറ്റിനറി സര്‍ജന്‍ ഷൈമ, സബ്ബ് റജിസ്ട്രാര്‍ ജുജു, പി.ഡബ്ല്യൂ.ഡി. ബില്‍ഡിങ്ങ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അജിത്ത്കുമാര്‍, അസി. എഞ്ചിനിയര്‍ സ്മിത, ഓവര്‍സിയര്‍ ജിനിമോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement

രോഗികള്‍ക്കാശ്വമായി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീല്‍ചെയറുകള്‍ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നേ രൂപകല്‍പന ചെയ്ത് സ്വയം നിര്‍മ്മിച്ച വീല്‍ ചെയറുകള്‍ ജില്ലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്കാശ്വമായി വിതരണം ചെയ്തു.വീല്‍ കെയര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥ് നിര്‍വഹിച്ചു.പദ്ധതിയുടെ ആലോചന തുടങ്ങിയ സമയത്ത് തന്നേ ജില്ലാ,താലൂക്ക് ആശുപത്രിയിലെയും,പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും നേരീട്ട് സന്ദര്‍ശിച്ച് രോഗികളുടെയും ഡോക്ടര്‍മാരുടെയും വീല്‍ചെയര്‍ എങ്ങനേ വേണമെന്ന ആവശ്യകത മനസിലാക്കിയാണ് ഓരോ വീല്‍ചെയറും നിര്‍മ്മിച്ചിരിക്കുന്നത്.പദ്ധതിയ്ക്ക് സമൂഹത്തിലെ വിവിധതലത്തില്‍ നിന്നും സ്പോണ്‍ഷര്‍ഷിപ്പ് ലഭിച്ചതോടെ പദ്ധതിയുടെ ആദ്യഘട്ടമായി 37 വീല്‍ചെയറുകള്‍ പൂര്‍ത്തിയാവുകയായിരുന്നു.എം എല്‍ എ കെ യു അരുണന്‍ എം എല്‍ എ പ്രൊഫ. കെയു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം പി സി എന്‍ ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തി.ചെയര്‍പേഴ്സണ്‍ നിമ്യാഷിജു,ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി,കോളേജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര,പ്രിന്‍സിപ്പാള്‍ സജീവ് ജോണ്‍,സ്റ്റാഫ് കോ-ഓഡിനേറ്റര്‍ സന്‍ജേഷ് മേനോന്‍,സ്റ്റുഡന്‍സ് കോഓഡിനേറ്റര്‍ കിരണ്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഏപ്രില്‍ 17ന്

കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം 2018 ഏപ്രില്‍ 17ന് ആഘോഷിക്കുന്നു. അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാള്‍ പുലരുമ്പോള്‍ ഒരു ഗ്രാമത്തിന്റെയും പൂരപ്രേമികളുടെയും ആത്മസാക്ഷാത്കാരം പൂവണിയുന്ന സുദിനമായി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും (ഇന്നത്തെ മലപ്പുറം ജില്ല) ഒരു കുടുംബം പടയോട്ടം പേടിച്ച് കരുവന്നൂരില്‍ ശങ്കരത്തുപറമ്പില്‍ (ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറെ മൂലയില്‍) വിശ്രമം കൊണ്ടു. വിശ്രമാനന്തരം അവിടെ നിന്നും യാത്രയായപ്പോള്‍ കൊണ്ടുവന്ന ഓലക്കുട എടുക്കാന്‍ കഴിയുന്നില്ല. പിന്നീട് പ്രശ്നവിധി പ്രകാരം ദേവസാന്നിദ്ധ്യം മനസ്സിലാക്കുകയും തന്റെ കുടുംബരക്ഷക്കായി കുടപ്പുറത്തു പോന്ന പരദേവതയ്ക്ക് അവിടെ താല്‍ക്കാലിക ക്ഷേത്രം പണിതുവെന്നും, ശേഷം ശാസ്ത്രവിധിയാംവണ്ണം ഇന്നു കാണുന്ന ശ്രീ വെട്ടുകുന്നത്തുകാവ് ക്ഷേത്രം പണിതീര്‍ത്തു എന്നും പറയപ്പെടുന്നു.ഭരണിവേലമഹോത്സവത്തിന്റെ കൊടിയേറ്റം ബുധനാഴ്ച്ച നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഏഴിന് നൃത്തനൃത്ത്യങ്ങള്‍, നാടകം, നൃത്തസന്ധ്യ, ഗാനമേള എന്നിവ നടക്കും. ഭരണിദിവസമായ ചൊവ്വാഴ്ച രാവിലെ അഭിഷേകം, മലര്‍ നിവേദ്യം, കലശാഭിഷേകം, 8.30 മുതല്‍ ശീവേലി, പഞ്ചാരിമേളം, ഒന്ന് മുതല്‍ കൊടിക്കല്‍ പറ, മൂന്നിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കാഴ്ചശീവേലി, തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക്, നാദസ്വരം, ദീപാരാധന, എട്ടിന് നാടകം, 11ന് തായമ്പക, കേളിപറ്റ്, 12ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 4.30ന് പാലക്കടയ്ക്കല്‍ ഗുരുതി, ബുധനാഴ്ച കാര്‍ത്തിക ദിവസം ഉച്ചതിരിഞ്ഞ് നാടന്‍ കലകളായ കുതിരക്കളി, ഭൂതംകളി എന്നിവ നടക്കും.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe