മുരിയാട് കൃഷി വിളവെടുപ്പ് മഹോത്സവം

357
Advertisement

മുരിയാട്: ഹരിതഗീതം സ്വയം സഹായത്തിന്റെ നേതൃത്വത്തില്‍ മുരിയാട് ചിറയ്ക്കല്‍ പാടം കൂട്ടുകൃഷി സംഘവും ചേര്‍ന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം എസ്.എന്‍.ഡി.പി. യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പരമേശ്വരന്‍ അമ്പാടത്ത് അധ്യക്ഷനായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. പി.പി. ആന്റണി, പഞ്ചായത്തംഗം സരിത സുരേഷ്, ജെസ്റ്റിന്‍ ജോര്‍ജ്ജ്, ജലജ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുരിയാട് പഞ്ചായത്ത് കൃഷി ഓഫീസര്‍ രാധിക കെ.യു. ക്ലാസെടുത്തു. അമ്പതേക്കര്‍ സ്ഥലത്തായി നെല്ല്, വാഴ, കൊള്ളി, പയര്‍, പടവലം, പാവലം, കുമ്പളം, വെള്ളരി, തക്കാളി, തണ്ണിമത്തന്‍, വെണ്ട, ചേമ്പ്, മുളക് എന്നിവയാണ് ജൈവരീതിയില്‍ കൃഷി ചെയ്തിരിക്കുന്നത്.

Advertisement