നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി ഐപിഎല്‍

433
Advertisement

ഇരിങ്ങാലക്കുട: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ തുക കണ്ടെത്തുവാനായി ഐ പി എല്‍ ക്രിക്കറ്റ് നടത്തി മാതൃകയാകുകയാണ് ഇരിങ്ങാലക്കട ലോര്‍ഡ്‌സ് ക്ലബ്. ടൂര്‍ണ്ണമെന്റിലുടെ കിട്ടിയ തുക 33 നിര്‍ധന കടുംബങ്ങളിലെ രോഗികള്‍ക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു വിതരണം ചെയ്തു. ചടങ്ങില്‍ കൗണ്‍സിലര്‍ സോണിയ ഗിരി, പ്രസിഡണ്ട് രഞ്ജിത്ത് മേനോന്‍ , സെക്രട്ടറി ഉണ്ണി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി 15 ലക്ഷത്തിലധികം രൂപ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ഇനത്തില്‍ സഹായിച്ചിട്ടുണ്ട്. പ്രസിഡണ്ട് രഞ്ജിത്ത് മേനോന്‍. സെക്രട്ടറി ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ഓളം ചെറുപ്പക്കാരാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാത്രി ഫ്‌ലഡ് ലൈറ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 6 ഓവറാണ് മത്സരം കേരളത്തിലെ വിവിധ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ തൃശൂര്‍ എ വണ്‍ സ്റ്റാര്‍ ചാമ്പ്യന്മാരായി. ചികിത്സാ സഹായ രംഗത്ത് വേറിട്ട രീതിയില്‍ തുക സ്വരൂപിച്ച് മാതൃക കാട്ടുകയാണ് ലോര്‍ഡ്‌സ് ക്ലബിലെ ചെറുപ്പക്കാര്‍.

Advertisement