ഡി.വൈ.എഫ്.ഐ വാഷിങ്ങ് കോര്‍ണറുകള്‍ സ്ഥാപിച്ചു

63
Advertisement

ബ്രേക്ക് ദി ചെയിന്‍ എന്ന സാമൂഹ്യ ദൗത്യത്തില്‍ പങ്കാളിയായി കൊണ്ട്
ഡിവൈഎഫ്‌ഐ മേഖലാ, യൂണിറ്റ് കേന്ദ്രങ്ങളില്‍ വാഷിങ്ങ് കോര്‍ണറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നിരവധി കേന്ദ്രങ്ങളില്‍ വാഷിങ്ങ് കോര്‍ണര്‍ സ്ഥാപിച്ചു. നമുക്കൊരുമിച്ചു നേരിടാം.
നമുക്കാ കണ്ണികള്‍ പൊട്ടിയ്ക്കാം എന്ന സന്ദേശം ഉയര്‍ത്തിയുള്ള വാഷിങ്ങ് കോര്‍ണര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, ജോ. സെക്രട്ടറി വി.എച്ച്.വിജീഷ്, വൈ. പ്രസിഡണ്ട് പി.എം. സനീഷ്, പ്രസി പ്രകാശന്‍, കെ.കെ.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

Advertisement