കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഏപ്രില്‍ 17ന്

കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം 2018 ഏപ്രില്‍ 17ന് ആഘോഷിക്കുന്നു. അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാള്‍ പുലരുമ്പോള്‍ ഒരു ഗ്രാമത്തിന്റെയും പൂരപ്രേമികളുടെയും ആത്മസാക്ഷാത്കാരം പൂവണിയുന്ന സുദിനമായി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും (ഇന്നത്തെ മലപ്പുറം ജില്ല) ഒരു കുടുംബം പടയോട്ടം പേടിച്ച് കരുവന്നൂരില്‍ ശങ്കരത്തുപറമ്പില്‍ (ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറെ മൂലയില്‍) വിശ്രമം കൊണ്ടു. വിശ്രമാനന്തരം അവിടെ നിന്നും യാത്രയായപ്പോള്‍ കൊണ്ടുവന്ന ഓലക്കുട എടുക്കാന്‍ കഴിയുന്നില്ല. പിന്നീട് പ്രശ്നവിധി പ്രകാരം ദേവസാന്നിദ്ധ്യം മനസ്സിലാക്കുകയും തന്റെ കുടുംബരക്ഷക്കായി കുടപ്പുറത്തു പോന്ന പരദേവതയ്ക്ക് അവിടെ താല്‍ക്കാലിക ക്ഷേത്രം പണിതുവെന്നും, ശേഷം ശാസ്ത്രവിധിയാംവണ്ണം ഇന്നു കാണുന്ന ശ്രീ വെട്ടുകുന്നത്തുകാവ് ക്ഷേത്രം പണിതീര്‍ത്തു എന്നും പറയപ്പെടുന്നു.ഭരണിവേലമഹോത്സവത്തിന്റെ കൊടിയേറ്റം ബുധനാഴ്ച്ച നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഏഴിന് നൃത്തനൃത്ത്യങ്ങള്‍, നാടകം, നൃത്തസന്ധ്യ, ഗാനമേള എന്നിവ നടക്കും. ഭരണിദിവസമായ ചൊവ്വാഴ്ച രാവിലെ അഭിഷേകം, മലര്‍ നിവേദ്യം, കലശാഭിഷേകം, 8.30 മുതല്‍ ശീവേലി, പഞ്ചാരിമേളം, ഒന്ന് മുതല്‍ കൊടിക്കല്‍ പറ, മൂന്നിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കാഴ്ചശീവേലി, തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക്, നാദസ്വരം, ദീപാരാധന, എട്ടിന് നാടകം, 11ന് തായമ്പക, കേളിപറ്റ്, 12ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 4.30ന് പാലക്കടയ്ക്കല്‍ ഗുരുതി, ബുധനാഴ്ച കാര്‍ത്തിക ദിവസം ഉച്ചതിരിഞ്ഞ് നാടന്‍ കലകളായ കുതിരക്കളി, ഭൂതംകളി എന്നിവ നടക്കും.

Hot this week

എ.സി.എസ്.വാരിയർ അനുസ്മരണം

ഇരിങ്ങാലക്കുട: മികച്ച സഹകാരിയും, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടും...

നിര്യാതനായി

കനാൽ ബേസിൽ താമസിക്കുന്ന വടക്കുംതറ സ്വയാനന്ദൻ്റെ മകൻ ശ്രീജിത്ത്(43) മരണപ്പെട്ടു. അമ്മ സുമ ഭാര്യ...

നിരഞ്ജന വായനശാല ജലസാക്ഷരതാ യജ്ഞം അഞ്ചാം വർഷത്തിലേക്ക്

വേളൂക്കര ഗ്രാമപഞ്ചായത്തിലെ പൂന്തോപ്പ് ദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായ നിരഞ്ജന വായനശാലയുടെ നേതൃത്വത്തിൽ...

ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കുവാൻ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നിർവാഹക സമിതിയോഗം കേരള സർക്കാരിനോടാവശ്യപ്പെട്ടു

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളും, ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക,...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...
spot_img

Related Articles

Popular Categories

spot_imgspot_img