കാന്‍സറിനെതിരേ വേണ്ടത് ശരിയായ ബോധവല്‍ക്കരണം : ഡോ.വി.പി. ഗംഗാധരന്‍

87
Advertisement

ഇരിങ്ങാലക്കുട ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാ വ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി.ഗംഗാധരന്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിച്ച അധ്യാപക-രക്ഷാകര്‍ത്താ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത് ചിട്ടയായ ജീവിതക്രമവും ഭക്ഷണ രീതികളും ശരിയായ രോഗനിര്‍ണ്ണയവും, കൃത്യസമയത്തുളള ചികിത്സയും മാത്രമാണ്. കാന്‍സര്‍ രോഗികള്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. രോഗമുക്തി നേടിയ ശേഷം സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്ന് സാധാരണ ജീവിതം നയിക്കുന്ന നിരവധിപ്പേരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സി.എം.ഐ., വൈസ് പ്രിന്‍സിപ്പാള്‍മാരായ ഡോ. ജോളി ആന്‍ഡ്രൂസ് സി.എം.ഐ., പ്രൊഫ. പി.ആര്‍.ബോസ്, ഫാ. ജോയ് പി.ടി. സി.എം.ഐ., സ്റ്റാഫ് അഡൈ്വസര്‍ ഡോ. ടി.വിവേകാനന്ദന്‍, കോളേജ് ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സീസ് സി.എം.ഐ. എന്നിവര്‍ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ശൈലേന്ദ്ര നാഥ് സ്വാഗതവും പി.ടി.എ. സെക്രട്ടറി ഡോ. ലിയോ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ നെറ്റ്, ജെ.ആര്‍.എഫ്. യോഗ്യത നേടിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും ആദരിച്ചു.

Advertisement