29.9 C
Irinjālakuda
Tuesday, January 21, 2025
Home Blog Page 587

കൂടല്‍മാണിക്യം തിരുവുത്സവം: ഭക്തജന തിരക്കേറുന്നു

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ നാലാംദിനം പിന്നിടുമ്പോള്‍ ഭക്തജനത്തിരക്ക് കൂടി വരുന്നു.മെയ് ദിനം ആയതിനാല്‍ അവധിദിനമായതിനാലാണ് ഇന്നു ശീവേലിക്കും ഓട്ടന്‍തുള്ളല്‍ കാണാനും ഒരുപാട് ആളുകള്‍ എത്തിയിരുന്നു.ഇന്നു 5.30 മുതല്‍ മീര ശ്രീനാരായണന്റെ ഭരതനാട്യവും 7.30 മുതല്‍ വിദുഷി അദിതി കൈങ്കിണി ഉപാധ്യായുടെ ഹിന്ദുസ്ഥാനി കച്ചേരിയും രാത്രി 12 മുതല്‍ കഥകളിയും നടക്കും

 

Advertisement

ബോയ്‌സ് സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു

ഇരിങ്ങാലക്കുട : ഠാണ -ബസ് സ്റ്റാന്റ് റോഡില്‍ നിയന്ത്രണം വിട്ട ബസ്സ് വീടിന്റെ മതിലില്‍ ഇടിച്ചു.കോണത്തുകുന്ന് ,കുണ്ടായി,നടവരമ്പ് റൂട്ടില്‍ ഓടുന്ന ‘ശ്രീഹരി’ എന്ന ബസ്സ് ആണ് നിയന്ത്രണം വിട്ട് ഗവ.ബോയ്‌സ് സ്‌കൂളിന്റെ സമീപം താമസിക്കുന്ന ഡോ.കെ. കെ ജോര്‍ജിന്റെ വീടിന്റെ മതിലില്‍ ഇടിച്ചത് .ഇതേ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെയില്ല.ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയുന്നു.

Advertisement

ഒരു ഫോട്ടോഗ്രാഫറും ഒരു ആന പ്രാന്തനും ഉടലെടുക്കുന്നു:അടിക്കുറിപ്പ്-2 ലെ മത്സരത്തില്‍ ഗോകുല്‍ കര്‍ണ്ണന്‍ വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-2 ലെ മത്സരത്തില്‍ ‘ഒരു ഫോട്ടോഗ്രാഫറും ഒരു ആന പ്രാന്തനും ഉടലെടുക്കുന്നു’ എന്നു അടിക്കുറിപ്പ് അയച്ച ഗോകുല്‍ കര്‍ണ്ണന്‍ വിജയിയായി.

Advertisement

ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാട്ടൂര്‍ റോഡില്‍ നിന്നും വരുകയായിരുന്ന തളിക്കുളം സ്വദേശി ജെജുവിന്റെ കാറില്‍ ഞവരികുളം ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ഷൈജു ഓടിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ വന്ന് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഇരു കാറുകളും ഭാഗിഗമായി തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ ബെപ്പാസ് റോഡിലെ ഏറെ തിരക്കുള്ള പ്രദേശമായ നാല് റോഡുകള്‍ ചേരുന്നിടത്താണ് അപകടം നടന്നത്.ഇവിടെ രണ്ട് ഭാഗത്ത് ഹംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും രണ്ട് റോഡുകളില്‍ ഹംപുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.

Advertisement

കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് പ്രാധാന്യം നല്കണം-മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് ഇക്കാലഘട്ടത്തില്‍ എല്ലാവരും പ്രാധാന്യം നല്കണമെന്ന് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. പതയുടെ മേഴ്‌സി ട്രസ്റ്റ് ഫാമിലി മീറ്റ് മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഇരുനൂറ്റമ്പതോളം ഉപകാരികള്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തു. മാര്‍ പോളി കണ്ണൂക്കാടന്‍ എല്ലാവര്‍ക്കും സ്‌നേഹോപഹാരങ്ങള്‍ നല്‍കി. മേഴ്‌സി ട്രസ്റ്റിന്റെ മൂലധനം അമ്പത് ലക്ഷം ആയതിന്റെ സ്മരണയും അതിനുവേണ്ടി സഹായസഹകരണങ്ങള്‍ നല്‍കിയ എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദിയും പറഞ്ഞു. 1978 മുതല്‍ ഉന്നത വിദ്യാഭ്യാസ സഹായമായി മുപ്പത്തിയേഴുലക്ഷത്തി എണ്ണായിരത്തി അറുനൂറ്റി അമ്പത് രൂപ 1745 കുട്ടികള്‍ക്കായി വിതരണം ചെയ്യാന്‍ സാധിച്ചു എന്നത് മേഴ്‌സി ട്രസ്റ്റിന് അഭിമാനിക്കുവാനും സന്തോഷിക്കുവാനും വക നല്‍കുന്നുവെന്ന് മാര്‍ പോളി കണ്ണൂക്കാടനും ജനറാളച്ചന്മാരും പറഞ്ഞു. ജനറല്‍ നഴ്‌സിങ്ങ്, ബിഎസ്‌സി നഴ്‌സിങ്ങ് , ബിടെക്, ഫാം ഡി, ബിഡിഎസ്, എം ഫാം തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഓരോ വര്‍ഷവും നൂറ്റമ്പതോളം കുട്ടികളെ മേഴ്‌സി ട്രസ്റ്റ് സഹായിച്ചു വരുന്നു. 10,000 രൂപ, 5,000 രൂപ, 2000 രൂപ എന്നീ നിരക്കില്‍ സഹായം നല്‍കുന്ന ഉപകാരികളുടെ സഹകരണം കൊണ്ട് മേഴ്‌സി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറാന്‍ ഈ സംഗമം അവസരമാകട്ടെ. ചാന്‍സലറും ഡയറക്ടറുമായ ഫാ. നെവിന്‍ ആട്ടോക്കാരന്‍ നന്ദി പറഞ്ഞു.
Advertisement

ഇരിങ്ങാലക്കുട CDS അക്കൗണ്ടന്റിനെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി.

ഇരിങ്ങാലക്കുട:പുതുക്കാട് CDS അക്കൗണ്ടന്റ് ആയി 3 വർഷം പ്രവർത്തിക്കുകയും രണ്ട് മാസത്തോളമായി ഇരിങ്ങാലക്കുട അക്കൗണ്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങാല്ലൂർ സ്വദേശി ജീതുവാണ് (29) ഭർത്താവിന്റെ ക്രൂര പ്രവർത്തനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അയൽക്കൂട്ടത്തിൽ വായ്പ അടയ്ക്കാൻ പോയ ജീതുവിന്റെ മേൽ ഭർത്താവ് പയ്യപ്പിള്ളി ബിരാജു പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ജീതു 2 ദിവസം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിച്ച് ചെവ്വാഴ്ച്ച വെളുപ്പിന് മരണമടഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് ക്രൂര ക്രിത്യം ചെയ്ത പ്രതീ ഒളിവിലാണ് .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ചെങ്ങല്ലൂർ കുണ്ടുകടവ് റോഡിലാണ് സംഭവം .ബിരാജുവുമായി പിണങ്ങി കഴിയുന്ന ജീതു കോടാലിയിലെ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത് .ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് കോടാലിയിലെ വീട്ടിൽ സംസ്ക്കാരം .

Advertisement

കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.

ആളൂര്‍ : അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണു മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി. ഈ ലൈനിലേക്ക് ഗാര്‍ഹിക ഉപഭോക്താവ് മറ്റൊരു ലൈനില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചതായി നാട്ടുക്കാര്‍ ആരോപിക്കുന്നുണ്ട്.

 

Advertisement

അടിക്കുറിപ്പ് മത്‌സരം-3 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.01-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

Advertisement

ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ…??-അമല്‍ കൃഷ്ണ അടിക്കുറിപ്പ്-1 ലെ മത്സരത്തിലെ വിജയി

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-1 ലെ മത്സരത്തില്‍ യോഗീ സ്‌റ്റൈലില്‍ ‘ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ…??’ എന്നു അടിക്കുറിപ്പ് അയച്ച അമല്‍ കൃഷ്ണ വിജയിയായി.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തിലെ ചെമ്പട ആസ്വാദക മനം കവരുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തില്‍ പാഞ്ചാരി മേളത്തിനാണ് പ്രാമുഖ്യമെങ്കില്ലും ഏറ്റവും കുടതല്‍ തവണ കൊട്ടുന്നത് ചെമ്പട മേളമാണ്.ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. പടിഞ്ഞാറെ നടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ദ്ധരായവര്‍ മാത്രമാണ് ചെമ്പടയിലേയ്ക്ക് എത്തുക. തീര്‍ത്ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്ന് വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്ത് നില്‍ക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേനടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നു.

 

Advertisement

നീഡ്‌സ് കരുണയും കരുതലും’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ‘നീഡ്‌സ്’ കരുണയും കരുതലും’ പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുക്കാട് നിര്‍വഹിച്ചു. തുടര്‍ച്ചയായി എല്ലാ മാസവും ആദ്യ ശനിയാഴ്ച്ച നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ നീഡ്‌സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രൊഫ.ആര്‍.ജയറാം, ഡോ.എസ്.ശ്രീകുമാര്‍ ,സെക്രട്ടറിമാരായ ബോബി ജോസ്, എം.എന്‍.തമ്പാന്‍, ട്രഷറര്‍ എസ് ബോസ്‌കുമാര്‍, കണ്‍വീനര്‍ കെ.പി.ദേവദാസ്, ജോ.കണ്‍വീനര്‍ ഗുലാം മുഹമ്മദ്, പത്മശ്രി സുന്ദര്‍ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ വെച്ച് നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം കൈമാറി.
ഫോട്ടോ ക്യാപ്ഷന്‍’
ഇരിങ്ങാലക്കുട നീഡ്‌സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ‘നീഡ്‌സ്’ കരുണയും കരുതലും’ പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുക്കാട് നിര്‍വഹിക്കുന്നു. പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ സമീപം.

 

Advertisement

വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

വേളൂക്കര : പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ അംബേദ്ക്കര്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായ് പഞ്ചായത്താപ്പീസിലേക്ക് മാര്‍ച്ച് നടത്തി. സമരം വാര്‍ഡ് മെമ്പര്‍ ടി.ആര്‍.സുനില്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന അനുശ്വാസിക്കുന്ന പ്രാഥമിക അവകാശങ്ങളിലൊന്നാണ് മനുഷ്യന്റെ കുടിവെളളം. ആ അവകാശം ഞങ്ങള്‍ക്കൊരു കിട്ടാക്കനിയായ് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നതെന്നുംപഞ്ചായത്ത് ഭരണസമിതിയില്‍ ഈ വിഷയം പലവട്ടം അവതരിപ്പിച്ചിട്ടും ഫലം കണ്ടില്ല. ബജറ്റ് ചര്‍ച്ചയിലും ഈ വിഷയം ഉന്നയിച്ചിട്ടും ഭരണസമിതി നിഷ്‌ക്കരുണം തള്ളികളയുകയും മുഖം തിരിച്ച് നില്‍ക്കുകയായിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. 1970 ലാണ് നടവരമ്പ് സെറ്റില്‍മെന്റ് കോളനി (അംബേദ്ക്കര്‍ ഗ്രാമം.) രൂപീകരിക്കുന്നത്. ആ കാലത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തേ കുടിവെള്ള വിഷയത്തിന്. അന്ന് 118 കുടുംബങ്ങളാണ് കോളനിയിലുണ്ടായിരുന്നത്. ഇന്നത് 140 കുടുംബങ്ങളായി മാറി. തൊട്ട് കിടക്കുന്ന ലക്ഷംവീട് കോളനി 32 വീട്. ചുറ്റംപാട് കിടക്കുന്ന നൂറോളം കുടുംബങ്ങള്‍ വേറെ. അങ്ങിനെ മുന്നോ റോളം കുടുംബങ്ങള്‍ നിലവില്‍ ആശ്രയിക്കുന്നത് മൂന്നാല് കുടുംബങ്ങളിലെ കിണറുകളെയും, രൂപക്കും, 300 രൂപയ്ക്ക് 500 ലിറ്റര്‍ വെള്ളമെത്തിക്കുന്ന പെട്ടി വണ്ടികളെയുമാണ്.വരള്‍ച്ച 2016-2017 എന്ന പേരില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി വലിയ കുടിവെള്ള സംഭരണികളാണ് സ്ഥാപിച്ചിട്ടുള്ളതില്‍ നാളിതുവരെയും ഒരു തുള്ളി വെള്ളം പോലും കാണാതെ ജലസംഭരണി ടാങ്കുകള്‍ വരണ്ട് ഉണങ്ങി നില്‍ക്കുകയാണ് ഇതിനെരെയാണ് ഞങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിനിറങ്ങിയിരിക്കുന്നത്. രക്ഷാധികാരി ജഗജയന്‍ ആദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ P N സുരന്‍, വാര്‍ഡ് മെമ്പര്‍ ഉചിതസുരേഷ്, MC സുനന്ദകുമാര്‍, സുനില്‍ മാരാത്ത്, മാനിജസജിത്ത്,PA ഷിബു.ശ്രീദേവി ശശി എന്നിവര്‍ സംസാരിച്ചു.

Advertisement

ആനന്ദ് മേനോന് യാത്രയയപ്പ് നല്‍കി

 

ഇരിങ്ങാലക്കുട:കഴിഞ്ഞ നാല് ദശാബ്ദത്തോളം കെ.എസ്.ഇ ലിമിറ്റഡില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് ചീഫ് ജനറല്‍ മാനേജര്‍ ആയി വിരമിച്ച ആനന്ദ് മേനോന് കെ.എസ്.ഇ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.കമ്പനിയുടെ എ.ജി.എം. ഹാളില്‍ നടന്ന യാത്രയയപ്പു സമ്മേളനം തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ ഉദ്ഘാടനം ചെയ്തു.തഥവസരത്തില്‍ 1300 കോടി വിറ്റു വരവുള്ള കെ.എസ്.ഇ ലിമിറ്റഡിനെപ്പോലെയുള്ള വലിയൊരു സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച ചീഫ് ജനറല്‍ മാനേജര്‍ ആയി വിരമിക്കുന്നത് ഭാഗ്യമാണെന്നും തന്റെ ജില്ലയിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നത്് എന്നതില്‍ തനിക്കും അഭിമാനമുണ്ടെന്നും പറയുകയുണ്ടായി.കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ തളിയത്ത് ഉപഹാരസമര്‍പ്പണം നടത്തി.സി.എഫ്.ഒ ആന്റ് കമ്പനി സെക്രട്ടറി ആര്‍.ശങ്കരനാരായണന്‍ ,സന്തോഷ് കെ.എം.,വര്‍ഗ്ഗീസ് ജോര്‍ജ്ജ്,ജോസ് കോനിക്കര ,ഒ.എസ് ടോമി,ടി.രാധാകൃഷ്മന്‍,സി.ഡി ഒൗസേപ്പ് .എം.കെ.ലാല്‍സന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.ജാക്‌സണ്‍ സ്വാഗതവും,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.അനില്‍ നന്ദിയും പറഞ്ഞു.തഥവസരത്തില്‍ ആനന്ദ് മേനോന്‍ ,കെ.എസ്.ഇ ലിമിറ്റഡിലെ ഉന്നതവിജയം നേടുന്ന തൊഴിലാളികളുടെ മക്കളുടെ സ്‌കോളര്‍ഷിപ്പിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് കമ്പനി വെല്‍ഫെയര്‍ സെക്രട്ടറിക്കു കൈമാറി.

Advertisement

വിജിതയും സുജേഷും വിവാഹിതരായി

മുരിയാട് കുന്നത്തറ ഉണ്ണികൃഷ്ണന്‍ & ഓമന ഉണ്ണികൃഷ്്ണന്‍ മകള്‍ വിജിതയും മുരിയാട് നമ്പുകുളങ്ങര ചാത്തുക്കുട്ടി & സരോജിനി ചാത്തുക്കുട്ടി മകന്‍ സുജേഷും വിവാഹിതരായി.നവദമ്പതികള്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ആശംസകള്‍

Advertisement

ബോര്‍ഡും കൊടിമരവും നശിപ്പിച്ചു.

മാപ്രാണം : കശ്മീരില്‍ ആസിഫയെ അരുംകൊല ചെയ്ത സംഘപരിവാരത്തിനെതിരെ ജാഗരൂകരാകണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുഴികാട്ടുകോണം സെന്റര്‍ യൂണിറ്റ് സ്ഥാപിച്ച ബോര്‍ഡും കൊടിമരവും സാമൂഹ്യവിരുദ്ധര്‍ ഞായറാഴ്ച രാത്രി തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേഖലാ സെക്രട്ടറി കെ.എന്‍.ഷാഹിര്‍, പ്രസിഡണ്ട് കെ.ശ്രീയേഷ്, ശാലിനി സദാനന്ദന്‍, ഷോയൂബ്, സിറില്‍ സി സത്യന്‍, അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി മതസൗഹാര്‍ദ്ദസമ്മേളനം

ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിലെ പത്ത് ദിവസത്തേ ഉത്സവമായ കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവം നാടൊട്ടുക്കും ആഘോഷിക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ദേവസ്വം ഓഫീസില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടന്നു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ഠാണാവ് മസ്ജിദ് ഇമാം കബീര്‍ മൗലവി,ബ്രഹ്മശ്രി പരമേശ്വരന്‍ നമ്പൂതിരി,കത്തിഡ്രല്‍ വികാരി ആന്റു ആലപ്പാടന്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,നഗരസഭ കൗണ്‍സിലര്‍മാര്‍,വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങയിവര്‍ ദേവസ്വം ഓഫിസില്‍ എത്തി ഉത്സവ ആശംസകള്‍ നേര്‍ന്നു.ചായസല്‍ക്കാരത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനേന്റെ നേതൃത്വത്തില്‍ ഉത്സവകാഴ്ച്ചകള്‍ കണ്ടതിന് ശേഷം കലാനിലയത്തില്‍ നിന്നും ഭക്ഷണം കഴിച്ചാണ് ഏവരും പിരിഞ്ഞത്.

Advertisement

കൂടല്‍മാണിക്യം ഉത്സവം അടികുറിപ്പ് മത്സരം-രണ്ടാം ദിവസം

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.30-04-2018 വൈകീട്ട് 7.30 വരെയാണ് അടിക്കുറിപ്പ് അയയ്ക്കുവാനുള്ള സമയം

 

 

Advertisement

നടവരമ്പ്   മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

വെള്ളാങ്ങല്ലൂര്‍: നടവരമ്പ് വര്‍ക്ക്ഷോപ്പ്‌ ജങ്ഷന് സമീപം  മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോണത്തുകുന്ന്‍ പാലപ്രക്കുന്ന് പെരുമ്പിള്ളി കുമാരന്‍റെ മകന്‍ സജിത്താണ്  (17) മരണമടഞ്ഞത്. കോലോത്തും പടിയില്‍ നിന്ന് കോണത്തുകുന്നിലേക്ക് വന്നു കൊണ്ടിരുന്ന മിനി ടെമ്പോയും വെള്ളാങ്ങല്ലൂരില്‍ നിന്നും വന്നിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഈ വാഹനങ്ങളിലൊന്നിന്‍റെ പുറകില്‍ ഇടിച്ച് പോലീസ് ജീവനക്കാരനായ തലാപ്പിള്ളി വീട്ടില്‍ സിനി സിദ്ധാര്‍ത്ഥനും (44) പരിക്കേറ്റു. പരിക്കേറ്റ സിനി സിദ്ധാര്‍ത്ഥനെ കോലോത്തുംപടി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജിത്തിനെ കൂടാതെ ടെമ്പോയില്‍ ഉണ്ടായിരുന്ന പാലപ്രക്കുന്ന്‍  സ്വദേശികളായ  വാത്യാട്ട് സന്തോഷിന്‍റെ മകന്‍ വിഷ്ണു  (18),  കോണത്തു വീട്ടില്‍ മുരളിയുടെ മകന്‍ അലന്‍ (18), വള്ളിവട്ടം സ്വദേശി കിഴുപ്പുള്ളിക്കര മഗേഷ്‌ (29) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമല്ല. പരിക്കേറ്റവരെ കോലോത്തുംപടി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

Advertisement

ചിരിമഴ പൊഴിയിച്ച് കൂടല്‍മാണിക്യത്തില്‍ ഓട്ടന്‍തുള്ളല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം നാളില്‍ ശീവേലിക്ക് ശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേനടപുരയില്‍ ഓട്ടന്‍ തുളളല്‍ കലാപ്രകടനം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍ സന്ധ്യക്കാണ് ആരംഭിക്കുന്നതെങ്കിവും ഓട്ടന്‍തുളളല്‍ മാത്രം രണ്ടാം ഉത്സവനാളിലാണ് ആരംഭിക്കുക. ഉത്സവനാളില്‍ കിഴക്കേനടപുരയില്‍ ആദ്യകാലങ്ങളില്‍ ഓട്ടന്‍ തുളളല്‍ മുന്നാം ദിവസമാണ് നടന്നിരുന്നത്. പിന്നീട് തുടര്‍ന്നുളള ദിവസങ്ങളില്‍ ശീതങ്കന്‍ തുളളല്‍, പറയന്‍ തുളളലുകളാണ് നടക്കുക. ഇപ്പോള്‍ ഓട്ടന്‍ തുളളല്‍ മാത്രമാണ് നടക്കുന്നത്. കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍ തുടങ്ങിയ കഥകളാണ് ഇവിടെ ഓട്ടന്‍ തുളളലില്‍ അവതരിപ്പിക്കുന്നത്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ഓട്ടന്‍തുളളല്‍ കലാകാരന്‍ മലമ്പാര്‍ രാമന്‍ നായരുടെ കലാപ്രകടനം കണ്ട് വിസ്മയിച്ചവര്‍ ഇപ്പോഴും ഗൃഹാതുരത്വത്തോടെ അതേ കുറിച്ച് ഓര്‍മ്മിക്കാറുണ്ട്. ഗുരുവായൂര്‍ ശേഖരന്‍, കെ.പി. നന്തിപുലം, നന്തിപുലം നീലകണ്ഠന്‍ തുടങ്ങിയ പ്രശസ്തരാണ് മുന്‍ കാലങ്ങളില്‍ ഓട്ടന്‍തുളളല്‍ അവതരിപ്പിച്ചിരുന്നത്. വെങ്കിടങ്ങ് ശീമുരുക കലാക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷം ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് .രാജീവ് വെങ്കിടങ്ങ്,രജ്ഞിനി,വിഷ്ണു ആറ്റത്തറ,വിനീഷ,അജ്ഞലി എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement

ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി.

ഇരിങ്ങാലക്കുട : കേരളത്തിലെ ഉത്സവ സീസണ് അവസാനം കുറിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി ആനന്ദനുഭൂതിയായി. മേടച്ചൂടില്‍ പഞ്ചാരിയുടെ കുളിര്‍കാറ്റ് വീശിയതോടെ മേളാസ്വാദകര്‍ സ്വയം മറന്നു.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവദിനമായ തിങ്കളാഴ്ച്ച ആദ്യ ശീവേലി എഴുന്നള്ളിപ്പിന് തുടക്കമായി.രാവിലെ 8.30തോടെ ആരംഭിച്ച പഞ്ചാരിമേളം മൂന്നു മണിക്കൂര്‍ നീണ്ടു. ക്ഷേത്ര മതില്‍ക്കകത്ത് ഇനി ആറാട്ടു ദിവസം വരെ ഏഴുപകല്‍ ശീവേലികളാണ് നടക്കുക. കിഴക്കേനടപ്പുരയില്‍ നിന്നു തുടങ്ങി, വിശാലമായ ക്ഷേത്ര മൈതാനിയില്‍ അണിനിരക്കുന്ന പതിനേഴു ഗജകേസരികള്‍. തിടമ്പേറ്റുന്ന കരിവീരനു ഇരുവശവും രണ്ടു കുട്ടിയാനകള്‍. കൂടല്‍മാണിക്യക്ഷേത്രത്തിന്റെ രാജകീയ പ്രൗഡി വിളംബരം ചെയ്യുന്ന എഴുന്നള്ളിപ്പുകളുടെ നാളുകളാണിനി.അന്നമനട ഉമാ മഹേശ്വരന്‍ ആയിരുന്നു തിടമ്പ് ഏറ്റിയത് . പഞ്ചാരിയുടെ മാസ്മര ലഹരിക്ക് പെരുവനം കുട്ടന്‍മാരാര്‍ ആദ്യകോല്‍ കലമ്പി.ക്ഷേത്രപ്രദക്ഷിണം പകുതിയാകുമ്പോള്‍ മേളം പടിഞ്ഞാറെ നടയിലെത്തും. കിഴക്കേ നടയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു പൂരം ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നുണ്ട് എന്നു പോലും അപ്പോള്‍ അറിയാന്‍ കഴിയില്ല. ഒരു തരിമ്പു ശബ്ദംപോലും കിഴക്കേ ഗോപുരത്തിലെത്താത്ത വിധത്തിലുളള നിര്‍മ്മാണ ചാതുരിയാവാം ഒരു കാരണം. മറ്റൊന്ന് ക്ഷേത്ര സമുച്ചയത്തിന്റെ അപാരമായ വലുപ്പം

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe