ശബരിമലയുടെ സമാധാനത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം:തോമസ് ഉണ്ണിയാടന്‍

312
Advertisement

ഇരിങ്ങാലക്കുട: കേരളത്തിന്റെ പുണ്യവും സുകൃതവും അഭിമാനമായ ശബരിമലയിലെ സമാധാനത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യ വാശിയും ബിജെപിയുടെ രാഷ്ട്രീയ നാടകവും വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, ബിജു ആന്റണി, സിജോയ് തോമസ്, ശിവരാമന്‍ എടത്തിരിഞ്ഞി, ഷൈനി ജോജോ, ഡേവിസ് തുളുവത്ത്, അജിത സദാനന്ദന്‍, ഡെന്നീസ് കണ്ണംകുന്നി എന്നിവര്‍ പ്രസംഗിച്ചു

 

Advertisement