ഈസ്റ്റര്‍ ദിനത്തില്‍ സബ്ബ് ജയിലിലെ അന്തേവാസികള്‍ക്കൊപ്പം മെത്രാന്‍

342
Advertisement

ഇരിങ്ങാലക്കുട- ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ജീസസ്സ് ഫ്രറ്റോണിയുടെ നേതൃത്വത്തില്‍ രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സബ്ബ് ജയില്‍ സന്ദര്‍ശിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റര്‍ ദിനം ആശംസിച്ചു. ജീസസ് ഫ്രട്ടേണിയുടെ രൂപതാ ഡയറക്ടര്‍ ഫാ.ജോയി തറയ്ക്കല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ ജെ ജോണ്‍സണ്‍ സ്വാഗതവും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എം പ്രകാശന്‍ നന്ദിയും ,സിസ്റ്റര്‍ മനീഷ ആശംസകളുമര്‍പ്പിച്ചു. നിരവധി സിസ്റ്റേഴ്‌സും ജീസസ് ഫ്രട്ടേണിയിറ്റിയുടെ സജീവപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു . വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു

Advertisement