നടവരമ്പ്   മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

986
Advertisement

വെള്ളാങ്ങല്ലൂര്‍: നടവരമ്പ് വര്‍ക്ക്ഷോപ്പ്‌ ജങ്ഷന് സമീപം  മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോണത്തുകുന്ന്‍ പാലപ്രക്കുന്ന് പെരുമ്പിള്ളി കുമാരന്‍റെ മകന്‍ സജിത്താണ്  (17) മരണമടഞ്ഞത്. കോലോത്തും പടിയില്‍ നിന്ന് കോണത്തുകുന്നിലേക്ക് വന്നു കൊണ്ടിരുന്ന മിനി ടെമ്പോയും വെള്ളാങ്ങല്ലൂരില്‍ നിന്നും വന്നിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഈ വാഹനങ്ങളിലൊന്നിന്‍റെ പുറകില്‍ ഇടിച്ച് പോലീസ് ജീവനക്കാരനായ തലാപ്പിള്ളി വീട്ടില്‍ സിനി സിദ്ധാര്‍ത്ഥനും (44) പരിക്കേറ്റു. പരിക്കേറ്റ സിനി സിദ്ധാര്‍ത്ഥനെ കോലോത്തുംപടി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജിത്തിനെ കൂടാതെ ടെമ്പോയില്‍ ഉണ്ടായിരുന്ന പാലപ്രക്കുന്ന്‍  സ്വദേശികളായ  വാത്യാട്ട് സന്തോഷിന്‍റെ മകന്‍ വിഷ്ണു  (18),  കോണത്തു വീട്ടില്‍ മുരളിയുടെ മകന്‍ അലന്‍ (18), വള്ളിവട്ടം സ്വദേശി കിഴുപ്പുള്ളിക്കര മഗേഷ്‌ (29) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമല്ല. പരിക്കേറ്റവരെ കോലോത്തുംപടി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

Advertisement