വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

474

വേളൂക്കര : പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ അംബേദ്ക്കര്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായ് പഞ്ചായത്താപ്പീസിലേക്ക് മാര്‍ച്ച് നടത്തി. സമരം വാര്‍ഡ് മെമ്പര്‍ ടി.ആര്‍.സുനില്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന അനുശ്വാസിക്കുന്ന പ്രാഥമിക അവകാശങ്ങളിലൊന്നാണ് മനുഷ്യന്റെ കുടിവെളളം. ആ അവകാശം ഞങ്ങള്‍ക്കൊരു കിട്ടാക്കനിയായ് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നതെന്നുംപഞ്ചായത്ത് ഭരണസമിതിയില്‍ ഈ വിഷയം പലവട്ടം അവതരിപ്പിച്ചിട്ടും ഫലം കണ്ടില്ല. ബജറ്റ് ചര്‍ച്ചയിലും ഈ വിഷയം ഉന്നയിച്ചിട്ടും ഭരണസമിതി നിഷ്‌ക്കരുണം തള്ളികളയുകയും മുഖം തിരിച്ച് നില്‍ക്കുകയായിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. 1970 ലാണ് നടവരമ്പ് സെറ്റില്‍മെന്റ് കോളനി (അംബേദ്ക്കര്‍ ഗ്രാമം.) രൂപീകരിക്കുന്നത്. ആ കാലത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തേ കുടിവെള്ള വിഷയത്തിന്. അന്ന് 118 കുടുംബങ്ങളാണ് കോളനിയിലുണ്ടായിരുന്നത്. ഇന്നത് 140 കുടുംബങ്ങളായി മാറി. തൊട്ട് കിടക്കുന്ന ലക്ഷംവീട് കോളനി 32 വീട്. ചുറ്റംപാട് കിടക്കുന്ന നൂറോളം കുടുംബങ്ങള്‍ വേറെ. അങ്ങിനെ മുന്നോ റോളം കുടുംബങ്ങള്‍ നിലവില്‍ ആശ്രയിക്കുന്നത് മൂന്നാല് കുടുംബങ്ങളിലെ കിണറുകളെയും, രൂപക്കും, 300 രൂപയ്ക്ക് 500 ലിറ്റര്‍ വെള്ളമെത്തിക്കുന്ന പെട്ടി വണ്ടികളെയുമാണ്.വരള്‍ച്ച 2016-2017 എന്ന പേരില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി വലിയ കുടിവെള്ള സംഭരണികളാണ് സ്ഥാപിച്ചിട്ടുള്ളതില്‍ നാളിതുവരെയും ഒരു തുള്ളി വെള്ളം പോലും കാണാതെ ജലസംഭരണി ടാങ്കുകള്‍ വരണ്ട് ഉണങ്ങി നില്‍ക്കുകയാണ് ഇതിനെരെയാണ് ഞങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിനിറങ്ങിയിരിക്കുന്നത്. രക്ഷാധികാരി ജഗജയന്‍ ആദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ P N സുരന്‍, വാര്‍ഡ് മെമ്പര്‍ ഉചിതസുരേഷ്, MC സുനന്ദകുമാര്‍, സുനില്‍ മാരാത്ത്, മാനിജസജിത്ത്,PA ഷിബു.ശ്രീദേവി ശശി എന്നിവര്‍ സംസാരിച്ചു.

Advertisement