22.9 C
Irinjālakuda
Wednesday, January 22, 2025
Home Blog Page 585

ഡി.വൈ.എഫ്.ഐ.ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന് സ്വാഗത സംഘമായി

ഇരിങ്ങാലക്കുട : മെയ് 29,30,31 തിയ്യതികളിലായി വേളൂക്കരയില്‍ നടക്കുന്ന ഡി.വൈ.എഫ്.29-ാം തിയ്യതി വൈകീട്ട് 4 മണിക്ക് കരുവന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ, കാട്ടൂരില്‍ നിന്നുള്ള പതാക ജാഥ, പടിയൂരില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണവും 29 ന് വൈകീട്ട് 5 മണിക്ക് നടവരമ്പില്‍ എത്തിച്ചേരും.30ആം തിയ്യതി രാവിലെ 9.00 മണി മുതല്‍ ബ്ലോക്ക് പ്രതിനിധി സമ്മേളനം കല്ലംകുന്ന് എസ് എന്‍ എസ് എസ് ഹാള്‍ (ആസിഫ നഗര്‍) ല്‍ ചേരും
31-ാം തിയ്യതി വൈകീട്ട് യുവജന റാലിക്ക് ശേഷം നടവരമ്പ് സെന്ററില്‍ (ഗൗരി ലങ്കേഷ്) നഗറില്‍ പൊതു സമ്മേളനവും നടക്കും. നൂറ്റിയൊന്നംഗ സ്വാഗത സംഘത്തിന്റെ ചെയര്‍മാനായി എന്‍.കെ.അരവിന്ദാക്ഷന്‍ മാസ്റ്ററേയും കണ്‍വീനറായി വി.എച്ച്.വിജീഷിനേയും ട്രഷററായി ടി.എസ്.സജീവന്‍ മാസ്റ്ററേയും തെരഞ്ഞെടുത്തു.

 

Advertisement

അടിക്കുറിപ്പ് മത്സരം-8:പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.07-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

 

Advertisement

കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ 8ാം ഉത്സവനാളായ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്‌നി പ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമന വാര്‍ത്ത ഹനുമാന്‍ അറിയിക്കുന്നതും ഭരതന്‍ സന്തുഷ്ട ചിത്തനായി നില്‍ക്കുന്നതും ആണ് രാമായണത്തില്‍ വിവരിച്ചിരിക്കുന്നത്. അങ്ങനെ സന്തുഷ്ട ചിത്തനായിരിക്കുന്ന ഭരതനാണ് ശ്രീകൂടല്‍മാണിക്യം സ്വാമി. ഹനുമാന്റെ രംഗപ്രവേശം വെളിവാക്കുന്ന ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള തിടപ്പള്ളിയിലെ ഹനുമാന്‍ സങ്കല്‍പ്പവും ഇതിനോട് ചേര്‍ന്ന് പോകുന്നതാണ്. പടിഞ്ഞാറെ നടപ്പുരയില്‍ മേളം കഴിഞ്ഞാല്‍ സ്‌പെഷ്യല്‍ പന്തലില്‍ പട്ടാഭിഷേകത്തിനായി വിളക്ക് കൊളുത്തും. പച്ച, കത്തി, കരി, താടി മിനുക്ക് തുടങ്ങീ കഥകളിയിലെ എല്ലാ വേഷങ്ങളും പട്ടാഭിഷേകത്തിന്റെ ഭാഗമായി അരങ്ങത്തെത്തും. രാവണനെ വധിച്ച് സീത അഗ്‌നിശുദ്ധി വരുത്തുന്ന സീതാ രാമ സംഗമത്തോടെയാണ് കളിക്ക് തുടക്കമാവുക. തുടര്‍ന്ന് ശ്രീരാമന്‍ ഭരതനു നല്‍കിയ വാക്ക് സീതാദേവിയെ ഓര്‍മ്മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോദ്ധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അഭിനയിക്കുന്നത്. അഗ്‌നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന്‍ ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്‍മാര്‍ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ത്ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് ഈ കലാധരണത്തില്‍ സന്ദര്‍ഭമുണ്ട്. എഴുന്നള്ളിപ്പിനുപയോഗിക്കുന്ന കുടകളും, ആലവട്ടവും, വെഞ്ചാമരവുമാണ് ശ്രീരാമാദികളെ ആനയിക്കുവാന്‍ ഉപയോഗിക്കുന്നത്. അതുപോലെ അഭിഷേകത്തിനായി തീര്‍ത്ഥജലവും കുലീപിനി തീര്‍ത്ഥ ജലവും ക്ഷേത്രത്തിനകത്തുനിന്നുള്ള കലശകുടങ്ങളുമാണ് ഉപയോഗിക്കുന്നത്. വേദിയില്‍ എത്തുന്നവരെ കൃഷ്ണമൂടി ചൂടുന്ന ശ്രീരാമന്‍ വട്ടകിരീടമണിയുന്നതും ഹനുമാന് ഉപഹാരം നല്‍കുന്നതും ഭരതന്‍ ശ്രീരാമനെ ആനയിക്കുവാനായി വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നതും കഥയിലെ പ്രധാന സന്ദര്‍ഭങ്ങളാണ്.വര്‍ഷങ്ങളായി ഉണ്ണായിവാര്യാര്‍ കാലനിലയം വഴിപാടായാണ് കൂടല്‍മാണിക്യത്തില്‍ പട്ടാഭിഷേകം കഥകളി അവതരിപ്പിച്ചിരുന്നത് എന്നാല്‍ ഇത്തവണ ഉത്സവ കഥകളിയില്‍ നിന്നും കലാനിലയം പിന്‍മാറിയതിനേ തുടര്‍ന്ന് മറ്റ് പ്രശസ്ത കലാകാരന്‍മാരെ കൂടി ഉള്‍പെടുത്തിയാണ് പട്ടാഭിഷേകം കഥകളി അരങ്ങേറിയത്.
അരങ്ങില്‍ : സദനം കൃഷ്ണന്‍കുട്ടി,കലാനിലയം രാഘവന്‍,കരുണാകരക്കുറുപ്പ്,ഗോപി,ഗോപിനാഥന്‍,വാസുദേവപ്പണിക്കര്‍,കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍,തൃപ്പയ്യ പീതാംബരന്‍,ഡോ.രാജീവ് (അര്‍ സി സി),വിനോദ് വാര്യാര്‍,കലാനിലയം മനോജ്,സുന്ദരന്‍,പ്രവീണ്‍,ഋഷികേശ്,വിശ്വജിത്ത് തമ്പാന്‍,വിഷ്ണു,ഗോകുല്‍,വസുദേവ് തമ്പാന്‍.
പാട്ട് : കലാമണ്ഡലം നാരായണന്‍,രാമകൃഷ്ണന്‍,രാജീവന്‍,സിനു,വിഷ്ണു,സഞ്ജയ്.
ചെണ്ട : കലാനിലയം ഉദയന്‍ ,കലാധരന്‍,രതീഷ്,വിനായകന്‍,അഖില്‍,കലാമണ്ഡലം ഹരീഷ്,
മദ്ദളം ; കലാനിലയം പ്രകാശന്‍,മണികണ്ഠന്‍,ശ്രീജിത്ത്.
ചുട്ടി : കലാനിലയം ഹരിദാസ്,ദേവദാസ്,വിഷ്ണു,ശ്യം മനോഹര്‍.

 

Advertisement

വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍

വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍

Advertisement

മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍

മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍

Advertisement

സംഗമപുരിയെ ജനസാഗരമാക്കുന്ന വലിയവിളക്ക് ആഘോഷം ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തുന്ന വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ക്ഷേത്രവും ക്ഷേത്രപരിസരവും സ്വര്‍ണ്ണനാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന വലിയവിളക്ക് ഭക്തിസാന്ദ്രമായി. ഉത്സവനാളുകളില്‍ ദേവനെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്കിനാണ് വലിയ വിളക്കോടെ സമാപ്തിയാകുന്നത്. ശ്രികോവിലില്‍ പടികളിലും വാതില്‍ മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളുമെല്ലാം പ്രഭാപൂരിതമായി. കെടിമരത്തിന്റെ കിഴക്ക് ഒമ്പത് തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥകുളത്തിന്റെ നാലുവശവും ദീപങ്ങള്‍ നിറഞ്ഞു. വലിയ വിളക്ക് ദിവസം രാവിലെ നടക്കുന്ന ശീവേലിയും വൈകീട്ട് നടക്കുന്ന വിളക്കെഴുന്നള്ളിപ്പും ദൈര്‍ഘ്യം കൂടുതലാണ്. രാത്രി എട്ടിന് ഭഗവത് ചൈതന്യം തിടമ്പിലേയ്ക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിക്കും. മാതൃക്കല്‍ ദര്‍ശനത്തിന് ശേഷം പുറത്തേക്ക് എഴുന്നള്ളിച്ച് ആനയുടെ പുറത്തേറ്റും. തുടര്‍ന്ന് രണ്ട് ഗജവീരന്മാരുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ വിളക്കാചാരവും, ആറാമത്തെ കൂട്ടിയെഴുന്നള്ളിപ്പ് പ്രദക്ഷിണത്തിനായി കിഴക്കെ നടയില്‍ എത്തിച്ചേര്‍ന്ന് ചെണ്ട, മദ്ദളം, കേളി, കൊമ്പ്, കുഴല്‍പറ്റ് എന്നിവ നടക്കും. തിരുവുത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന കഥകളി മേളയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ശ്രീരാമപട്ടാഭിഷേകം കഥകളി ശനിയാഴ്ച അര്‍ദ്ധരാത്രി നടക്കും.

Advertisement

അഭിജിത്ത് ദേവരാജിന് സ്വപ്‌നഭവനമൊരുക്കാന്‍ സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി

പുല്ലൂര്‍ : സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടന്ന് എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും രോഗിയായ അച്ഛനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു.അഭിജിത്തിന്റെ വാര്‍ത്തയറിഞ്ഞ് സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് സ്ഥലവും വീടും നിര്‍മ്മിച്ച് നല്‍കാം എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.സി പി എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അഭിജിത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനം കുടുംബത്തേ അറിയിച്ചു.പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ,സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ പി ദിവാകരന്‍ മാസ്റ്റര്‍,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് പി പി,ബിജുചന്ദ്രന്‍,എ വി സുരേഷ്,മനീഷ് പി സി,ബിജു കെ ബി,സജന്‍ കാക്കനാട്,പുല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സുധികുമാര്‍ വി യു,എ എന്‍ രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാനും വീടും സ്ഥലവും നല്‍കുന്ന തീരുമാനം അറിയിക്കാനും എത്തിയിരുന്നു.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജന് തലച്ചോറില്‍ ടൂമര്‍ വന്നതിനേ തുടര്‍ന്നാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്ന് കൂടിയത്.വാടകവീട്ടില്‍ കഴിയുന്നുവെങ്കില്ലും പഠനത്തില്‍ മികവ് കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്ന് മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്.പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാക്കാരനും കൂടിയായ അഭിജിത്തിന് ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രരാബ്ദങ്ങളെ തുടര്‍ന്ന് കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു.അഭിജിത്തിന്റെ വിജയം irinjalakuda.com വാര്‍ത്തയാക്കിയതിനേ തുടര്‍ന്ന് 1 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഈ വാര്‍ത്ത 24 മണിക്കൂറിനുള്ളില്‍ കണ്ടത്.ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സുമനസുകളുടെ സന്ദേശങ്ങളും സഹായങ്ങളും അഭിജിത്തിനേ തേടി എത്തികൊണ്ടിരിക്കുകയാണ്.

Advertisement

അടിക്കുറിപ്പ് മത്സരം-7:പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.06-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

 

Advertisement

പകര്‍ത്തുന്നതിനേക്കാള്‍ വിഷമം പകര്‍നാട്ടം തന്നെ കുട്ട്യേ…….: അടിക്കുറിപ്പ്-5 ലെ മത്സരത്തില്‍ രതി മുരളി വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-5 ലെ മത്സരത്തില്‍ ‘
പകര്‍ത്തുന്നതിനേക്കാള്‍ വിഷമം പകര്‍നാട്ടം തന്നെ കുട്ട്യേ…….’ എന്നു അടിക്കുറിപ്പ് അയച്ച രതി മുരളി വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.

Advertisement

സ്‌നേഹ സ്പര്‍ശവുമായി ചങ്ങാതിക്കൂട്ടം

ഇല്ലിക്കാട്:  മനുഷ്യന്‍ മനുഷ്വത്വത്തിന്റെ വില തിരിച്ചറിയാന്‍ വൈകിപ്പോകുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുകയാണ് കാട്ടൂര്‍ ഇല്ലിക്കാടിലെ ചങ്ങാതിക്കൂട്ടത്തിലെ ഒരു കൂട്ടം യുവാക്കള്‍ .തൃശ്ശൂര്‍ സര്‍ക്കിളിനു കീഴില്‍ ചാലക്കുടി വനം ഡിവിഷനില്‍പ്പെട്ട പാലപ്പിള്ളി റെയ്ഞ്ചിലെ ചക്കിപ്പറമ്പ് ആദിവാസി കോളനിയില്‍ സ്വന്തം നാട്ടുക്കാരില്‍ നിന്ന് സ്വരൂപിച്ച വസ്ത്രങ്ങളും കോളനി നിവാസികള്‍ക്ക് സ്വന്തമായി ഒരു തയ്യല്‍ മെഷീനും ചങ്ങാതിക്കൂട്ടം നല്‍കി.17 കുടുംബങ്ങള്‍ പാര്‍ക്കുന്ന കോളനിയില്‍ 67 അംഗങ്ങളാണ് താമസിക്കുന്നത്.ചക്കിപ്പറമ്പ് ആദിവാസി വി എസ് എസ്് സെക്രട്ടറി എം എസ് സുരേഷ് സ്വാഗതം പറഞ്ഞു.ആദിവാസി വി എസ് എസ് പ്രസിഡന്റ് വിജയന്‍ അധ്യക്ഷന്‍ ആയിരുന്നു.പാലപ്പിള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പി പ്രേം ഷമീര്‍ ഉദ്ഘാടനം ചെയ്തു.എസ് എഫ് ഒ പാറക്കടവ് സെക്ഷന്‍ എം പി ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു

Advertisement

യോഗ പരിശീലനത്തിന് ഇന്‍സ്‌ട്രെക്ടര്‍മാരെ ക്ഷണിക്കുന്നു

കാട്ടൂര്‍: യോഗ പരിശീലനത്തിന് ഇന്‍സ്‌ട്രെക്ടര്‍മാരെ ക്ഷണിക്കുന്നു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ സ്ത്രീകള്‍ക്ക് യോഗപരിശീലനം എന്ന പ്രോജക്ടിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ യോഗപരിശീലനം നല്‍കുന്നതിലേക്ക് പരിചയ സമ്പന്നരായ യോഗ ഇന്‍ട്രക്ടര്‍മാരില്‍ നിന്നും അപേക്ഷകള്‍ കഷണിക്കുന്നു.അപേക്ഷകള്‍ അംഗീകൃത സര്‍വ്വകശാലാകളില്‍ നിന്നും യോഗ കോഴ്സ്സുകള്‍ പാസ്സായിട്ടുള്ളവരായിരിക്കണം .ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും എക്്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ഓഫീസര്‍ ,ഗവ .ആയുര്‍വേദ ഡിസ്‌പെന്‍സറി ,കാട്ടൂര്‍ എന്ന മേല്‍വിലാസത്തില്‍ മെയ്യ് 20 നകം ലഭ്യമാകുന്ന രീതിയില്‍ സമര്‍പ്പിക്കേണ്ടതാണ്

Advertisement

കാറളം പഞ്ചായത്ത് പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കാറളം: കാറളം പഞ്ചായത്ത് പതിനാലാം വാര്‍ഡ് വെള്ളാനി യില്‍ പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബഹു. എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു..കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  വി.എ മനോജ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.പഞ്ചായത്ത് വൈസ്.പ്രസിഡണ്ട്  അംബിക സുഭാഷ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  രമ രാജന്‍, CDS ചെയര്‍പേഴ്‌സണ്‍ ഡാലിയ പ്രദീപ് ,സെക്രട്ടറി പി.ബി. സുഭാഷ് എന്ന വര്‍ സംസാരിച്ചു..

 

Advertisement

ഭക്തിപ്രഭയില്‍ മുങ്ങി നിരാടി സംഗമേശ്വ സന്നിധിയില്‍ വലിയവിളക്ക് ദിവസത്തേ ശീവേലി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസത്തേ ശീവേലി ഭക്തിപ്രഭയില്‍ നടന്നു. ശീവേലിക്ക് ഇരുനൂറോളം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി. ഒരു ഉരുക്ക് ചെണ്ടക്ക് ആറ് വീക്കന്‍ ചെണ്ട, മൂന്ന് ഇലത്താളം, ഒരുകൊമ്പ്, ഒരു കുഴല്‍ എന്ന കണക്കിനായിരിക്കും വാദ്യപ്രഗത്ഭര്‍ പങ്കെടുത്തത്.പെരുവനം കുട്ടന്‍ മാരാര്‍ മേളത്തിന് പ്രമാണം വഹിച്ചു.ഉച്ച തിരിഞ്ഞ് 2 .30 ന് തിരുവാതിരകളി,3.5ന് സംഗീതാര്‍ച്ചന,തുടര്‍ന്ന് നൃത്ത നൃത്തങ്ങള്‍,ഭരതനാട്യം,കര്‍ണ്ണാടക സംഗീതക്കച്ചേരി, 9.30 ന് വലിയ വിളക്ക്, രാത്രി 12 മണിയ്ക്ക് കഥകളി ശ്രീരാമ പട്ടാഭിഷേകം എന്നിവ നടക്കും

 

Advertisement

ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തകളുമായി ശ്രീകൂടല്‍മാണിക്യം തിരുവുത്സവം

ഇരിങ്ങാലക്കുട:  ശ്രീകൂടല്‍മാണിക്യം ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കേരളത്തിലെ 10 പദ്ധതിക്ഷേത്രങ്ങളില്‍ ഒന്നാണ്. ഉത്സവകാലഘട്ടത്തില്‍ ഭഗവാന്റെ പുറത്തേക്കുള്ള എഴുന്നള്ളത്തില്‍ പദ്ധതി ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലും കാണാത്ത പ്രത്യേകതകള്‍ ഈ ഭരതമഹാക്ഷേത്രത്തില്‍ ദര്‍ശിക്കാം. മൂലബിംബത്തില്‍ നിന്നാവാഹിച്ച ഭഗവത് ചൈതന്യം മാതൃക്കല്‍ ബലിക്കുശേഷം കോലത്തില്‍ ഉറപ്പിച്ച് അങ്ങേയറ്റം ശ്രദ്ധയോടും പുറത്തേക്ക് കൊണ്ടുവരുന്നു. കോലം, കുട, ആലവട്ടം, വെണ്‍ചാമരം എന്നിവ വഹിക്കുന്നവരും എഴുന്നള്ളത്താനയും ഈ ശുദ്ധിപ്രക്രിയക്ക് വിധേയമാണ്. പുറത്തെ കുളത്തില്‍ ദേഹശുദ്ധി വരുത്തി അകത്ത് തീര്‍ത്ഥം സ്നാനം ചെയ്ത് തറ്റുടുത്തുവേണം എഴുന്നള്ളത്താനയുടെ പുറത്ത് കയറാന്‍. ക്ഷേത്രം തന്ത്രി ദീക്ഷാകലശം പൂജിച്ച് അവരോധിച്ചവരായിരിക്കണം ഇവര്‍. മേല്‍ശാന്തിയുടെ നിയോഗവും ഇതിനാവശ്യമാണ്. ആദ്യകാലത്ത് കീഴ്ശാന്തിക്കാരനായിരുന്നു ഈ അവകാശം. അണിമംഗലം, പാറപ്പുറം, കുന്നം, ഇടശ്ശേരി എന്നീ കീഴ്ശാന്തി കുടുംബത്തില്‍പെട്ടവരായി ഇവര്‍. ഇവരുടെ അഭാവത്താല്‍ ഇരിങ്ങാലക്കുട പെരുവനം, ശുകപുരം എന്നീ ദേശക്കാരായ ബ്രാഹ്മണര്‍ക്കായി ഈ അവകാശം. കോലം എഴുന്നള്ളിക്കുന്ന ആനയുടെ ഇരുവശത്തുമായി രണ്ട് ഉള്ളാനകള്‍ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ചെറുനെറ്റിപ്പട്ടം കെട്ടിയ കുട്ടിയാനകള്‍ ഇരുപുറത്തും നില്‍ക്കുന്നത് എഴുന്നള്ളത്താനയുടെയും ഭഗവത് വിഗ്രഹത്തിന്റെയും ശുദ്ധിയെകൂടി കരുതിയാണ്. എഴുന്നള്ളത്തു സമയത്ത് പാപ്പാന്‍മാര്‍ക്കു പോലും കോലം കയറ്റിയ ആനയുടെ കൊമ്പിലല്ലാതെ ശരീരത്തിലോ ചങ്ങലയില്‍പോലുമോ തൊട്ടുനില്‍ക്കാന്‍ പാടില്ല . അഴകും ആരോഗ്യവും അനുസരണയും ഉള്ള കരിവീരന്‍മാര്‍ കോലമേറ്റാന്‍ മത്സരിക്കുന്നതുപോലെ തങ്ങളുടെ കുട്ടിയാനകളെ ഉള്ളാനകളാക്കാന്‍ ആന ഉടമസ്ഥര്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്നു. ഗുരുവായൂര്‍ കേശവന്‍ ആദ്യം ഉള്ളാനയായും  പിന്നീട് സംഗമേശബിംബം ശിരസ്സിലേറ്റി എഴുന്നള്ളത്താനയായും ഇവിടെ വിരാജിച്ചിട്ടുണ്ട്. പുതിയ ഗജപരിരക്ഷാനിയമം ഒരേ രൂപസൗകുമാര്യമുള്ള കുട്ടിയാനകളെ കിട്ടാന്‍ ഏറെ വിഷമം സൃഷ്ടിച്ചിട്ടുണ്ട്.

Advertisement

അനുപമമായി കൂടല്‍മാണിക്യത്തിലെ വിലാസിനി നാട്യം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ വിലാസിനി നാട്യം ശ്രദ്ധേയമായി.വിശ്വപ്രസിദ്ധ നര്‍ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയായ ഡോ.അനുപമ കൈലാഷാണ് പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യം അവതരിപ്പിച്ചത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിന്റെ ശൈലീകൃതമായ രണ്ടുനൃത്ത രൂപങ്ങളാണ് കൂച്ചിപ്പുടിയും (പുരുഷകേന്ദ്രീകൃതം) വിലാസിനീനാട്യവും (സ്ത്രീകേന്ദ്രീകൃതം). പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യത്തിനു ഒരു പുതുജീവന്‍ നല്കി കലാലോകത്ത് നിരവധി സംഭാവന നല്‍കിയ വിശ്വപ്രസിദ്ധ നര്ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയാണ് ഡോ.അനുപമകൈലാഷ്. വളരെ സ്വാഭാവികവും ചിന്തോദീപവുമാര്‍ന്ന മനോധര്‍മശൈലി, അനിതരസാധാരണമായ ലാസ്യഭംഗി ഇവ അനുപമകൈലാഷിന്റെ ഓരോ അരങ്ങുകളുടേയും മാറ്റ് കൂട്ടുന്നു.

 

Advertisement

അമ്മയ്ക്ക് കൂടല്‍മാണിക്യത്തില്‍ താമരമാല വഴിപാട്

ഇരിങ്ങാലക്കുട: മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മ മെയ് 5,6 ദിവസങ്ങളിലായി തീരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ ഷോ യ്ക്ക് മഴ തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് കൂടല്‍മാണിക്യത്തില്‍ താമരമാല വഴിപാട് നടത്തിയത്.സംഘടനയുടെ പ്രതിനിധികള്‍ ദേവസ്വം ഓഫീസില്‍ എത്തി വഴിപാട് ചീട്ടാക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലേയ്ക്കായി 5 താമരമാലകളാണ് വഴിപാടിന് ചീട്ടാക്കിയിരിക്കുന്നത്.

Advertisement

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം 5.5.2018 ന് ആരംഭിക്കും.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം മെയ് 5 ന് ആരംഭിക്കും. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം മഹനീയമായി സജ്ജമാക്കിയ വേദിയില്‍ വൈകീട്ട് 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. ചിന്താശേഷിയും അര്‍പ്പണ മനോഭാവവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിതത്തില്‍ നന്മ നിറക്കുന്നതിനുള്ള ഏക മാര്‍ഗ്ഗമായ അദ്ധ്യാത്മിക ബോധം വീണ്ടെടുക്കുന്നതിനുള്ള ഉപാധിയാണ് ഭാഗവത സപ്താഹ യജ്ഞം.യജ്ഞത്തില്‍ നവീന്‍കുമാര്‍ യജ്ഞാചാര്യനും സിദ്ധാര്‍ത്ഥന്‍ യജ്ഞ പൗരാണികനും വാസുദേവന്‍ നമ്പൂതിരി യജ്ഞപുരോഹിതനുമാണ്. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടു കൂടി ആരംഭിക്കുന്ന യജ്ഞം മെയ് 12ന് ശ്രീകൃഷ്ണാവതാര പാരായണത്തിനു ശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

 

Advertisement

വടക്കുഞ്ചേരി കണ്ണംപുള്ളി വറീത് ജെയ്‌സന്‍ (47 വയസ്സ്) നിര്യാതനായി

വടക്കുഞ്ചേരി കണ്ണംപുള്ളി വറീത് ജെയ്‌സന്‍ (47 വയസ്സ്) നിര്യാതനായി.സംസ്‌ക്കാരകര്‍മ്മം 05-05-2018 ശനിയാഴ്ച രാവിലെ 11.00 മണിക്ക് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍
ഭാര്യ- ബീന ജെയ്‌സണ്‍
മക്കള്‍-ജെസ്റ്റിന്‍
ജെയ്ബി

Advertisement

അടിക്കുറിപ്പ് മത്‌സരം-5 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.05-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

Advertisement

ഗാന്ധിഗ്രം തെക്കിനിയത്ത് മാളിയേക്കല്‍ പരേതനായ സേവ്യാര്‍ ഭാര്യ മറിയം (88) നിര്യാതയായി

ഗാന്ധിഗ്രം തെക്കിനിയത്ത് മാളിയേക്കല്‍ പരേതനായ സേവ്യാര്‍ ഭാര്യ മറിയം (88) നിര്യാതയായി സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമാസ ്കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കല്‍ ജോസ്, ഡാര്‍ളി, പോള്‍, ഡേവീസ്, ലാലി, ജാന്‍സി, മരുമക്കള്‍, ആനി, തോമാസ്, മിനി, ഷീബ, വര്‍ഗീസ്, ആന്റണി

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe