ഡി.വൈ.എഫ്.ഐ.ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന് സ്വാഗത സംഘമായി

416
Advertisement

ഇരിങ്ങാലക്കുട : മെയ് 29,30,31 തിയ്യതികളിലായി വേളൂക്കരയില്‍ നടക്കുന്ന ഡി.വൈ.എഫ്.29-ാം തിയ്യതി വൈകീട്ട് 4 മണിക്ക് കരുവന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ, കാട്ടൂരില്‍ നിന്നുള്ള പതാക ജാഥ, പടിയൂരില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണവും 29 ന് വൈകീട്ട് 5 മണിക്ക് നടവരമ്പില്‍ എത്തിച്ചേരും.30ആം തിയ്യതി രാവിലെ 9.00 മണി മുതല്‍ ബ്ലോക്ക് പ്രതിനിധി സമ്മേളനം കല്ലംകുന്ന് എസ് എന്‍ എസ് എസ് ഹാള്‍ (ആസിഫ നഗര്‍) ല്‍ ചേരും
31-ാം തിയ്യതി വൈകീട്ട് യുവജന റാലിക്ക് ശേഷം നടവരമ്പ് സെന്ററില്‍ (ഗൗരി ലങ്കേഷ്) നഗറില്‍ പൊതു സമ്മേളനവും നടക്കും. നൂറ്റിയൊന്നംഗ സ്വാഗത സംഘത്തിന്റെ ചെയര്‍മാനായി എന്‍.കെ.അരവിന്ദാക്ഷന്‍ മാസ്റ്ററേയും കണ്‍വീനറായി വി.എച്ച്.വിജീഷിനേയും ട്രഷററായി ടി.എസ്.സജീവന്‍ മാസ്റ്ററേയും തെരഞ്ഞെടുത്തു.

 

Advertisement