Thursday, July 10, 2025
24.4 C
Irinjālakuda

അഭിജിത്ത് ദേവരാജിന് സ്വപ്‌നഭവനമൊരുക്കാന്‍ സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി

പുല്ലൂര്‍ : സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടന്ന് എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും രോഗിയായ അച്ഛനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു.അഭിജിത്തിന്റെ വാര്‍ത്തയറിഞ്ഞ് സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് സ്ഥലവും വീടും നിര്‍മ്മിച്ച് നല്‍കാം എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.സി പി എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അഭിജിത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനം കുടുംബത്തേ അറിയിച്ചു.പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ,സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ പി ദിവാകരന്‍ മാസ്റ്റര്‍,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് പി പി,ബിജുചന്ദ്രന്‍,എ വി സുരേഷ്,മനീഷ് പി സി,ബിജു കെ ബി,സജന്‍ കാക്കനാട്,പുല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സുധികുമാര്‍ വി യു,എ എന്‍ രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാനും വീടും സ്ഥലവും നല്‍കുന്ന തീരുമാനം അറിയിക്കാനും എത്തിയിരുന്നു.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജന് തലച്ചോറില്‍ ടൂമര്‍ വന്നതിനേ തുടര്‍ന്നാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്ന് കൂടിയത്.വാടകവീട്ടില്‍ കഴിയുന്നുവെങ്കില്ലും പഠനത്തില്‍ മികവ് കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്ന് മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്.പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാക്കാരനും കൂടിയായ അഭിജിത്തിന് ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രരാബ്ദങ്ങളെ തുടര്‍ന്ന് കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു.അഭിജിത്തിന്റെ വിജയം irinjalakuda.com വാര്‍ത്തയാക്കിയതിനേ തുടര്‍ന്ന് 1 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഈ വാര്‍ത്ത 24 മണിക്കൂറിനുള്ളില്‍ കണ്ടത്.ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സുമനസുകളുടെ സന്ദേശങ്ങളും സഹായങ്ങളും അഭിജിത്തിനേ തേടി എത്തികൊണ്ടിരിക്കുകയാണ്.

Hot this week

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

Topics

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

ജുലൈ 9 ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ പിൻതുടരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് ജൂലൈ...

ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു

വായനാപക്ഷാചരണം സമാപനദിന പരിപാടിയുടെ ഭാഗമായി കരൂപ്പടന്ന ഹൈസ്കൂൾ ഹാളിൽ ഐ വി...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : മൂന്ന്പീടിക പള്ളിവളവിൽ പ്രവർത്തിക്കുന്ന ഗുരുപ്രഭ എന്ന പ്രൈവറ്റ് ഫിനാൻസ്...
spot_img

Related Articles

Popular Categories

spot_imgspot_img