ഓണത്തിന് തൃക്കാക്കരയപ്പന്‍ നിര്‍മ്മിച്ച് പ്രളയബാധിതരെ സഹായക്കാനൊരുങ്ങി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍

2012

ഇരിങ്ങാലക്കുട : ഇത്തവണത്തെ ഓണം മലയാളിയെ സംബ്ദധിച്ച് പ്രളയത്തിന്റെ ബാക്കിപത്രമാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയമഴകെടുതിയ്ക്ക് രാജ്യത്തിന്റെ നാനഭാഗത്ത് നിന്നും സഹായഹസ്തങ്ങള്‍ എത്തുമ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളും പ്രളയകെടുതി അനുഭവിക്കുന്നവര്‍ക്കായി ചെറിയൊരു സഹായഹസ്തം നല്‍കുകയാണ് അതും വ്യത്യസ്തമായ ഒരു ആശയത്തിലൂടെ ഓണത്തിന്റെ അവിഭാജ്യഘടകമായ തൃക്കാക്കരയപ്പന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തി സ്വരൂപിക്കുന്ന പണം ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നു.മണ്ണിന്റെ തണലില്‍ നിന്നകന്നു പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതുതലമുറയെ അവരുടെ വേരുകളിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരികയാണ് ക്രൈസ്റ്റ് കുടുംബത്തിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.ഓണവിപണിയില്‍ അറുപതു രൂപയോളം വില വരുന്ന ഓണത്തപ്പന്മാരെ ഉണ്ടാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുവാനാണ് ഇവരുടെ തീരുമാനം. തൊണ്ണുറുമിനിട്ടിനുള്ളില്‍ ആയിരം ഓണത്തപ്പന്മാരെയാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്.ഓണത്തപ്പനെ കാത്തിരിക്കുന്ന മലയാളിക്ക് ഇവരുടെ വിയര്‍പ്പും കൈയൊപ്പും പതിപ്പിച്ച ഒരു കൊച്ചു ഓണ സമ്മാനമായി ഈ തൃക്കാകരിയപ്പനുകള്‍.സുസ്ഥിര സാങ്കേതിക്കുക വിദ്യ ഇന്ന് എന്‍ജിന്റിങ് കോളേജുകളില്‍ പാഠ്യ വിഷയമാണ് തകര്‍ന്നു കൊണ്ടിരിക്കുന്ന കളിമണ്‍ കുടില്‍ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന സന്ദേശവും ഇവര്‍ ഇതിലൂടെ പകര്‍ന്ന് നല്‍കാന്‍ ഉദ്യേശിക്കുന്നു.തടിയിലും സിമന്റിലും തീര്‍ത്ത റെഡിമെയ്ഡ് തൃക്കാക്കരയപ്പന് പകരം കളിമണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പനിലൂടെ ഇവര്‍ മുന്നോട്ടു വെക്കുന്നതും ഇതേ ആശയം തന്നെയാണ്.ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത് ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ വാള്‍ട്ടര്‍ തേലപ്പിള്ളി , ക്രൈസ്റ്റ് എന്‍ജിന്റിങ് കോളേജിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പാലിയേക്കര , കോളേജ് പ്രിന്‍സിപ്പല്‍ ഡോ:സജീവ് ജോണ്‍ ,വൈസ് പ്രിന്‍സിപ്പല്‍ ഡോ വി ഡി ജോണ്‍ , കോഓര്‍ഡിനേറ്റര്‍ അരുണ്‍ അഗസ്റ്റിന്‍ ,എന്‍ എസ് എസ് കോര്‍ഡിനറ്റര്‍ നിതിന്‍ കെ സ് എന്നിവരാണ് .

 

Advertisement