കാറളം പഞ്ചായത്ത് പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

602
Advertisement

കാറളം: കാറളം പഞ്ചായത്ത് പതിനാലാം വാര്‍ഡ് വെള്ളാനി യില്‍ പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബഹു. എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു..കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  വി.എ മനോജ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.പഞ്ചായത്ത് വൈസ്.പ്രസിഡണ്ട്  അംബിക സുഭാഷ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  രമ രാജന്‍, CDS ചെയര്‍പേഴ്‌സണ്‍ ഡാലിയ പ്രദീപ് ,സെക്രട്ടറി പി.ബി. സുഭാഷ് എന്ന വര്‍ സംസാരിച്ചു..

 

Advertisement