32.9 C
Irinjālakuda
Wednesday, January 22, 2025
Home Blog Page 582

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം സമാപിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹം അവസാനിച്ചു. വെളുപ്പിനു 5 ന് സഹസ്രനാമജപവും തുടര്‍ന്ന് ഉദ്ധവോപദേശം, സ്വര്‍ഗ്ഗാരോഹണം, കല്‍ക്യാവതാരം, പരീക്ഷിത്തിന്റെ മുക്തി, മാര്‍ക്കണ്ഡേയോപഖ്യാനം എന്നിവക്കു ശേഷം 11 മണിക്ക് പാരായണ സമാപനം നടന്നു. മന്ദാരക്കടവിലെ അവഭൃഥസ്‌നാനം കഴിഞ്ഞ് തിരിച്ചു വന്ന് സഹസ്രനാമജപത്തിനു ശേഷം മംഗളാരതിയോടെയാണ് ഭാഗവത സപ്താഹം പര്യവസാനിച്ചത്. തുടര്‍ന്ന് പ്രസാദ ഊട്ട് നടന്നു.ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം മഹനീയമായി സജ്ജമാക്കിയ വേദിയിലായിരുന്നു ഭാഗവത സപ്താഹ യജ്ഞം.യജ്ഞത്തില്‍ നവീന്‍കുമാര്‍ യജ്ഞാചാര്യനും സിദ്ധാര്‍ത്ഥന്‍ യജ്ഞ പൗരാണികനും വാസുദേവന്‍ നമ്പൂതിരി യജ്ഞപുരോഹിതനുമായിരുന്നു.

Advertisement

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക സംഗമം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. സുരേഷ് പി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.എന്‍ ഹരി.പുതിയ പദ്ധതികള്‍ വിശദീകരിച്ചു. 2017 – 18 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും 2018 -19ലെ ബഡ്ജറ്റും താലൂക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അവതരിപ്പിച്ചു. നളിനി ബാലകൃഷ്ണന്‍ സ്വാഗതവും കെ,കെ,ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ മലയോരമേഖലയിലെ പട്ടിക വര്‍ഗ്ഗ ലൈബ്രാറിക്ക് ഇരിങ്ങാലക്കുടയിലെ സിന്ധു ഹരി സംഭാവന നല്കിയ പുസ്തകശേഖരം പ്രൊഫ.അരുണന്‍ എം.എല്‍.എ.ഏറ്റുവാങ്ങി.

 

Advertisement

ലോനപ്പന്‍ നമ്പാടന്‍ അനുസ്മരണ സമ്മേളനം സംഘാടക സമിതി രൂപികരിച്ചു

ഇരിങ്ങാലക്കുട : മുന്‍ എം എല്‍ എ ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികദിനത്തോട് അനുബദ്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.കെ പി ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപികരണ യോഗം സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.വി എ മനോജ് കുമാര്‍,വി എസ് സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രൊഫ. സി ജെ ശിവശങ്കരന്‍ ചെയര്‍മാനും,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ കണ്‍വീനറും ജില്ലാകമ്മിറ്റി അംഗം കെ ആര്‍ വിജയ, എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ എന്നിവര്‍ രക്ഷാധികാരികളുമായി സംഘാടക സമിതി രൂപികരിച്ചു.ജൂണ്‍ 5ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിക്കും.

Advertisement

ടാറില്‍ പെട്ടുപോയ തെരുവ് നായക്ക് സുമനസുകളുടെ കരുണയില്‍ പുനര്‍ജന്മം

ഇരിങ്ങാലക്കുട : പുതുതായി നിര്‍മ്മിച്ച് തുറന്ന് നല്‍കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ഉപയോഗ്യശൂന്യമായ ടാറ് വീപ്പകള്‍ റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്നു.ഇവയില്‍ ചിലത് മറഞ്ഞ് വീണ് കടുത്ത ചൂടില്‍ ഉരുകി ഒലിച്ച നിലയില്‍ പ്രദേശത്ത് വ്യാപിച്ചിരുന്നു.ബൈപ്പാസ് റോഡിലെ മാലിന്യം തിന്ന് വിശപ്പടിക്കിയിരുന്ന തെരുവ് നായക്ക് ടാറ് എന്താണ് അറിയാതെ ഉരുകിയ ടാറില്‍ പെട്ട് പോവുകയായിരുന്നു.ഒരുപാട് പേര്‍ ഈ കാഴ്ച്ച കണ്ട് ഈ വഴി കടന്ന് പോയെങ്കില്ലും ആരും തന്നേ തെരുവ് നായക്ക് തുണയായി എത്തിയില്ല.ധാരുണമായ ഈ കാഴ്ച്ച കണ്ട സിന്ധ്യ എന്ന യുവതിയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ സന്ദീപ് പോത്താനിയെ വിവരമറിയിച്ചതിനേ തുടര്‍ന്ന് സന്ദീപിന്റെ നേതൃത്വത്തില്‍ നാമ്പ് സാംസ്‌ക്കാരികവേദിയിലെ വിദ്യാര്‍ത്ഥികളും കൂടി തെരുവ് നായയെ ഏറെ പണിപ്പെട്ടാണ് ടാറില്‍ നിന്നും എടുത്തത്.തുടര്‍ന്ന് ഡീസല്‍ ഉപയോഗിച്ച് നായയുടെ ശരിരത്തിലെ ടാര്‍ നീക്കുകയായിരുന്നു.തന്നേ രക്ഷിക്കുവാന്‍ വന്നവരാണെന്ന് മനസിലാക്കി ടാര്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് വരെ അനുസരണയോടെ കിടക്കുകയായിരുന്നു നായ.മനുഷ്യന്റെ അലക്ഷ്യമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ എങ്ങനേ ബാധിക്കുന്നുവെന്ന് നാം ചിന്തിക്കാത്തതിന്റെ ഫലങ്ങളാണ് ഇത്തരം സംഭവങ്ങള്‍.

Advertisement

ഇരിങ്ങാലക്കുടയ്ക്ക് ഇനി സ്വന്തമായി ആര്‍ ഡി ഓ : റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മെയ് 28ന്

ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഇരിങ്ങാലക്കുടയ്ക്ക് ലഭിച്ച റവന്യൂ ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനം മെയ് 28 ന് ഉച്ചതിരിഞ്ഞ് 3 ന് നടക്കും.മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ജില്ലയിലെ മന്ത്രിമാരെയും ഉള്‍പെടുത്തിയാണ് ഉദ്ഘാട ചടങ്ങ് സംഘടിപ്പിക്കുന്നത്.ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം എ കെ പി ജംഗ്ഷന്‍ പരിസരത്ത് നിന്ന് ഘോഷയാത്ര സംഘടിപ്പിച്ച് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം നടക്കും.ഉദ്ഘാടചടങ്ങിന് മുന്നോടിയായി മുകുന്ദപുരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ ചെയര്‍മാനായും ജില്ലാ കളക്ടര്‍ എ കൗശികന്‍ കണ്‍വീനര്‍ ആയും സ്വാഗത സംഘം രൂപികരിച്ചു.രക്ഷാധികാരികളായി മന്ത്രിമാരായ പ്രൊഫ. സി രവിന്ദ്രനാഥ്,എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍,എം പി മാരായ സി എന്‍ ജയദേവന്‍, ടി വി ഇന്നസെന്റ് എന്നിവരും വൈസ് ചെയര്‍മാന്‍മാരായി എം എല്‍ എ മാരായ ഇ ടി ടൈസണ്‍,വി ആര്‍ സുനില്‍ കുമാര്‍ എന്നിവരും മുന്‍ എം എല്‍ എ മാരും ഉള്‍പെടെയാണ് കമ്മിറ്റി രൂപികരിച്ചത്.താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ലതിക,ബ്ലോക്ക് പ്രസിഡന്റ്മാരായ വി എ മനോജ് കുമാര്‍,അബീദലി,വര്‍ഗ്ഗീസ് കാച്ചപ്പിള്ളി,നിയുക്ത ആര്‍ ഡി ഓ ഡോ.റെജിന്‍,താസില്‍ദാര്‍ മധുസൂദനന്‍,വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍,ജനപ്രതിനിധികള്‍,രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

പരോള്‍നാളുകളില്‍ സ്നേഹചിത്രമൊരുക്കി ഇരിങ്ങാലക്കുട സ്വദേശി ഷാ തച്ചില്ലം ശ്രദ്ധേയനാകുന്നു.

ഇരിങ്ങാലക്കുട : അനുഭവങ്ങളുടെ അഭ്രപാളികളില്‍ പരിമിതമായ പരോള്‍ദിനങ്ങളുപയോഗിച്ച് മൈനാകം എന്ന ഹൃസ്വചിത്രമെടുത്ത് ഷാ തച്ചില്ലം ചരിത്രമാകുന്നു. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയാണ് ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി ഷാ തച്ചില്ലം. ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ് തടവുപുള്ളി ജയില്‍വാസത്തിനിടയില്‍ ഇതുപോലൊരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ഇതിനുമുമ്പ് ജയിലിലിരുന്നുതന്നെ ഒരു കവിതാസമാഹാരവും ഷാ പ്രസിദ്ധീകരിച്ചിരുന്നു. തടവറയിലെ ധ്യാനനിമിഷങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം മാധ്യമശ്രദ്ധ നേടിയിരുന്നു. ജയിലില്‍ നടന്ന പ്രകാശനകര്‍മ്മത്തില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍, സാഹിത്യകാരന്മാരായ അംബികാസുധന്‍ മാങ്ങാട്, പി.എന്‍.ഗോപീകൃഷ്ണന്‍, നാടകകൃത്ത് വാസു ചേറോട് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.ജയില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി തടവുപുള്ളികള്‍ക്കായി സര്‍ഗാത്മകതയിലൂടെ മാനസാന്തരം എന്ന ലക്ഷ്യത്തോടെ 15 ദിവസം നീണ്ടുനിന്ന ഡോക്യുമെന്ററി ആന്റ് ഫിലിംമേക്കിംഗ് കോഴ്സ് നടന്നിരുന്നു. അതില്‍ ഷായും പങ്കെടുത്തിരുന്നു. പ്രശസ്ത ആര്‍ട്ട് ഫിലിം മേക്കറും സാങ്കേതിക വിദഗ്ദനുമായ ചിദംബരപളനിയപ്പന്റെ ശിക്ഷണത്തിലായിരുന്നു കോഴ്സ്. 21 തടവുപുള്ളികള്‍ കോഴ്സില്‍ പങ്കെടുത്തിരുന്നു. കോഴ്സിന്റെ ഭാഗമായി ചിദംബരപളനിയപ്പന്റെ മേല്‍നോട്ടത്തില്‍ തടവുകാര്‍ എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ചീമേനി തുറന്ന ജയിലിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും എബിസിഡി എന്ന ഒരു ഷോര്‍ട്ട് ഫിലിമും നിര്‍മ്മിച്ചിരുന്നു. അതില്‍ ഷായും അഭിനയിച്ചിരുന്നു. അതിന്റെ പ്രകാശനകര്‍മ്മം നടക്കാനിരിക്കുന്നതെയുള്ളു. അതിനിടയിലാണ് ഷായ്ക്ക് 20 ദിവസത്തെ പരോള്‍ ലഭിച്ചത്. കോഴ്സിന്റെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ ഷാ തന്റെ മനസിലുള്ള കഥകളും ആശയങ്ങളും നാട്ടിലെ കൂട്ടുകാരോട് പങ്കുവെച്ചു. ഷായുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സുഹൃത്തുക്കളും നാട്ടുകാരും ഷായെ സഹായിക്കുകയായിരുന്നു. അന്തരാഷ്ട്ര പുരസ്‌കാരജേതാവും നടനുമായ ഇരിങ്ങാലക്കുടക്കാരനായ രാജേഷ് നാണുവിനോട് ആശയം പങ്കുവെച്ചു. പരിമിതമായ പരോള്‍ ദിനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഥയും തിരക്കഥയും തയ്യാറാക്കി ചിത്രീകരണം നടത്തുകയും ചെയ്തു.ഏതൊരു മനുഷ്യനിലും നന്മതിന്മകളുമുണ്ടെന്നും അവനവന്റെ ഉള്ളിലുള്ള ആര്‍ദ്രതയെ തേടിയുള്ള യാത്രയാണ് ഈ സിനിമയിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുള്ളതെന്നും ഷാ പറഞ്ഞു. കരുണാഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ജീര്‍ണ്ണതയിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് മനസിന്റെ അകം എന്ന മൈനാകം എന്ന ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകളെകൊണ്ട് അടയാളപ്പെടുത്തുവാന്‍ പറ്റാത്ത അനുഭവങ്ങളും വികാരങ്ങളും വരച്ചുകാണിക്കുവാനും ദൃശ്യവത്കരിക്കുവാനും കിട്ടിയ അപൂര്‍വ്വസൗഭാഗ്യമാണ് ജയിലിലെ കോഴ്സിലൂടെ ലഭിച്ചതെന്ന് ഷാ പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിനാല്‍ ജയിലിലടക്കപ്പെട്ടവരുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ കോഴ്സുകളിലൂടെ മാറ്റമുണ്ടായവരുടെ കഥകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സിനിമയെന്ന മാധ്യമമാണ് ഏറ്റവും ഫലപ്രദമെന്ന് ഷാ പറഞ്ഞു. എക്സിക്യൂട്ടിവ് പ്രൊഡ്യുസറായ നടവരമ്പ് സ്വദേശി പി.ജി.വിപിന്റെ പ്രത്യേക താത്പര്യമാണ് ചിത്രം ഇത്രയും പെട്ടെന്ന് സംഭവ്യമാക്കിയതെന്ന് നന്ദിയോടെ ഷാ സ്മരിക്കുന്നു. ഷായുടെ സ്വപ്ന സാക്ഷാത്കാരത്തിന് സഹായിച്ച സുഹൃത്തുക്കളെയും നാട്ടുകാരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഷാ വീണ്ടും ചീമേനിയിലേക്ക് യാത്രയായി.

Advertisement

സ്വര്‍ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണവുമായുമായി ബംഗാള്‍ സ്വദേശികള്‍ മുങ്ങി

അമ്മാടം : പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടത്തു സ്വര്‍ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണവുമായുമായി ബംഗാള്‍ സ്വദേശികളായ ജോലിക്കാരന്‍ മുങ്ങി.അമ്മാടത്തു സ്വര്‍ണ പണി നടത്തുന്ന കണ്ണെത്തു വര്‍ഗീസിന്റെ മകന്‍ സാബു (42)വിന്റെ സ്വര്‍ണവുമായാണ് പണിക്കാരായ ബംഗാള്‍ ഹൗറ സ്വദേശികള്‍ അമീര്‍, അഫ്‌സല്‍ എന്നിവര്‍ നാടുവിട്ടത്… 1 കിലോ 200 ഗ്രാം സ്വര്‍ണം കൊണ്ട് പോയിട്ടുണ്ടെന്ന് സാബു പറയുന്നു.വെള്ളിയാഴ്ച രാത്രി കട്ടിങ്ങിനായി ഇവരുടെ കൈയില്‍ കൊടുത്തയച്ച സ്വര്‍ണ ചെയിനുകള്‍ ശനിയാഴ്ച പുലര്‍ച്ചെ കടയില്‍ നിന്നും തിരികെ വാങ്ങി നാട് വിടുകയായിരുന്നു.ചേര്‍പ്പ് സബ് ഇന്‍സ്പെക്ടര്‍ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്വര്‍ണവുമായി നാട് വിട്ട ബംഗാള്‍ ഹൗറ സ്വദേശികളുടെ ഫോട്ടോയാണിത്.എന്തെകിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന താഴെ പറയുന്ന നമ്പറില്‍ ബന്ധപെടുക.9497980530

Advertisement

സംഗമേശ്വേന് നേദ്യത്തിനായി ദേവസ്വം വളപ്പില്‍ നട്ട വഴുതനങ്ങയ്ക്ക് നൂറ് മേനി.

ഇരിങ്ങാലക്കുട :സംഗമേശ്വന് പ്രിയപ്പെട്ട വഴുതന നിവേദ്യത്തിനുള്ള വഴുതനങ്ങ ദേവസ്വം ഉടമസ്ഥതയിലുള്ള കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷി ചെയ്ത് വിളവെടുത്തു.സാധാരണ ദിവസങ്ങളില്‍ അമ്പതിലധികം വഴുതനങ്ങ നിവേദ്യങ്ങള്‍ ക്ഷേത്രത്തില്‍ ബുക്ക് ചെയ്യാറുണ്ട്. പന്ത്രണ്ട് കിലോ ദിനം പ്രതി വേണ്ടി വരും. വിശേഷാല്‍ ദിവസങ്ങളില്‍ മുന്നൂറു മുതല്‍ അഞ്ഞൂറ് കിലോ വരെ വഴുതനങ്ങയുടെ ആവശ്യം വരാറുണ്ട് ഇത്രയും വഴുതനങ്ങ പുറത്ത് നിന്നും വാങ്ങാറാണ് പതിവ്.ദേവസ്വം വക സ്ഥലങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും നാളിത് വരെ ആരും തന്നേ ഇത്തരം ഒരു ആശയവുമായി മുന്നോട്ട് വന്നിരുന്നില്ല.ക്ഷേത്രത്തിലെ താമരമാല വഴിപാടിന് ആവശ്യമായ താമരയ്ക്കായും ഇല്ലനിറയ്ക്ക് ആവശ്യമായ നെല്ലിനായും ദേവസ്വം കൃഷി ആരംഭിച്ചിട്ടുണ്ട്.കൂടാതെ നേദ്യങ്ങള്‍ക്ക് വേണ്ടി വാഴകൃഷിയും ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.വഴുതനങ്ങ കൃഷിയുടെ ആദ്യ വിളവെടുപ്പ് ശനിയാഴ്ച രാവിലെ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന് വേണ്ടി മാനേജര്‍ രാജി സുരേഷ് ഏറ്റു വാങ്ങി. നടവരമ്പിലുള്ള സര്‍ക്കാര്‍ സീഡ് ഫാമില്‍ നിന്നുള്ള മുന്തിയ ഇനം വഴുതനങ്ങ വിത്തുകളാണ് ഇവിടെ പാകിയത്. കലാനിലയം ഗോപി ആശാന്റെയും വി. പീതാംബരന്റെയും മേല്‍നോട്ടത്തിലാണ് കൃഷി നടന്നു പോരുന്നത്.നിവേദ്യത്തിനു ഉപയോഗിച്ചതിന് ശേഷമുള്ള വഴുതനങ്ങ അന്നദാനത്തിനു വേണ്ടി എടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. വിളവെടുപ്പ് ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്‍, ഷൈന്‍, എന്നിവരും ദേവസ്വം ജീവനക്കാരും ഭക്ത ജനങ്ങളും പങ്കെടുത്തു.

Advertisement

കഥകളുടെ കൂട്ടുകാരന്‍ കാളിദാസിന് ഇരട്ടി മധുരമായി പ്ലസ്‌ടു ഫലം

വെള്ളാങ്ങല്ലൂര്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനയ്ക്കലപ്പടി നിവാസി കാളിദാസ് എന്ന കൊച്ചു കഥാകാരന് പ്ലസ്‌ ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഭീമാഭട്ടരുടെ സ്മരണാര്‍ഥം ആലപ്പുഴ ചൈതന്യ ഏര്‍പ്പെടുത്തിയ സ്വാതി കിരണ്‍ സ്മാരക അവാര്‍ഡ് കാളിദാസിന് ലഭിച്ചിരുന്നു. ഈ നേട്ടത്തിന് ശേഷം ലഭിക്കുന്ന പ്ലസ്‌ടു ഉന്നതവിജയത്തിന് മാധുര്യമേറെയാണ്. എസ്.എസ്.എല്‍.സി. പരീക്ഷക്കും മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്‌ ടു സയന്‍സ് ഗ്രൂപ്പ് എടുത്താണ് കാളിദാസ് പഠിച്ചത്. പഠനത്തോടൊപ്പം

കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കാളിദാസ് സമയം കണ്ടെത്തുന്നുണ്ട്. നിലവില്‍ ബാലസംഘം മാള ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് കാളിദാസ്. 2016 ഫെബ്രുവരിയില്‍ നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും ഇരിങ്ങാലക്കുട റോട്ടറി ക്ളബ്ബും സഹകരിച്ചാണ് ‘ഒരു ഓര്‍മപ്പെടുത്തല്‍’ പുസ്തകമായി പ്രസിദ്ധീകരിച്ചത്. ‘മഴ’ എന്ന ചെറുകഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ബാലസംഘം വേനല്‍ത്തുമ്പി കലാജാഥയില്‍ കാളിദാസ് അംഗമായിരുന്നു. വെള്ളാങ്ങല്ലൂരിലെ സംഘഗാഥ നാടക കൂട്ടായ്മയിലെ അംഗമാണ്. തെണ്ടന്‍, ആള്‍ക്കുരങ്ങ്, സൂര്യകാന്തി ചുവന്നപ്പോള്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെള്ളാങ്ങല്ലൂര്‍ ഹാഷ്മി കലാവേദിയുടെ ‘വിദ്വാന്‍ പി കേളുനായര്‍’, ‘ഉള്ളാള്‍’ എന്നീ നാടകങ്ങളിലും അഭിനയിച്ചു. ‘നൂറ് സിംഹാസനങ്ങള്‍’ എന്ന നാടകത്തില്‍ അഭിനയിച്ചു വരുന്നു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം ലോക്കല്‍കമ്മിറ്റി അംഗവുമായ സര്‍വ്വോപരി നല്ലൊരു കഥാകാരനും സാംസ്കാരിക പ്രവര്‍ത്തകനും കൂടിയായ എം.കെ.മോഹനന്റെയും സി.പി.എം.അംഗവും നീതി മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയുമായ ബിന്ദുവിന്റേയും മകനാണ്. സഹോദരന്‍ കൃപാദാസ് നടവരമ്പ് സ്കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയാണ്.

 

Advertisement

ഇരിങ്ങാലക്കുട നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇരിങ്ങാലക്കുട :നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്റ്റാപിക്കും. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ എഴണ്ണവും, മാര്‍ക്കറ്റ്, സോണല്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ഒരോന്നു വീതവുമാണ് സ്ഥാപിക്കുക. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കിച്ചന്‍ ബിന്നും റിങ്ങ് കമ്പോസ്റ്റും സ്ഥാപിക്കും. ഒരു കോടിയോളം രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതിനെതിരെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നഗരസഭയുടെ പദ്ധതി നിര്‍വ്വഹണത്തെ പോലും ഇത് ബാധിച്ചതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും നിലവിലെ തസ്തിക നികത്താന്‍ നടപടി സ്വീകരിക്കണമെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവനശ്യപ്പെട്ടു. 2017-2018 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Advertisement

വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം ”ഉര്‍വ്വരം 2018”

അരിപ്പാലം : പൂമംഗലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ വിദ്യാലയത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായ് രൂപികരിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ഒന്നാം വാര്‍ഷികം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മെയ് 13 ഞായറാഴ്ച ”ഉര്‍വ്വരം 2018” എന്ന പരിപാടിയായി സംഘടിപ്പിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 13 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 4:30 വരെ പ്രമുഖ ചിത്രകാരന്‍ നന്ദകുമാര്‍ പായമ്മലിന്റെ നേതൃത്വത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിദ്യാലയ സ്മരണകള്‍ ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നു.വൈകീട്ട് 5 മണിക്ക് ”ഉര്‍വ്വരം 2018 ‘ ഇന്നസെന്റ് എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിക്കുന്നു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ.യു അരുണന്‍ മുഖ്യാതിഥിയും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.സി പ്രേമരാജന്‍, അംബിക ചാത്തു, ജോസ് മൂഞ്ഞേലി എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കുന്നു. ചടങ്ങില്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകരെയും പ്രമുഖരും മുതിര്‍ന്നവരുമായ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിക്കുന്നു. തുടര്‍ന്ന് തൃശൂര്‍ ജനനയന അവതരിപ്പിക്കുന്ന ”ഫോക് ഈവ് 2018 ‘ ഉണ്ടാകുമെന്ന് സംഘടകസമിതി ചെയര്‍മാന്‍ ഇ ആര്‍ വിനോദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

വേളൂക്കര പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം തള്ളി

വേളൂക്കര : പഞ്ചായത്തില്‍ ഭരണപരാജയം ആണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി.ഇന്ദിര തിലകന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണം പൂര്‍ണ്ണ പരാജയം ആണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്.വെള്ളിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ അജണ്ട ചര്‍ച്ച ചെയ്യേണ്ടേന്നും നേരിട്ട് വേട്ടിനിടണമെന്നും ഭരണപക്ഷം ആവശ്യപെടുകയായിരുന്നു.എട്ട് വീതം സി പി എം അംഗങ്ങളും കോണ്‍ഗ്രസ് അംഗങ്ങളും ഉള്ള പഞ്ചായത്തില്‍ ബാക്കി രണ്ട് സീറ്റ് സി പി ഐ ക്കാണ്.സി പി ഐ കൂടി ഭരണപക്ഷത്തിന് വോട്ട് ചെയ്തതോടെ അവിശ്വാസ പ്രമേയം എട്ടിനെതിരെ പത്ത് വോട്ടിന് തള്ളുകയായിരുന്നു.

Advertisement

ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്റെ മുറിയില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

ഇരിങ്ങാലക്കുട: നഗരസഭ ചെയര്‍മാന്‍ ചേംബറില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ബി.ജെ.പി. തടഞ്ഞു. നഗരസഭയിലെ പഴയ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ കേടുവന്നത് മാറ്റുന്നതിനും ഇല്ലാത്തവരുടെ ചിത്രങ്ങള്‍ വയ്ക്കുന്നതിനും ചിത്രങ്ങള്‍ ഫ്രെയിം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ വിളിച്ചിരുന്നു. ഇക്കാര്യം ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയില്‍ അജണ്ടയായി വന്നപ്പോഴാണ് ബി.ജെ.പി. തടസ്സവാദമുന്നയിച്ചത്. മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ ചേംബറില്‍ സ്ഥാപിക്കാനുള്ള തീരുമാന് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍കൂടിയായ സോണിയാഗിരി സ്വാഗതം ചെയ്തു. എന്നാല്‍ ബി.ജെ.പി. അംഗം സന്തോഷ് ബോബന്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവോ, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഉണ്ടോയെന്ന് സന്തോഷ് ബോബന്‍ സെക്രട്ടറിയേട് ചോദിച്ചു. നഗരസഭയ്ക്ക് വേണമെങ്കില്‍ ചിത്രങ്ങള്‍ വെയ്ക്കാന്‍ തീരുമാനമെടുക്കാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. നഗരസഭയുടെ പൊതുവായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിക്കില്ലെന്നും അതിനാല്‍ ഈ അജണ്ട കൗണ്‍സിലില്‍ വെക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. സി.പി.എം.അംഗം ബിന്ദു ശുദ്ധോധനന്‍ ഈ ആവശ്യത്തെ പിന്തുണച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായരും തീരുമാനത്തെ അനുകൂലിച്ചതോടെ അജണ്ട കൗണ്‍സില്‍ പരിഗണനയ്ക്ക് നല്‍കാന്‍ മാറ്റിവെച്ചു. ഈ തീരുമാനം നടപ്പിലായാല്‍ 17 മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങളാണ് ചെയര്‍മാന്റെ ചേംബറിലെ ചുമരുകളില്‍ സ്ഥാനം പിടിക്കുക.

Advertisement

ഊരകത്ത് ഇനി പ്രകൃതി സൗഹൃദ ഷോപ്പിങ്

പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഊരകത്ത് ഇനി പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ ഷോപ്പിങ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റ പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ വീടുകള്‍ക്കും തുണി സഞ്ചികള്‍ വിതരണം ആരംഭിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് അംഗം എം.കെ.കോരുക്കുട്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ടെസി ജോഷി, സി ഡി എസ് അംഗം സുനിത വിജയന്‍ ,വാസന്തി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

കുടിവെള്ളമില്ലാതെ ജനങ്ങള്‍ സമരത്തിലേയ്ക്ക് : പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്നും ഠാണാവിലേയ്ക്ക് വരുന്ന റോഡിലാണ് പോസ്റ്റ് ഓഫിസിന് സമീപം കുടിവെള്ള പെപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.സമീപത്തേ വീടീന്റെ ഗേറ്റിന് മുന്നില്‍ തന്നേയാണ് പെപ്പ് പൊട്ടിയിരിക്കുന്നത്.ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം കാനയിലുടെ ഒഴുകി പാഴാകുകയാണ്.കുടിവെള്ളം ലഭിയ്ക്കാതെ നിയോജകണമണ്ഡലത്തിലെ ഒരു വിഭാഗം ജനവിഭാഗം സമരമാര്‍ഗങ്ങിലേയ്ക്ക് നീങ്ങുമ്പോള്‍ വാട്ടര്‍ അതോററ്റിയുടെ ഇത്തരത്തിലുള്ള കുടിവെള്ളം പാഴാക്കല്‍ തുടരുകയാണ്.

Advertisement

മിശ്രവിവാഹിതരായ ഇരിങ്ങാലക്കുട സ്വദേശികളുടെ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം : മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

ഇരിങ്ങാലക്കുട : നാല് വര്‍ഷം മുന്‍പ് മിശ്രവിവാഹം കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ ലാലിനും ഭാര്യ ചാലക്കുടി എസ് എച്ച് വനിത കോളേജിലെ മലയാളം അദ്ധ്യാപിക ഷഹനയുമാണ് സോഷ്യല്‍ മീഡിയയില്‍ മതവിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള അപവാദ പ്രചരണത്തിന് ഇരയായത്.ആര്‍ എസ് എസ് -എന്‍ ഡി എഫ് അനുകൂല നവമാധ്യമങ്ങളിലൂടെ വിവാഹകാലഘട്ടം മുതല്‍ തന്നേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഉണ്ടായിട്ടുള്ളതായി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.അവസാനമായി റെറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഫേസ്ബുക്ക് ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയാണ് മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ചെയ്തിരിക്കുന്നത്.രാഷ്ട്രിയ വിരോധം തീര്‍ക്കുന്നതിനാണ് ഇത്തരം ചെയ്തികള്‍ നടത്തുന്നതെന്ന് ആര്‍ എല്‍ ജീവന്‍ലാല്‍ പറഞ്ഞു.പോസ്റ്റുകളുടെ ലിങ്കും സ്‌ക്രീന്‍ ഷോട്ടും സഹിതം ഡി വൈ എസ് പി മുഹമ്മദ് ആരിഫിനും പരാതി നല്‍കിയിട്ടുണ്ട്.

Advertisement

ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രക്കിടെ ബസ് യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂര്‍ സ്വദേശി ശാന്ത ബിജുകുമാറിന്റെ ഒന്നര ലക്ഷം രൂപയാണ് വെള്ളാങ്കല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടതായി ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കല്‍പറമ്പ് ധനലക്ഷ്മി ബാങ്കില്‍ നിന്നും പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കുന്നതിനായി പണം എടുത്ത് ഓട്ടോറിക്ഷയില്‍ മറ്റൊരു ബദ്ധുവായ സ്ത്രിക്കൊപ്പം വെള്ളാങ്കല്ലൂരില്‍ എത്തി അവിടന്ന് ബസില്‍ ഇരിങ്ങാലക്കുടയ്ക്ക് വരുകയായിരുന്നു.ഇരിങ്ങാലക്കുട സ്റ്റാന്റില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.ബസില്‍ അധികം തിരക്കില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.ബാങ്കിലെ സി സി ടി വി ദൃശ്യങ്ങളടക്കം യാത്ര ചെയ്ത ബസും ഇരിങ്ങാലക്കുട പോലിസ് പരിശോധിച്ച് വരുന്നു.

 

Advertisement

ഇരിങ്ങാലക്കുട മാന്വല്‍ മെയ് 18ന് പ്രകാശനം ചെയ്യുന്നു.

ഇരിങ്ങാലക്കുട : പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഇരിങ്ങാലക്കുടയുടെ ചരിത്രത്തെ പുസ്തകതാളുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സാഹസികമായ ശ്രമത്തിന്റെ ഫലമായി രൂപപ്പെട്ട ഇരിങ്ങാലക്കുട മാന്വല്‍ മെയ് 18ന് പ്രകാശനം ചെയ്യുന്നു.1887 ല്‍ രചിച്ച വില്യം ലോഗന്റെ മലബാര്‍ മാന്വലിന്റെ ചരിത്ര പ്രാധാന്യവും രാഷ്ട്രീയ ധര്‍മ്മവും വിലയിരുത്തിയാണ് ഇരിങ്ങാലക്കുടയുടെ മാന്വല്‍ തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യധാര ചരിത്രത്തില്‍ ഒരിക്കലും രേഖപെടുത്താത്ത മനുഷ്യജീവിതങ്ങളെ ഇരുട്ടിലേയ്ക്ക് മറഞ്ഞ് കൊണ്ടിരിക്കുന്ന പച്ച മനുഷ്യരുടെ ജീവിത ഗന്ധിയായ കലകളെ ഈ മാന്വല്‍ രേഖപെടുത്തുന്നുവെന്ന് നിശാഗന്ധി മാന്വല്‍ ചെയര്‍മാന്‍ അഡ്വ. എം എസ് അനില്‍കുമാര്‍, എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1376 പേജില്‍ പൂര്‍ണ്ണമായും മള്‍ട്ടികളര്‍ പ്രിന്റിങ്ങില്‍ കാലിക്കോ ബൈന്റിങ്ങോടുകൂടി 300 വര്‍ഷം വരെ ഈടുനില്‍ക്കുന്ന രീതിയിലാണ് മാന്വല്‍ തയാറാക്കപ്പെട്ടിട്ടുള്ളത്. മെയ് 17 ന് രാവിലെ 10 ന് ടൗണ്‍ ഹാളില്‍ ഇരിങ്ങാലക്കുടയുടെ ചരിത്രവുമായി ബന്ധപ്പെട്ട്‌നിശാഗന്ധി മാന്വല്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. സിനിമ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ചരിത്ര ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് നടക്കുന്ന സമാദരണസമ്മേളനം മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ വി. മുസഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. മെയ് 18 വെള്ളിയാഴ്ച വൈകീട്ട് 5 ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഇരിങ്ങാലക്കുട എം പി ഇന്നസെന്റിന് നല്‍കി മാന്വല്‍ പ്രകാശനം ചെയ്യും. നിശാഗന്ധി മാന്വല്‍ ചെയര്‍മാന്‍ അഡ്വ. എം എസ് അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.സ്വാമി സന്ദീപാന്ദഗിരി,ബാലചന്ദ്രന്‍ വടക്കേടത്ത്,കെ യു അരുണന്‍ എം എല്‍ എ,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു തുടങ്ങി സാംസ്‌ക്കാരിക രംഗത്തേ നിരവധി പൗരപ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Advertisement

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്‌ക്കാലോസ് മീറ്റ് മെയ് 12 ന്

ഇരിങ്ങാലക്കുട :രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് കത്തോലിക്ക അദ്ധ്യാപകര്‍ക്കായ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്‌ക്കാലോസ് മീറ്റ് മെയ് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.1979 ല്‍ രൂപതയില്‍ സ്ഥാപിതമായ സംഘടനയാണ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് .ഏകദേശം 1200 അദ്ധ്യാപകര്‍ അംഗങ്ങളായ സംഘടനയില്‍ ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷന്‍ മുഖ്യരക്ഷാധികാരിയും വിദ്യാഭ്യാസ ചുമതലയുള്ള വികാരി ജനറാള്‍ സാഹരക്ഷാധികാരിയും രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഡയറക്ടറും വിവിധ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നുള്ള 24 അദ്ധ്യാപകരും അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഗില്‍ഡിന്റെ ചാലകശക്തി. പത്രസമ്മേളനത്തില്‍ ഗില്‍ഡ് ഡയറക്ടര്‍ ഫാ. ഡോ. ജോജോ തൊടുപറമ്പില്‍, പ്രസിഡന്റ് സിബിന്‍ ലാസര്‍, സെക്രട്ടറി സി. തെരേസ് എഫ്.സി.സി, വൈസ് പ്രസിഡന്റ് ലിസി, എക്സിക്യൂട്ടീവ് മെമ്പര്‍ ബിജു ആന്റണി എന്നിവര്‍ പങ്കെടുത്തു.

Advertisement

ജനങ്ങളെ ദുരിതത്തിലാഴ്ത്തി റോഡ് പൊളിച്ചിട്ട് മാസങ്ങളാകുന്നു.പ്രക്ഷോഭത്തിനൊരുങ്ങി യുവജനതാദള്‍ (യു)

കൊറ്റനെല്ലൂര്‍ : ചാലക്കുടി ദേശീയപാതയില്‍ നിന്ന് ആരംഭിച്ച് കൊമ്പിടി വഴി വെള്ളംങ്കല്ലൂരിലൂടെ കടന്ന് പോകുന്ന റോഡിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊറ്റനല്ലൂരിലെ രണ്ടിടത്ത് കലുങ്ക് നിര്‍മ്മാണത്തിനായി റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ചിട്ടിട്ട് രണ്ട് മാസത്തോളമാകുന്നു. പ്രദേശവാസികള്‍ക്ക് മനപൂര്‍വ്വം ദുരിതമുണ്ടാക്കുന്ന പ്രകോപനപരമായ പ്രവര്‍ത്തനമാണ് കരാറുകാരന്‍ നടത്തുന്നത്. ഇത്തരം നിര്‍മ്മാണങ്ങളില്‍ റോഡിന്റെ പകുതി ഭാഗം പൊളിച്ച് പ്രവൃത്തി ചെയ്യുകയും മറു ഭാഗം ഗതാഗതത്തിന് വിട്ട് കൊടുക്കുകയുമാണ് പതിവ് രീതി. കാനനിര്‍മ്മാണത്തിലെ ചില അപാകതകള്‍ ചൂണ്ടി കാണിച്ച നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ട് രാത്രിയില്‍ കരാറുകാരന്‍ റോഡ് പൂര്‍ണ്ണമായും പൊളിച്ച് ഗതാഗതം തടസപ്പെടുത്തി. ഈ റോഡിലേക്കുള്ള പഞ്ചായത്ത് വഴികളില്‍ വേണ്ടത്ര ദിശാബോര്‍ഡുകള്‍ സ്ത്ഥാപിക്കാത്തത് അപരിചിതരായ യാത്രക്കാര്‍ക്ക് അവിടം അപകട വേദിയാകുന്നു. ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ മിനിമം ചാര്‍ജ്ജില്‍ ഇരട്ടി ദൂരം പോകേണ്ട അവസ്ത്ഥ. കരാറുകാരന്റെ കാടത്തത്തിന് കുടപിടിച്ച് കൊടുക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ത്ഥരെന്ന് യുവജനതാദള്‍ (യു) ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത്തരക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഉടന്‍ പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് ഓഫീസ് ഉപരോധിക്കാനും യോഗം തീരുമാനിച്ചു. യുവജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ് വി.ഐനിക്കല്‍, വര്‍ഗ്ഗീസ് തെക്കേക്കര, കാവ്യപ്രദീപ്, ജെറി ജെയിംസ്, ഷിപ്‌സണ്‍ തൊമ്മാന എന്നിവര്‍ സംസാരിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe