മിശ്രവിവാഹിതരായ ഇരിങ്ങാലക്കുട സ്വദേശികളുടെ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം : മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

11826
Advertisement

ഇരിങ്ങാലക്കുട : നാല് വര്‍ഷം മുന്‍പ് മിശ്രവിവാഹം കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ ലാലിനും ഭാര്യ ചാലക്കുടി എസ് എച്ച് വനിത കോളേജിലെ മലയാളം അദ്ധ്യാപിക ഷഹനയുമാണ് സോഷ്യല്‍ മീഡിയയില്‍ മതവിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള അപവാദ പ്രചരണത്തിന് ഇരയായത്.ആര്‍ എസ് എസ് -എന്‍ ഡി എഫ് അനുകൂല നവമാധ്യമങ്ങളിലൂടെ വിവാഹകാലഘട്ടം മുതല്‍ തന്നേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഉണ്ടായിട്ടുള്ളതായി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.അവസാനമായി റെറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഫേസ്ബുക്ക് ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയാണ് മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ചെയ്തിരിക്കുന്നത്.രാഷ്ട്രിയ വിരോധം തീര്‍ക്കുന്നതിനാണ് ഇത്തരം ചെയ്തികള്‍ നടത്തുന്നതെന്ന് ആര്‍ എല്‍ ജീവന്‍ലാല്‍ പറഞ്ഞു.പോസ്റ്റുകളുടെ ലിങ്കും സ്‌ക്രീന്‍ ഷോട്ടും സഹിതം ഡി വൈ എസ് പി മുഹമ്മദ് ആരിഫിനും പരാതി നല്‍കിയിട്ടുണ്ട്.

Advertisement