ഇരിങ്ങാലക്കുടയ്ക്ക് ഇനി സ്വന്തമായി ആര്‍ ഡി ഓ : റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മെയ് 28ന്

948
Advertisement

ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഇരിങ്ങാലക്കുടയ്ക്ക് ലഭിച്ച റവന്യൂ ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനം മെയ് 28 ന് ഉച്ചതിരിഞ്ഞ് 3 ന് നടക്കും.മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ജില്ലയിലെ മന്ത്രിമാരെയും ഉള്‍പെടുത്തിയാണ് ഉദ്ഘാട ചടങ്ങ് സംഘടിപ്പിക്കുന്നത്.ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം എ കെ പി ജംഗ്ഷന്‍ പരിസരത്ത് നിന്ന് ഘോഷയാത്ര സംഘടിപ്പിച്ച് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം നടക്കും.ഉദ്ഘാടചടങ്ങിന് മുന്നോടിയായി മുകുന്ദപുരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ ചെയര്‍മാനായും ജില്ലാ കളക്ടര്‍ എ കൗശികന്‍ കണ്‍വീനര്‍ ആയും സ്വാഗത സംഘം രൂപികരിച്ചു.രക്ഷാധികാരികളായി മന്ത്രിമാരായ പ്രൊഫ. സി രവിന്ദ്രനാഥ്,എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍,എം പി മാരായ സി എന്‍ ജയദേവന്‍, ടി വി ഇന്നസെന്റ് എന്നിവരും വൈസ് ചെയര്‍മാന്‍മാരായി എം എല്‍ എ മാരായ ഇ ടി ടൈസണ്‍,വി ആര്‍ സുനില്‍ കുമാര്‍ എന്നിവരും മുന്‍ എം എല്‍ എ മാരും ഉള്‍പെടെയാണ് കമ്മിറ്റി രൂപികരിച്ചത്.താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ലതിക,ബ്ലോക്ക് പ്രസിഡന്റ്മാരായ വി എ മനോജ് കുമാര്‍,അബീദലി,വര്‍ഗ്ഗീസ് കാച്ചപ്പിള്ളി,നിയുക്ത ആര്‍ ഡി ഓ ഡോ.റെജിന്‍,താസില്‍ദാര്‍ മധുസൂദനന്‍,വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍,ജനപ്രതിനിധികള്‍,രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement