വൈദിക കൂട്ടായ്മയുടെ എതിർപ്പിനെ തള്ളി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസ്

100

ഇരിങ്ങാലക്കുട: കുര്‍ബാനരീതിയിലെ പരിഷ്‌ക്കരണത്തില്‍ വൈദിക കൂട്ടായ്മയുടെ എതിര്‍പ്പിനെ തള്ളി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസ്. ഇടയലേഖനം നാളെ (ഞായർ) പള്ളികളിൽ വായിക്കാൻ നിർദ്ദേശം .പരിഷ്കരിച്ച കുർബാനയർപ്പണരീതി നവംബർ 28 മുതൽ രൂപതയിൽ നിലവിൽ വരുമെന്നും സിനഡ് അംഗീകരിച്ച തീരുമാനങ്ങളെക്കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം സെപ്റ്റംബർ 5 ഞായറാഴ്ച എല്ലാ പള്ളികളിലും സന്ന്യാസഭവനങ്ങളിലും വായിക്കണമെന്നും സിനഡ് തീരുമാനത്തിന് വിരുദ്ധമായിട്ടുള്ള എല്ലാ പരസ്യ പ്രസ്താവനകളും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പരിഷ്കരിച്ച കുർബാനയർപ്പണരീതി നടപ്പിലാക്കാൻ ദേവാലയങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement