പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവനിതാ ദിനം ആചരിച്ചു.

71
Advertisement

പുല്ലൂര്‍:ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടാംതീയതി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ജനിച്ച അരിപ്പാലം തളിയക്കാട്ടില്‍ സിബു – രേവതി ദമ്പതികളുടെ നവജാത പെണ്‍കുഞ്ഞിന് സമ്മാനം നല്‍കികൊണ്ട് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ വനിതാദിനം അന്വര്‍ഥമാക്കി. ഹോസ്പിറ്റലിലെ ഡോക്ടേഴ്സിന്റെയും സ്റ്റാഫുകളുടെയും സാന്നിദ്ധ്യത്തില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറി നവജാത ശിശുവിന് സമ്മാനം കൈമാറി. സ്‌നേഹോദയ കോളേജ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വനിതാ ദിന അവബോധ സ്‌കിറ്റും അവതരിപ്പിച്ചു

Advertisement