ഇരിങ്ങാലക്കുട നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

627

ഇരിങ്ങാലക്കുട :നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്റ്റാപിക്കും. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ എഴണ്ണവും, മാര്‍ക്കറ്റ്, സോണല്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ഒരോന്നു വീതവുമാണ് സ്ഥാപിക്കുക. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കിച്ചന്‍ ബിന്നും റിങ്ങ് കമ്പോസ്റ്റും സ്ഥാപിക്കും. ഒരു കോടിയോളം രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതിനെതിരെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നഗരസഭയുടെ പദ്ധതി നിര്‍വ്വഹണത്തെ പോലും ഇത് ബാധിച്ചതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും നിലവിലെ തസ്തിക നികത്താന്‍ നടപടി സ്വീകരിക്കണമെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവനശ്യപ്പെട്ടു. 2017-2018 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Advertisement