25.9 C
Irinjālakuda
Thursday, January 23, 2025
Home Blog Page 578

ഇരിങ്ങാലക്കുട ഉപജില്ല ഹിന്ദി അധ്യാപക സംഗമത്തിന്റെ നേതൃത്വത്തില്‍ വിരമിയ്ക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കരുവന്നൂര്‍: ഇരിങ്ങാലക്കുട ഉപജില്ല ഹിന്ദി അധ്യാപക സംഗമത്തിന്റെ നേതൃത്വത്തില്‍ വിരമിയ്ക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ നടന്ന യോഗത്തിന്റെ ഉത്ഘാടനം മൂന്‍ ഗവ: ചീഫ് വിപ്പ് Adv തോമസ് ഉണ്ണിയാടന്‍ അവര്‍ക്കള്‍ നിര്‍വഹിച്ചു് ഇരിങ്ങാലക്കുട മൂനസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ശശീന്ദന്‍ മാസ്റ്റര്‍ വാസുദേവന്‍ മാസ്റ്റര്‍ കൊച്ചുത്രേസ്യ ടീച്ചര്‍ ,രമ ദേവി ടീച്ചര്‍ രജിത് മാസ്റ്റര്‍ കൃഷ്ണ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ സി.എസ് അബ്ദുള്‍ ഹഖ് സ്വാഗതം പറഞ്ഞു

 

Advertisement

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷീകം ജനവഞ്ചനാദിനമായി ആചരിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

ഇരിങ്ങാലക്കുട : സി പി ഐ യുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷീകം ജനവഞ്ചനദിനമായി മെയ് 23ന് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സിലംഗവും കേരളമഹിളാസംഘം ജില്ലാ സെക്രട്ടറി എം സ്വര്‍ണലത ടീച്ചര്‍ ഉദ്ഘാനം ചെയ്തു.എ ഐ ടി യു സി നേതാവ് കെ നന്ദനന്‍ അധ്യക്ഷനായി.സി.പി.ഐ ജില്ലാ കൗണ്‍സിലംഗം ടി കെ സുധീഷ്,മണ്ഡലം സെക്രട്ടറി പി മണി,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍ കെ ഉദയപ്രകാശ്,കെ വി രാമകൃഷ്ണന്‍,സി കെ ദാസന്‍,അനിത രാധാകൃഷ്ണന്‍,കെ സി ബിജു,എ എസ് ബിനോയ്,ശ്യാംകുമാര്‍ പി എസ്,ഉണ്ണി,ഒ എസ് വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി യുവതി സംഗമം ചേര്‍ന്നു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട S&S ഹാളില്‍ യുവതി സംഗമം ചേര്‍ന്നു
സംഗമത്തില്‍ വെച്ച് 13 പേര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം ചെയ്തു.
ഇരുപത്തി ഒന്നംഗ യുവതി സമ സാംസ്‌കാരിക സബ്ബ് കമ്മിറ്റി രൂപീകരിക്കുകയും ഒമ്പതംഗ എക്‌സിക്യൂട്ടീവിന് കണ്‍വീനറായി പി.സി.നിമിതയേയും ജോ:കണ്‍വീനര്‍മാരായി കെ.ആര്‍.അഞ്ജന, മായ മഹേഷ് എന്നിവരേയും തിരഞ്ഞെടുക്കുകയും ചെയ്തു.
ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ പി.സി.നിമിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം വി.യു.സില്‍വി സ്വാഗതവും, ടി.വി.വിജിഷ നന്ദിയും പറഞ്ഞു

 

 

Advertisement

പ്രൊഫ.മീനാക്ഷിതമ്പാനു നല്‍കുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം CPI ജില്ലാ സെക്രട്ടറി സഖാവ് കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:പ്രൊഫ.മീനാക്ഷിതമ്പാനു നല്‍കുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം CPI ജില്ലാ സെക്രട്ടറി സഖാവ് കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ കൗണ്‍സിലംഗം ടി കെ സുധീഷ് അധ്യക്ഷനായി.സംസ്ഥാന കൗണ്‍സിലഗങ്ങള്‍ കെ ശ്രീകുമാര്‍,എം. സ്വര്‍ണലത ടീച്ചര്‍,മണ്ഡലം സെക്രട്ടറി പി മണി,കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍,തൃശ്ശൂര്‍ ഡെപ്യൂട്ടീ മേയര്‍ ബീന മുരളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Advertisement

ഇരിങ്ങാലക്കുട മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം

ഇരിങ്ങാലക്കുട : മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടം.ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടൊണ് സംഭവം.മദ്യലഹരിയില്‍ എത്തിയ കരുവന്നൂര്‍ സ്വദേശിയായ രാഹുലാണ് അക്രമണം നടത്തിയത്.ആശുപത്രിയില്‍ എത്തിയ യുവാവ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ക്യാഷ് കൗണ്ടറും ഫാര്‍മസി കൗണ്ടറും അടിച്ച് തകര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ സ്വയം പരിക്കേറ്റ ഇയാള്‍ അതേ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡയില്‍ എടുത്തു.പ്രണയനെരാശ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ഇയാള്‍ പറയുന്നു.

Advertisement

കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു.

കൊറ്റനെല്ലൂര്‍ : കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും എഴുത്തുകാരുമായ ഖാദര്‍ പട്ടേപ്പാടം, സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം എന്നിവരെ ആര്‍ കെ ജയരാജ് പൊന്നാടയണിയിച്ച് ആദരിച്ചു ഈവര്‍ഷത്തെ
SSLC, PLus 2 പരീക്ഷകളില്‍ ഫുള്‍ A+
ലഭിച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഖാദര്‍ പട്ടേപ്പാടം ഉപഹാരം നല്‍കി . പഞ്ചായത്ത് അംഗങ്ങളായ ആമിന അബ്ദുല്‍ഖാദര്‍ ടി എസ് സുരേഷ് എന്നിവരും പിവി മനോഹരന്‍ മാസ്റ്ററും ആശംസകളര്‍പ്പിച്ച് സംസാരിച്ചു യുവ എഴുത്തുകാരായ ശ്രീരാം തയ്യില്‍ എം.എം.അജീസ് എന്നിവരുടെ കഥകള്‍ അവതരിപ്പിച്ചു പുതുതലമുറയിലെ ഈ കഥകള്‍ക്ക് ബാലകൃഷ്ണന്‍ അഞ്ചത്ത് നിരൂപണം നടത്തി. പ്രധാനാധ്യാപിക കെ .എസ് ലാലി സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ലിഷ വിനോദ് നന്ദിയും പറഞ്ഞു

 

Advertisement

ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണക്കായി പണി കഴിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി നിര്‍വഹിച്ചു .ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ,ഫാ ജോളി ആന്‍ഡ്രൂസ് , ഫാ .ജേക്കബ് എന്നിവര്‍ ആശിര്‍വ്വാദ കര്‍മ്മത്തിനു സഹ കാര്‍മ്മികത്വം വഹിച്ചു.നാട മുറിക്കല്‍ കര്‍മ്മം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജയണല്‍ മേധാവി കെ ജെ ചാക്കോ ,കെ എല്‍ ഫ് മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി ,ബ്ലൂ ഡയമണ്ട്സ് ഓഫ് ക്രൈസ്റ്റ് കോളേജ് പ്രസിഡന്റ് അഡ്വ. എം എസ് അനില്‍ കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുടയില്‍ നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന വിംബിള്‍ഡണ്‍ -ഫ്രഞ്ച് ഓപ്പണ്‍ -യു എസ് ഓപ്പണ്‍ -ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന ടെന്നീസില്‍ ഒളിംപിക്ക് മെഡല്‍ നേടുന്ന താരങ്ങളെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ,വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുവാനും ബ്ലൂ ഡയമണ്‍സ് ഓഫ് ക്രൈസ്റ്റ് കോളേജും ,സൗത്ത് ഇന്ത്യന്‍ ബാങ്കും ,കെ എല്‍ ഫ് കമ്പനിയും സംയുക്തമായി 25 ലക്ഷം രൂപയോളം ചിലവാക്കി പണികഴിയിപ്പിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് പരിശീലനത്തിനായി തയ്യാറാക്കിയിരിക്കുന്നത് .

Advertisement

കുത്തി കൊലപ്പെടുത്താന്‍ ശ്രമം :പ്രതിക്ക് 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട – എടവിലങ്ങ് വില്ലേജ് കാര ദേശത്ത് കൈതക്കാട്ടില്‍ ചന്ദ്രശേഖരന്‍ മകന്‍ പ്രതാപന്‍ എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാര പാലയ്ക്കാപ്പറമ്പില്‍ സത്യന്‍ മകന്‍ സനീഷ് എന്നയാളെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.17-06-2015 ന് രാവിലെ 7.45 ന് കാര സെന്ററിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ടാക്‌സി വാടകയ്ക്ക് ഓടുന്നതു സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധത്തിലാണ് പ്രതി സനീഷ് പ്രതാപനെ കുത്തി പരിക്കേല്‍പ്പിച്ചത് .കൊടുങ്ങല്ലൂര്‍ അഡീഷണല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എ .മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 11 സാക്ഷികളെ വിസ്മരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് .കേസിന്റെ വിചാരണ സമയത്ത് ദ്യക്‌സാക്ഷികള്‍ കൂറു മാറിയിരുന്നു.എങ്കിലും സാഹചര്യത്തെളിവുകളുടെയും പരാതിക്കാരന്റെ മൊഴിയുടെയും ശക്തമായ മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത് .കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി

Advertisement

ഇരിങ്ങാലക്കുടയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരം

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ നൂറ് ശതമാനം ലഭിച്ച സ്‌കൂളുകളെയും,ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.കൂടാതെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 58-ാം റാങ്ക് കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിനെയും ആദരിച്ചു.വൈകീട്ട് 4 മണിക്ക് ആരംഭിച്ച “മികവ് 2018” ചടങ്ങ് ജില്ലാ കളക്ടര്‍ എ കൗശിഗന്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.സണ്ണി സില്‍ക്ക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാഗേഷ് ജോസ് മുഖ്യാതിഥി ആയിരുന്നു.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ വി സി വര്‍ഗ്ഗീസ് ,ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി ,ആരോഗ്യകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വല്‍സല ശശി ,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ നന്ദി പറഞ്ഞു

 

 

 

 

Advertisement

ബസ്സ് യാത്രയ്ക്കിടെ 13 വയസ്സുള്ള ആണ്‍കുട്ടിയെ പീഠിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ ഇരിങ്ങാലക്കുടയില്‍ പിടിയില്‍.

ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ നിന്നും സ്വകാര്യ ബസ്സില്‍ കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ സ്‌ക്കൂള്‍ വിദ്യാര്‍ഥിയുടെ രഹസ്യ ഭാഗങ്ങളില്‍ പിടിക്കുകയും, മറ്റ് ഹീന പ്രവര്‍ത്തികളും മറ്റുo ചെയ്യുന്നതിനിടെ ആണ്‍കുട്ടി കരയുകയും ബഹളംവക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്രര്‍ ഗാര്‍ഗ് 60 എന്നയാളെ ഇരിങ്ങാലക്കുട SHO : CI Mk സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റീല്‍ ടാപ്പ് നിര്‍മ്മാണ കമ്പനിയുള്ള പ്രതി ബിസിനസ്സ് ആവശ്യത്തിനായി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേയാണ് പീഢനം നടത്തിയത്.പിടിയിലായ പ്രതിക്ക് ദേഹാസ്വസ്ത്യത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ഉണ്ടായി.പിടിയിലായ പ്രതി മറ്റ് പീഢന കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ്
അന്വേഷിക്കുന്നുണ്ട്.പ്രതിക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌ക്കോ വകുപ്പു ചുമത്തിയിട്ടുള്ളതായും ഇരിങ്ങാലക്കുട ട്രാഫിക്ക് SI തോമസ്സ് വടക്കന്‍ പറഞ്ഞു.അന്വേഷണ സംഘത്തില്‍ ASI മാരായ MV തോമസ്, Tk സുരേഷ്, സീനിയര്‍ CP0 മുരുകേഷ് കടവത്ത് , CP0 സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്

 

Advertisement

ഞാറ്റുവേല മഹോത്സവം 2018:സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷികോത്സവമായ ഞാറ്റുവേല മഹോത്സവം-2018ന്റെ അനുബന്ധപരിപാടികള്‍ ജൂണ്‍ 3 ന് ആരംഭിക്കും. ഞാറ്റുവേല മഹോത്സവം-2018ന്റെ സ്വാഗത സംഘം ഓഫീസ് ജ്യോതിസ് കോളേജില്‍ മെയ് 23 ബുധനാഴ്ച 3.30 ന് ഉദ്ഘാടനം ചെയ്യും.

 

Advertisement

‘നമ്മുടെ ഗാന്ധിഗ്രാം’ സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ‘നമ്മുടെ ഗാന്ധിഗ്രാം’ സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി.ലീഗ് മത്സരങ്ങളോടനുബന്ധിച്ച് ജൂനിയര്‍ ,പെണ്‍കുട്ടികള്‍ ,വെറ്ററന്‍സ് വിഭാഗങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുന്നത്
മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കോച്ചുമായ ടി കെ ചാത്തുണ്ണി സമ്മാനങ്ങള്‍ വിതരണം ചെയ്തു.നമ്മുടെ ഗാന്ധിഗ്രാം പ്രസിഡന്റ് ജോജി കണ്ണംങ്കുളം സ്വാഗതവും കണ്‍വീനര്‍ പീറ്റര്‍ ജോസഫ് നന്ദിയും പറഞ്ഞു .വാര്‍ഡ് കൗണ്‍ലര്‍ കുരിയന്‍ ജോസഫ് ,റെജി മാളക്കാരന്‍ ,ജെയിംസ് പുതുക്കാടന്‍ ,ലിംസണ്‍ മാളിയേക്കല്‍ ,ബെന്നി ആലുക്കല്‍ ,ജോണ്‍സണ്‍ കോച്ചേരി ,പ്രഹ്ലാദന്‍ മച്ചാട്ട് ,ഉണ്ണി ,വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി

 

 

Advertisement

കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി

കാട്ടൂര്‍: കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി .മൂന്ന് ഘട്ടങ്ങളിലായി 50 ഓളം പ്രവര്‍ത്തകരാണ് ജോലിയില്‍ ഉണ്ടായിരുന്നത് .കുളം വൃത്തിയാക്കിയതില്‍ പ്രദേശത്തെ കിണറുകളിലെ ജല ലഭ്യതയ്ക്ക് വലിയ അളവില്‍ സഹായമാകുന്ന കുളമാണ്.സമാപന ദിനം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എം എല്‍ എ അരുണന്‍ മാസ്റ്റര്‍ ,പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ,ലോക്കല്‍ എന്‍ .ബി പവിത്രന്‍ ,വി രാമചന്ദ്രന്‍ ,കെ വി ഉണ്ണി കൃഷ്ണന്‍ ,കെ വി സജീവന്‍ ,കെ എസ് ഉദയകുമാര്‍ ,കെ എം അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Advertisement

തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.

ഇരിങ്ങാലക്കുട : തപാല്‍ മേഖലയിലെ രണ്ടരലക്ഷം ജി ഡി എസ് ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ മെയ് 22 മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.2016 നവംബര്‍ 26 ന് സമര്‍പ്പിച്ച റിപോര്‍ട്ട് ഒന്നര വര്‍ഷമായിട്ടും നടപ്പിലാക്കുവാന്‍ ഗവര്‍മെന്റ് തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുമായി സഹകരിക്കുവാന്‍ ഇരിങ്ങാലക്കുട നടന്ന തപാല്‍ ജീവനക്കാരുടെ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്.എന്‍ എഫ് പി ഇ ,എഫ് എന്‍ പി ഒ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണി മുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.കണ്‍വെഷനില്‍ എന്‍ എഫ് പി ഇ ഡിവിഷണല്‍ പ്രസിഡന്റ് പി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു

Advertisement

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുല്ലൂര്‍ : മുല്ല റസിഡന്റ്‌സ് അസോസിയേഷനും ശാന്തി ഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലും, പുല്ലൂര്‍ മിഷ്യന്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ശ്രീനിവാസന്‍ വാണിയംപറമ്പത്ത്, ശങ്കരന്‍കുട്ടി കോന്നങ്ങത്ത്, രഞ്ജിത്ത് പൊറക്കോലി, പോള്‍ കരുമാലിക്കല്‍, എന്നിവര്‍ നേതൃത്യം നല്‍കി

Advertisement

പ്രാദേശിക ചരിത്രത്തിന്റെ വീണ്ടെടുപ്പ് ഇരിഞ്ഞാലക്കുട മാന്വലിലൂടെ യഥാര്‍ത്ഥ ചരിത്രത്തിന്റെ കണ്ടെടുക്കല്‍:കെ.ഇ.എന്‍

ഇരിഞ്ഞാലക്കുട: പ്രാദേശികചരിത്രത്തിന്റെ വീണ്ടെടുപ്പിലൂടെ ഒരു ജനത അതിന്റെ യഥാര്‍ത്ഥ ചരിത്രത്തെയാണ് കണ്ടെടുക്കുന്നത് എന്ന് പ്രശസ്ത ചിന്തകന്‍
കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. നിശാഗന്ധി ഇരിഞ്ഞാലക്കുട മാന്വലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരചരിത്രം എപ്പോഴും അധീശവര്‍ഗ്ഗത്തിന്റെ ചരിത്രമാണ്. ലോകമെമ്പാടും നടക്കുന്ന ഇത്തരം ചരിത്രത്തിന്റെ വീണ്ടെടുപ്പ് മറ്റൊരര്‍ത്ഥത്തില്‍ അതിജീവനത്തിനുള്ള കീഴാളവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്തനടന്‍ ഇന്നസെന്റ് എം.പി മുഖ്യാഥിതിയായിരുന്നു. ഇരിഞ്ഞാലക്കുട മാന്വലിന്റെ കോപ്പി അദ്ദേഹം ഏറ്റുവാങ്ങി.മാന്വല്‍ ചെയര്‍മാന്‍ അഡ്വേക്കേറ്റ്.എം.സ്.അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.മാന്വലിന്റെ എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ ആമുഖപ്രഭാഷണം നടത്തി. പ്രശസ്ത നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്,സി.കെ.ചന്ദ്രന്‍, കെ.യു.അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ,പി.സി.ഉണ്ണിച്ചെക്കന്‍, മുന്‍ എം.എല്‍.എ.തോമസ് ഉണ്ണിയാടന്‍, സംവിധായകന്‍ അമ്പിളി, ക്രൈം
ബ്രാഞ്ച് എസ്.പി. കെ.എസ്.സുദര്‍ശന്‍, ടി.വി.ജോണ്‍സണ്‍, സന്തോഷ് ചെറാകുളം, പി.കെ ഭരതന്‍ മാസ്റ്റര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, വി.വി.രാജന്‍ മാസ്റ്റര്‍,ബി.ജെ.പി. ജില്ലാ വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി,ചാര്‍ളി, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് ടി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി
ചെയര്‍മാന്‍മാരായ പി.എ.അബ്ദുള്‍ ബഷീര്‍, അഡ്വേക്കേറ്റ് വി.സി.വര്‍ഗീസ്, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി വി.കെ.പ്രസന്നന്‍, രാധിക സനോജ്, രമേശ് കൂട്ടാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കവി പി.എന്‍.സുനില്‍ ഇരിഞ്ഞാലക്കുട എന്ന കവിത അവതരിപ്പിച്ചു. ബിജു ചന്ദ്രശേഖരന്‍ സ്വാഗതവും പി.എസ്.ജിത്ത് നന്ദിയും പറഞ്ഞു.വിവിധമേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖവ്യക്തികളെ വ്യാഴാഴ്ച വൈകീട്ട് മാന്വല്‍പ്രകാശനത്തോടനുബന്ധിച്ച നടന്ന സമാധാരണ സമ്മേളനത്തില്‍ ആദരിച്ചു.

Advertisement

ഇരിങ്ങാലക്കുടക്ക് സിന്ദൂര തിലകമായി ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക്ക് ടെന്നീസ് കോര്‍ട്ട്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയില്‍ നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന വിംബിള്‍ഡണ്‍ -ഫ്രഞ്ച് ഓപ്പണ്‍ -യു എസ് ഓപ്പണ്‍ -ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന ടെന്നീസില്‍ ഒളിംപിക്ക് മെഡല്‍ നേടുന്ന താരങ്ങളെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ,വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുവാനും ബ്ലൂ ഡയമണ്‍സ് ഓഫ് ക്രൈസ്റ്റ് കോളേജും ,സൗത്ത് ഇന്ത്യന്‍ ബാങ്കും ,കെ എല്‍ ഫ് കമ്പനിയും സംയുക്തമായി 25 ലക്ഷം രൂപയോളം ചിലവാക്കി പണികഴിയിപ്പിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് പരിശീലനത്തിനായി തയ്യാറാക്കിയിരിക്കുന്നു.ആശിര്‍വ്വാദകര്‍മ്മം നാളെ 23-05-2018 ,ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് തൃശ്ശൂര്‍ സി എം ഐ ദേവ മാതാ പ്രൊവിന്‍ഷ്യാള്‍ ബഹു.വാള്‍ട്ടര്‍ തേലപ്പിള്ളി സി എം ഐ യും നാടമുറിക്കല്‍ കര്‍മ്മം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജയണല്‍ മേധാവി കെ ജെ ചാക്കോ ,കെ എല്‍ ഫ് മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി ,ബ്ലൂ ഡയമണ്ട്‌സ് ഓഫ് ക്രൈസ്റ്റ് കോളേജ് പ്രസിഡന്റ് അഡ്വ. എം എസ് അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിക്കും

Advertisement

സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍ ചങ്ങനാശ്ശേരി വാരിസര്‍ സമാജം ഹാളില്‍ നടക്കുമെന്ന് പബ്‌ളിസിറ്റി ചെയര്‍മാന്‍ എ.സി സുരേഷ് അറിയിച്ചു.പ്രതിനിധി സമ്മേളനം പൊതുസമ്മേളനം ,വനിത -യുവജന സമ്മേളനം ,സാംസ്‌ക്കാരിക സമ്മേളനം ,സര്‍ഗ്ഗോത്സവം എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി നടക്കും .എന്‍ വി കൃഷ്ണവാരിയര്‍ പുരസ്‌ക്കാരം പ്രഭാവമ്മക്ക് നല്‍കും .സാംസ്‌ക്കാരിക മുന്നേറ്റത്തിലൂടെ സാമൂഹിക പ്രതിബദ്ധത എന്ന സന്ദേശമാണ് സമാജം ഉയര്‍ത്തിപിടിക്കുന്നത്

Advertisement

പടിയൂര്‍ ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

പടിയൂര്‍: ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം നടന്നു. സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പൗരാവകാശ രേഖയുടെ പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര, അംഗങ്ങളായ ലത വാസു, കെ.എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എസ്. സുധന്‍, ആശ സുരേഷ്, കെ.പി. കണ്ണന്‍, സി.എം. ഉണ്ണികൃഷ്ണന്‍, ബിനോയ് കോലന്ത്ര എന്നിവര്‍ സംസാരിച്ചു. അസി. എഞ്ചിനിയര്‍ രശ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുനിത മനോജ്, സെക്രട്ടറി ഇ.ജെ. ഫോര്‍ബി എന്നിവര്‍ സംസാരിച്ചു.

Advertisement

പച്ചക്കറിയുടെ വ്യാപനത്തിന് പദ്ധതിയുമായി ആനന്ദപുരം റൂറല്‍ ബാങ്ക്

ആനന്ദപുരം: മേഖലയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക ലക്ഷ്യമിട്ട് ആനന്ദപുരം റൂറല്‍ ബാങ്ക് പച്ചക്കറി കൃഷി വ്യാപന പദ്ധതി ആരംഭിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു.
മുരിയാട് പഞ്ചായത്ത് അംഗങ്ങളായ ടി.വി.വത്സന്‍, ഏ.എം.ജോണ്‍സന്‍, ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് ഐ.എല്‍. പോള്‍, ഐ.ആര്‍.ജെയിംസ്, സെക്രട്ടറി കാഞ്ചന നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ആത്മ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സന്തോഷ് ക്ലാസെടുത്തു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe