കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് -യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

467

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്.ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍. എ ശ്രീ ടി. യു. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എം.എസ്.അനില്‍കുമാര്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. എം.പി.വിന്‍സന്റ് മുന്‍ എം.എല്‍.എ, സുനില്‍ അന്തിക്കാട്, സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, കെ.കെ.ജോണ്‍സണ്‍, ടി.കെ.വര്‍ഗ്ഗീസ്, ബാസ്റ്റിന്‍ ഫ്രാന്‍സീസ്, എ.പി.വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement