ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി യുവതി സംഗമം ചേര്‍ന്നു

581
Advertisement

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട S&S ഹാളില്‍ യുവതി സംഗമം ചേര്‍ന്നു
സംഗമത്തില്‍ വെച്ച് 13 പേര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം ചെയ്തു.
ഇരുപത്തി ഒന്നംഗ യുവതി സമ സാംസ്‌കാരിക സബ്ബ് കമ്മിറ്റി രൂപീകരിക്കുകയും ഒമ്പതംഗ എക്‌സിക്യൂട്ടീവിന് കണ്‍വീനറായി പി.സി.നിമിതയേയും ജോ:കണ്‍വീനര്‍മാരായി കെ.ആര്‍.അഞ്ജന, മായ മഹേഷ് എന്നിവരേയും തിരഞ്ഞെടുക്കുകയും ചെയ്തു.
ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ പി.സി.നിമിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം വി.യു.സില്‍വി സ്വാഗതവും, ടി.വി.വിജിഷ നന്ദിയും പറഞ്ഞു

 

 

Advertisement