കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി

681
Advertisement

കാട്ടൂര്‍: കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി .മൂന്ന് ഘട്ടങ്ങളിലായി 50 ഓളം പ്രവര്‍ത്തകരാണ് ജോലിയില്‍ ഉണ്ടായിരുന്നത് .കുളം വൃത്തിയാക്കിയതില്‍ പ്രദേശത്തെ കിണറുകളിലെ ജല ലഭ്യതയ്ക്ക് വലിയ അളവില്‍ സഹായമാകുന്ന കുളമാണ്.സമാപന ദിനം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എം എല്‍ എ അരുണന്‍ മാസ്റ്റര്‍ ,പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ,ലോക്കല്‍ എന്‍ .ബി പവിത്രന്‍ ,വി രാമചന്ദ്രന്‍ ,കെ വി ഉണ്ണി കൃഷ്ണന്‍ ,കെ വി സജീവന്‍ ,കെ എസ് ഉദയകുമാര്‍ ,കെ എം അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Advertisement