ബസ്സ് യാത്രയ്ക്കിടെ 13 വയസ്സുള്ള ആണ്‍കുട്ടിയെ പീഠിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ ഇരിങ്ങാലക്കുടയില്‍ പിടിയില്‍.

3924
Advertisement

ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ നിന്നും സ്വകാര്യ ബസ്സില്‍ കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ സ്‌ക്കൂള്‍ വിദ്യാര്‍ഥിയുടെ രഹസ്യ ഭാഗങ്ങളില്‍ പിടിക്കുകയും, മറ്റ് ഹീന പ്രവര്‍ത്തികളും മറ്റുo ചെയ്യുന്നതിനിടെ ആണ്‍കുട്ടി കരയുകയും ബഹളംവക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്രര്‍ ഗാര്‍ഗ് 60 എന്നയാളെ ഇരിങ്ങാലക്കുട SHO : CI Mk സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റീല്‍ ടാപ്പ് നിര്‍മ്മാണ കമ്പനിയുള്ള പ്രതി ബിസിനസ്സ് ആവശ്യത്തിനായി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേയാണ് പീഢനം നടത്തിയത്.പിടിയിലായ പ്രതിക്ക് ദേഹാസ്വസ്ത്യത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ഉണ്ടായി.പിടിയിലായ പ്രതി മറ്റ് പീഢന കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ്
അന്വേഷിക്കുന്നുണ്ട്.പ്രതിക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌ക്കോ വകുപ്പു ചുമത്തിയിട്ടുള്ളതായും ഇരിങ്ങാലക്കുട ട്രാഫിക്ക് SI തോമസ്സ് വടക്കന്‍ പറഞ്ഞു.അന്വേഷണ സംഘത്തില്‍ ASI മാരായ MV തോമസ്, Tk സുരേഷ്, സീനിയര്‍ CP0 മുരുകേഷ് കടവത്ത് , CP0 സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്

 

Advertisement