കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു.

459

കൊറ്റനെല്ലൂര്‍ : കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും എഴുത്തുകാരുമായ ഖാദര്‍ പട്ടേപ്പാടം, സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം എന്നിവരെ ആര്‍ കെ ജയരാജ് പൊന്നാടയണിയിച്ച് ആദരിച്ചു ഈവര്‍ഷത്തെ
SSLC, PLus 2 പരീക്ഷകളില്‍ ഫുള്‍ A+
ലഭിച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഖാദര്‍ പട്ടേപ്പാടം ഉപഹാരം നല്‍കി . പഞ്ചായത്ത് അംഗങ്ങളായ ആമിന അബ്ദുല്‍ഖാദര്‍ ടി എസ് സുരേഷ് എന്നിവരും പിവി മനോഹരന്‍ മാസ്റ്ററും ആശംസകളര്‍പ്പിച്ച് സംസാരിച്ചു യുവ എഴുത്തുകാരായ ശ്രീരാം തയ്യില്‍ എം.എം.അജീസ് എന്നിവരുടെ കഥകള്‍ അവതരിപ്പിച്ചു പുതുതലമുറയിലെ ഈ കഥകള്‍ക്ക് ബാലകൃഷ്ണന്‍ അഞ്ചത്ത് നിരൂപണം നടത്തി. പ്രധാനാധ്യാപിക കെ .എസ് ലാലി സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ലിഷ വിനോദ് നന്ദിയും പറഞ്ഞു

 

Advertisement