ഇരിങ്ങാലക്കുട മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം

6700

ഇരിങ്ങാലക്കുട : മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടം.ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടൊണ് സംഭവം.മദ്യലഹരിയില്‍ എത്തിയ കരുവന്നൂര്‍ സ്വദേശിയായ രാഹുലാണ് അക്രമണം നടത്തിയത്.ആശുപത്രിയില്‍ എത്തിയ യുവാവ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ക്യാഷ് കൗണ്ടറും ഫാര്‍മസി കൗണ്ടറും അടിച്ച് തകര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ സ്വയം പരിക്കേറ്റ ഇയാള്‍ അതേ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡയില്‍ എടുത്തു.പ്രണയനെരാശ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ഇയാള്‍ പറയുന്നു.

Advertisement