ഇരിങ്ങാലക്കുടയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരം

758
Advertisement

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ നൂറ് ശതമാനം ലഭിച്ച സ്‌കൂളുകളെയും,ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.കൂടാതെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 58-ാം റാങ്ക് കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിനെയും ആദരിച്ചു.വൈകീട്ട് 4 മണിക്ക് ആരംഭിച്ച “മികവ് 2018” ചടങ്ങ് ജില്ലാ കളക്ടര്‍ എ കൗശിഗന്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.സണ്ണി സില്‍ക്ക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാഗേഷ് ജോസ് മുഖ്യാതിഥി ആയിരുന്നു.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ വി സി വര്‍ഗ്ഗീസ് ,ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി ,ആരോഗ്യകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വല്‍സല ശശി ,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ നന്ദി പറഞ്ഞു

 

 

 

 

Advertisement