28.9 C
Irinjālakuda
Thursday, January 23, 2025
Home Blog Page 575

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായി-സി പി ഐ

അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായെന്ന് സി പി ഐ
മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.സി പി ഐ ടൗണ്‍ലോക്കല്‍ കമ്മിറ്റി നടത്തിയ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2013 മുതല്‍ 2017 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപകമായ ക്രമകേടുകളാണ് വിവരിച്ചിട്ടുള്ളത്.ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി കള്‍ക്ക് രൂപം നല്‍കുക വഴി ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ നിലനില്ക്കുന്നു.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു .2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 56.7% മാത്രം പദ്ധതി വിഹിതം ചിലവഴിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ഏറ്റവും പുറകിലായി ഇരിങ്ങാലക്കുട .അതുകൊണ്ട് തന്നെ ഈ സാമ്പത്തികവര്‍ഷം പദ്ധതി വിഹിതത്തില്‍ വലിയ കുറവ് വന്നിരിക്കുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു,ഇരിങ്ങാലക്കുട യുടെ പേരും പെരുമയും ഉയര്‍ത്തിയ പത്മശ്രീ അമ്മന്നൂര്‍ ചാക്ക്യാര്‍,ഫാദര്‍ ഗബ്രിയേല്‍ എന്നിവര്‍ക്ക് ഉചിതമായസ്മാരകം നിര്‍മ്മിക്കാതെ,സ്‌ക്വയര്‍ എന്നു പറഞ്ഞ് വഴിയോരത്ത് ടൈല്ലിട്ടിരിക്കുകയാണ്..അതൊരു അപമാനമാണ്.
ലോക്കല്‍ സെക്രട്ടറി കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എംസി രമണന്‍,അഡ്വ രാജേഷ്തമ്പാന്‍,വി കെ സരിത,ബെന്നിവിന്‍സന്റ് , കെ.ഒ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.

 

Advertisement

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.കല്ലം കുന്നില്‍ ആസിഫ ബാനു നഗറില്‍ ( എസ്.എന്‍.എസ്.എസ് ഹാള്‍) ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ്, ജില്ല വൈ. പ്രസിഡണ്ട് ഇ.എ.ജയതിലകന്‍, കെ.സി.പ്രേമരാജന്‍, വി.എ.മനോജ് കുമാര്‍, എന്‍.കെ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍, സി.ഡി.സിജിത്ത്, ആര്‍.എല്‍.ശ്രീലാല്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement

ഇരിങ്ങാലക്കുട നിയോജകമണ്ഡലം : മഹിളാ കോണ്‍ഗ്രസ് സംഗമം നടന്നു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് സംഗമം രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന് സ്വീകരണം നല്‍കി.ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്‍സി ഡേവീസ് അദ്ധ്യക്ഷ പദവി അലങ്കരിച്ചു.ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ജോസ് കാട്ട്‌ള സ്വാഗതം പറഞ്ഞു.പ്രൊഫ .സാവിത്രി ലക്ഷ്മണന്‍ മികച്ച വിജയം നേടിയ 10-ാംക്ലാസ്സ് ,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിച്ചു.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു വിദ്യാര്‍ത്ഥികളുടെ അമ്മമാരെ ആദരിച്ചു.ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ കോണ്‍ഗ്രസ് ,മഹിള കോണ്‍ഗ്രസ് മണ്ഡലം ,ബ്ലോക്ക് പുതിയ ഭാരവാഹികളായ വനിതകളെ സ്വീകരിച്ചു.കെ പി സി സി നിര്‍വ്വാഹക സമിതി അംഗം ടി വി ജോണ്‍സണ്‍,ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എം എസ് അനില്‍കുമാര്‍ , ആന്റോ പെരുമ്പുള്ളി ,കെ പി ശോഭനന്‍ ,സോണിയ ഗിരി ,ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ളി ,കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ് പുത്തനങ്ങാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

 

Advertisement

ഓള്‍ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ‘ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഓള്‍ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് മദ്യത്തിനും മയക്കുമരുന്നിനും എതിരായ ‘ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്’ പ്രിയ ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.പ്രസ്തുത ചടങ്ങില്‍ അഡ്വ .ആന്റണി തെക്കേക്കര സ്വാഗതവും ,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ ് എക്‌സൈസ് ,ഇരിങ്ങാലക്കുട റെയ്ഞ്ച് )എം ഒ വിനോദ് മുഖ്യാതിഥി ആയിരുന്നു.സിവില്‍ എക്‌സൈസ് ഓഫീസര്‍ എം എല്‍ റാഫേല്‍ ക്ലാസ് നയിച്ചു.ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ജി വി രാജ അവാര്‍ഡ് ജേതാവ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രസിഡന്റ് ഫാ .ജോയ് പീണിക്കപ്പറമ്പില്‍ ,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ അനു കുമാര്‍ ,ഇ പി ദിബോസ് എന്നിവര്‍ സംസാരിച്ചു. അക്കാദമി ഡയറക്ടര്‍ – മുന്‍ അസിസ്റ്റന്റ് കോച്ച് കം ഫിറ്റ്‌നെസ് ട്രെയ്‌നര്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഗോവ ,എന്‍ ഐ എസ് പരിശീലകന്‍ എന്‍ കെ സുബ്രഹ്മണ്യന്‍,സി പി അശോകന്‍ (മുന്‍ കേരള സന്തോഷ് ട്രോഫി താരം കം കേരളപോലീസ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ) ,വനിത പരിശീലക സ്‌നേഹ ബാലന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി

Advertisement

ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും കരിയര്‍ ഗൈഡന്‍സ് – മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു

കടുപ്പശ്ശേരി: ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ് എസ്. എല്‍. സി ,പ്ലസ് ടു ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്കുള്ള അനുമോദനവും ,കരിയര്‍ ഗൈഡന്‍സ് – മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ക്ലാസ്സിനു നേതൃത്വം കൊടുത്തു.തുടര്‍ന്ന് നടന്ന സമാപന പൊതു സമ്മേളനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്ത് വിജയികളെ അനുമോദിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് മെമ്പര്‍ തോമസ് കോലംങ്കണ്ണി ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,വാര്‍ഡ് മെമ്പര്‍ കെ എ പ്രകാശന്‍ ,ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ മദനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സെക്രട്ടറി ജിജ്ഞാസ് മോഹനന്‍ സ്വാഗതവും ,ഭരണസമിതിയംഗം രമ്യ രാജ് നന്ദി പ്രകാശിപ്പിച്ചു

 

 

Advertisement

പെരുമ്പട അയ്യപ്പക്കുട്ടി മകന്‍ മോഹനന്‍ (61) നിര്യാതനായി

ചെമ്മണ്ട പെരുമ്പട അയ്യപ്പക്കുട്ടി മകന്‍ മോഹനന്‍ (61) നിര്യാതനായി.ഭാര്യ-അമ്മിണി .മക്കള്‍ -ദീപു,ദീപ . മരുമക്കള്‍ -അനില്‍ .സംസ്‌ക്കാരം സ്വവസതിയില്‍ നടന്നു

 

Advertisement

ഇരിങ്ങാലക്കുടയിലെ ക്രമസമാധാനം ആശങ്കാജനകം,പോലീസും ഭരണകൂടവും ക്രിയാത്മകമായി ഇപെടുക-എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുടഃ ഏതാനും നാളുകളായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന കൊലയും അക്രമവും ക്രമസമാധാന വീഴ്ച്ചയെ തുറന്നുകാട്ടുന്നതും ആശങ്കാജനകവും ആണ്. കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ വിജയന്‍ എന്നമധ്യ വയസ്‌ക്കനെ വീടുകയറി വെട്ടികൊലപെടുത്തിയത് ഇതിന്റെ ഏറ്റവും ഒടുവിലെ നേര്‍സാക്ഷ്യം മാത്രമാണ്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പാണ് സിജിത്ത് എന്ന ചെറുപ്പക്കാരനും ഇരിങ്ങാലക്കുടയില്‍ കത്തിക്കിരയായത്.ഇരിങ്ങാലക്കുടയില്‍ യുവജന നേതാവിന് നേരെയും ദമ്പതികള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇരുമ്പ് വടി ഉപയോഗിച്ചുണ്ടായ അക്രമവും ക്വട്ടേഷന്‍ സംഘങ്ങള്‍ ഇരിങ്ങാലക്കുടയില്‍ വിളയാടുന്നത് ചൂണ്ടികാട്ടുന്നു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാറളം പ്രദേശത്ത് നിന്നും ബോംബ് കണ്ടെടുത്തതും ഇവയുടെ നിര്‍മ്മാണം നടക്കുന്നു എന്നതും ക്രമസമാധാന തകര്‍ച്ചയുടെ തീവ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇരിങ്ങാലക്കുടയില്‍ ഇത്തരത്തിലുളള അക്രമങ്ങള്‍ നടന്നിട്ടും പോലീസിന്റെ നിസ്സാരവല്‍ക്കരിക്കലും നിഷ്‌ക്രിയത്വവുമാണ് ഞായറാഴ്ച്ച രാത്രി നഗരത്തില്‍ മനസാക്ഷിയെ നടുക്കിയ കൊലപാതകത്തിലേക്ക് എത്തിച്ചതു്. ഇത്തരം സംഭവങ്ങള്‍ ഇനിയെങ്ങങ്കിലും നടക്കാത്തിരിക്കാന്‍ പോലീസും ഭരണകൂടവും അടിയന്തിരമായി ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള സത്ത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ..വൈ.എഫ് മണ്ഡലം കമ്മിററിക്കു വേണ്ടി സെക്രട്ടറി വി.ആര്‍.രമേഷ് , പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

 

 

Advertisement

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വീട് കയറി കൊലപെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പോലിസ് പിടിയിലായി.മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് എന്ന മാന്‍ട്രു(20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19) എന്നിവരാണ് ചെവ്വാഴ്ച്ച പോലീസ് പിടിയിലായത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നേ പോലിസ് അഞ്ച് പ്രതികളെ പിടികൂടിയിരുന്നു.ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തി തികയാത്ത ആളാണ്.അഭിനന്ദിന് കാട്ടൂര്‍,മതിലകം,ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ വധശ്രമമടക്കം നിരവധി കേസ്സുകള്‍ നിലവിലുണ്ട്.അഭിനന്ദിന്റെ വീട് കരുവന്നൂര്‍ പുഴയുടെ തീരത്തായതിനാല്‍ പോലീസ് പിടിക്കാന്‍ വരുമ്പോള്‍ പുഴയില്‍ ചാടി നീന്തി രക്ഷപെടുകയാണ് നീന്തല്‍ വിദഗ്ധനായ ഇയാാളുടെ പതിവു രീതിയെന്ന് പോലീസ് പറഞ്ഞു. സാഗവ് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് .ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്ഞായറാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവെച്ചത്. രാത്രി 10 മണിയോടെ വിജയന്റെ മകന്‍ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായാണ് ഒമ്പതംഗ സംഘം വീട്ടിലെത്തിയത്.വാതില്‍ തുറന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചത്.വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ മാതാവ് കൗസല്യ (83), മകന്‍ അനീഷ് (31) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിനീത് അപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.വിനീതും സമീപത്തുള്ള വീട്ടുകാരും ഉണര്‍ന്ന് വരുന്നതിനു മുമ്പേ ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു.വിജയന് കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. സമീപവാസികളാണു ഓട്ടോറിക്ഷയില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അംബിക തീവ്രപരിചരണ വിഭാഗത്തിലാണ്.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെ നേത്യത്ത്വത്തിലാണ് അന്യേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്.എസ് ഐമാരായ കെ എസ് സുശാന്ത്,തോമസ് വടക്കന്‍,മുഹമ്മദ് റാഫി ,എ എസ് ഐമാരായ സി കെ സുരേഷ് കുമാര്‍, പി സി സുനില്‍, കെ സി ബാബു,സീനിയര്‍സി പി ഓമാരായ ജയകൃഷ്ണന്‍, പ്രദീപ് , മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, ജോബ്,സി പി ഓമാരായ ലിജു ഇയ്യാനി, സൂരജ് ദേവ് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ മണികൂറുകള്‍ക്കുള്ളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.എസ് പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാന്‍ജും അന്യേഷണത്തിന് നേതൃത്തം നല്‍കുന്നുണ്ട്.

Advertisement

വിവാഹത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ പി മാത്യു കോക്കാട്ടും ത്രേസിയാമ ടീച്ചര്‍ക്കും വിവാഹാവാര്‍ഷികാശംസകള്‍

വിവാഹത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ പി മാത്യു കോക്കാട്ടും ത്രേസിയാമ ടീച്ചര്‍ക്കും വിവാഹാവാര്‍ഷികാശംസകള്‍ . മാഷ് ആനന്ദപുരം ശ്രീ കൃഷ്ണ സ്‌കൂളിലെ ഹെഡ്മാസ്റ്ററും ടീച്ചര്‍ ഇരിങ്ങാലക്കുട ഗവ:ബോയ്സിലെ ഹെഡ്മിസ്ട്രസ്സും ആയിരുന്നു.

 

 

Advertisement

അനുപമ മോഹന്റെ നേതൃത്വത്തില്‍ കുച്ചുപ്പുടി ശില്പശാല നടന്നു.

ഇരിങ്ങാലക്കുട: പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകിയും ഗുരു പത്മഭൂഷണ്‍ ഡോ.വെമ്പട്ടി ചിന്നസത്യന്റെ ശിഷ്യയുമായ അനുപമ മോഹന്റെ നേതൃത്വത്തില്‍ കുച്ചുപ്പുടി ശില്പശാല നടന്നു.ഇരിങ്ങാലക്കുട അയ്യങ്കാവ് എന്‍ എസ് എസ് ഹാളില്‍ നടന്ന ശില്പശാല പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ കല പരമേശ്വരന്‍, ചുട്ടി കലാകാരന്‍ കലാനിലയം പരമേശ്വരന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 18 കൊല്ലമായി എറണാകുളത്ത് കുച്ചുപ്പുടി നാട്യാഭിവൃദ്ധി എന്ന കേന്ദ്രം സ്ഥാപിച്ച് കേരളത്തിലും പുറത്തും കുച്ചുപ്പുടി ശില്ലശാലകള്‍ നടത്തിവരികയാണ് അനുപമ മോഹന്‍. ഇരിങ്ങാലക്കുടയില്‍ എല്ലാമാസവും കുച്ചുപ്പുടി വര്‍ക്ക്‌ഷോപ്പ് നടത്തുമെന്ന് അവര്‍ പറഞ്ഞു. ആന്ധ്ര സ്വദേശിനിയായ അനുപമ മോഹന്‍ പ്രശസ്ത സിനിമാ സംവിധായകനും ഇരിങ്ങാലക്കട സ്വദേശിയുമായ മോഹനന്റെ ഭാര്യയാണ്.

 

 

Advertisement

കളത്തുംപടിയിലെ കൂടല്‍മാണിക്യം ദേവസ്വം വക സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നു

ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാന പാതക്കരികില്‍ കളത്തുംപടി ദുര്‍ഗ്ഗാ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. പഴയ എന്‍.എസ്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും സ്ഥലവുമാണ് ദേവസ്വം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനു വേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്റെ പക്കലുണ്ടെന്നും സ്ഥലം കയ്യേറി പോയീട്ടുണ്ടോ എന്നറിയാന്‍ അടുത്ത ദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്മേനോന്‍, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ എന്നിവര്‍ അറിയിച്ചു. അഞുവര്‍ഷമായി ഈ സ്ഥലത്തിന് വാടക ലഭിക്കുന്നില്ല. കൂടല്‍മാണിക്യം ദേവസ്വം വക സ്ഥലങ്ങള്‍ കേരളത്തിന്റെ പലമേഖലകളിലും ഇങ്ങനെ അന്യാധീനപ്പെട്ട് കിടക്കുന്നുണ്ട്. ഇതെല്ലം തിരിച്ചുപിടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും ദേവസ്വം ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സംഗമേശ്വര എന്‍.എസ്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയമായി ഉപയോഗിച്ചിരുന്ന കെട്ടിടം ദേവസ്വം അടുത്ത ദിവസം തന്നെ അറ്റക്കുറ്റപ്പണികള്‍ നടത്തി നവീകരിക്കും. താത്പര്യമുള്ളവര്‍ക്ക് ഇവ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. മാനേജിങ് കമ്മിറ്റി അംഗം കെ.ജി. സുരേഷ്, ദേവസ്വത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Advertisement

പയ്യപ്പിള്ളി മാത്യു ജോര്‍ജ്ജ് (69) നിര്യാതനായി

പയ്യപ്പിള്ളി മാത്യു ജോര്‍ജ്ജ് (69) നിര്യാതനായി .
മക്കള്‍- ജോഫി,ബൈജു,ജിജു, മരുമക്കള്‍- ബേബി ,ഷീബ ,നൈസി

 

Advertisement

ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തിയില്‍ തൊപ്രാന്‍കുളത്തിന് ശാപമോക്ഷം.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റും ആളൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും സംയുക്തമായി ഉപയോഗശൂന്യമായ കുളം വൃത്തിയാക്കി. ആളൂര്‍ പഞ്ചായത്തിലെ കട്ടന്‍തോട് എന്ന പ്രദേശത്തേ തൊപ്രാന്‍കുളമാണ് ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയേഴ്‌സ് വൃത്തിയാക്കി സംരക്ഷിച്ചത്.നാല്‍പതോളം എന്‍ എസ് എസ് വളണ്ടിയേഴ്സ് പങ്കെടുത്ത രണ്ടു ദിവസത്തെ വേനല്‍ ക്യാമ്പിനോടനുബന്ധിച്ചായിരുന്നു പ്രവര്‍ത്തനം നടന്നത്.പായലും കുള വാഴയും കൊണ്ട് വ്യത്തിഹീനമായിരുന്ന കുളം അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് വ്യത്തിയാക്കിയത്.ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് കോര്‍ഡിനേറ്ററും പ്രൊഫസറുമായ അരുണ്‍ ബാലകൃഷ്ണന്‍,വാര്‍ഡ് മെമ്പറായ നീതു ,ആന്‍സണ്‍.അഭിരാജ് ,ആദര്‍ശ്,അതുല്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement

ഉഷാ രവീന്ദ്രന്‍ നിര്യാതയായി.

കാറളം വേലംപറമ്പില്‍ രവീന്ദിന്റെ (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍) ഭാര്യ ഉഷ രവീന്ദ്രന്‍  (63 വയസ്സ്) നിര്യാതയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദ്യോഗസ്ഥയായിരുന്നു.
മക്കള്‍: രമ്യ (കാനഡയില്‍ അധ്യാപിക)
രാഹുല്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, വിദ്യ എഞ്ചി.കോളേജ്)
മരുമക്കള്‍: സുനീഷ് കുമാര്‍ (കനഡയില്‍ പി.എച്ച്.ഡി ചെയ്യുന്നു)
സംസ്‌കാരം നാളെ (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് കാറളത്തുള്ള വീട്ടുവളപ്പില്‍ നടത്തുന്നു.

 

Advertisement

വിദ്യാമിത്രം മെറിറ്റ് ഡേ :വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന മെറിറ്റ് ഡേയില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.എസ്.എസ്.എല്‍.സി., പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് തോമസ് കോലങ്കണ്ണി മെമ്മോറിയല്‍ അവാര്‍ഡും പൊതുവിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വി.എം.അലിയാര്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് എം.എ.ബാഹുലേയന്‍ മെമ്മോറിയല്‍ വിദ്യാസഹായവും വിതരണം ചെയ്തു.ഇരിങ്ങാലക്കുട ഐ.ടി.സി. ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ് അധ്യക്ഷനായി. സാഹിത്യകാരന്‍ ബക്കര്‍ മേത്തല മുഖ്യാതിഥിയായി. വി.രാമദാസ്, ഉണ്ണി.കെ.പാലക്കാത്ത്, പി.മോഹനന്‍, ഷംസു വെളുത്തേരി, കെ.എ.ഭാസ്‌കരന്‍, കെ.ആര്‍.സുഗതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement

ലഹരി വിമുക്ത തലമുറയെ വാര്‍ത്തെടുക്കുന്നതിന് പദ്ധതി നടപ്പിലാക്കും: മന്ത്രി സി.രവീന്ദ്രനാഥ്.

കരൂപ്പടന്ന: സ്‌കൂള്‍ – കലാലയ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനും ലഹരി വിമുക്ത തലമുറയെ വാര്‍ത്തെടുക്കാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 – 2020 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 400 സ്‌കൂളുകള്‍ അന്താരാഷ്ട്ര പദവിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.വി ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ ,വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,
വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
കെയ്റ്റ് എഞ്ചിനീയര്‍ നിര്‍മല്‍ ദിവാകരന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രൊജക്റ്റ് അവതരണം നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സല ബാബു,ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, സീമന്തനി സുന്ദരന്‍, നിഷ ഷാജി, ആമിനാബി, എം രാജേഷ്, അയൂബ് കരൂപ്പടന്ന, സുരേഷ് പണിക്കശ്ശേരി, കെ.എ സദക്കത്തുള്ള, കെ എ ഷംസുദ്ധീന്‍, ശശി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.ഹയര്‍ സെക്കണ്ടറി വിഭാഗം ആറു ഹൈ ടെക് ക്ലാസ് മുറികളും സ്മാര്‍ട്ട് ഓഫീസ് മുറിയും വി. ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എ.എ.ലാലി സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഷൈല സഹീര്‍ നന്ദിയും പറഞ്ഞു.

 

Advertisement

ഇരിങ്ങാലക്കുടയിലെ വീട് കയറി കൊലപാതകം പ്രതികളില്‍ 5 പേര്‍ പിടിയില്‍

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വീട് കയറി കൊലപെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ ഇരിങ്ങാലക്കുട പോലിസ് പിടിയിലായി.പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പോലിസ് പിടിയിലായത്.ഞായറാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവെച്ചത്. രാത്രി 10 മണിയോടെ വിജയന്റെ മകന്‍ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായാണ് ഒമ്പതംഗ സംഘം വീട്ടിലെത്തിയത്.വാതില്‍ തുറന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചത്.വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ മാതാവ് കൗസല്യ (83), ക്കും പരിക്കേറ്റിട്ടുണ്ട്. വിനീത് അപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.വിനീതും സമീപത്തുള്ള വീട്ടുകാരും ഉണര്‍ന്ന് വരുന്നതിനു മുമ്പേ ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു.വിജയന് കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. സമീപവാസികളാണു ഓട്ടോറിക്ഷയില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അംബിക തീവ്രപരിചരണ വിഭാഗത്തിലാണ്.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെ നേത്യത്ത്വത്തിലാണ് അന്യേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്.എസ് ഐമാരായ കെ എസ് സുശാന്ത്,തോമസ് വടക്കന്‍,മുഹമ്മദ് റാഫി ,എ എസ് ഐമാരായ സി കെ സുരേഷ് കുമാര്‍, പി സി സുനില്‍, കെ സി ബാബു,സീനിയര്‍സി പി ഓമാരായ ജയകൃഷ്ണന്‍, പ്രദീപ് , മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, ജോബ്,സി പി ഓമാരായ ലിജു ഇയ്യാനി, സൂരജ് ദേവ് ,ജീവന്‍തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ മണികൂറുകള്‍ക്കുള്ളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.എസ് പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാന്‍ജും അന്യേഷണത്തിന് നേതൃത്തം നല്‍കുന്നുണ്ട്.

ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമണം : ഒരാള്‍ കൊല്ലപ്പെട്ടു

Advertisement

ഗുണ്ടകളുടെ അഴിഞ്ഞാട്ടം,സമാധാനജീവിതം ഉറപ്പുവരുത്തണം :സി പി ഐ

ഇരിങ്ങാലക്കുട:ഗുണ്ടകളുടെ അഴിഞ്ഞാട്ടം,സമാധാനജീവിതം ഉറപ്പുവരുത്തണം :സി പി ഐ
വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാവിളയാട്ടം സാസ്‌കാരികപട്ടണമായ ഇരിങ്ങാലക്കുട ക്ക് അപമാനമായി മാറികഴിഞ്ഞിരിക്കുകയാണെന്നും, സമാധാനജീവിതം ഉറപ്പുവരുത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു.മാസങ്ങളുടെ ഇടവേളയില്‍ 2 കൊലപാതകങ്ങള്‍ പട്ടണം കേന്ദ്രീകരിച്ച് നടന്നു,ഭവനഭേദനങ്ങള്‍ നിത്യസംഭവമെന്നവണ്ണം വര്‍ദ്ധിക്കുന്നു,ഇതിന് അവസാനമുണ്ടാകണം,രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് ക്രിമിനലുകള്‍ വിലസുന്നത്,കൃത്യങ്ങള്‍ക്കുശേഷം പ്രതികളെ പിടിക്കുന്നതിന് പോലീസിന് കഴിയുന്നുണ്ട്,എന്നാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ജാഗ്രത കുറവുണ്ടെന്ന ജനങ്ങളുടെ ആക്ഷേപത്തിന് പരിഹാരമുണ്ടാകണം,ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണം,ഇത്തരം കേസ്സുകളിലെ പ്രതികള്‍ക്ക് ഒരു വിധ രാഷ്ട്രീയ സഹായവും ഉണ്ടാകരുത്.

 

Advertisement

ജീവനക്കാര്‍ സൗഹാര്‍ദ്ദപരമായി ജനങ്ങളോട് ഇടപെടാന്‍ ശീലിക്കണം : മന്ത്രി ഇ ചന്ദ്രശേഖരന്‍

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളോട് ജീവനക്കാര്‍ സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ശീലിക്കണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി ഇരിങ്ങാലക്കുടയില്‍ രൂപികരിച്ച റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.പുതിയ ആറ് റവന്യൂ ഡിവിഷനുകള്‍ സംസ്ഥാനത്ത് രൂപികരിക്കുന്നതിലൂടെ 253 പുതിയ തസ്തികകളും സൃഷ്ടിക്കുവാന്‍ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടികാട്ടി.മതിയായ രേഖകകള്‍ ലഭിയക്കാതെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങളില്‍ പെട്ട് കിടക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഭൂമി ഉടമസ്ഥാവകാശചട്ടങ്ങളില്‍ ഭേതഗതി വരുത്തുന്നതിനായി ജോലികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പൊതുസമ്മേളനം നടക്കുന്ന ക്രൈസ്റ്റ് കോളേജ് ഓഡിറ്റേറിയത്തിലേയക്ക് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.ജില്ലയിലെ മന്ത്രിമാരും എം പി മാരും പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കില്ലും സമീപ നിയോജകമണ്ഡലങ്ങളിലെ മൂന്ന് എം എല്‍ എ മാര്‍ മാത്രം പരിപാടിയില്‍ പങ്കെടുത്തത് ഉദ്ഘാടന സമ്മേളനത്തിന്റെ ശോഭ കുറച്ചു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ എ കൗശികന്‍ ഐ എ എസ് സ്വാഗതം പറഞ്ഞു.ബി ഡി ദേവസ്സി എം എല്‍ എ,ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ,വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Advertisement

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ :മേഖല സമ്മേളനവും, ഇഫ്താര്‍ വിരുന്നും

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍(alca ) കൊടുങ്ങല്ലൂര്‍ മേഖല സമ്മേളനവും മെറിറ്റ് അവാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും നാളെ ഉച്ചതിരിഞ്ഞു 3 മണിക്ക് മാരേക്കാട് കടവത്ത് തട്ടുക്കടയില്‍ നടക്കും. സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കോട്ടത്തുരുത്തി ഉല്‍ഘാടനം ചെയ്യും. എസ് എസ് എല്‍ സി, പ്ലസ് ടു അവാര്‍ഡ് വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് തിയ്യാടി നിര്‍വഹിക്കും.ശ്രീജിത്ത് കെ. ജെ (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍, ശ്രീ ബാബു (alca എറണാകുളം ജില്ലാ പ്രസിഡന്റ് ),alca ജില്ലാ നേതാക്കളായ ഹുസൈന്‍ എറിയാട്, സന്തോഷ് മുതുവറ, ബൈജു ചാലില്‍ എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്ന് ഇഫ്താര്‍ സംഗമവും നടക്കും.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe