നൂറ്റൊന്നംഗസഭ സംഗീതസദസ് സംഘടിപ്പിച്ചു

131
Advertisement

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ നേതൃത്വത്തില്‍ സംഗീതസദസ് സംഘടിപ്പിച്ചു. സ്‌കൂള്‍ കോളേജ് വിദ്യാത്ഥികള്‍ക്കായി ലളിതസംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലുമായിരുന്നു മത്സരങ്ങള്‍. സഭാ വൈസ് ചെയര്‍മാന്‍ പി.കെ.ശിവദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഗീത സംവിധായകന്‍ പ്രതാപ് സിങ് പരിപാടി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍, സെക്രട്ടറി പി.രവിശങ്കര്‍, ട്രഷറര്‍ എം.നാരായണന്‍കുട്ടി ,പ്രസന്ന ശശി, എം.എന്‍.തമ്പാന്‍, കെ.ഹരി എന്നിവര്‍ സംസാരിച്ചു. നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുബിന്ദ് സമ്മാനദാനം നടത്തി.ലളിതസംഗീതം ജൂനിയര്‍ വിഭാഗത്തില്‍ ശ്രീവൈഗ ബൈജു ,വൈഗ .എസ്. , വൈഗ പി.പി. എന്നിവരും സീനിയര്‍ വിഭാഗത്തില്‍ വി.പി. കൃഷ്ണ, അഭയ് ദേവ്, അഭിനവ്.വി.ജി. എന്നിവരും ശാസ്ത്രീയ സംഗീതം ജൂനിയര്‍ വിഭാഗത്തില്‍ ശ്രീ വൈഗ ,ദൃശ്യ .പി .എസ്., ദേവനന്ദഹരി എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ഐശ്വര്യ .കെ.ജി., സുസ്മിത.വി.മഹേഷ്, കൃഷ്ണ വി .പി.എന്നിവരും യഥാക്രമം ഒന്ന്, രണ്ട്്, മൂന്ന്, സ്ഥാനങ്ങള്‍ നേടി.

 

Advertisement