ഇന്ധവില വർന്ധനവിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ ധർണ്ണാ സമരം നടത്തി

31

ഇരിങ്ങാലക്കുട: ഇന്ധവില വർന്ധനവിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മറ്റിയംഗം വിഎ മനോജ്കുമാർ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം വത്സല ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പിസി നിമിത, എസ്എഫ്ഐ ഏരിയ ജോ.സെക്രട്ടറി കെ.ഡി യദു, വൈസ് പ്രസിഡണ്ട് ഐശ്വര്യ പിഎസ്, ഡിവൈഎഫ്ഐ ബ്ലോക്ക് ജോ. സെക്രട്ടറിമാരായ ടിവി വിജീഷ്, അതീഷ് ഗോകുൽ, സെക്രട്ടറിയേറ്റ് അംഗം എം.വി ഷിൽവി എന്നിവർ സമരത്തിന് അഭിവാദ്യം ചെയ്തു സംസാരിച്ചു .ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയ്ക്ക് ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റിയംഗം കെകെ ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.

Advertisement