ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽഫ്ലവർ ഹൈസ്കൂൾ, പൊതു വിദ്യാലയങ്ങളിലെ മികവുറ്റ വിദ്യാലയങ്ങളിൽ ഇടം നേടി. പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവയ്ക്കുന്നതിനായുള്ള സർക്കാരിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3-യിൽ മികവ് തെളിയിച്ച് മുൻനിരയിൽ നിൽക്കുന്നു.കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങളുടെ മികവുകളാണ് റിയാലിറ്റി ഷോയിലൂടെ അവതരിപ്പിക്കുന്നത്.1600 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങൾ ആണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത് .ജില്ലയിൽ നിന്നുള്ള അഞ്ചു സ്കൂളുകളിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഇരിഞ്ഞാലക്കുടയും സ്ഥാനം പിടിച്ചു .പഠനരംഗത്തെ മികവുകൾക്കൊപ്പം കലാകായിക ശാസ്ത്ര സാങ്കേതിക പ്രവർത്തി പരിചയ രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ ഇടപെടലുകളും എല്ലാം ഈ’ ഷോ’യിൽ വിലയിരുത്തും. കുട്ടികൾക്കായി അബാക്കസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആയോധനകലകളുടെ അഭ്യസനം ,ലൈവ് റേഡിയോ എഫ് എം, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, ദിനാചരണങ്ങൾ, സർഗ്ഗാത്മകത പ്രകടിപ്പിക്കാനാകുന്ന ടാലൻറ്സ്റ്റേജ്, വാൾ ഓഫ് ഹാപ്പിനസ് എന്നിവ ഈ വിദ്യാലയത്തിന്റെ മികവുറ്റ പ്രകടനങ്ങളാണ്. പൊതിച്ചോറ് വിതരണം ,ക്ലോത്ത് ബാങ്ക് പ്രവർത്തനം, ഔഷധ ചെടികൾ, ചെടിത്തോട്ടം പോഷകമൂല്യ മുള്ളഭക്ഷണം തുടങ്ങിയവ മികവുകൾ തന്നെ .പ്രധാനാധ്യാപിക സിസ്റ്റർ സകൊച്ചുത്രേസ്യ ടി ഐ, പി ടി എ പ്രസിഡന്റ് ജെയ്സൺ കരപറമ്പിൽ, അധ്യാപക പ്രതിനിധികൾ ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ റിയാലിറ്റി ഷോയിൽ പങ്കെടുത്തു.കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഞായറാഴ്ച രാത്രി 7 മണിക്ക് സംപ്രേഷണംചെയ്യും.
അഡ്വ. കെ.ജി. അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി ആദരിക്കുന്നതിന്റെ
ഇരിങ്ങാലക്കുട : ഇന്ത്യ-ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ, രാജ്യാന്തര
പദവികളടക്കം വിവിധങ്ങളായ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ
ഇരിങ്ങാലക്കുടയുടെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍
നിറസാന്നിധ്യമായ അഡ്വ. കെ.ജി. അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി
ആദരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മെയിന്‍ റോഡിലുളള ചുങ്കത്ത്
ടവ്വറില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസിന്റെ ഉല്‍ഘാടനം നഗരസഭ വൈസ്
ചെയര്‍മാന്‍ ടി.വി. ചാര്‍ളി നിര്‍വ്വഹിച്ചു. സംഘാടക സമിതി ജനറല്‍
കണ്‍വീനര്‍ യു.പ്രദീപ്മേനോന്‍ അധ്യക്ഷത വഹിച്ചു. റിസപ്ഷന്‍ കമ്മിറ്റി
ചെയര്‍മാന്‍ ജെയ്സന്‍ പറേക്കാടന്‍, സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി
വി.എ മനോജ്കുമാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ സി.സി. ഷിബിന്‍, ഡിസിപ്ലിന്‍
കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ബോബന്‍, പി.ആര്‍.ഒ ഷാജന്‍ ചക്കാലക്കല്‍
തുടങ്ങിയവര്‍ സംസാരിച്ചു. ഫിനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍
വര്‍ഗ്ഗീസ് പുത്തനങ്ങാടി, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍
ടി.ജി.ശങ്കരനാരായണന്‍, സ്‌റ്റേജ് കമ്മിറ്റി കണ്‍വീനര്‍
എം.ബി.രാജുമാസ്റ്റര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ജോണ്‍
നിധിന്‍ തോമസ്, സപ്ലിമെന്റ് കമ്മിറ്റി കണ്‍വീനര്‍ എ.സി. സുരേഷ്,
പ്രൊസഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ സ്റ്റാന്‍ലി, ഫിനാന്‍സ്
കമ്മിറ്റി അംഗം വിജയന്‍ ഇളയടത്ത്, നഗരസഭ കൗണ്‍സിലര്‍മാരായ ജസ്റ്റിന്‍
ജോണ്‍, സിജു യോഹന്നാന്‍, ഷെല്ലി വില്‍സന്‍, മിനി ജോസ്, മിനി സണ്ണി, ലേഖ
ഷാജന്‍, സാനി സി.എം തുടങ്ങിയവര്‍ പങ്കെടുത്തു.
വിധിയെ തോൽപ്പിച്ച് ജീവിതത്തെ നേരിട്ട പ്രണയത്തിൻറെ സൗന്ദര്യം കാണിച്ചുതന്ന പ്രണവ് യാത്രയായി ആദരാഞ്ജലികൾ
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു . വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2020 മാര്‍ച്ച് 3 നാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.അപകടത്തില്‍ ശരീരം തളര്‍ന്നിരുന്ന പ്രണവിന് തുണയായി ഷഹ്ന എന്ന പെണ്‍കുട്ടി ജീവിതത്തിലേയ്ക്ക് കടന്ന് വന്നിട്ട് കുറച്ച് വര്‍ഷങ്ങളെ ആവുന്നുള്ളു.ഇരുവരുടെയും വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു.
എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്.
ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന സമയത്താണ് പ്രണവിന്‍റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്.
ഒരു ബൈക്കപകടത്തിന്റെ രൂപത്തില്‍ വിധി പ്രണവിന്‍റെ സ്വപ്നങ്ങളെ തകര്‍ത്തു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയില്‍ നിന്ന് പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി. അപ്പോഴേക്ക് പ്രണവിന് പൂര്‍ണ്ണ പിന്തുണയുമായി കൂട്ടുകാര്‍ സജീവമായിരുന്നു.
കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവത്തിന് പോയ പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആ വീഡിയോയിലൂടെയാണ് മലയാളികളുടെ ഹൃദയത്തില്‍ പ്രണവ് കയറിപ്പറ്റിയത്. വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരേയും നേരിട്ടും അല്ലാതെയുമെല്ലാം അഭിനന്ദനങ്ങളറിയിച്ചു. അക്കൂട്ടത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു പെണ്‍കുട്ടിയും പ്രണവിനെ തേടിയെത്തി. ഷഹാന എന്ന പത്തൊമ്പതുകാരിയായിരുന്നു അത്. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹാനയും പ്രണവിനെ സമീപിച്ചത്. എന്നാല്‍ പ്രണവ് അത് കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ ഷഹാനയുടെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ഒടുവില്‍ പ്രണവിനായില്ല. ഒടുവില്‍ എതിര്‍പ്പുകളേറെയുണ്ടായിട്ടും 2022 മാര്‍ച്ച് മൂന്നിന് പ്രണവ് ഷഹാനയെ തന്‍റെ ജീവിത്തിലേക്ക് ചേര്‍ക്കുകയായിരുന്നു.
മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ്.
ഭാവനാശേഷിയുള്ള ഒരു മുൻതലമുറ നടത്തിയ മുതൽമുടക്കാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങൾ അത്രയും എന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് അഭിപ്രായപ്പെട്ടു
ഇരിങ്ങാലക്കുട: ഭാവനാശേഷിയുള്ള ഒരു മുൻതലമുറ നടത്തിയ മുതൽമുടക്കാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങൾ അത്രയും എന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കേണ്ട ചുമതല ഇന്നത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു, ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ഡോ. ബി പി അരവിന്ദ, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ, ലാബ് അസിസ്റ്റൻറ് ശ്രീ. ടി കെ ഡേവിസ് എന്നിവരാണ് ഈ വർഷം ക്രൈസ്റ്റ് കലാലയത്തിൽ നിന്ന് വിരമിക്കുന്നത്.മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു വിരമിക്കുന്നത്. ഫിസിക്സ് വിഭാഗത്തിൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം വകുപ്പ് മേധാവി ആയിട്ടാണ് പടിയിറങ്ങുന്നത്. ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ 31 വർഷത്തെ അധ്യാപനത്തിന് ശേഷം വകുപ്പു മേധാവിയായിട്ടാണ് ഡോ. ബി പി അരവിന്ദ ഔദ്യോഗിക ജീവിതത്തിൻ്റെ പടിയിറങ്ങുന്നത്. കഴിഞ്ഞ ഒരു വർഷമായി ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഫാദർ ജോയ് പിണക്ക പറമ്പിൽ പതിനേഴ് വർഷത്തെ തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമാണ് ഔദ്യോഗിക ജീവിതത്തിൻറെ പടിയിറങ്ങുന്നത്. ഇരിങ്ങാലക്കുടയുടെ സംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പരിസ്ഥിതി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായി. നാടൻ മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളുടെ പ്രചാരണം വഴി അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട മാവച്ഛനും പ്ലാവച്ഛനുമായി. ‘ഒരു ഗോൾ ഒരു മരം’ പദ്ധതിയിലൂടെ ലോകകപ്പ് ഫുട്ബോൾ മത്സരം പരിസ്ഥിതിസംരക്ഷണത്തിന് അദ്ദേഹം അവസരമാക്കി. കായിക രംഗത്തെ അദ്ദേഹത്തിൻറെ സംഭാവനകൾ പരിഗണിച്ച് മികച്ച കായികാധ്യാപകനുള്ള സംസ്ഥാന സർക്കാരിന് ജി വി രാജ പുരസ്കാരത്തിന് ജോയച്ചൻ അർഹനായി. മുപ്പത്തിനാല് വർഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് ശ്രീ. ടി കെ ഡേവിസ് കോളേജിൽ നിന്ന് വിരമിക്കുന്നത്. ക്രൈസ്റ്റ് കോളേജിൽ ലാബ് അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റൻറ് എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തിയത് സി എം ഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തമ്പറമ്പിലാണ്. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറെലി, പ്രൊഫ. കെ ജെ ജോസഫ്, പ്രൊഫ. സുധീർ സെബാസ്റ്റ്യൻ, ഡോ. അനിൽ കുമാർ, ഷാജു വർഗീസ്, ബിജു വർഗീസ്, ജെയ്സൺ പാറേക്കാടൻ, കോളേജ് ചെയർപേഴ്സൺ അമീഷ, ഡോ. സോണി ജോൺ എന്നിവർ പ്രസംഗിച്ചു. ഡോ. കെ വൈ ഷാജു, ഡോ. ബി പി അരവിന്ദ, ഫാ. ജോയ് പീണിക്കപറമ്പിൽ, ടി കെ ഡേവിസ് എന്നിവർ മറുപടിപ്രസംഗം നടത്തി.
കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റ് നിൽപ്പ് സമരം നടത്തി
ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (കുബ്‌സോ) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം റിസർവ്വ് ബാങ്കിന്റെ SAF നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാർക്ക് അർഹമായ ഡി എ കുടിശിക സംസ്ഥാന സർക്കാർ അനുവദിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, 1:4 , 1:1 അനുപാതം മൂലം പ്രെമോഷൻ സാധ്യത അട്ടിമറിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്ര്യഖ്യാപിച്ച് ഐ ടി യു ബാങ്ക് യൂണിറ്റ് നിൽപ് സമരം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് വില്ലടം, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ എം ആർ ഷാജു, ജോസഫ് ചാക്കോ, എൻ ജെ ജോയ്, കെ പി സെബാസ്റ്റിൻ, എ ആശ, യൂണിറ്റ് ഭാരവാഹികളായ ബിജോയ് ടി വി, ഷിന്റോ ജോൺ, ജോളി ആന്റോ, സഞ്ചയൻ പി വി, മനീഷ് ആർ യു, ശ്രീറാം ജയബാലൻ, മഞ്ജു സി വി, ജൂലി എം കെ, തുടങ്ങിയവർ ഐ ടി യു ബാങ്കിന്റെ വിവിധ ശാഖകളിൽ സമരത്തിന് നേതൃത്വം നൽകി. സെക്രട്ടറിയേറ്റിനു മുൻപിലും, റിസർവ്വ് ബാങ്കിന് മുന്നിലും തുടർസമരങ്ങൾ ഉണ്ടാകുമെന്ന് കുബ്‌സോ നേതാക്കൾ അറിയിച്ചു.
ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു
ഇരിങ്ങാലക്കുട: ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം സെക്രട്ടറി സുബിൻ പി എസ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സനൽ കല്ലൂക്കാരൻ, അഷ്‌കർ സുലൈമാൻ, ഷിൻസ് വടക്കൻ, ജോമോൻ ജോസ്, ഷാർവിൻ നെടുമ്പറമ്പിൽ, മനു വി ആർ, ജിയോ ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയിൽ
ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56) , കാറളം വിഎച്ച്എസ്ഇ യിലെ പ്ലസ് ടു വിദ്യാർഥിയായ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്നുണ്ട്. വൈകീട്ട് കാണാതായതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൂന്ന് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിത്. മകൾ മിഷ ഭർത്താവ് സുമേഷിനോടൊപ്പം വിദേശത്താണ്. കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം
ഇരിങ്ങാലക്കുട: കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു, ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ഡോ. ബി പി അരവിന്ദ, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ ലാബ് അസിസ്റ്റൻറ് ടി കെ ഡേവിസ് എന്നിവരാണ് ഈ വർഷം ക്രൈസ്റ്റ് കലാലയത്തിൽ നിന്ന് വിരമിക്കുന്നത്.മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു വിരമിക്കുന്നത്. ഫിസിക്സ് വിഭാഗത്തിൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം വകുപ്പ് മേധാവി ആയിട്ടാണ് പടിയിറങ്ങുന്നത്. ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ 31 വർഷത്തെ അധ്യാപനത്തിന് ശേഷം വകുപ്പു മേധാവിയായിട്ടാണ് ഡോ. ബി പി അരവിന്ദ ഔദ്യോഗിക ജീവിതത്തിൻ്റെ പടിയിറങ്ങുന്നത്. കഴിഞ്ഞ ഒരു വർഷമായി ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഫാദർ ജോയ് പിണക്ക പറമ്പിൽ 17 വർഷത്തെ തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമാണ് ഔദ്യോഗിക ജീവിതത്തിൻറെ പടിയിറങ്ങുന്നത്. ഇരിങ്ങാലക്കുടയുടെ സംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പരിസ്ഥിതി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായി. നാടൻ മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളുടെ പ്രചാരണം വഴി അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട മാവച്ഛനും പ്ലാവച്ഛനുമായി. ‘ഒരു ഗോൾ ഒരു മരം’ പദ്ധതിയിലൂടെ ലോകകപ്പ് ഫുട്ബോൾ മത്സരം പരിസ്ഥിതിസംരക്ഷണത്തിന് അദ്ദേഹം അവസരമാക്കി. കായിക രംഗത്തെ അദ്ദേഹത്തിൻറെ സംഭാവനകൾ പരിഗണിച്ച് മികച്ച കായികാധ്യാപകനുള്ള സംസ്ഥാന സർക്കാരിന് ജി വി രാജ പുരസ്കാരത്തിന് ജോയച്ചൻ അർഹനായി. മുപ്പത്തിനാല് വർഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് ശ്രീ. ടി കെ ഡേവിസ് കോളേജിൽ നിന്ന് വിരമിക്കുന്നത്. ക്രൈസ്റ്റ് കോളേജിൽ ലാബ് അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റൻറ് എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.ഫെബ്രുവരി 16 വ്യാഴാഴ്ച രാവിലെ പത്തിന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് മുഖ്യാതിഥിയായിരിക്കും. വിരമിക്കുന്ന വരുടെ ചിത്രം അനാച്ഛാദനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുന്നത് സി എം ഐ സഭയുടെ പ്രയോജനറൽ ഫാ. ഡോ. തോമസ് ചാത്തൻപറമ്പിലാണ്. സി എം ഐ തൃശ്ശൂർ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ഡേവിസ് പനയ്ക്കൽ ആശംസകൾ അറിയിച്ച സംസാരിക്കും
അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതി കുന്നത്തറ കോളനിയിൽ മന്ത്രി ആർ ബിന്ദു ചർച്ച നടത്തി
മുരിയാട്: കുന്നത്തറ കോളനിയിൽ അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചനാ യോഗം മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്നു. പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ആവാസവ്യവസ്ഥ ഏറ്റവും മെച്ചപ്പെട്ടതാക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
ഓരോ വർഷവും ഓരോ പട്ടികജാതി കോളനികളെ തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന പദ്ധതിയാണ് അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം. നിർമിതി കേന്ദ്രയാണ് ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന നിർവഹണ ഏജൻസി. കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണി, റോഡ് നവീകരണം, സ്ഥലം ലഭ്യമെങ്കിൽ കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടയുള്ള സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവ പദ്ധതി വഴി നടപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായ പ്രാഥമിക ആലോചനാ യോഗത്തിൽ മന്ത്രി ഗുണഭോക്താക്കളുമായി ചർച്ച നടത്തി. 46 കുടുംബങ്ങളാണ് കുന്നത്തറ കോളനിയിലുള്ളത്. കോളനിയിലെ താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം രണ്ടാം ഘട്ടത്തിൽ നിർവഹണ ഏജൻസിയായ നിർമിതി കേന്ദ്രയുമായി ചർച്ച നടത്തും. തുടർന്ന് അന്തിമ പദ്ധതി തയ്യാറാക്കി നിർമാണം ആരംഭിക്കും.യോഗത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ, വാർഡ് മെമ്പർമാരായ ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, പട്ടികജാതി വികസന ഓഫീസർ പ്രീത, എസ് സി പ്രമോട്ടർ ചിഞ്ചു, എസ് സി അക്രെഡിറ്റഡ് എഞ്ചിനീയർ ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു
ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് കൊടിയേറ്റം
ഇരിങ്ങാലക്കുട: ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ കൊടിയേറ്റം കത്തിഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് നിർവഹിച്ചു മാർക്കറ്റ് പരിസരങ്ങളുടെ ദിപാലങ്കരങ്ങളുടെ സ്വിച്ചോൺ കർമ്മം ഇരിങ്ങലക്കുട സബ്. ഇൻസ്പെക്ടർ എം.എസ്.ഷാജൻ നിർവ്വഹിച്ചു ദിപാലങ്കാര കൺവീനർ റെജി മാളക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ജിക്സൺ മങ്ക ടിയാൻ അമ്പ് കമ്മറ്റി ഭാരവാഹികളായ വിൻസൻ കോമ്പാറക്കാരൻ ടെൽസൺ കോട്ടോളി വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടൻ അഡ്വ. ഹോബി ജോളി എന്നിവർ പ്രസംഗിച്ചു പോളി കോട്ടോളി ജോ ജോ പള്ളൻ ബെന്നി വിൻസെന്റ് ജോബി അക്കരക്കാരൻ ജെയിസൺ പൊന്തോക്കൻ എന്നിവർ നേതൃത്വം നൽകി
വെള്ളാനിപ്പറമ്പിൽ റാഫേൽ മകൻ വി. ആർ. ജോബ് (83) നിര്യാതനായി
വെള്ളാനിപ്പറമ്പിൽ റാഫേൽ മകൻ വി. ആർ. ജോബ് (83) നിര്യാതനായി .സംസ്കാരകർമ്മം 15/02/2023 ബുധനാഴ്ച്ച രാവിലെ11.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ : ആനി ജോബ്.മക്കൾ :ആഷ്ലി എഡ്വിൻ,റാലി ജോബ് ,ഷൈലി ജയൻ,മരുമക്കൾ :എഡ്വിൻ ഫ്രാൻസിസ്,ലത റാലി ,ജയൻ ജോസഫ്,പേരക്കുട്ടികൾ:കെന്നത്ത് എഡ്വിൻ,ദിയ ആൻ റാലി,ആരോൺ ജോസഫ് റാലി,ജോസഫ് ജയൻ.
കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ തേനിച്ചയെ കണ്ടെത്തി
ഇരിങ്ങാലക്കുട : കേരളത്തിൽ നിന്ന് ഒരു പുതിയ ഇനം കുയിൽ തേനിച്ചയെകണ്ടെത്തി. കുക്കു ബീ വിഭാഗത്തിൽ പെടുന്ന തെറിയസ് നരേന്ദ്രാനി എന്ന പേരിട്ടിരിക്കുന്ന ഈ സ്പീഷീസിനെ ഷഡ്പദ എന്റെമോളജി റിസർച്ച് ലാബ്(SERL), ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട, ഗവൺമെൻറ് കോളേജ്,
കോടഞ്ചേരി എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് കണ്ടെത്തിയത്.തൈറിയസ് നരേന്ദ്രാനി എന്ന നാമം അന്തരിച്ച ഡോക്ടർ ടി. സി. നരേന്ദ്രന്റെ ഓർമ്മയ്ക്കായിട്ടാണ് നൽകിയിരിക്കുന്നത്. എന്റെമോളജി
പ്രാണിശാസ്ത്ര പഠന മേഖലയിൽ അദ്ദേഹത്തിൻറെ മികവും സംഭാവനകളും കണക്കിലെടുത്താണ് ബഹുമാനാർത്ഥം ഈ നാമം പുതിയ സ്പീഷിസിന് നൽകിയിരിക്കുന്നത്.അഥവാമലപ്പുറം ജില്ലയിലെ കോൾ നിലമായ സ്രായിൽ കടവിൽ നിന്നും ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ക്യാമ്പസിൽ നിന്നുമാണ് പുതിയ സ്പീഷീസിനെ ഗവേഷകർ കണ്ടെത്തിയത്. കോൾനിലങ്ങൾ ജൈവവൈവിധ്യസമ്പന്നമായ ഒരു
ആവാസവ്യവസ്ഥയാണ്. കേരളത്തിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് കോൾ നിലങ്ങൾ കാണപ്പെടുന്നത്. ഈ ആവാസവ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്ത് 2002 ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിനെ റാംസാർ സൈറ്റുകളുടെ പട്ടികയിൽ ഷഡ്പദങ്ങളുടെ വിഭാഗത്തിൽ തന്നെ ഏറ്റവും ഉപകാരികളായവരാണ്
തേനീച്ചകൾ. ലോകത്ത് ഭൂരിഭാഗം വിളകളുടെയും മറ്റു സസ്യജാലങ്ങളുടെയും പരാഗണത്തിന് സഹായിക്കുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകൾ കൂട്ടമായി കോളനികളിൽ താമസിക്കുന്നവരും തേനും അതുപോലെതന്നെ വാക്സും ഉല്പാദിപ്പിക്കുന്നവരുമാണ്. എന്നാൽ ഇവരുടെ കൂട്ടത്തിൽ തന്നെ
കോളനിയായി താമസിക്കാത്തവരും തേൻ ഉൽപ്പാദിപ്പിക്കാത്തവരും ആയിട്ടുള്ള വിഭാഗവും ഉണ്ട്. അവയെ സോളിറ്ററി ബീ അധവാ ഏകാകി തേനിച്ചകൾ എന്നാണ് വിളിക്കുന്നത്. ഏകാകി തേനിച്ചകൾ ഒറ്റയ്ക്ക് കൂടുണ്ടാക്കി താമസിക്കുന്നവരാണ്. സസ്യജാലങ്ങളുടെ പരാഗണത്തിൽ തേനീച്ചകളെപ്പോലെ
ഇവയും സഹായിക്കുന്നുണ്ട്. എന്നാൽ സ്വന്തമായി കൂടുണ്ടാക്കാത്തവരും പരാഗണത്തിൽ സഹായിക്കാത്തവരും ആയിട്ടുള്ള ഒരു വിഭാഗം ഉണ്ട്. അതാണ് കുക്കു ബീ അഥവാ കുയിൽ തേനിച്ചകൾ. കുയിൽ തേനിച്ചകൾ മറ്റ് ഏകാകി തേനീച്ചകളുടെ കൂട്ടിൽ മുട്ടയിടുന്നവരാണ്. അവ പക്ഷികളിലെ കുയിലിന്റെ സ്വഭാവം കാണിക്കുന്നതുകൊണ്ടാണ് കുക്കു ബീ എന്ന് വിളിക്കുന്നത്.ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റെമോളജി റിസർച്ച് ലാബ് ഗവേഷക അഞ്ജു സാറാ പ്രകാശ്, ക്രൈസ്റ്റ് കോളേജ് അധ്യാപകനും എസ്. ഇ. ആർ. എൽ.മേധാവിയുമായ ഡോ. ബിജോയ് സി., കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ
അധ്യാപകനും ഗവേഷക മേധാവിയുമായ ഡോ. ജോബിരാജ് ടി. എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. ഈ ജീവിയുടെ സാന്നിധ്യവും,ഇതിന്റെ പൂർണ വിവരണവും അടങ്ങിയ വിവരങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ “ഓറിയൻറൽ ഇൻസെക്ട്സ്സിലാണ് ഓൺലൈനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്.
പുല്ലേക്കുളം നവീകരണപദ്ധതി ഉത്ഘാടനം ചെയ്തു
പൂന്തോപ് :തൃശൂർ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലഴിച്ചു നടപ്പാക്കുന്നപുല്ലേ ക്കുളം നവീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൻസി ബിജു, വികസനചെയർപേഴ്സൺ ഷീബ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. വാർഡ് മെമ്പർ അജിത ബിനോയ് സ്വാഗതവും, വിൻസെന്റ് കാനം കുടം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗുണ ഭോക്താക്കളുടെ യോഗം ആർ. കെ. ജയരാജ് ചെയർമാൻ ആയും ജോണി ചെതലൻ കൺവീനർ ആയി മോണിറ്ററിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാർ 2023- 24
ഇരിങ്ങാലക്കുട : നഗരസഭ ജനകീയസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023- 24 വാർഷിക പദ്ധതി വികസന സെമിനാർ ഫെബ്രുവരി 13 നു രാവിലെ 10- 30 ന് രാജീവ് ഗാന്ധി ടൗൺ ഹോളിൽ വച്ച് ചേർന്നു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ച യോഗത്തിന് നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ എം സ്വാഗതം ആശംസിച്ചു. 2023 -24 സാമ്പത്തിക വർഷത്തെ പദ്ധതികളെ കുറിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ വിശദീകരിച്ചു. ഏകദേശം 30 കോടി രൂപയുടെ പദ്ധതികളാണ് സെമിനാർ അംഗീകരിച്ചത്. ആസൂത്രണ സമിതി വൈസ് ചെയർമാൻ വി കെ ലക്ഷ്മണൻ നായർ മുഖ്യ അതിഥിയായിരുന്നു.യോഗത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിസി സിബിൻ, അംബിക പള്ളിപ്പുറത്ത്, ജയ്സൺ പാറേക്കാടൻ, അഡ്വക്കേറ്റ് ജിഷ ജോബി, കൗൺസിലർമാരായ അഡ്വക്കേറ്റ് കെ ആർ വിജയ, അൽഫോൻസാ തോമസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. പി എം എ വൈ / ലൈഫ് പദ്ധതിക്കായി ഒരുകോടി 58 ലക്ഷം രൂപയും പ്രത്യേക വിഭാഗങ്ങൾക്കായി രണ്ടുകോടി 15 ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഇരുനൂറ് രൂപയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭ പ്ലാനിങ് സൂപ്രണ്ട് ദിലേഷ് പി യോഗത്തിന് നന്ദി പറഞ്ഞു.
കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സിപിഐഎം സ്ഥാനാർഥികൾ വിജയിച്ചു
കാട്ടൂർ :ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ധാരണ പ്രകാരം ഒഴിവ് വന്ന സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു.പ്രസിഡന്റ് ആയതിനെ തുടർന്ന് ടി.വി ലത അധ്യക്ഷത വഹിച്ചിരുന്ന വികസന കാര്യം,വി.എം കമറുദീൻ വൈസ് പ്രസിഡന്റ് ആയതിനെ തുടർന്ന് ഒഴിവ് വന്ന ക്ഷേമകാര്യം,സി.പി.ഐ യുടെ ശ്രീമതി വിമല സുഗുണൻ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന ആരൊഗ്യ-വിദ്യാഭ്യാസം തുടങ്ങിയ 3 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ തിരഞ്ഞെടുപ്പ് ആണ് ഇന്ന് നടന്നത്.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി രമാഭായ് ടീച്ചർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പി.എസ് അനീഷ്,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി രഹി ഉണ്ണികൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സേലം രക്തസാക്ഷി ദിനാചരണം
ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനാചരണം നടത്തി.ഇരിങ്ങാലക്കുട ആൽത്തറയ്ക്കുസമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.കർഷകസംഘം ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് വിവിധ മേഖലാ കമ്മിറ്റികൾ ചേർത്തിയ കർഷകസംഘം മെമ്പർഷിപ്പ് ഏറ്റുവാങ്ങി.ജയൻ അരിംബ്ര,കെ.ജെ.ജോൺസൺ,ലത വാസു,ലത ടീച്ചർ,കെ.വി.ജിനരാജദാസ് എന്നിവർ പ്രസംഗിച്ചു.കർഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും,ഏരിയാ ട്രഷറർ എം.ബി.രാജുമാസ്റ്റർ നന്ദിയും പറഞ്ഞു.
മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി
ഇരിങ്ങാലക്കുട : ബജറ്റ് അവഗണനയ്‌ക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധരന്‍ തേറമ്പില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് റോസി റപ്പായി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി.എം.ഷംസുദീന്‍, സംസ്ഥാന കമ്മിറ്റി അംഗം ഓമന ശിവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മികുമാരി,സന്ധ്യ വലപ്പാട് എന്നിവര്‍ സംസാരിച്ചു.
പുതുതലമുറയെ വാർത്തെടുക്കാൻ ഡോൺബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യം : ടി.എൻ. പ്രതാപൻ എം പി
ഇരിങ്ങാലക്കുട: നവീന ആശയങ്ങളും വ്യത്യസ്ത ചിന്താധാരകളും കൈമുതലായ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഡോൺ ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യമെന്ന് ടി.എൻ. പ്രതാപൻ എം.പി. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരിയായ മനോഭാവങ്ങളെ രൂപപ്പെടുത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് നൂറു ശതമാനം നിറവേറ്റുന്ന സ്ഥാപനമാണ് ഡോൺ ബോസ്കോ . വിശുദ്ധ ഡോൺ ബോസ്കോയുടെ നാമധേയത്തിലുള്ള സ്ഥാപനങ്ങൾക്ക് തനിമയും സ്വത്വവും ഉണ്ട്. – അദ്ദേഹം പറഞ്ഞു. റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി എന്നിവർ ആശംസകളർപ്പിച്ചു. ഫാ. മനു പീടികയിൽ , ഫാ. ജോസിൻ താഴത്തേറ്റ്, ലൈസ സെബാസ്റ്റ്യൻ, സെബി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ശിവപ്രസാദ് ശ്രീധരൻ, സജിത്ത് ബാലൻ, സിബി പോൾ, ടെൽസൻ കോട്ടോളി, കെ.ജെ. ബീന എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ വികസന കുതിപ്പിന്റെ പൊൻതൂവലായി ആനന്ദപുരം ഗവ.യു.പി.സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടെ നാടിന് സമർപ്പിക്കുകയാണ്.
ആനന്ദപുരം: കേരള സർക്കാരിന്റെ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരവും സമഗ്ര ശിക്ഷാ കേരളം എസ് എസ് കെ യുടെ ഭാഗമായി വർണ്ണ മനോഹരമായി രൂപ കൽപ്പന ചെയ്ത സ്റ്റാർസ് പ്രീ പ്രൈമറി വിഭാഗവും ഫെബ്രുവരി മാസം 12 ഞായറാഴ്ച രാവിലെ 10.30 ന് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് . ജെ. ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ഉന്നത വിദ്യഭ്യാസ സമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നാടിന് സമർപ്പിക്കുകയാണ്. കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട്, ടോയിലറ്റ് ബ്ലോക്ക് , ട്രേയ്നേജ് സൗകര്യം എന്നിവയെല്ലാം ഏർപ്പെടുത്തി കൊണ്ടാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചീരിക്കുന്നത് . ട്രെയിനും , ഗുഹയും. കായലും വഞ്ചിയും . ഏറുമാടവും, സൈക്കിൾ ട്രാക്കും , ചുവർ ചിത്രങ്ങളുമെല്ലാം ആനന്ദപുരം പ്രീ പ്രൈമറി സ്കൂളിലെ വിദ്യാഭ്യാസത്തെ ആസ്വാദ്യകരവും ആകർഷകവും ആക്കുകയാണ്.
ജൈവ ഇടം, ശാസ്ത്ര ഇടം . നിർമ്മാണയിടം, ഗണിത ഇടം, ഭാഷ വികസന ഇടം. ആവിഷ്കാര ഇടം , വര ഇടം . കളിയിടം, സംഗീത ഇടം , ഈ – ഇടം എന്നിവ ഉൾക്കൊള്ളുന്ന പവിഴമല്ലി പ്രീ പ്രൈമറി പൊതു ഇടങ്ങൾ ഫെബ്രുവരി 12ന് ഞായറാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.സംസ്ഥാന സർക്കാരിന്റേയും, സമാഗ്ര ശിക്ഷ കേരളം എസ് എസ് കെ യുടെയും മുരിയാട് ഗ്രാമ പഞ്ചായത്തിന്റേയും സാമ്പത്തിക സഹകരണത്തോടു കൂടി വർണ്ണ മനോഹരിയായി അത്യാധുനിക സൗകര്യത്തോടെ നാടിന് സമർപ്പിക്കുന്ന ആനന്ദപുരം ഗവ.യു.പി സ്കൂൾ മാതൃക വിദ്യാലയ പദവിയിലേക്ക് ഉയരുകയാണ്. മുൻ എംഎൽഎ പ്രൊഫസർ കെ യു അരുണൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി മദന മോഹൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി ഭരണസമിതി അംഗം തോമസ് തൊകലത്ത് എസ്. എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി വി.ജി., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം സി ജി പ്രോഗ്രാം ഓഫീസർ ബ്രിജി കെ ബി, ഇരിങ്ങാലക്കുട ബി പി സി .സത്യ ബാലൻ, ആനന്ദപുരം ഗവൺമെൻറ് യുപി സ്കൂൾ എസ്എംസി അംഗം പ്രൊഫസർ ബാലചന്ദ്രൻ അധ്യാപക പ്രതിനിധി ഇന്ദു പി വിരമിക്കുന്ന അധ്യാപകരായ പ്രധാനാധ്യാപിക ശ്രീകലാ ടീ എസ് സീനിയർ അസിസ്റ്റൻറ് സൂക്ഷമ പി എന്നിവർ സംസാരിക്കുന്നതായിരിക്കും. പിഡബ്ല്യുഡി എൻജിനീയർ ബിജി പി മന്ദിരം നിർമ്മാണ റിപ്പോർട്ടും എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ എൻ ജെ ബിനോയ് സ്റ്റാർസ് പദ്ധതി വിശദീകരണവും നടത്തുന്നതായിരിക്കും.
കലാനിലയം രാഘവനാശാനെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ കഥകളി പുരസ്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസനും ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ നിഷി ന നിസാറും പൊന്നാടയണിച്ച് ആദരിച്ചു മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ ടെൽസൺ കോട്ടോളി മണിലാൽ .വി.ബി. സെനറ്റർ നിസാർ അഷറഫ് അജോ ജോൺ ട്രീസ ഡയസ് എന്നിവർ പ്രസംഗിച്ചു ഉണ്ണായി വാര്യർ കലാനിലയത്തിന്റെ മുൻ പ്രിൻസിപ്പാൾ കൂടിയായ കലാനിലയം രാഘവൻ ആശാൻ മറുപടി പ്രസംഗം നടത്തി.