കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സിപിഐഎം സ്ഥാനാർഥികൾ വിജയിച്ചു

30

കാട്ടൂർ :ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ധാരണ പ്രകാരം ഒഴിവ് വന്ന സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു.പ്രസിഡന്റ്‌ ആയതിനെ തുടർന്ന് ടി.വി ലത അധ്യക്ഷത വഹിച്ചിരുന്ന വികസന കാര്യം,വി.എം കമറുദീൻ വൈസ് പ്രസിഡന്റ്‌ ആയതിനെ തുടർന്ന് ഒഴിവ് വന്ന ക്ഷേമകാര്യം,സി.പി.ഐ യുടെ ശ്രീമതി വിമല സുഗുണൻ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന ആരൊഗ്യ-വിദ്യാഭ്യാസം തുടങ്ങിയ 3 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ തിരഞ്ഞെടുപ്പ് ആണ് ഇന്ന് നടന്നത്.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി രമാഭായ് ടീച്ചർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പി.എസ് അനീഷ്,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി രഹി ഉണ്ണികൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement